പുറപ്പാട്

Advertising:
1. പുറപ്പാടു പുസ്തകം:-പഴയനിയമത്തിന്റെ ഗ്രിക്ക് പരിഭാഷയായ സെപറ്റജിന്റിൽ നിന്നും വന്നതാണ് "പുറപ്പാട് (എക്സാഡസ് അർത്ഥം, പുറപ്പെട്ടു പോകുക, പുറത്തുപോകുക) എന്ന ഗ്രന്ഥനാമം. എബ്രയ ബൈബിളിൽ പുസ്തകത്തിന്റെ പേര് ഒന്നാം വാക്യത്തിൽ നിന്നും എടുത്തിട്ടുള്ള വെ'അല്ലേ ഷെമോത്ത് (അർത്ഥം,“പേരുകൾആവിത്" )ആണ്.എക്സോഡസ് എന്ന പദം ലൂക്കൊ. 9:31 ലും 2 പത്രൊ.1:15 ലും മരണം എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിട്ടുളളത്.അങ്ങനെയെങ്കിൽ യിസായേലിന്റെ മിസ്രയീമിൽ നിന്നുളള
പുറപ്പാട് എന്നതിനെക്കാൾ കുഞ്ഞാടിന്റെ മരണം മൂലം ലഭ്യമായി സ്വാതന്ത്ര്യത്തെയാണ് ഈ പദം വിവക്ഷിക്കുന്നത്.
2. പുറപ്പാടിന്റെ കാലം: പുറപ്പാടിന്റെ കാലം സംബന്ധിച്ച് രണ്ടു വാദഗതികൾ നിലവിലുണ്ട്.
1.ബി സി. 1446 -1440 ൽ അമൻഹോട്ടപ്പ് II ന്റെ ഭരണകാലത്ത് (ബി. സി. 1450 -1425);
2.ബി. സി.1290 നോടടുത്ത് രെമസേസ് II ന്റെ ഭരണകാലത്ത് (ബി. സി. 1299- 1232) 1 രാജാ. 6:1 ൽ ശലോമോന്റെ ഭരണത്തിന്റെ നാലാം വർഷം എന്നത് യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നും പുറപ്പെട്ടത്തിന്റെ 480-ാം വർഷമാണെന്നും രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്നും പുറപ്പാട് എകദേശം ബി.സി 1445 ൽ സംഭവിക്കാനാണ് കൂടുതൽ സാദ്ധ്യത. ന്യായാ.11:26 ൽ, പലസ്തീൻ നാട് 300 വർഷമായി യിസ്രായേലിന്റെ കൈവശത്തിലാണെന്ന് യിഫ്താഹ് (ബി.സി 1100)പറയുമ്പോൾ പുറപ്പാടിന്റെ വർഷം എകദേശം ബി.സി 1400 ആണെന്നു തെളിയുന്നു. യാക്കോബും കുടുംബവും മിസ്രയീമിൽ എത്തിയത് (ഏകദേശം ബി.സി.1875) പുറപ്പാടിന് 430 വർഷം മുമ്പാണെന്ന്  തിരുവെഴുത്തു വ്യക്തമാക്കുന്നുണ്ട് (പുറ.12:40)
3.എഴുത്തുകാരൻ :- മോശെ 4.പശ്ചാത്തലവും സന്ദർഭവും :-  ബി.സി 1525 നോടടുത്ത് ജനിച്ച മോശെ, തത്ത്മോസ് ഒന്നാമന്റെയും,രണ്ടാമന്റെയും രാജ്ഞി ഹട്ട്ഷേപ്സട്ടിന്റെയും കൊട്ടാരത്തിൽ 40 വർഷം ചിലവഴിച്ച് ''മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു"തത്ത്മോസ് മൂന്നാമന്റെ കാലത്ത് മിദ്യാനിലേക്ക് ഓടിപ്പോയി.40 വർഷം ആട്ടിടയനായി പാർത്തു.മിസ്രയീമിലെ രാജകൊട്ടാരത്തിലും സീനായി മരുഭൂമിയിലും,യിസ്രായേലിന്റെ വിമോചകനാകാനുള്ള പരിശീലനം ദൈവം മോശെക്കു നൽകി.(പുറ.2:1-4:31)
5.ഉള്ളടക്കം :- ഉല്പത്തി.15:13-14 ൽ ദൈവം അബ്രാഹാമിനു നൽകിയ വാഗ്ദത്തത്തിന്റെ നിവൃത്തിയായി മിസ്രയീമിൽ നിന്നുള്ള യിസ്രായേൽ മക്കളുടെ വിടുതലാണ് വിഷയം.യിസ്രായേൽ രാഷ്ട്രത്തിന്റെ ആരംഭം, ന്യായപ്രമാണം നൽകുന്നത്,ആചാരപരമായ ആരാധനയുടെ ആരംഭം എന്നിവ ഗ്രന്ഥത്തിന്റെ പ്രത്യേകതകളാണ്.
6.താക്കോൽ വാക്യങ്ങൾ :- 6:6;19:5,6
7.യേശുക്രിസ്തു :- നമ്മുടെ പെസഹാ കുഞ്ഞാട്
8.സ്ഥിതിവിവരക്കണക്കുകൾ :-ബൈബിളിലെ 2-ാമത്തെ പുസ്തകം;40 അധ്യായങ്ങൾ;1213 വാക്യങ്ങൾ 1089 ചരിത്രവാക്യങ്ങൾ,നിവൃത്തിയായ പ്രവചനങ്ങളുള്ള 129 വാക്യങ്ങൾ;നിവൃത്തിയാകാത്ത പ്രവചനങ്ങളുള്ള 2 വാക്യങ്ങൾ;ചോദ്യങ്ങൾ 45,ദൈവത്തിന്റെ 73 പ്രത്യേക ദൂതുകൾ,827 കല്പനകൾ,240 പ്രവചനങ്ങൾ,28 വാഗ്ദത്തങ്ങൾ,മേശെ പ്രവർത്തിച്ച 42 അത്ഭുതങ്ങളിൽ 35  എണ്ണം.

Advertising: പുറപ്പാട് പുസ്തകത്തിൽ യിസ്രായേലിനെ സംബന്ധിച്ച 5 വസ്തുകൾ (പുറ.1:7-9)

1.വർധിച്ചുപെരുകി (ഉല്പ.17:6;26:22,28:3,49:22)
2.മഹസമ്പന്നനായി (ഉല്പ.30:43)
3.എറ്റവും വർധിച്ചു (ഉല്പ.28:3,35:11,48:4)
4.വലിയതും ബലമുള്ളതുമായിത്തീർന്നു (ഉല്പ.18:18)
5.ദേശ അവരെക്കൊണ്ടു നിറഞ്ഞു (പുറ.1:7)

യിസ്രായേൽ മക്കളുടെ 7 വിധ അധ്വനം (പുറപ്പാട്.1:14)

1.ഇഷ്ടിക ഉണ്ടാക്കുന്നതിന് ചെളി കുഴിച്ചെടുക്കുക
2.മണ്ണ് പരുവത്തിന് നന്നായി കുഴയ്ക്കുക
3.ചെളി അച്ചുകളിൽ നിരത്തുക
4.കട്ടകൾ വാർക്കുക 5.അവയെ വെയിലിൽ ഉണക്കുക
6.പണിസ്ഥലങ്ങളിലേക്ക് അവയെ ചുമന്നു കൊണ്ടുപോകുക
7.ഇഷ്ടികകൾ കൊണ്ട് പട്ടണങ്ങൾ പണിയുക

യിസ്രായേലിനുവേണ്ടി ദൈവത്തിന്റെ 4 പ്രവൃത്തികൾ (പുറപ്പാട്.2:24-25)
1.അവരുടെ നിലവിളി കേട്ടു
2.അവരോടു തനിക്കുള്ള നിയമം ഓർത്തു
3.അവരുടെ കഷ്ടതയെ കടാക്ഷിച്ചു
4.ദൈവം അവരെ അറിഞ്ഞു

കനാൻ നാടിനെപ്പറ്റി 4 വിധ വർണന (പുറപ്പാട്.3:8)
1.നല്ലദേശം
2.വിശാലമായ ദേശം
3.സമൃദ്ധമായ ദേശം
4.അനേക ജാതികളുടെ ദേശം

തിരുവെഴുത്തിലെ 8 വിശുദ്ധ പർവതങ്ങൾ
1.സീനായ് പർവതവും ഹോരേബും (പുറ.4:27;18:5;24:13)
2.മോറിയ മല (ഉല്പ.22:2)
3.സീയോൻ പർവതം (സങ്കീ.48:2,ദാനീ.11:45)
4.ഒലീവുമല (സെഖ.14:4;അ.പ്ര.1:12)
5.മറുരൂപമല (വിശുദ്ധ പർവതം)
(2 പത്രൊ.1:18)
6.കാൽവറിമല (ലുക്കൊ.23:33)
7.സ്വർഗീയ - സീയോൻ പർവതം (എബ്രാ.12:22,വെളി.14:1;21:10)
8.വിശുദ്ധദേവ പർവതം (യെഹെ.28:11-17)

പുറപ്പാട്. 2:1-9
അമ്രാം യോഖേബെദിനെ വിവാഹം കഴിക്കുകയും മിര്യാം,അഹരോൻ,മോശെ എന്നിങ്ങനെ 3 മക്കൾ ഉണ്ടാകുകയും ചെയ്തു.(പുറ.6:18-20,15:20-21,സംഖ്യ.12,20:1,26:59) മിദ്യാമിന് അവളുടെ സഹോദരന്മാരെക്കാൾ പലവർഷങ്ങളുടെ പ്രായക്കുടുതൽ ഉണ്ടായിരുന്നതായി പുറ.2:4-8-ൽ നിന്ന് നാം മനസ്സിലാക്കുന്നു.അഹരോന് മോശെയെക്കാൾ 3 വയസ്സ് കൂടുതലുണ്ടായിരുന്നു (പുറ.7:7).ലേവി മിസ്രയീമിലേക്ക് പോകുന്നതിനു മുമ്പ് അവന് ജനിച്ച ഒരു പുത്രനായ കെഹാത്തിന്റെ പുത്രനായ അമ്രാം ആയിരുന്നു മോശെയുടെ പിതാവ് (ഉല്പ.46:11)

Advertising: പത്ത് കല്പനകൾ
1.ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്(20:3)
2.ഒരു വിഗ്രഹം ഉണ്ടാക്കരുത്(20:4)
3.നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്(20:7)
4.ശബ്ബത്ത്നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക(20:8)
5.നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക(20:12)
6.കൊല ചെയ്യരുത്(20:13)
7.വ്യഭിചാരം ചെയ്യരുത്(20:14)
8.മോഷ്ടിക്കരുത്(20:15)
9.കൂട്ടുകാരനു നേരെ കള്ളസാക്ഷ്യം പറയരുത്(20:16)
10.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്(20:17)

പുറപ്പാട്.7:14-11:10

1.നൈൽ നദിയിലെ വെള്ളത്തെ രക്തമാക്കിയത് :-,ദേവന്മാരുടെ പിതാവ് എന്ന പേരിൽ,അല്ലെങ്കിൽ ജീവന്റെ പിതാവ് എന്ന പേരിൽ ഉള്ള ഒരു ദേവനായി നദിയെ ആരാധിച്ചിരുന്നതിതിരെയുള്ളതായിരുന്നു.(പുറ.7:19)
2.തവളയെ :- കൊണ്ടുവന്നത് തവള ദേവനെതിരെ ലക്ഷ്യംവച്ചായിരുന്നു.ഇതിലൂടെ മിസ്രയീമ്യർക്ക് തവളളോട് അറപ്പും വെറുപ്പും ഉണ്ടാകുവാനും,ഈ ഒരു ദേവനെ ദ്വേഷിക്കുവാനും ഇടയായി.(പുറ.8:1)
3.പ്രാണികളിൽനിന്ന് :- അവരെ സംരക്ഷിക്കുന്നതിനുള്ള പ്രാണി ദേവന്റെ ശക്തിയില്ലായ്മയെ തെളിയിക്കുന്നതിനുവേണ്ടിയാണ് പേനുകളെ ഉണ്ടാക്കിയത്.(പുറ.8:16)
4.ഈച്ചകളുടെ :- ദേവനായ ബേൽസെബൂബിന്,ഈച്ചകളിൽ നിന്ന് ആളുകളെ സംരക്ഷിക്കുവാനുള്ള കഴിവ്കേട് തുറന്നു കാണിക്കുന്നതിനുവേണ്ടിയാണ് നായീച്ചകളെ ഉണ്ടാക്കിയത്.(പുറ.8:21)
5. മിസ്രയീമിലെ മൃഗങ്ങളുടെമേലുള്ള വ്യാധി:- അവർ പരിപാവാനമായി കരുതി ആരാധിച്ചിരുന്ന മൃഗങ്ങൾക്ക് തന്നെ എബ്രായരുടെ ദൈവത്തിൽ നിന്ന് തങ്ങളെ സ്വയം രക്ഷിക്കുവാൻ ശക്തിയില്ലെന്ന് തെളിയിക്കുന്നതിനുവേണ്ടിയായിരുന്നു.(പുറ.8:26)
6. മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി:-പൊങ്ങുന്ന പരു ലക്ഷ്യംവച്ചത്,ഇത്തരം ബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിന് അവർ ആരാധിച്ചിരുന്ന ദേവന്മാർക്ക് ശക്തിയില്ല എന്നു കാണിക്കുന്നതായിരുന്നു.(പുറ.8:26,9:8,11)
7.കന്മഴയുടെയും തീയുടെയും ബാധ :- അങ്ങനെയുള്ളവയിൽ നിന്ന് സംരക്ഷിക്കുവാൻ കടപ്പാടുള്ള ദേവന്മാർക്കെതിരെയായിരുന്നു.(പുറ.9:18)
8.വെട്ടുക്കിളികളിൽ :- നിന്ന് സംരക്ഷിക്കും എന്ന് വിചാരിക്കപ്പെട്ടിരുന്ന വെട്ടുക്കിളി ദേവനെതിരെയുള്ളതായിരുന്നു വെട്ടുക്കിളിയുടെ ബാധ (പുറ.10:4)
9.കൂരിരുട്ട് :- സൂര്യന്റെ എതു ശാപത്തിൽ നിന്നു വിടുവിക്കുന്നതിനും പ്രകാശം,ചൂട്,ഫലഭൂയിഷ്ഠത എന്നിവയുടെ ദാതാവ് എന്ന നിലയിലും ആരാധിക്കപ്പെട്ടിരുന്ന സൂര്യദേവനെതിരെയുള്ള ഒരു പ്രഹരമായിരുന്നു ഇരുട്ട്. (പുറ.10:23)
10.ആദ്യജാതന്മാരുടെ മരണം:-മിസ്രയീമിലെ എല്ലാ ദേവന്മാർക്കുമെതിരെ ലക്ഷ്യംവച്ചുളളതായിരുന്നു.കാരണം മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനെ സംരക്ഷിക്കേണ്ടത് അവരാണെന്ന് കരുതിപ്പോന്നിരുന്നു.ഓരോ കുടുംബത്തിലും നടന്ന മരണം,മിസ്രയീമിലെ ഒരു ദേവനും എബ്രായരുടെ ദൈവത്തിനെതിരെ പിടിച്ചു നില്ക്കുവാനുള്ള ശക്തി ഇല്ലെന്നു തെളിക്കുന്നതാണ്.(പുറ.11:4)

ഇരട്ട അത്ഭുതം (പുറ.11:7)

1.യിസ്രായേൽ മക്കൾക്കും മിസ്രയീമ്യർക്കും മധ്യേ ദൈവം വ്യത്യാസം വെച്ചു.യിസ്രായേൽ മക്കളുടെയോ അവരുടെ മൃഗങ്ങളുടെ നേരെയോ ഒരു നായ് പോലും നാവ് ചലിപ്പിച്ചില്ല. ദൈവം വെച്ച ഈ വ്യത്യാസം അത്ഭുതം തന്നെ.
2.മിസ്രയീം വിട്ടുപോന്നപ്പോൾ,ദൈവം യിസ്രായേൽ ജനത്തെ അത്ഭുതകരമായ രീതിയിൽ സംരക്ഷിച്ചു.ലക്ഷക്കണക്കിന് എബ്രായർ മിസ്രയിം വിട്ടുപോകുന്നതിനുവേണ്ടി നീങ്ങി കൊണ്ടിരുന്നപ്പോൾ,രാത്രിസമയത്ത് ഒരു നായപോലും നാവനക്കാതെ ശാന്തമായിരുന്നത് അമാനുഷികമായ ഒരു ശക്തി വിശേഷമായി തോന്നുന്നു.

Advertising: 10 ബാധങ്ങൾ (പുറ.7:14-11:10)
1.വെള്ളം രക്താമായി (7:14-24)
2.തവളകൾ (8:1-15)
3.പേൻ (8:16-19)
4.നായീച്ച (8:20-32)
5.മൃഗവ്യാധി (9:1-7)
6.പുണ്ണായി പൊങ്ങുന്ന പരു (9:8-17)
7.കല്മഴ (9:18-35)
8. വെട്ടുക്കിളി (10:1-20)
9.കൂരിരുട്ട് (10:21-29)
10.കടിഞ്ഞൂൽ സംഹാരം (11:1-10)

പ്രവാചകിമാർ (15:20)
1.റാഹേൽ (ഉല്പ.30:24)
2.മിര്യാം (പുറ.15:20)
3.ദെബോരാ (ന്യായാ.4:4)
4.ഹൂൽദാ (2 രാജാ.22:14,2 ദിന.34:22)
5.നോവദ്യാ (നെഹെ.6:14)
6.യെശയ്യാവിന്റെ ഭാര്യ (യെശ.8:3)
7.എലീശബെത്ത് (ലൂക്കൊ.1:41-45)
8.യേശുവിന്റെ അമ്മ മറിയ (ലൂക്കൊ.1:46-55)
9.ഹന്നാ (ലൂക്കൊ.3:36-38)
10.ഈസബേൽ (ഒരു കള്ള പ്രവാചകി) (വെളി.2:20)
11-14.ഫിലിപ്പൊസിന്റെ 4 പുത്രിമാർ (അ.പ്ര.21:9)

ചെങ്കടൽ (പുറപ്പാട് 10:19)
യിസ്രായേൽമക്കളുടെ പുറപ്പാടിനോടുള്ള ബന്ധത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചു (വാ. 19; 13:18; 14:1-31; 15:1-19; യോശു.2:10; സങ്കീ. 106:7, 9, 22; 136:13-15; അ.പ്ര. 7:36;എബ്രാ. 11:29). ചുവന്നത്, എന്നർഥം വരുന്ന ഏശാവ് അല്ലെങ്കിൽ എദോമിന്റെ ദേശം ചെങ്കടൽ വരെ നീണ്ടു കിടക്കുന്നതു കൊണ്ടാകാം ഇതിനെ ചെങ്കടൽ എന്നു വിളിക്കുന്നത് (ഉല്പ.25:25). ചെങ്കടൽ അറേബ്യയെ ഉത്തരകൂശ്, മിസ്രയീമിന്റെ ചില ഭാഗങ്ങൾ എന്നിവയിൽ നിന്ന് വേർതിരിക്കുന്നു. ഇതിന് 2160 കി.മീ. നീളവും മധ്യഭാഗത്ത് 400 കി.മീ. വീതിയുമുണ്ട്. സൂയസ് കനാലിന്റെ ഭാഗത്തേക്കു വരുമ്പോൾ വീതി കുറഞ്ഞുവരുന്നു. ഒക്ടോബർ മുതൽ മെയ്മാസം വരെയുള്ള സമയത്ത് തെക്കുനിന്നു അടിക്കുന്ന ശക്തിയേറിയ കാറ്റ് സമുദ്രനിരപ്പു പല അടികൾ ഉയർത്തുവാൻ ഇടയാക്കുന്നു. എന്നാൽ മെയ് മുതൽ
ഒക്ടോബർ വരെ കാറ്റ് വടക്കു നിന്നു അടിക്കുമ്പോൾ ഈ സമുദ്രനിരപ്പു ആനുപാതികമായി
താഴുകയും ചെയ്യുന്നു. വടക്ക് ഭാഗത്ത്, ഇത് സൂയസ് കടലിടുക്ക് എന്നും അക്വാബാ കടലിടുക്ക്
എന്നും രണ്ടായി പിരിയുന്നു. സീനായ് മുനമ്പാണ് ഇവയെ രണ്ടായി തിരിക്കുന്നത്.

Advertising: തിരുവെഴുത്തിലെ 10 പെസഹ
1.ആദ്യത്തെ പെസഹ (പുറ.12:21-28)
2. മരൂഭൂമിയിലെ പെസഹ (സംഖ്യ.9:5)
3.കനാൻ നാട്ടിൽ ആദ്യത്തെ പെസഹ (യോശു.5:10)
4.യെഹിസ്കീയാവിന്റെ കാലത്തെ പെസഹ (2 ദിന.30:13 -15)
5.യോശീയാവിന്റെ കാലത്തെ ഒരു പെസഹ (2 രാജാ.23:21;2 ദിന.35)
6.സെരൂബ്ബാബേലിന്റെ കീഴിൽ ഒരു പെസഹ (എസ്ര.6:19)
7.ബാലനായിരുന്നപ്പോൾ യേശു സംബന്ധിച്ച ഒരു പെസഹ (ലൂക്കൊ.2:41)
8.യേശുവിന്റെ ശുശ്രൂഷയിലെ ആദ്യത്തെ പെസഹ (യോഹ.2:41)
9.യേശുവിന്റെ ശുശ്രൂഷയിലെ രണ്ടാമത്തെ പെസഹ (യോഹ.6:4)
10.യേശുവിന്റെ ശുശ്രൂഷയിലെ ഒടുവിലത്തെ പെസഹ (മത്താ.26:17)

തിരുവെഴുത്തിലെ 9 കല്ലേറുകൾ
1.ദൈവദൂഷകൻ (ലേവൃ.24:11-23)
2.ശബ്ബത്തിനെ ലംഘിച്ചവൻ (സംഖ്യ.15:36)
3.ആഖാനും കുടുംബവും (യോശു.7:25)
4 അബീമേലെക്ക് (ന്യായാ.9:53)
5.അദോരാം (1 രാജാ.12:18)
6.നാബോത്ത് (1 രാജാ.21:13-15)
7.സെഖര്യാവ് (2 ദിന.24:21)
8.സ്തെഫാനോസ് (അ.പ്ര.7:58-59)
9.പൗലൊസ് (അ.പ്ര.14:5,19)

Advertising: തങ്കത്തിന്റെ 7 പ്രതീകങ്ങൾ
1.ദൈവത്തിന്റെ വചന (സങ്കീ.19:10,119:127)
2.ജ്ഞാനം (സദ്യ.3:13-14)
3.പരിജ്ഞാനം (സദ്യ.8:10)
4.സത്യം (സദ്യ.8:19)
5.സത്കീർത്തിയും കൃപയും (സദ്യ.22:1)
6.ശോധനകൾ (സെഖ.13:9,മലാ.3:3,1 പത്രൊ.1:17,വെളി.3: 10-18)
7.വാക്കുകൾ (1 കൊരി.3:12)

ജാതികൾ ചെയ്യാൻ പാടില്ലാതിരുന്ന 10 കാര്യങ്ങൾ
1.പരിച്ഛേദന കൂടാതെ പെസഹ ഭക്ഷിക്കുക (പുറ.12:43,45)
2.വിശുദ്ധ വസ്തുക്കൾ ഭക്ഷിക്കുക (പുറ.29:33,ലേവൃ.22:10-13)
3.വിശുദ്ധ അഭിഷേക തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെട്ടുക (പുറ.30:33)
4.തിരുനിവാസത്തിന്റെ വേലയിൽ പങ്കാളികളാകുകയോ അതിന് അടുത്ത് വരുകയോ ചെയ്യുക (സംഖ്യ.1:15)
5.പൗരോഹിത്യ ശുശ്രൂഷയിൽ പങ്കാളികളാകുക (സംഖ്യ.3:10,38)
6.ദൈവത്തിന് ധൂപം കാട്ടുക (സംഖ്യ.16:40)
7.പുരോഹിതൻ ശുശ്രൂഷിക്കുമ്പോൾ, തന്റെ അടുത്തു വരുക (സംഖ്യ.18:4,7)
8.യിസ്രായേലിന്മേൽ രാജാവാകുക (ആവ.17:15)
9.പലിശ കൊടുക്കുന്നതിന് നിന്ന് ഒഴിവാക്കപ്പെടുക
10.യിസ്രായേലിലെ വിധവമാരെ വിവാഹം കഴിക്കുക (ആവ.25:5)

പെസഹ പാകം ചെയ്യാൻ പാടില്ലാത്ത 2 രീതികൾ (പുറപ്പാട്.12:9)
1.മിസ്രയീമ്യർ തങ്ങളുടെ ദേവപുജയിൽ ചെയ്തിരുന്നതുപോലെ പച്ചയായിട്ട്.
2.വെള്ളത്തിലോ പാലിലോ വേവിച്ചതോ അല്ലെങ്കിൽ പുഴുങ്ങിയതോ ആയി.

ജനം നടുങ്ങുവാൻ കാരണമായ 4 കാര്യങ്ങൾ (പുറ.19:16)
1.ഇടിമുഴക്കം
2.മിന്നൽ
3.കാർമേഘം
4.മഹാഗംഭീരമായ കാഹളധ്വനി

സമാഗമന കൂടാരം ഉണ്ടാക്കുന്നതിനെപ്പറ്റി 3 കല്പനകൾ (പുറപ്പാട്.25:8-40)
1.എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കുക (25:8)
2.പർവതത്തിൽ നിന്നെ കാണിച്ച മാതൃക പ്രകാരം അത് ഉണ്ടാക്കുക (25,9,40,എബ്രാ.8:5)
3.ഉപകരണങ്ങൾ കാണിച്ചു തന്ന മാതൃകയിൽ ഉണ്ടാക്കുക (25:8,9,40)

വിശുദ്ധ പട്ടം സംബന്ധിച്ച 5 ആജ്ഞകൾ (പുറപ്പാട്.28:36-38)
1.തങ്കം കൊണ്ട് ഒരു പട്ടം ഉണ്ടാക്കുക (28:36)
2.അതിൽ ''യഹോവയ്ക്കു വിശുദ്ധം'' എന്നു മുദ്രക്കൊത്തായി കൊത്തുക (28:37)
3. അതിനെ നീല ചരടുകൊണ്ട് കെട്ടുക (28:37)
4. അത് അഹരോന്റെ തലയിലെ മുടിയുടെ മുൻഭാഗത്ത് വയ്ക്കുക (28:38)
5.യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും നെറ്റിയിൽ വയ്ക്കുക (28:38)                     

Advertising: ദൈവിക നിയമങ്ങൾ

ദൈവം ഒന്നാമത് (10 കല്പനകൾ)
1.ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.(പുറ.20:3)
2.അന്യ ദൈവങ്ങൾക്ക് യാഗം കഴിക്കരുത്.(പുറ.22:20)
3.അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുത്. (പുറ.23:13)
4.അന്യദേവന്മാരെ നമസ്ക്കരിക്കരുത് (പുറ.23:24)
5.അന്യദേവന്മാരെ സേവിക്കരുത് (പുറ.23:24)
6.അവരുടെ പ്രവൃത്തികളെ അനുകരിക്കരുത് (പുറ.23:24)
7.അവരുടെ ബലികൾ തിന്നരുത് (പുറ.34:15)
8.എന്നെ ഭയപ്പെടുക, അന്യദേവന്മാരെ അരുത് (ആവ.6:13)
9.അവരോട് ഉടമ്പടി ചെയ്യരുത് (പുറ.23:32)
10.എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുത് (ലേവ്യ.22:32)
വിഗ്രഹാരാധന (5 കല്പനകൾ)
1.ഒരു തരത്തിലുമുള്ള വിഗ്രഹം ഉണ്ടാക്കരുത് (പുറ.20:4,23;34:17;ലേവ്യ.19:4;26:1)
2.അവയുടെ അടുക്കലേക്ക് തിരിയരുത് (ലേവ്യ.19:4)
3.അവയെയോ മറ്റേതെങ്കിലും ആകാശ സൈന്യത്തെയോ (സൂര്യൻ,ചന്ദ്രൻ, നക്ഷത്രങ്ങൾ) നമസ്ക്കരിക്കുവാൻ വശീകരിക്കപ്പെടരുത് (ആവ.4:15-19)
4.അവയെ നാട്ടരുത് (ലേവ്യ.26:1)
5.അവയാൽ വഞ്ചിക്കപ്പെടരുത്
(ആവ.11:16;12:30)
ദൈവദൂഷണം (5 കല്പനകൾ)
1.ദൈവത്തിന്റെ നാമം വൃഥാ എടുക്കരുത് (പുറ.20:7;ആവ.5:1)
2.ജനത്തിന്റെ അധിപതിയെ ശപിക്കരുത് (പുറ.22:28)
3.ദൈവത്തിന്റെ നാമത്തെ കൊണ്ട് കള്ള സത്യം ചെയ്യരുത് (ലേവ്യ.19:12)
4.നിന്റെ ദൈവത്തെ ഭയപ്പെടുക (ലേവ്യ.19:14)
5.ദൈവദൂഷണത്തിന് മരണശിക്ഷ (ലേവ്യ.24:10-16)               

Advertising: പുറപ്പാട് ഉള്ളടക്കം :-
യിസ്രായേൽ
പീഡിക്കപ്പെടുന്നു 1:1-22
മോശെയുടെ ജനനം 2:1-10
മോശെ മിദ്യാനിലേക്ക് ഓടിപ്പോകുന്നു 2:11-25
മോശെയും കത്തുന്ന മുൾപ്പടർപ്പും 3:1-22
മോശെയ്ക്കുള്ള അടയാളങ്ങൾ 4:1-17
മോശെ മിസ്രയീമിലേക്ക് മടങ്ങിപ്പോകുന്നു 4:18-31
വൈക്കോൽ ഇല്ലാതെ ഇഷ്ടിക 5:1-23
ദൈവം വിടുതൽ വാഗ്ദാനം ചെയ്യുന്നു 6:1-12
മോശെയുടെയും അഹരോന്റെയും കുടുംബചരിത്രം 6:13-27
മോശെയ്ക്കുവേണ്ടി സംസാരിക്കുവാൻ അഹരോൻ നിയോഗിക്കപ്പെടുന്നു 6:28-30,7:1-7
അഹരോന്റെ വടി സർപ്പമായിത്തീരുന്നു 7:8-13
ഒന്നാം ബാധ :വെള്ളം രക്തമായിത്തീരുന്നു 7:14-24
രണ്ടാം ബാധ :തവളകൾ 8:1-15
മൂന്നാം ബാധ :പേൻ 8:16-19
നാലാം ബാധ :നായീച്ച 8:20-32
അഞ്ചാം ബാധ :മൃഗവ്യാധി 9:1-7
ആറാം ബാധ :പുണ്ണായി പൊങ്ങുന്ന പരു 9:8-17
ഏഴാം ബാധ :കല്മഴ 9:18-35
എട്ടാം ബാധ :വെട്ടുക്കിളി 10:1-20
ഒമ്പതാം ബാധ :കൂരിരുട്ട് 10:21-29
പത്താം ബാധ :കടിഞ്ഞൂൽ സംഹാരം 11:1-10
പെസഹ 12:1-30
പുറപ്പാട് 12:31-42
പെസഹായുടെ നിബന്ധനകൾ 12:43-51
ആദ്യജാതനെ വേർതിരിക്കൽ 13:1-16
ചെങ്കടൽ കടക്കുന്നത് 13:17-22-14:1-31
മോശെയുടെയും മിര്യാമിന്റെയും പാട്ട് 15:1-21
മാറായിലെയും എലീമിലെയും ജലം 15:22-27
മന്നായും കാടപ്പക്ഷിയും 16:1-35
പാറയിൽ നിന്നുള്ള വെള്ളം 17:1-16
യിത്രോ മോശെയെ സന്ദർശിക്കുന്നു 18:1-27
യിസ്രായേൽ സീനായ് പർവതത്തിങ്കൽ 19:1-25
പത്ത് കല്പനകൾ 20:1-21
വിഗ്രഹങ്ങളും യാഗപീoങ്ങളും 20:22-26
എബ്രായ ദാസന്മാർ 21:1-11
വ്യക്തിപരമായ മുറിവുകളും നഷ്ടങ്ങളും 21:12-36
സ്വത്തുക്കളുടെ സംരക്ഷണം 22:1-15
സാമൂഹിക ഉത്തരവാദിത്തങ്ങൾ 22:16-31
നീതിയുടെയും കരുണയുടെയും നിയമങ്ങൾ 23:1-9
ശബ്ബത്ത് നിയമങ്ങൾ 23:10-13
മൂന്ന് വാർഷിക പെരുന്നാളുകൾ 23:14-19
വഴികാണിക്കുന്ന യഹോവയുടെ ദൂതൻ 23:20-33
ഉടമ്പടി ഉറപ്പിക്കുന്നു 24:1-18
സമാഗമന കൂടാരത്തിനുള്ള വഴിപാട് 25:1-9
നിയമപെട്ടകം 25:10-22
കാഴ്ചയപ്പത്തിന്റെ മേശ 25:23-30
നിലവിളക്ക് 25:31-40
സമാഗമന കൂടാരം 26:1-37
ഹോമയാഗപീഠം 27:1-8
പ്രാകാരം 27:9-19
നിലവിളക്കിന് എണ്ണ 27:20-21
പുരോഹിത വസ്ത്രങ്ങൾ 28:1-5
ഏഫോദ് 28:6-14
മാർപതക്കം 28:15-30
മറ്റ് പുരോഹിത വസ്ത്രങ്ങൾ 28:31-43
പുരോഹിതന്മാരെ വിശുദ്ധീകരിക്കൽ 29:1-46
ധൂപപീഠം 30:1-10
വീണ്ടെടുപ്പു വില 30:11-16
താമ്രത്തൊട്ടി 30:17-21
അഭിഷേക തൈലം 30:22-33
ധൂപവർഗം 30:34-38
ബെസലേലും ഒഹൊലിയാബും 31:1-11
ശബ്ബത്ത് 31:12-18
സ്വർണ കാളക്കുട്ടി 32:1-35,33:1-6
സമാഗമന കൂടാരം 33:7-11
മോശെയും യഹോവയുടെ തേജസ്സും 33:12-23
പുതിയ കല്പലകകൾ 34:1-28
മോശെയുടെ മുഖതേജസ്സ് 34:29-35
ശബ്ബത്ത് നിയമങ്ങൾ 35:1-29
ബെസലേലും ഒഹൊലിയാബും 35:30-35,36:1-5
സമാഗമന കൂടാരം 36:6-38
നിയമപെട്ടകം 37:1-9
കാഴ്ചയപ്പത്തിന്റെ മേശ 37:10-16
നിലവിളക്ക് 37:17-24
ധൂപപീഠം 37:25-29
ഹോമയാഗപീഠം 38:1-8
പ്രാകാരം 38:9-20 ഉപയോഗിച്ച വസ്തുക്കൾ 38:21-31,39:1-43
സമാഗമന കൂടാരം നിവിർത്തുന്നു 40:1-33
യഹോവയുടെ തേജസ്സ് 40:34-38 Advertising: