മത്തായി



Advertising:


1.മത്തായി :- മത്തായി എന്ന പേരിനർത്ഥം " യഹോവയുടെ ദാനം" എന്നാണ്. ലേവി എന്നും അവനു പേരുണ്ട് (മർക്കൊ.2.14, ലൂക്കൊ.5:27)
2.സ്ഥലവും കാലവും :- എ.ഡി 58-68 കാലഘട്ടത്തിൽ പലസ്തീനിലോ, സിറിയയിലെ അന്ത്യോക്കൃയിലോ വെച്ച് എഴുതപ്പെട്ടു.
3.എഴുത്തുകാരൻ:- ചുങ്കക്കാരനും പിന്നീട് യേശുവിന്റെ ശിഷ്യനുമായിരുന്ന മത്തായി. റോമാ ഗവൺമെന്റിന്റെ കീഴിൽ നികുതി പിരിക്കുന്നവനായിരുന്ന അല്ഫായയുടെ മകനായ (മർക്കൊ.2:14) മത്തായിയെ യേശു തന്റെ ശിഷ്യനായി വിളിച്ച് (മത്തായി. 9:9-13) അ.പ്ര 1:13 ലാണ് അവസാനമായി അവന്റെ പേര് കാണുന്നത്.
4.പശ്ചാത്തലവും സന്ദർഭവും:-യെഹൂദ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് യെഹൂദന്മാരുടെ രാജാവും മശിഹായുമാണ് യേശു എന്നു വെളിപ്പെടുത്തുകയാണ് മത്തായി ചെയ്യുന്നത്. പൂർവ്വ പിതാവായ അബ്രാഹാമിലെത്തുന്ന വംശാവലി, പഴയ നിയമത്തിൽ നിന്നുള്ള 128 ൽ പരം ഉദ്ധരണികളും പരാമർശങ്ങളും, ദാവീദ് പുത്രൻ എന്ന് യേശുവിനെ അഭിസംബോധന ചെയ്യുന്നത് (1:1; 9:27; 12:23; 15:22; 20:30; 21:9,15; 22:42,45) യെഹൂദ പാരമ്പര്യങ്ങളും ആചാരങ്ങളും വിശദീകരിക്കാതെ വിടുന്നത് എന്നിവയെല്ലാം യെഹൂദ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്നു.
5.ഉള്ളടക്കം:- മത്തായി യേശുക്രിസ്തുവിനെ രാജാവായി ചിത്രീകരിച്ചിരിക്കുന്നു "സ്വർഗ്ഗരാജ്യം" എന്ന പ്രയോഗം 32 പ്രാവശ്യം കാണം (മറ്റൊരിടത്തും ഈ പദമില്ല). ഈ സുവിശേഷത്തെ 5 ഭാഗങ്ങളായി തിരിക്കാവുന്നതാണ്.
1. ഗിരി പ്രഭാഷണം (അധ്യായം. 5 - 7)
2. അപ്പൊസ്തലന്മാരെ നിയോഗിക്കാൽ (അ.10)
3. ഉപമകൾ (അ.13)
4. ശിഷ്യത്വത്തിന്റെ വ്യവസ്ഥകൾ (അ.18)
5. രണ്ടാം വരവ് (അ. 24,25)
ഈ ഭാഗങ്ങളെ മോശെയുടെ പഞ്ചഗ്രന്ഥത്തോടു തുലനപ്പെടുത്തി ചിലർ പഠിപ്പിക്കാറുണ്ട്. പരീശന്മാരെ കർത്താവ് ശാസിക്കുന്ന ഭാഗം ചേർത്ത മത്തായി പക്ഷേ പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന ഒഴിവാക്കി. സദുക്യരെക്കുറിച്ചും മറ്റു സുവിശേഷങ്ങളിൽ കാണുന്നതിനേക്കാൾ കുടുതൽ പരാമർശങ്ങൾ മത്തായിയിലുണ്ട്. ക്രിസ്തുവിന്റെ ക്രൂശീകരണവും കൂടുതൽ വ്യക്തമായി ചിത്രീകരിക്കുന്നത് മത്തായിയാണ്.
6.യേശുക്രിസ്തു :- വാഗ്ദത്ത മശിഹ
7.സ്ഥിതിവിവരക്കണക്കുകൾ:- ബൈബിളിലെ 40  പുസ്തകം; 28 അധ്യായങ്ങൾ; 1071 വാക്യങ്ങൾ; 137 ചോദ്യങ്ങൾ; 25 പഴയ നിയമത്തിലെ പ്രവചനങ്ങൾ; 47 പുതിയ നിയമത്തിലെ പ്രവചനങ്ങൾ; 815 ചരിത്ര വാക്യങ്ങൾ; 256 പ്രവചന വാക്യങ്ങൾ; 164 നിവൃത്തിയാകാത്തതും 92 നിവൃത്തിയായതും; ഉയരത്തിൽ നിന്നും കേട്ട 2 ദൈവശബ്ദം (3:17, 17:5)

മത്തായി മാത്രം രേഖപ്പെത്തുന്ന അത്ഭുതങ്ങൾ
1. രണ്ട് കൂരുടന്മരുടെ സൗഖ്യം (മത്തായി.9:27-31)
2. ഊമനായ ഭൂതഗ്രസ്ഥന്റെ സൗഖ്യം (മത്തായി.9:32,)
3. മതസ്യത്തിന്റെവയറ്റിൽ നിന്ന് ദ്രഹ്മ കണ്ടെടുത്തത്.(മത്തായി.17:24-27)

മത്തായി മാത്രം രേഖപ്പെത്തുന്ന ഉപമങ്ങൾ
1. ഒളിച്ചു വെച്ച നിധി (13:44)
2.കള (13:24-30)
3.വിലയേറിയ മുത്ത് (13:44-46)
4.വല (13:47-50).                                  5.കരുണയില്ലാത്ത ദാസൻ (18:23-35)                6.മൂന്തിരിത്തോട്ടത്തിലെ വേലക്കാർ(20:1-16)
7.രണ്ട് പുത്രന്മാർ (21:28-32)
8.രാജപുത്രന്റെ വിവാഹം (22:1-14)
9.പത്ത് കന്യകമാർ (25:1-13)
10.താലന്തുകൾ (25:14-30)

യേശുവിന്റെ പ്രാർത്ഥനയിലെ 23 ഘടകങ്ങൾ (മത്തായി.6:9)
1. അംഗീകാരം: സ്വർഗ്ഗസ്ഥനായ
2. ബന്ധം: ഞങ്ങളുടെ പിതാവേ
3. ആരാധന: നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ
4. പ്രതീക്ഷ: നിന്റെ രാജ്യം വരേണമേ
5. സമർപ്പണം: നിന്റെ ഇഷ്ടം
6. സാദൃശ്യം: സ്വർഗത്തിലെപ്പോലെ
7. സാർവലൗകികത്വം: ഭൂമിയിലും ആകേണമേ
8. അനിവാരൃത: ഞങ്ങളുക്ക് ആവശ്യമുള്ള ആഹാരം
9. ഉറപ്പ്: ഇന്ന്
10. യാചന: തരേണമേ
11. സ്നേഹവും കരുണയും: ഞങ്ങളുടെ കടക്കാരോട്
12. ക്ഷമ: ഞങ്ങൾ ക്ഷമിച്ചിരിക്കന്നതുപോലെ
13. കടപ്പാട്: ഞങ്ങളുടെ കടങ്ങളെ
14. പശ്ചാത്താപം: ഞങ്ങളോട് ക്ഷമിക്കേണമേ
15. സംരക്ഷണ: ഞങ്ങളെ പരീക്ഷയിൽ
16. വഴികാട്ടൽ: കടത്താതെ
17. നീതി: ദുഷ്ടനിൽ നിന്ന്
18. രക്ഷ: ഞങ്ങളെ വിടുവിക്കേണമേ
19. വിശ്വാസം: രാജ്യവും
20. താഴ്മ: ശക്തിയും
21. ബഹുമാനം: മഹത്ത്വവും
22. കാലാതീതം: എന്നേക്കും നിനക്കുള്ളതല്ലോ
23. ഉറപ്പ്: ആമേൻ

കുറിപ്പ്:പ്രാർഥനയിലെ ആദ്യത്തെ 3 അപേക്ഷകൾ ദൈവത്തെ സംബന്ധിക്കുന്ന 7 പോയിന്റുകളാണ് അടുത്ത 4 അപേക്ഷകൾ മനുഷ്യനെ സംബന്ധിക്കുന്ന 16 പോയിന്റുകളാണ്.

സുവിശേഷങ്ങൾ എഴുതുവാൻ പ്രേരിപ്പിച്ച കാരണങ്ങൾ
1.യേശുവിനെ കണ്ടവരുടെ മരണം
2.യേശുവിന്റെ വരവിനെ ക്കുറിച്ചുള്ള ധാരണ
3.സമയത്തെക്കുറിച്ചുള്ള കൃത്യതയില്ലായ്മ
4.ഉപദേശ പഠനത്തിന് ഒരു ഗ്രന്ഥം 
5.തർക്ക സാധൂകരണത്തിനു വേണ്ടി                 
6.ആരാധനാ ക്രമത്തിന്               
7.ദേശവ്യാപകമായ സുവിശേഷത്തിന്റെ വളർച്ച

Advertising:
ജനനത്തിന് മുമ്പ് പേര് വിളിക്കപ്പെട്ട 7 പേര്
1. യിശ്മായേൽ (ഉല്പത്തി.16:11)
2. യിസ്ഹാക്ക് (ഉല്പത്തി.17:19)
3. ശലോമോൻ (1 ദിന. 22:9)
4. യോശീയാവ് (1 രാജാ. 13:2, 2 രാജാ. 22:1)
5. കോരെശ് (യെശ.44:28-45:1)
6. യോഹന്നാൻ സ്നാപകൻ (ലൂക്കൊ.1:13,60-63)
7. യേശു (മത്തായി.1:21)

ഉപവാസവും പ്രാർഥനയും - അവിശ്വാസത്തിനള്ള ചികിത്സ (മത്താ.17:14-21)  എന്തുകൊണ്ടാണ് ചന്ദ്രരോഗിയായ ബാലനെ സൌഖ്യമാക്കുവാൻ തങ്ങൾക്ക്  കഴിയാതെ പോയതെന്ന് ശിഷ്യൻമാർ കർത്താവിനോട് ചോദിച്ചു. യേശു പറഞ്ഞു "നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രെ... എങ്കിലും പ്രാർഥനയാലും ഉപവാസത്താലുമല്ലതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല (മത്താ.17: 14-21 ) വിശ്വാസത്തിന് അതിന്റെ വികാസത്തിനും പൂർണ വളർച്ചയ്ക്കും പ്രാർഥന ആവശ്യമാണ്. ഇതേ കാരണത്താൽ പ്രാർഥനയ്ക്ക് ഉപവാസവും ആവശ്യമാണ്. പ്രാർഥനയും വിശ്വാസവും ഒരുമിച്ച് ഉപയോഗിച്ചപ്പോൾ ഉപവാസം അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്. ഉപവാസം ദൈവമുമ്പാകെ ആത്മാവിനെ വിനയമുള്ളതാക്കൂന്നു (സങ്കീ.35: 13) ദേഹിയെ ശിക്ഷിച്ച്നന്നാക്കുന്നു (സങ്കീ.69:10 ); മുഴുവൻ സമയവും പ്രാർത്ഥനയ്ക്കായി നല്കുവാൻ ആസ്ക്തികളെ ക്രൂശിക്കകയും അവയെ തിരസ്കരിക്കുകയും ചെയ്യുന്നു (മത്താ.4: 1-11) എല്ലാ വിശ്വാസികളും ഉപവസിക്കണം, എന്നാൽ എത്ര ദിവസം, എപ്പോഴൊക്കെ എന്നതിനെക്കുറിച്ചു നിബന്ധനകളോ നിയമങ്ങളോ നല്കിലിട്ടില്ല.

1.ബാലശിക്ഷയിലായിരിക്കുമ്പോൾ (2 ശമു.12.16 -23)
2.ന്യായവിധിയിൽ ആയിരിക്കുമ്പോൾ ( 1 രാജാ. 21:27)
3.ആവശ്യത്തിലായിരിക്കുമ്പോഴും (എസ്രാ.8:21)
4.ആപത്തിലായിരിക്കുമ്പോഴും (എസ്ഥേ.4)
5.വ്യാകുലപ്പെട്ടിരിക്കുമ്പോഴും (ദാനീ.6:18)

മത്തായിലെ ഉദരണികൾ
പുതിയനിയമം/പഴയനിയമം
മത്താ.1:22/യെശ.7:14
മത്താ. 2:6/മീഖാ.5:2
മത്താ.2:17/യിരെ.31:15
മത്താ.3:3/യെശ.40:3
മത്താ.4:4/ആവ.8:3
മത്താ.4:6/സങ്കീ.91:11-12
മത്താ.4:7/ആവ.6:17
മത്താ.4:10/ആവ.6:13
മത്താ.4:14/യെശ.9:1-2,42:6-7
മത്താ.11:10/പുറപ്പാട്.23.20
മത്താ.12:17/യെശ.42:1
മത്താ.13:14/യെശ.6:9-10
മത്താ.13:35/സങ്കീ.78:2
മത്താ.15:8-9/യെശ.29:13
മത്താ.21:4/ സെഖ.9:9
മത്താ.21:42/സങ്കീ.118:22-23
മത്താ.22:44/സങ്കീ.110:1 
Advertising:

മത്തായുടെ രൂപരേഖ
യേശുക്രിസ്തുവിന്റെ വാശവലി  1:1-17
യോസേഫിന് ദൂതൻ പ്രത്യക്ഷനാകുന്നു   1:18-25
വിദ്വാന്മാരുടെ സന്ദർശനം  2:1-12
മിസ്രയീമിലേക്കുള്ള ഓടിപ്പോക്ക്   2:13-23
യോഹന്നാൻ സ്നാപകന്റെ പ്രസംഗം  3:1-12
യേശുവിന്റെ സ്നാനം  3:13-17
യേശുവിന്റെ പരീക്ഷ  4:1-11
യേശു ശുശ്രൂഷ ആരംഭിക്കുന്നു  4:12-25
ഗിരി പ്രഭാഷണം  5:1-7:29
യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു  8:1-13
പത്രൊസിന്റെ അമ്മാവിയമ്മയെ സൗഖ്യമാക്കുന്നു  8:14-22
യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു 8:23-27
ഗദരേന ദേശത്തെ ഭൂതഗ്രസ്തർ  8:28-34
യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നു  9:1-8
യേശു മത്തായിയെ വിളിക്കുന്നു  9:9-19
സ്ത്രീ അവന്റെ വസ്ത്രത്തെ തൊടുന്നു  9:20-26
രണ്ടു കുരുടർ സൗഖ്യം പ്രാപിക്കുന്നു  9:27-31
ഊമൻ സംസാരിക്കുന്നു  9:32-38
യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുന്നു  10:1-15
പീഡനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്   10:16-42
യോഹന്നാൻ സ്നാപകൻ യേശുവിനെക്കുറിച്ച് ചോദിക്കുന്നു  11:1-19
യേശു ന്യായവിധി മുന്നറിയിക്കുന്നു  11:20-24
ആരാണ് ജ്ഞാനി ?   11:25-30
യേശു ശബ്ബത്തിൽ സൗഖ്യമാക്കുന്നു  12:1-21
ഛിദ്രിച്ച ഭവനത്തിന് നിലനിൽക്കാൻ കഴിയുകയില്ല  12:22-37
യോനായുടെ അടയാളം 12:38-50
വിതയ്ക്കുന്നവന്റെ ഉപമ  13:1-17
വിതയ്ക്കുന്നവന്റെ ഉപമ യേശു വിശദീകരിക്കുന്നു  13:18-23
ഗോതമ്പിന്റെയും കളയുടെയും ഉപമ 13:24-30
കടുകുമണിയുടെ ഉപമ  13:31-32
പുളിച്ചമാവിന്റെ ഉപമ     13:33-44
വിലയേറിയ മുത്തിന്റെ ഉപമ  13:45-46
വലയുടെ ഉപമ  13:47-50
പഴയതും പുതിയതുമായ നിക്ഷേപം  13:51-52
നസറേത്തുകാർ യേശുവിനെ തള്ളിക്കളയുന്നു  13:53-58
യോഹന്നാൻ സ്നാപകനെ ശിരച്ഛേദം ചെയ്യുന്നു  14:1-14
യേശു അയ്യായിരത്തെ പോക്ഷിപ്പിക്കുന്നു  14:15-21
യേശു വെള്ളത്തിന്മീതെ നടക്കുന്നു  14:22-36
അശുദ്ധമാക്കുന്ന വസ്തുക്കൾ  15:1-20
കനാന്യസ്ത്രീയുടെ വിശ്വാസം 15:21-28
അനേകർ സൗഖ്യം പ്രാപിക്കുന്നു  15:29-31
യേശു നാലായിരം പേരെ പോഷിപ്പിക്കുന്നു 15:32-39
പരീശന്മാരുടെയും സദുകൃരുടെയും പുളിച്ചമാവ് 16:1-12
സഭ: അതിന്റെ അടിസ്ഥാനം  16:13-20
യേശു തന്റെ കഷ്ടനുഭവങ്ങളെക്കുറിച്ചു മുൻകൂട്ടി പറയുന്നു  16:21-28
മറുരൂപപ്പെടൽ  17:1-13
ശിഷ്യന്മാരുടെ അവിശ്വാസം  17:14-23
നികുതിപ്പണത്തെ സംബന്ധിച്ച ചോദ്യം  17:24-27
വലിയവനാരെന്ന് യേശു വിശദീകരിക്കുന്നു  18:1-10
ക്ഷമിക്കുന്നതിനെപ്പറ്റി യേശു പഠിപ്പിക്കുന്നു 18:11-35
വിവാഹമോചനം സംബന്ധിച്ച്  19:1-12
യേശുവും ശിശുക്കളും  19:13-15
ധനികനായ പ്രമാണി 19:16-30
മുന്തിരിത്തോട്ടത്തിലെ വേലക്കാർ  20:1-34
യെരൂശലേമിലേക്കുള്ള വിജയ പ്രവേശനം  21:1-11
ദൈവാലയ ശുദ്ധീകരണം  21:12-16
അത്തിയെ ശപിക്കുന്നത്  21:17-22
യേശു തന്റെ അധികാരം ഉറപ്പിക്കുന്നു 21:23-27
രണ്ട് പുത്രന്മാരുടെ ഉപമ 21:28-32
ദുഷ്ടനായ മുന്തിരിത്തോട്ടക്കാരൻ   21:33-46
കല്യാണ വിരുന്നിന്റെ ഉപമ  22:1-14
ദൈവവും കൈസറും  22:15-21 പുനരുത്ഥാനം സംബന്ധിച്ച ചോദ്യം  22:23-33
ഏറ്റവും വലിയ കല്‌പന   22:34-46
യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കുന്നു   23:1-39
ദൈവാലയത്തിന്റെ നാശവും അന്ത്യകല ലക്ഷണങ്ങളും   24:1-31
അത്തിയുടെ ഉപമ  24:32-44
അവിശ്വസ്ത ദാസൻ  24:45-51
പത്തു കന്യകമാരുടെ ഉപമ  25:1-30
ജാതികളുടെ ന്യായവിധി   25:31-46
യേശുവിനെ കൊല്ലുവാനുള്ള പദ്ധതി  26:1-5
ബേഥാന്യയിൽ വെച്ച് യേശുവിനെ തൈലം പൂശുന്നു  26:6-13
ഈസ്ക്കര്യോത്താ യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുന്നു   26:14-16
അന്ത്യ അത്താഴം  26:17-35
യേശു ഗത്ശെമന തോട്ടത്തിൽ  26:36-46
യേശുവിനെ പിടിക്കുന്നു  26:47-56
യേശു മഹാപുരോഹിതന്റെ മുമ്പിൽ  26:57-68
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു  26:69-75
യൂദാ ആത്മഹത്യ ചെയ്യുന്നു  27:1-14
യേശുവിനു മരണശിക്ഷ വിധിക്കുന്നു  27:15-31
ക്രുശീകരണം   27:32-56
യേശുവിന്റെ അടക്കം 27:57-66
യേശുവിന്റെ ഉയിർത്തെഴുന്നേല്പ്  28:1-15
ശിഷ്യന്മാർക്കുള്ള മഹാനിയോഗം  28:16-20
Advertising: