നാളിതു വരെ ആയിട്ടും ജീവിതത്തിരക്കുകൾ വർദ്ധിച്ചിട്ടും ആരും വിമാനത്താവളങ്ങളിൽ വൈകിയെത്തുന്നതു അധികം കാണാറില്ല.അഥവാ അല്പം വൈകിപ്പോയാലുള്ള അവരുടെ മുഖത്തെ പരിഭ്രമവും സങ്കോചവും അവർ ആ യാത്രയ്ക്കു നൽകുന്ന പ്രാധാന്യം എടുത്തു കാട്ടുന്നു.
വിമാനം പുറപ്പെടുന്നതിനു കുറഞ്ഞത് മൂന്നു മണിക്കൂർ മുൻപെങ്കിലും അവർ അവിടെയെത്തിയിട്ടുണ്ടാകും,തിരക്ക് നിറഞ്ഞ റോഡിലൂടെ ഒരു ദീർഘ ദൂര യാത്രക്ക് ശേഷം..!!
അമ്പമ്പോ!, ഇവർ ഒരു വിമാന യാത്രയ്ക്കു നൽകുന്ന പ്രാധാന്യം ഭയങ്കരം തന്നേ !!
കോടതികളിലായാലോ,ഹാജരാകേണ്ടതിനും ഒരു മുപ്പതു മിനുട്ട് നേരത്തെയെങ്കിലും എത്തിയിരിക്കും,
വിവാഹമോ മറ്റു മംഗള കർമ്മങ്ങളോ ഉല്ലാസ യാത്രകളോ ആണെങ്കിൽ തന്നെയും അല്പം നേരത്തേ മുൻ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ചെല്ലാൻ അവർ ധൃതി കൂട്ടുന്നു.
പക്ഷെ,ലജ്‌ജാവാഹമെന്നു പറയട്ടെ,പലരും ആരാധനാ സ്ഥലങ്ങളിലേക്കു പോകുവാൻ പരിക്ക് പറ്റിയ ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞു പോകുന്ന കാഴ്ച വളരെ ദുഖകരമാണ്.
അവർക്കറിയാം,അവർ ഇന്നും താമസിച്ചാണ് പ്രാർത്ഥനക്കു സംബന്ധിക്കുവാൻ എത്തിച്ചേർന്നതെന്ന്.
10 മണിക്കു തന്നേ പ്രാർത്ഥനായോഗം ആരംഭിക്കുമെന്ന് അറിയാമെങ്കിലും,പലരും 10.30 മുതൽ 11 മണി വരെ സമയത്താണ് എത്തിച്ചേരാറുള്ളത്.
ഇവരിൽ ആരുടെയെങ്കിലും കൃത്യനിഷ്ഠ പരീക്ഷിക്കാൻ ജോലി ദിവസങ്ങളിൽ രാവിലെ 6.30 നോ 7 മണിക്കോ വിളിച്ചു നോക്കിയാൽ അറിയാം,മിക്കവരും ഓഫീസിലേക്കുള്ള യാത്രാ മദ്ധ്യേ ആയിരിക്കും, ജോലിസ്ഥലത്തു എത്തിച്ചേർന്നിരിക്കും.
ദയവായി മനസിലാക്കൂ,ഒരു മിനുട്ടെങ്കിലും താമസിച്ചു നിങ്ങൾ സഭായോഗങ്ങളിൽ എത്തുന്നുണ്ടെങ്കിൽ,നിങ്ങൾ ആ ദിവസത്തെ യോഗത്തിൽ സ്വീകാര്യർ അല്ല.
പ്രാർത്ഥനായോഗങ്ങളിൽ ആരാണ് ആദ്യമെത്തേണ്ടത്? നിങ്ങളുടെ കർത്താവും ദൈവവുമായവനോ അതോ നിങ്ങളോ?....അതേ നിങ്ങൾ തന്നെയാണ്..,നിങ്ങൾ കൂടി വരുമ്പോൾ അവിടുന്ന് നിങ്ങളുടെ മധ്യേയുണ്ട്;ഒരിക്കലെങ്കിലും പ്രാർത്ഥനകളിൽ അവിടുന്ന് വൈകിയെത്താറുണ്ടോ?..
പ്രാർത്ഥനായോഗങ്ങളിൽ സ്ഥിരമായി വൈകിയെത്തുന്നവരുടെ അറിവിലേക്ക്:
1: അതു കർത്താവിനോടുള്ള അനാദരവാണ്.
2.കൂട്ടായ്മയോടുള്ള നിസ്സംഗതാ മനോഭാവമാണ്.
3.സഭാ ശുശ്രൂഷകനോടുള്ള അനാദരവാണ്.
4.നിങ്ങൾ ആത്മീയ കാര്യങ്ങൾക്കു നൽകുന്ന പ്രാധാന്യത്തിന്റെ അളവുകോലാണ്.
5.പലർക്കും ആത്മീയ ഉത്സാഹം നഷ്ടപ്പെടുത്തുന്ന ഒരു ഇടർച്ചക്കലാണ്.
വളരെ ഗൗരവത്തോടെ വായിക്കുകയും,ചിന്തിക്കുകയും,മറ്റുള്ളവരിലെത്തിക്കുകയും ചെയ്യുക.