വീണ്ടും ജനിക്കപ്പെട്ട ദൈവമക്കൾ

വീണ്ടും ജനനം.
Advertising:

വീണ്ടും ജനനം എന്നാൽ എന്ത്...?
അമ്മയുടെ ഉദരത്തിൽ നിന്നല്ലാതെ, പുരുഷന്റെ ഇച്ഛയാലോ, ജഡത്തിന്റെ ഇഷ്ടത്താലോ, രക്തത്താലോ അല്ലാതെ, വെള്ളത്തിലും ,ആത്മാവിനാലും സ്നാനത്താലും ഉള്ള ജനനത്തിനാണ് വീണ്ടുo ജനനം എന്ന് പറയുന്നത്.
എങ്ങനെയാണ് നാം വീണ്ടും ജനിക്കുന്നത്?
യോഹന്നാൻ 3:3-6

യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല  എന്നു ഉത്തരം പറഞ്ഞു. നിക്കൊദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. പുതതായി ജനിക്കുക എന്ന് പറഞ്ഞാൽ വീണ്ടും ജനിക്കുക എന്നാണ്...
Advertising:
ദൈവവചനത്താലാണ് നാം വീണ്ടും ജനിക്കുന്നത്...?

1. പത്രൊസ് 1:23
കെടുന്ന ബീ.ജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

പിതാവായ ദൈവം സത്യത്തിന്റെ വചനത്താൽ നമ്മളെ ജനിപ്പിച്ചിരിക്കുന്നു...?

യാക്കോബ് 1:18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

നമ്മൾ ജനിച്ചത് ദൈവത്തിൽ നിന്നാണ്..?

യോഹന്നാൻ 1:12-13 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
അവനെ(യേശു) കൈക്കൊണ്ട് അവന്റെ (യേശുവിന്റെ) നാമത്തിൽ വിശ്വസിക്കണം.അതായത് യേശു കർത്താവിൽ നാം വിശ്വസിക്കണം.
Advertising:

വിശ്വാസം വരുന്നത് എങ്ങനെയാണ്...?
റോമർ 10:17
ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.

വചനം കേട്ട് വിശ്വസിക്കണം.
യോഹന്നാൻ 5:24
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

പുത്രനിൽ വിശ്വസിക്കണം.
യോഹന്നാൻ 3:36
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ. ഏക മദ്ധ്യസ്ഥൻ യേശു കർത്താവാന്ന്. ഏക പരിശുദ്ധൻ യേശു കർത്താവാണ് .ഇതൊക്കെ നാം വിശ്വസിക്കണം.
Advertising:

കാണാത്ത കാര്യങ്ങളിൽ നാം വിശ്വസിക്കണം..?
എബ്രായർ 11:1
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. കാണാത്ത ഒരു കാര്യം വിശ്വാസത്താൽ സത്യമായി മാറുന്നതാണ് നിത്യജീവൻ..

നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു..?
റോമർ 8:15-17
നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
Advertising:
വീണ്ടും ജനിക്കപ്പെട്ട മക്കളുടെ അവകാശമാണ് നിത്യജീവൻ..
1. പത്രൊസ് 1:4-5
അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.


ദൈവത്തിന്റെ ക്യപാവരമാണ് നിത്യജീവൻ...?
റോമർ 6:22-23 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
Advertising: നിത്യജീവന് അവകാശികളായി തീരണമെങ്കിൽ പുനർജനന സ്നാനം ആവശ്യമാണ്.
തീത്തൊസ് 3:6-7
നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.
അപ്പോൾ ഇവിടെ നിന്ന് നാം മനസിലാക്കുന്നത് പുതുതായി ജനിക്കുന്ന ഒരു സ്നാനം ആവശ്യമാണ്.


സ്നാനം എന്നാൽ എന്ത് ?
ജഡത്തിന്റെ അഴുക്കുകളയുന്നതല്ല, ദൈവത്തോടുള്ള നല്ല മനസാക്ഷിയുടെ, അഥവാ നിർമ്മല മനസ്സാക്ഷിയുടെ ഉത്തരം അഥവാ പ്രതിജ്ഞ ,അഥവാ റിസൽറ്റ് ആണ് സ്നാനം.

ആ വെള്ളം സ്നാനത്തിന് ഒരു മുൻകുറി...?
1. പത്രൊസ് 3:20-21 ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.


സ്നാനം എടുക്കുന്നത് എങ്ങനെയാണ് .....?
ജീവന്റെ സുവിശേഷം, അഥവാ സത്യ സുവിശേഷം ,അഥവാ രക്ഷയുടെ സുവിശേഷം കേട്ട് വിശ്വസിച്ചാണ് സ്നാനം എടുക്കുന്നത്.

സ്വർഗ്ഗത്തിൽ നിന്ന് അയച്ച പരിശുദ്ധാത്മാവിനാലാണ് സുവിശേഷം അറിയിക്കാൻ ആളുകൾ എത്തുന്നത്.

1. പത്രൊസ് 1:12 തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ...
മർക്കൊസ് 16:15-16 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

ഒരു വ്യകതി സ്നാനപ്പെടുമ്പോൾ സംഭവിക്കുന്നത്...?
1. സ്നാനം യേശുക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളുടെ ഏകീഭവനമാണ്.
2. സ്നാനം ദൈവ ഇഷ്ടം നിവർത്തിക്കലാണ്.
3. സ്നാനം ദൈവനീതി അനുഷ്ടിക്കുന്നതാണ്.
4. സ്നാനത്തിൽ കൂടെ ആത്മ ശിശുക്കൾ ജനിക്കുന്നു.
5. പുത്രത്വത്തിന്റെ ആത്മാവ് ലഭിക്കുന്നു.
6. പരിശുദ്ധാത്മാവിന്റെ മുദ്ര ഏൽക്കുന്നു.
Click സ്നാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്

ഇങ്ങനെ സ്നാനപ്പെടുന്ന വ്യകതിയേശു ക്രിസ്തുവിൽ പുതുതായി ജനിക്കുന്നു.
ഈ വ്യക്തി പിന്നെ വേർപാട്, വിശുദ്ധി, വർജ്ജനം ഇവ ആചരിച്ച് യേശു ക്രിസ്തുവിനോട് ചേർന്ന് ജീവിക്കണം.
2. കൊരിന്ത്യർ 5:17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

Click വേർപാട് പാലിക്കുന്നുണ്ടോ വിശ്വാസിയെ

Advertising:

Click നീറ്റ് പരീക്ഷയ്ക്ക് ഡ്രസ്സ് കോഡ് ഉള്ളതുപോലെ വിശ്വാസിയെ നിനക്ക് ഡ്രസ്സ് കോഡ് ഇല്ലേ...? 

 വീണ്ടും ജനിക്കപ്പെട്ടവരുടെ പ്രത്യേകതകൾ

1. അവർ ദൈവമക്കൾ ആണ്.

2. അവർക്ക് ദൈവരാജ്യം സ്വായത്യമാക്കുവാൻ   കഴിയുന്നു.

3. അവർക്ക് പുത്രത്വത്തിന്റെ ആത്മാവ് ലഭ്യമാകുന്നു.

4. ഇവർ ദൈവാത്മാവിനാൽ വീണ്ടെടുപ്പ് നാളിനായി മുദ്രയേൽക്കപ്പെടുന്നു.

5. ഇവർക്ക്  ആദ്യത്തെ ക്യപാവരമായ നിത്യജീവൻ ലഭിക്കുന്നു.

6. ഇവർ ക്രിസ്തുവിന്റെ മണവാട്ടിയായി മാറുന്നു.

''പല കാര്യങ്ങൾ വിണ്ടും ഉണ്ട്...''
Advertising:
പ്രീയരേ നമ്മൾ വീണ്ടും ജനിക്കുക എന്നുള്ളത് വലിയ ഒരു കാര്യമാണ്.       ഈ ഭൂമിയിൽ നാം ജീവിച്ച് നമുക്ക് മരണം സംഭവിക്കുമ്പോൾ തന്നെ ആത്മാവ് പോകുന്നു. ആ ആത്മാവ് ദൈവത്തോടുകൂടെ കോടാനുകോടി യുഗം വസിക്കണമെങ്കിൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നാം അനുസരിക്കണം. പ്രിയരെ ആരും വഞ്ചിക്കപ്പെട്ടു പോകരുത്. ഈ ലോകസംഭവങ്ങൾ കർത്താവിന്റെ വരവിനെ വിളിച്ചറിയിക്കുന്നു.
ആമേൻ കർത്താവായ യേശുവേ  വേഗംവരേണമേ !





pw : bible