വിശ്വാസിക്ക് ആഭരണം ധരിക്കാമോ...?

എല്ലാവർക്കും വേഗം വരുന്ന യേശുക്രിസ്തുവിനെ നാമത്തിൽ സ്നേഹ വന്ദനം...,
Advertising:

അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
ഉല്പത്തി 35:1-5

ദൈവത്തിന്റെ ഭവനമായ ബേഥേലിലേക്കു പോകുമ്പോൾ വിശുദ്ധീകരണം അത്യന്താപേക്ഷിതമായിരുന്നു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ആഭരണങ്ങളും, വസ്ത്രങ്ങളും ഇല്ലാതെ സൃഷ്ടിച്ചു. ദൈവം തന്നെ വസ്ത്രം ഉണ്ടാക്കി മനുഷ്യനെ ധരിപ്പിച്ചു. ആഭരണം ഇല്ലാതിരിക്കുന്ന മനുഷ്യനെനോക്കി നല്ലത് എന്ന് ദൈവം കണ്ടു. അപ്പോൾ നമ്മെ സൃഷ്ടിച്ച ദൈവത്തിന് കാതിലൊരുതുളയും, മുക്കിലൊരു മുക്കൂത്തിയും വേണമായിരുനെങ്കിൽ ഇടാമായിരുന്നു. അപ്പോൾ നമ്മൾ ദൈവത്തെക്കാൾ വലിയവരോ...?

Click - വേർപാട് പാലിക്കുന്നുണ്ടോ വിശ്വാസിയെ
പുറപ്പാടു 33:4-5 ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല. നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
Advertising:


യേശു ക്രിസ്തുവിന്റെ മണവാട്ടി
അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
വെളിപ്പാടു 19:8-9
യേശു ക്രിസ്തുവിന്റെ തിരുസഭയാകുന്ന കന്യക ശുഭൃ വസ്ത്രധാരിയായി തിരുസന്നിധിയിൽ വന്ന് നിൽകുന്നതായി കാണുന്നു. അവൾക്ക് ഒരു ആഭരണമുള്ളതായി ബൈബിളിൽ കാണുന്നില്ല.

Click - നീറ്റ് പരീക്ഷയ്ക്ക് ഡ്രസ്സ് കോഡ് ഉള്ളതുപോലെ വിശ്വാസിയെ നിനക്ക് ഡ്രസ്സ് കോഡ് ഇല്ലേ...?

Advertising:

എതിർ ക്രിസ്തുവിന്റെ മണവാട്ടി
ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. വെളിപ്പാടു 17:4

പ്രിയരേ
ഒന്നിനും പറ്റാതെ കുഴഞ്ഞ ചേറ്റിൽ കിടന്ന നമ്മളെ ഓരോരുത്തരേയും വിളിച്ചിരിക്കുന്നത് നിത്യജീവനുവേണ്ടിയാണ്. വിശുദ്ധിയും,വേർപാടും, വർജ്ജനവും ഇല്ലതെ നമൂക്ക് നിത്യയിലേക്ക് എത്തപ്പെടാൻ സാധിക്കില്ല. നിത്യതക്കായി നമുക്ക് നമ്മെ തന്നെ ഒരുക്കാം.
നിത്യതയുടെ തീരത്ത് കാണാം.

Advertising: