ഉല്പത്തിപുസ്തകം

Advertising:


1.ഉല്പത്തി:- ഉല്പത്തി എന്ന പദം "സെപ്‌റ്റ്വജിന്റ്" ബൈബിളിന്റെ ഗ്രന്ഥനാമമായ ''ഗെനേസിസിൽ''(അർത്ഥം, ഉല്പത്തി അഥവാ ആരംഭങ്ങൾ)നിന്നും വന്നിട്ടുള്ളതാണ്.          
2.സ്ഥലവും കാലവും:-യിസ്രായേൽ മക്കളുടെ മരുഭൂമി യാത്രാ  സമയത്ത് ബി.സി 1450-1400 കാലഘട്ടത്തിൽ എഴുതപ്പെട്ടു.  
3.എഴുത്തുകാരൻ:-എഴുത്തുകാരനെക്കുറിച്ച് പുസ്തകം മൗനം പാലിക്കുന്നുവെങ്കിലും, ഈ പുസ്തകം ഉൾപ്പെട്ട പഞ്ചഗ്രന്ഥങ്ങൾ മോശെ എഴുതി എന്ന് തിരുവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നു. (പുറ.17:14,മത്താ.8:4,2 കൊരി.3:15)''മിസ്രയീമ്യരുടെ സകലജ്ഞാനവും'' മോശെ ഗ്രന്ഥരചനയ്ക്കു സർവ്വാത്മനാ യോഗ്യനാണ് (അ.പ്ര.7:22). സൃഷ്ടിപ്പിനെ സംബന്ധിച്ചും തുടർന്നുള്ള മനുഷ്യകുലത്തിന്റെ ഗതിവിഗതികളെക്കുറിച്ചുമുള്ള വെളിപ്പാട് ഏകനായി ദൈവത്തോടൊപ്പം ചിലവഴിച്ച സമയങ്ങളിൽ മോശെ പ്രാപിച്ചു എന്നു വിശ്വസിക്കാം.                    
4.പശ്ചാത്തലവും സന്ദർഭവും:-മുൻകാല നിത്യതയാണ് ആരംഭ വാക്യങ്ങളുടെ പശ്ചാത്തലം. സൃഷ്ടിപ്പിൻ പ്രവർത്തിയാലും ദൈവിക വചനത്താലും ദൈവം സകലത്തെയും ഉളവാക്കി.സൃഷ്ടിയുടെ മകുടമായ മനുഷ്യനെയും അവനു തുണയായി സ്ത്രീയെയും സൃഷ്ടിച്ചു.ഉല്പത്തിയിലെ ആരംഭസംഭവങ്ങളുടെ പശ്ചാത്തലം മെസൊപൊത്താമ്യയാണ്. മെസൊപൊത്താമൃ(അ.1-11 സൃഷ്ടി മുതൽ, ബി.സി.2090 വരെ
വാഗ്ദത്തനാട് (അ.12-36,ബി.സി 2090-1897 വരെ)
മിസ്രയീം (അ.37-50,ബി.സി 1897-1840 വരെ)                                        
5.ഉള്ളടക്കം:- ആരംഭങ്ങളുടെ പുസ്തകമാണ് ഉല്പത്തി.
പ്രപഞ്ചവും ഭൂമിയും(1:1-25)                
മനുഷ്യൻ(1:26-2:15)                
പാപം(3:1-7)                                            
വീണ്ടെടുപ്പിന്റെ വാഗ്ദത്തങ്ങൾ (3:8-24)                                                    
കുടുംബം(4:1-15)                                  
മനുഷ്യ നിർമ്മിത സംസ്കാരം (4:16- 9:29)                                                        ലോകരാഷ്ട്രങ്ങൾ(അ.10,11) എബ്രായ വംശം(അ.12-50) എന്നിവയുടെ ആരംഭം ഉല്പത്തി പുസ്തകത്തിലാണ്.പാപം ചെയ്ത് വീണുപോയ മനുഷ്യന് വീണ്ടെടുപ്പിൻ പദ്ധതി പ്രഖ്യാപിക്കുന്നതും(3:15).ഒരു തിരഞ്ഞെടുക്കപ്പെട്ട ജനതയിലൂടെ ആ പദ്ധതി നടപ്പാക്കുന്നതുമാണ് (12:1-3) ഉല്പത്തിയുടെ പ്രധാന വിഷയം.                                                  
6.താക്കോൽ വാകൃങ്ങൾ:-
 ഉല്പത്തി.3:15;12:3                                  
7.യേശുക്രിസ്തു:- നമ്മുടെ സ്രഷ്ടാവായ ദൈവം                          8.സ്ഥിതിവിവരക്കണക്കുകൾ:-വേദപുസ്തകത്തിലെ ആദ്യപുസ്തകം;50 അധ്യായങ്ങൾ;1515 വാക്യങ്ങൾ;1385 ചരിത്ര വാക്യങ്ങൾ;149 ചോദ്യങ്ങൾ;56 പ്രവചനങ്ങൾ;നിവൃത്തിയായ പ്രവചനങ്ങളുള്ള 123 വാക്യങ്ങൾ;നിവൃത്തിയാകാനുള്ള പ്രവനങ്ങളുള്ള 23 വാക്യങ്ങൾ;എറ്റവും ചെറിയ അധ്യായം,16;എറ്റവും വലുത്,24; 16-ാം അധ്യായത്തിന് 16 അധ്യായം;106 കല്പനകൾ; 71 വാഗ്ദത്തങ്ങൾ; 326 പ്രവചനങ്ങൾ

എദെൻ തോട്ടത്തിലെ നദിയുടെ 4 ശാഖകൾ                             
1.പീശോൻ                                            
2.ഗീഹോൻ                                            
3.ഹിദ്ദേക്കെൽ                                      
4.ഫ്രത്ത്


Advertising:
ഭൂമിയുടെ പ്രായം (ഉല്പത്തി.1:1)  ആരംഭം എപ്പോഴെന്ന് നമുക്കറിവില്ലാത്തതിനാൽ ഭൂമിയുടെ പ്രായം ഇത്രയെന്ന് പറയുവാൻ സാധ്യമല്ല. ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്ന് പറഞ്ഞാൽ അത് ലക്ഷോപലക്ഷ, കോടാനുകോടി വർഷങ്ങൾക്ക് അപ്പുറത്താകാം. ഭൂഗർഭശാസ്ത്രജ്ഞന്മാർക്ക് അവരവകാശപ്പെടുന്ന ഭൂമിയുടെ പ്രായം  തെളിയിക്കാമെങ്കിൽ നമുക്ക് ദൈവവചനാടിസ്ഥാനത്തിൽ എതിർക്കുവാൻ സാധ്യമല്ല. ഭൂമിയുടെ ആഭിമ സൃഷ്ടിയോടുള്ള ബന്ധത്തിൽ മൂലകങ്ങളെക്കുറിച്ച് ഒന്നും പറയാത്തതിനാൽ അവർക്ക് വേദപുസ്തകത്തെ എതിർക്കുവാനും കഴിയുകയില്ല.വേദപുസ്തക പ്രകാരം താഴെപ്പറയുന്ന കാരൃങ്ങൾ അസന്നിഗ്ദമായി പറയാം.ഭൂമിക്ക് 6000 വർഷങ്ങളിൽ കൂടുതൽ പ്രായമുണ്ട്. ആദാമൃ നാളുകൾക്ക് മുമ്പ് ആൾപാർപ്പുണ്ടായിരുന്നു.1:3-2:25 ലെ 6 ദിവസത്തെ പുനഃസൃഷ്ടിക്ക് മുൻപ് പാപം നിമിത്തം ഉല്പ.1:2 ലെ പോലെ ഭൂമി ശപിക്കപ്പെടുകയും ജലപ്രളയത്താൽ നശിക്കുകയും ചെയ്തു, ലുസിഫർ വീഴ്ച സംഭവിച്ച ശേഷമാണ് ആദാമിന്റെ ഏദെനിൽ വന്നത്. അവൻ ഭൂമിയെ ഭരിക്കുകയും ദൈവത്തോടു മറുതലിക്കുകയും അത് വലിയ ജലപ്രളയത്തിന് കാരണമാവുകയും ചെയ്തു.(യെശ.14:12-14,യിരെ.4:23-26,യെഹെ.28:11-17)

ഏദെൻതോട്ടം( ഉല്പത്തി.2:8)       
ഏദെൻതോട്ടം ഏദെന് കിഴക്കായി സ്ഥിതി ചെയ്തു.അത് ഒരു വലിയ ഭൂപ്രദേശമായിരുന്നു. അതിലെ രണ്ടു നദികൾ പ്രസിദ്ധമാണ് യൂഫ്രട്ടീസും,ടൈഗ്രീസും.മറ്റ് രണ്ടെണ്ണം തിരിച്ചറിയുവാൻ ബുദ്ധിമുട്ടുണ്ട്. എത്യോപൃയെ വലംവെയ്ക്കുന്ന ഗീഹോൻ ഒരു നൈൽ നദി ആകാം.പീശോൻ അറേബ്യയെ വലംവെയ്ക്കുന്നു.ഇവിടെ വിവരിക്കുന്ന ബാഹ്യസ്വഭാവ സവിശേഷതകൾ ഉള്ളതുമായ ഒരു ഭൂപ്രദേശം ഇതുവരെ അറിവിൽ പെട്ടിട്ടില്ല.ഏദെൻതോടും നശിപ്പിക്കപ്പെടുകയും ഭൂമുഖം തന്നെ പരിവർത്തന വിധേയമാവുകയും ചെയ്തു...


ഭൂഖണ്ഡങ്ങളായി ആയി വിഭജിക്കപ്പെട്ട കാലം
പെലെഗിന്റെ കാലത്ത് നമുക്കിന്നറിയാവുന്നതുപോലെ ഭൂമി ഭൂഖണ്ഡമായും ദ്വീപുകളായും വിഭജിക്കുന്നതുവരെ ഒരൊറ്റ കരയായി ഉണങ്ങിയ നിലം കിടന്നിരുന്നുവെന്ന് ഉല്പ.10:25;1 ദിന.1:19 ൽനിന്ന് വ്യക്തമാണ്.അതുകൊണ്ട് ഉല്പത്തിയിൽ പറയുന്ന എല്ലാ നദികളെയും ഏദൻതോട്ടത്തെയും ഇന്ന് തിരിച്ചറിയുവാൻ പ്രയസമുണ്ട്.യേശുക്രിസ്തുവിന്റെ 2ാo വരവിൽ ഇനിയും വലിയ പരിവർത്തനങ്ങൾ സംഭവിക്കുകയും(യെശ.11:15-16;34:1-35;സെഖ.14:4-10;വെളി. 16:10 -21)ഭൂമി വീണ്ടും പുതുക്കപ്പെടുകയും ചെയ്യും( വെളി. 21:1-2,9-10)

സ്ത്രീയുടെ സന്തതി (ഉല്പത്തി .3:15)
സ്ത്രീയുടെ സന്തതി എന്നാണ് അല്ലാതെ ഒരു പുരുഷന്റെ സന്തതി എന്നല്ല. അതു മശിഹായുടെ ആഗമനത്തെ സൂചിപ്പിക്കുന്നു. അവൻ ദൈവപുത്രനും മറിയയുടെ പുത്രനുമാണ്. (ഉല്പ.3:15; യെശ.7:14; 9:6-7; 11:1; മത്താ.1; ലൂക്കൊ. 1:31-35; യോഹ.1:14; റോമ. 1:1-3; 8:3; ഗലാ. 3:16, 19; 4:4; ഫിലി.2:5-1;1 തിമൊ. 3:16; 2 തിമൊ. 2:8; എബ്രാ. 1:1-8;2:9-18; 1 യോഹ. 4:1-6; വെളി. 5:5). ദൈവത്തിന്റെ സമ്പൂർണ രക്ഷാപദ്ധതിയിൽ കന്യകാജനനം ഏറ്റവും പ്രധാനപ്പെട്ട ഉപദേശമാണ്. അതിലും യേശുവിന്റെ മരണം, അടക്കം, ഉയിർത്തെഴുന്നേല്പ്പ് എന്നിവയിലും വിശ്വസിക്കാതെ ഒരുവന് രക്ഷപ്രാപിക്കുക അസാധ്യമാണ്.(1 കൊരി. 15: 1-8; 1 യോഹ. 4:1-6).

ഭക്ഷണത്തിന്റെ 3 വിധ ആകർഷകത്വം (ഉല്പത്തി 2:8-9)  
1.കാഴ്ചയ്ക്കു ഭംഗിയുള്ളവയാണ് ഫലവൃക്ഷങ്ങൾ (2:9;3:6)           
2.ഫലം ഭക്ഷണത്തിന് നല്ലതാകുന്നു (2:9;3:6)                                           
3.ഫലം ആഗ്രഹിക്കത്തക്കതാണ് (3:6)


നോഹയുടെ 3 പുത്രന്മാർ (ഉല്പത്തി.5:32)
1.ശേമ് (Shem)                                   
2.ഹാമ് (Ham)                                     
3.യാഫെത്ത് (Japheth)

ആദാമിന്റെ വംശപാരമ്പര്യം (ഉല്പത്തി.5:1-32) :-                                              
1.ആദാം                                           
2.ശേത്ത്                                             
3.എനോശ്                                         
4.കേനാനെ                                         
5.മഹലേലിനെ                                   
6.യാരെദ്                                           
7.ഹാനോക്ക് (ദൈവത്തോടുകൂടെ നടന്ന ഹാനോക്ക്)                                8.മെഥൂശലഹ്                                     
9.ലാമേക്കിനെ                                 
10.നോഹ

ഒരു ക്രിസ്ത്യാനി വിശ്വസിക്കേണ്ട കാര്യങ്ങൾ
1.വേദപുസ്തകം ദൈവത്തിന്റെ വചനം തന്നെയാണ് അല്ലാതെ കേവലം ദൈവവചനം ഉൾക്കൊള്ളുന്ന ഒന്നു മാത്രമല്ല (2 തിമൊ. 3:16; എബ്ര.4:12;2 പത്രൊ. 1:16-21)
2.ഭൗതികവും ആത്മികവുമായ സകല വസ്തക്കളെയും ദൈവമാണ് സൃഷ്ടിച്ചതെന്നും, ആ സൃഷ്ടിക്കപ്പെട്ട വസ്തുക്കളിൽ നിന്ന് ദൈവം
വ്യക്തിപരമായി ലോകത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചുവെന്നും (ഉല്പ. 1:1;2:7,19; സങ്കീ. 8:1-9; 102:25; യോഹ. 1:3-4; എഫെ.3:9; കൊലൊ. 1:15-18; എബ്രാ. 1:1-3; വെളി. 4:11)
3.ദൈവത്തിന്റെ സ്വരൂപത്തിലും സ്വന്തസാദ്യശ്യത്തിലും ഒരൊറ്റ ദിവസം കൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ സമ്പൂർണ വളർച്ച അല്ലാതെ തന്മാതാപരിണാമം കൊണ്ട് ജീവൻയുള്ളവനും ജ്ഞാനപൂർണനും ആയിരുന്നു.കുരങ്ങായും പിന്നീട് മനുഷ്യനായും പരിണമിച്ചതല്ല (ഉല്പ. 1:26-28; 2:7,19; 9:6; അ.പ്ര. 17:26; 1 കൊരി. 11:7-9; യാക്കോ. 3:9)           
4.എല്ലാ ദൂതന്മാരും ആത്മീയജീവികളും ദൈവത്താൽ സമ്പൂർണ വളർച്ചയുള്ളവയും ജ്ഞാനപൂർണരുമായി സൃഷ്ടിക്കപ്പെട്ടു (സങ്കീ. 104:4;യെഹെ, 28:15; കൊലൊ. 1:15-18; വെളി. 4:11) 
5.ദൈവം മനുഷ്യനെയും മൃഗങ്ങളെയും മത്സ്യത്തെയും പറവജാതികളെയും സസ്യങ്ങളെയും അതതിന്റെ തരത്തെ പ്രത്യുൽപാദനം ചെയ്യുവാൻ ശക്തിയുള്ളവയായി സൃഷ്ടിച്ചു (ഉല്പ.1:20
-31; 2:5-7, 19-25)                   
6.മറ്റാർക്കും അവകാശപ്പെടുവാൻ സാധിക്കാത്തവിധം യേശുക്രിസ്തു ദൈവപുത്രനാണ്.പിതാവിന്റെ ഏകജാതനാണ്. മറ്റുള്ളവരെക്കുറിച്ച്
ദൈവത്തിന്റെ ഒരു മകൻ എന്നു പറയുന്ന
അർഥത്തിലല്ല ഇത് (ഉല്പ. 3:15; യെശ. 7:14; 9:6-7;മത്താ. 1: 18-25; ലൂക്കൊ. 1:34-35; യോഹ. 1:18; 3:16;ഫിലി. 2:5-11; 1 തിമൊ. 3:16; എബ്രാ. 1:1-3,8)

സൃഷ്ടിയിലെ 6 മഹാശാപങ്ങൾ
(1)പാമ്പിന്റെ മേൽ(ഉല്പ. 3:14-15)
(2)സാത്താന്റെ മേൽ(ഉല്പ. 3:15; റോമ. 16:20)
(3)സ്ത്രീയുടെ മേൽ(ഉല്പ. 3:16)
(4)പുരുഷന്റെ മേൽ(ഉല്പ. 3:17-19; റോമ. 5:12-21)
(5)ഭൂമിയുടെമേൽ(ഉല്പ. 3:17-19)
(6)സകല സൃഷ്ടിയുടെമേലും(ഉല്പ. 3:14-19;
യെശ.65:25; റോമ. 8:19-23)
വീണ്ടെടുപ്പിനായുള്ള ദൈവികപദ്ധതി(ഉല്പ. 3:15-21, ഒ.നോ. യെശ. 53; മത്താ. 1:21;26:28;എഫെ. 1:7). ഒരു രക്ഷകനിൽ കൂടെ മനുഷ്യന്റെ നഷ്ടപ്പെട്ട പരമാധികാരം വീണ്ടെടുക്കുന്നതിനെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തു.  തിരുവെഴുത്തിലെ 9 നീതിമാന്മാർ 
1.നോഹ (ഉല്പ.6:9)                               
2.ദൈവം (ആവ.32:4,നെഹെ.9:33,യെശ.45:21)                                     
3.യോസേഫ് (മത്താ.1:19)               
4.യേശു (മത്താ.27:19, അ.പ്ര.22:14)
5.യോഹന്നാൻ സ്നാപകൻ (മർക്കൊ.6:20)                                   
6.ശിമെയോൻ (ലൂക്കൊ.2:25)         
7.അരിമത്ഥ്യയിലെ  യോസേഫ് (ലൂക്കൊ.23:50-51)                                8.കൊർന്നേല്യൊസ് (അ.പ്ര.10:22) 
9.ലോത്ത് (2 പത്രൊ.2:7-8)

നോഹയോടുള്ള 10 കല്പനകൾ
1.ഒരു പെട്ടകം ഉണ്ടാക്കുക (6:14-16)
2.മൃഗങ്ങളെ പെട്ടകത്തിൽ ചേർത്തുകൊള്ളുക (6:19-20)
3.പെട്ടകത്തിലുള്ള എല്ലാവർക്കും ഭക്ഷണംകരുതുക (6:21)
4.പെട്ടകത്തിൽ പ്രവേശിക്കുക (7:1-5)
5.പെട്ടകം വിട്ടിറങ്ങുക (8:16-17)
6.മൃഗങ്ങളെ പുറത്തു കൊണ്ടുവരിക (8:17)
7.രക്തം ഭക്ഷിക്കരുത് (9:4)
8.കൊലപാതകത്തിന് മരണശിക്ഷ (9:5-6)
9.സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുക (9:1,7)
10.ഭൂമിയിൽ വാഴുക (9:2, 7, 9-17)

ഇളയവർ തിരഞ്ഞെടുക്കപ്പെട്ടതിന് 12 ഉദാഹരണങ്ങൾ                                1.ഹാബേൽ (ഉല്പത്തി.4:1-7)         
2.ശേത്ത് (ഉല്പത്തി.4:25)                 
3.ശേം (ഉല്പത്തി.9:24-27)                   
4.അബ്രാഹാം (ഉല്പത്തി.11:26)         
5.യിസ്ഹാക്ക് (ഉല്പത്തി.17:15-19)   
6.യാക്കോബ് (ഉല്പത്തി.25:23)           
7.യോസേഫ് (ഉല്പത്തി.37:5-11)     
8.എഫ്രയീം (ഉല്പത്തി.48:20)
9.മോശെ (പുറപ്പാട്.7:7)                   
10.ഗിദെയോൻ (ന്യായാ.6:15)           
11.ദാവീദ് (1 ശമൂവേൽ.16:1-13)       
12.ശലോമോൻ (1 രാജാ.1-2 അധ്യായം)


Advertising:
നോഹൈക ഉടമ്പടിയിലെ 4 കക്ഷികൾ                           
1.ദൈവം (ഉല്പത്തി.9:8-17)             
2.നോഹ (ഉല്പത്തി.9:8,11-16)             
3.നോഹയുടെ സന്തതികൾ (9:8)
4.എല്ലാ ജീവജാലങ്ങളും (9:10,12-17)

രണ്ടുപ്രാവശ്യം വിളിക്കപ്പെട്ട 10 പേരുകൾ
 1.അബ്രാഹാമേ,അബ്രാഹാമേ (ഉല്പത്തി.22:11)                               2.യാക്കോബേ,യാക്കോബേ (ഉല്പത്തി.46:2)                                      3.മോശെ,മോശെ (പുറപ്പാട്.3:4)        4.ശമൂവേലേ,ശമൂവേലേ (1 ശമൂ.3:10)                                          5.കർത്താവേ,കർത്താവേ (മത്താ.7:21-22)                                  6.യെരുശലേമേ, യെരുശലേമേ (മത്താ.23:37)                                        7.എന്റെ ദൈവമേ,എന്റെ ദൈവമേ (മർക്കൊ.15:34)                  8.മാർത്തയേ,മാർത്തയേ (ലൂക്കൊ.10:41)                                   9.ശിമോനെ,ശിമോനെ (ലൂക്കൊ.22:31)                                    10.ശൌലേ,ശൌലേ ( അ.പ്ര.9:4)

അബ്രാഹാമിന്റെ സന്തതികളെ 3 വസ്തുക്കളുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു :-                                                1.എണ്ണെത്തിൽ ഭൂമിയിലെ പൊടിയോട് (ഉല്പത്തി.13:16)                2.എണ്ണെത്തിൽ ആകാശത്തിലെ നക്ഷത്രളോട് (ഉല്പത്തി.15:5;22:17)    3.എണ്ണത്തിൽ കടൽക്കരയിലെ മണലിനോട് (ഉല്പത്തി.22:17)

വില്ലാളികൾക്ക് 10 ഉദാഹരണങ്ങൾ                1.യിശ്മായേൽ (ഉല്പത്തി.21:20)        2.ഏശാവ് (ഉല്പത്തി.27:3)                      3.യോനാഥാൻ (1 ശമൂ.20:20,36-37,2 ശമൂ.1:18-22)                                      4.ദാവീദ് (2 ശമൂ.22:35,സങ്കീ.18:34) 5.അരാമ്യർ (1 രാജാ.22:34)              6.യേഹൂ (2 രാജാ.9:24)                      7.യോവാശ് (2 രാജാ.13:15-17)
8.ഫെലിസ്ത്യർ (1 ശമൂ.31:3,1 ദിന.10:3)                                              9.ഇയ്യോബ് (ഇയ്യോ.29:20)    10.യിസ്രായേല്യർ (2 ശമൂ.1:18,1 ദിന.5:18,12:2)
ശേം മുതൽ അബ്രാഹാം വരെ  1.ശേം (Shem)                                        2.അർപ്പക്ഷാദി (Arpachshad)            3.ശാലഹ് (Shelah)                                4.ഏബെരി (Eber)                                5.പേലെഗ് (Peleg)
6.രെയൂവി (Reu)                                    7.ശെരൂഗ് (Serug)                                8.നാഹോര് (Nahor)                              9.തേരഹ് (Terah)                                  10.അബ്രാം (Abram)

ജ്യേഷ്ഠാവകാശത്തിന്റെ 22 അനുഗ്രഹങ്ങൾ ( ഉല്പത്തി.25:31)  1.കുടുംബസ്വത്ത്  (25:5)
2.കുടുംബത്തിലെ പ്രാമാണിത്തം - മുഴുവൻ ഗോത്രത്തെയും ഭരിക്കുന്ന പ്രധാന പ്രമാണി
(24:65; 25:5; 27:29, 37)
3.പിതാവിന്റെ അനുഗ്രഹം (27:4, 27-38)
4.കുടുംബത്തിലെ അല്ലെങ്കിൽ ഗോത്രത്തിലെ ആത്മീയനേതാവും പുരോഹിതനും (26:25;35:3-7)
5.കുടുംബ ഭൂസ്വത്തിലെ ഏറ്റവും നല്ല ഭാഗം (25:5-6)
6.വംശപരമ്പരയിലുള്ള സന്താന സമൃദ്ധി (13:16;15:5; 17:2, 5; 22:17; 26:4, 24; 28:3, 14; 32:12; 35:11)
7.പ്രത്യക കരുതൽ (12:2-3; 26:3-4, 24; 27:28; 28:15)
8.വ്യക്തിപരമായ അനുഗ്രഹങ്ങൾ (12:2; 2217; 26:3)
9.വലിയ നാമം (12:2; 27:28-29, 37)
10.എല്ലാ ജാതികൾക്കുമുള്ള വ്യക്തിഗത അനുഗ്രഹം (12:2-3; 18:18; 22:18; 26:4; 28:14)
11.നിത്യ അവകാശം 13:15: 17:1-8; 28: 13: 35:12)
12.അബാഹാമിന്റെ ഉടമ്പടിയിലുള്ള പ്രത്യേക പങ്കാളിത്തം (17:7, 19; 26:3-4; 28:4, 13-15)
13.മശിഹായുടെ “പിതാവ് ''(12:13; 21:12; 22:17; 26:5;28:14; റോമ.9:7; ഗലാ. 3:16).
14.ബഹുജാതികൾക്ക് പിതാവ് (17:5; 18: 18; 35: 11)
15.രാജാക്കന്മാരുടെ പിതാവ് (17:6; 35:11)
16.നിത്യമായ ഭൗതികസന്തതി (17:7-8, 19; 2 ശമു. 7;
യെശ. 9:6-7; 59:21; ലൂക്കൊ. 1:31-32) 17.യഹോവ വിശേഷാൽ ദൈവം (17:7-8;28:15; 32:9,12)
18.ശത്രുക്കളെ മേൽ അധികാരം (2017: 27:29)                                          19.ദേശങ്ങളുടെ മേൽ അധികാരം (27:29)       
20.ഭൗതിക അഭിവൃദ്ധി (12:7;13:15;15:18;26:3-4)                      21. അബ്രാഹാമിന് ലഭിച്ച ആത്മീക അനുഗ്രഹം -വിശ്വാസത്താലുള്ള നീതീകരണം (28:4;റോമ.4;ഗലാ.3:14)      22.ശത്രുക്കളുടെ മേലുള്ള ശാപം (12:3; 27:29)

തിരുവെഴുത്തിലെ 22 മനുഷ്യ നിർമിത ഉടമ്പടികൾ :-                      1.അബ്രാഹാം അബീമേലെക്കുമായി (ഉല്പത്തി.21:27-34)                    2.യിസ്ഹാക്ക് അബീമേലെക്കുമായി (ഉല്പത്തി.26:26-31)                     3.യാക്കോബ് ദൈവവുമായി (ഉല്പത്തി.28:20)                                4.യാക്കോബ് ലാബാനുമായി (ഉല്പത്തി.31:44-45)                                5.യോശുവ ഗിബെയോന്യരുമായി (യോശു.9:15)                               6.യോശുവ യിസ്രായേലുമായി (യോശു.24:25-28)                                7. യോനാഥാൻ ദാവീദുമായി (1 ശമൂ.18:3,20:8,16,42;23:18)                  8.ദാവീദ് അബ്നേറുമായി (2 ശമൂ.3:12-21)                                        9.ദാവിദ് യിസ്രായേലുമായി (2 ശമൂ.5:3;1 ദിന.11:3)                            10.ശലോമോൻ ഹീരാമുമായി (1 രാജാ.5:12)                                    11.ആസാ ബെൻ-ഹദദുവായി (1 രാജാ.15:19-20)                              12.ആസാ യെഹൂദ്യയുമായി (2 ദിന.15:12)                                    13. ആഹാബ് ബെൻ-ഹദദുമായി (1 രാജാ.15:19-20)                   14.യെഹോയാദാ യെഹൂദ്യയുമായി (2 രാജാ.14:4,17)                          15.യോശിയാവ് യെഹൂദ്യയുമായി (2 രാജാ.23:3)                                            16.ആസാ ദൈവവുമായി (2 ദിന.15:8-15)                                        17.ഹിസ്കീയാവ് ദൈവവുമായി (2 ദിന.29:10 )                                  18.എസ്രാ യിസ്രായേലുമായി (എസ്രാ. 10:3;നെഹെ.10:29)              19.നെബൂഖദ്നേസ്സർ യെഹൂദ്യയുമായി (യെഹെ.17:13)      20.സിദെക്കീയാവ് യെഹൂദ്യയുമായി (യിരെ.34:8)                        21.യിസ്രായേൽ അശ്ശൂരുമായി (ഹോശേ.12:1)                                     22.യൂദ പരീശന്മാരുമായി (മത്തായി.26:15)

യോസേഫിനെ സംബന്ധിച്ച് 22 മഹൽ സത്യങ്ങൾ (ഉല്പ്ത്തി.39:8)
1.യാക്കോബിന്റെ 12 മക്കളിൽ 11-ാമത്തവൻ.അവൻ ഏറ്റവും അധികം സ്നേഹിച്ച ഭാര്യമാരുടെ ആദ്യത്തെ മകൻ (30:22-26)
2.അവന്റെ പിതാവിന്റെ ഇഷ്ടപുത്രൻ (37:2-3)
3.ദോഷാരോപണം പറയുവാൻ സാധിക്കാത്ത സ്വഭാവം (37:2, 14; 39:7-20; 50:15-21)
4.സ്വപ്നവ്യാഖ്യാനത്തിനുള്ള ദൈവിക താലിതുണ്ടായിരുന്നു (37:5-10; 40:7-23; 41:1-44)
5.വിശ്വസ്തത സംബന്ധിച്ച് കുറ്റമറ്റ സവിശേഷതയും ദൈവത്തിലും മനുഷ്യനിലുമുള്ള വിശ്വാസവും (37:2,13;39:1-23; 40:1-23; 41:14-50:21)
6.അവന്റെ സഹോദരങ്ങളാൽ വെറുക്കപ്പെട്ടവനും തള്ളപ്പെട്ടവനും (37:4-33)
7.വിദേശീയർക്ക് അടിമയായി വിലക്കപ്പെട്ടു (37:28-36; 39:1)
8.അനുകൂലാവസ്ഥയിൽ ആകട്ടെ പ്രതികൂലാവസ്ഥയിൽ ആകട്ടെ, അടിമത്തത്തിലോ, സ്വാതന്ത്യത്തിലോ ഒരു ദാസനായോ, യജമാനനായോ (37:2-41:57) ഏതു അവസ്ഥയിലും സാഹചര്യത്തിന് അനുസരിച്ച് സ്വയം ക്രമീകരിച്ചു.
9.വിശ്വസ്തൻ ആയിരിക്കേണ്ട എല്ലാ സ്ഥാനത്തും ദൈവം സമൃദ്ധിയായി അനുഗ്രഹിച്ചു
(39:2-3, 23; 40:1-23; 41:14-57)            10.പ്രതികൂലത്തിലും വിജയത്തിലും സംതൃപനും സന്തോഷവാനുമായിരുന്നു(39:3-23;40:1-23)
11.ദൈവത്തിനു വേണ്ടി നിലകൊണ്ട അതുല്യസാക്ഷി (39:3-6; 40:8; 418-36)
12.അവന്റെ സഹോദരന്മാർ ഒഴികെ മറ്റു എല്ലാവരിൽ നിന്നും അവന് കരുണ ലഭിച്ചു. (39:3-13;21-23; 41: 14-44)                     13.ഉത്തരവാദിത്തപ്പെട്ട ഓരോ സ്ഥാനത്തും സവിശേഷ സേവനം നൽകി (37:2;39:3-41:57)
14.സ്വകാര്യ രംഗത്തും സർക്കാർ കാര്യങ്ങളിലും ഉന്നത സ്ഥാനത്ത് നിയമിക്കപ്പെട്ടു (39:3-41:57)
15.അവൻ മുഖാന്തരം മിസയീമിലെ വ്യവസായവും ദേശം മുഴുവനും അനുഗ്രഹിക്കപ്പെട്ടു (39:4-41:57)
16.സുമുഖനും ശാരീരികമായി പരിപൂർണനുമായിരുന്നു (39:6)
17.ദിനംപ്രതിയുള്ള കഠിനമായ പരിശോധനകളിൽ ധാർമികവിശുദ്ധി പരിരക്ഷിച്ചു (39:7-13)
18.നീതിക്കുവേണ്ടി കഷ്ടപ്പെട്ടു (39:14-23)
19.അപമാനത്തിന്റെ ആഴം അനുഭവിക്കുകയും ഏറ്റവും ഉയരങ്ങളിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. (39:14-41:57)
20.യിസ്രയേലിലെ ഏറ്റവും വലിയ രണ്ടു ഗോത്രങ്ങളുടെ പിതാവായിരുന്നു.(41:50-52; 48:15-22)
21.ശത്രുക്കളോടു ക്ഷമിച്ചു (42:1-45:20; 50:15-21)
22.യിസ്രായേലിനെ മരണത്തിൽ നിന്നും രക്ഷിച്ചു അങ്ങനെ മശിഹാ വരുവാനുള്ള വംശം സംരക്ഷിച്ചു (45:21-47:31;50:20;മത്താ.1)

തിരുവെഴുത്തിലെ 14 സ്വപ്നക്കാർ
1.അബീമെലെക്ക് (ഉല്പത്തി.20:3,6)
2.യാക്കോബ് (ഉല്പത്തി.28:12;31:10-11)
3.ലാബാൻ (ഉല്പത്തി.31:24)
4.യോസഫ് (ഉല്പത്തി.37:5-10)
5.പാനപാതവാഹകരുടെ പ്രമാണി (ഉല്പത്തി.40:9-15)
6.അപക്കാരുടെ പ്രമാണി (ഉല്പത്തി.40:16-23)
7.ഫറവോൻ (ഉല്പത്തി.41:1-32)            8.ഒരു മിദ്യാന്യൻ (ന്യായാ.7:13-15)
9.ശലോമോൻ (1 രാജാ. 3:5-15)
10.നെബുഖദ്നേസ്സർ (ദാനീ.2-4)
11.ദാനീയേൽ (ദാനീ.2,7)
12.യോസേഫ് (മത്താ.1:20;2:13-22)
13.വിദ്വാന്മാർ (മത്താ.2:12)
14.പീലാത്തോസിന്റെ ഭാര്യ (മത്താ.27:19)


Advertising:
ഏശാവും,യാക്കോബും നൽകുന്ന 29 പാഠങ്ങൾ :-

1.പ്രാർഥനയുടെ ഫലമായി നൽകപ്പെട്ടു (25:21)
2.ജനനത്തിനു മുമ്പുള്ള ശത്രുത (25:22-23)
3.ജനനത്തിനു മുമ്പു തന്നെ ദൈവം അവർക്കായി പദ്ധതിയൊരുക്കി (25:23)
4.ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നും ജനിച്ചവരെങ്കിലും വിവിധ മനോഭാവങ്ങൾ,നിറം, രീതികളിലുമുള്ള വ്യത്യാസം (25:23)
5.വളരെ ചെറുപ്പത്തിൽ തന്നെ സഹജഗുണങ്ങൾ രൂപപ്പെട്ടു (25:23)                            6.മാതാപിതാക്കൾ മക്കളോട് മുഖപക്ഷം കാണിക്കുന്നതു ബുദ്ധിയല്ല (25:28)
7.മാതാപിതാക്കൾ മക്കളോട് മുഖപക്ഷം കാണിച്ചാൽ അതിന്റെ ഫലമവർ കൊയ്യും (27:1-46)
8.ദൈവത്തിനു തന്റെ പദ്ധതി വിജയിപ്പിക്കുവാൻ മനുഷ്യന്റെ ചതിപ്രയോഗങ്ങൾ ആവശ്യമില്ല.(25:23; മലാ.1:2-3)
9.മാനുഷിക സ്വഭാവസവിശേഷതകളുടെ വെളിതച്ചത്തിൽ ദൈവത്തിന് ഒരുവന്റെ പ്രവർത്തനങ്ങളെ മുൻകൂട്ടി പറയാൻ കഴിയും (25:23;മലാ.1:2-3)
10.ദൈവം തന്റെ തിരഞ്ഞെടുപ്പിൽ പരമാധികാരിയാണ് (റോമ.9)
11.മാതാപിതാക്കളുടെ സ്വഭാവ സവിശേഷതകൾ മക്കളിലേക്ക് പകരും (29:1-30:43)
12.മനുഷ്യരെക്കാൾ അതിവിശാലമായി കാണുനവാൻ ദൈവത്തിന് സാധിക്കും (25:23)
13.തികച്ചും മനുഷ്യന്റെ സ്വഭാവപ്രത്യേകതകൾ,തീരുമാനങ്ങൾ പ്രവർത്തനങ്ങൽ  ഇവയുടെ അടിസ്ഥാനത്തിലാണ് ദൈവം മനുഷ്യരെ തിരഞ്ഞെടുക്കുന്നത് (റോമ.9:14-24)                   14.മനുഷ്യസഹജ വികാരങ്ങൾ കുടുംബത്തെ ഛിന്നഭിന്നമാക്കുവാൻ അനുവദിക്കരുത് (ഉല്പത്തി.27)
15.വ്യക്തി താല്പര്യങ്ങൾക്ക് ഒരിക്കലും ദൈവനഹിതത്തെക്കാൾ പ്രാധാന്യം കൊടുക്കരുത്
(25:23; 27:1-4)
16.ദൈവേച്ഛയെ ചോദ്യം ചെയ്യുവാൻ നമുക്ക് അവകാശമില്ല (റോമ. 9:8-24)
17.ജഡിക താല്പര്യങ്ങൾ ആത്മിക അനുഗ്രഹങ്ങളെ തടസ്സപ്പെടുത്തുവാൻ അനുവദിക്കരുത്
(25:34)
18.പ്രകൃതിദത്ത സ്വഭാവസവിശേഷതളും തീരുമാനങ്ങളും പരിപൂർണമായി മാറ്റി ദൈവത്തെ അനുസരിക്കുന്നത് ദൈവം സാധ്യമാക്കി (32:24-29;2 കൊരി.5:17)
19.അത്തരം മാറ്റങ്ങൾ ഉണ്ടാകുവാൻ ദൈവത്തിനായി സമർപ്പിക്കുവാൻ ഒരുവൻ നിശ്ചയിക്കണം (യോഹ. 3:16)
20.തികച്ചും ജഡത്തിന്റെ ക്ഷണികമായ ഭോഗേലച്ഛ ആത്മാവിനെ നശിപ്പിക്കും (25:34;എബ്രാ.12:16)
21.അത്തരം തിരഞ്ഞെടുപ്പ് നടത്തിയശേഷവും മത്സരിച്ചാൽ മനുഷ്യൻ ചേദിക്കപ്പെടും
(റോമ, 11:7-20)
22.മത്സരികളെ ആദി നീതിയിലേക്ക് അനുതാപം മുഖേന തിരികെ കൊണ്ടുവരും (റോമ.11:20-32; 1 യോഹ.1:9)
23.മനുഷ്യൻ വിതയ്ക്കുന്നത് അവൻ തന്നെ കൊയ്യും (അ.പ്ര.27,33;ഗലാ.6:7-8)
24.ദൈവത്തോട് അനുരൂപപ്പെടുവാൻ മനുഷ്യർക്ക് വ്യത്യാസം ഉണ്ടാകുന്നതിന് മുമ്പുതന്നെ ദൈവം അവരോട് ഇടപെടുന്നു (28:12-22; 31:1-13;32:1-32)
25.യോഗ്യരായ തക്ക മനുഷ്യരെ ദൈവം പ്രത്യേകമായി വിളിക്കുന്നു (25:23; മലാ.1:1-3; റോമ.9)
26.തന്റെ മഹത്ത്വത്തിനായി ചില മാനുഷിക പദ്ധതിപോലും ദൈവം നിറവേറ്റുന്നു (റോമ.9,അ.പ്ര. 27)
27.നാം ആത്മാർഥതയും സ്ഥിരോത്സാഹവും ഉള്ളവരായിരിക്കുമ്പോൾ ദൈവിക വെളിപ്പാട് ലഭിക്കുന്നു (28:12-22;32:1-32)
28.ഇളയവർ ഒടുക്കം മെച്ചപ്പെട്ടവരായിത്തീരുന്നു (25:23;32:1-32)
29.കുടുംബത്തിലെ കറുത്ത ആടുകൾ ചില പ്രത്തിസന്ധികളിൽ വെള്ളയാടുകളാകുന്നു (32:1-32,ലൂക്കൊ.15:11-32)

അബ്രാഹാമിന്റെ 5 വിധ അനുസരണങ്ങൾ(ഉല്പത്തി.26:4-5)                                     
1.എന്റെ ശബ്ദം കേട്ടു                        2.എന്റെ  നിയോഗം പാലിച്ചു        3.എന്റെ ചട്ടങ്ങൾ ആചരിച്ചു        4.എന്റെ കല്പനകൾ ആചരിച്ചു  5.എന്റെ നിയമങ്ങൾ ആചരിച്ചു

മശിഹായെ സംബന്ധിച്ച് ഉല്പത്തിയിൽ പറയുന്ന 7 കാര്യങ്ങൾ
1.സ്ത്രീയുടെ സന്തതി (3:15)
2.അബാഹാമിന്റെ സന്തതി (22:18; മത്താ.1:1;ലൂക്കൊ. 3:23-34;ഗലാ.3:16)
3.യിസഹാക്കിന്റെ സന്തതി (2:12;26:4;മത്താ.12;ലൂക്കൊ.3:23-34;റോമ.9:6-9)
4.യാക്കോബിന്റെ സന്തതി (28:13-14; മത്താ.1:2)
5.അവകാശമുള്ളവൻ (49:10)
6 യിസ്രായേലിന്റെ ഇടയൻ (49:24;ഒ.നോ.സെഖ.13:7; യോഹ.10:1-18)
7.യിസ്രായേലിന്റെ പാറ (49:24)

യാക്കോബിന്റെ  പുത്രന്മാരുടെ  പേരുകൾ :-                                            1.രൂബേൻ                            2.ശിമെയോൻ                          3.ലേവി                                                    4.യെഹുദാ                          5.യിസ്സാഖാർ                                        6.സെബൂലൂൻ                                7.ദാനും                                                  8.നഫ്താലിയും
9.ഗാദും
10.ആശേരും                                          11.യോസേഫ്                                        12.ബെന്യാമീൻ
ലേയയുടെ പുത്രന്മാർ :- രൂബേൻ, ശിമെയോൻ,ലേവി,യെഹുദാ,യിസ്സാഖാർ,സെബൂലൂൻ                                  റാഫേലിന്റെ പുത്രന്മാർ :-യോസേഫ്,ബെന്യാമീൻ                      ലേയയുടെ ദാസിയായ സില്പയുടെ  പുത്രന്മാർ:-ഗാദും,ആശേരും                                    റാഫേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ:-ദാനും,നഫ്താലിയും

Advertising:
ശവപ്പെട്ടി
ഒരു ശവപ്പെട്ടിയെക്കുറിച്ച് വേദപുസ്തകത്തിലെ ആദ്യത്തെയും അവസാനത്തെയും സൂചന.ഉല്പത്തി ദൈവത്തിൽ തുടങ്ങി മനുഷ്യനിൽ അവസാനിക്കുന്നു.അത്  മുകളിലെ ആകാശങ്ങളുടെ സ്യഷ്ടിയിൽ തുടങ്ങി മിസ്രയീമിലെ ശവപ്പെട്ടിയിൽ അവസാനിക്കുന്നു.ശവപ്പെട്ടികൾ മിസ്രയിമൃരെപ്പോലെ യെഹൂദന്മാർ ഉപയോഗിച്ചിരുന്നില്ല (2 രാജാ.13:21;മത്താ.27:59-60;യോഹ.11)

പരദേശ വാസികൾ
അബ്രാഹാമിന്റെ സന്തതി 400ലധികം വർഷം പരദേശവാസം ചെയ്യുമെന്ന് ഇവിടെ പ്രവചിക്കുന്നു;(ഉല്പത്തി.15:13) യിസ്രായേലിനെ അടിമപ്പെടുത്തിയതിന് മിസ്രയീം ശിക്ഷ അനുഭവിക്കും; യിസ്രായേൽ സമ്പന്നമാകും; അബ്രാഹാം ദീർഘകാലം ജീവിക്കും; 4-ാം തലമുറ മിസ്രയീമിൽ നിന്ന് പുറത്തുവന്ന് അമോര്യരെ തോൽപ്പിക്കും. പുറപ്പാടിന്റെയും കനാനിലേക്കുള്ള കുടിയേറ്റത്തിന്റെയും പ്രവചനങ്ങളെല്ലാം മോശയുടെയും, യോശുവയുടെയും കീഴിൽ നിവൃത്തിയായി (പുറ.7:1-14:31;സംഖ്യ.21:2125;യോശു.12) വാസ്തവത്തിൽ മിസ്രായീമിൽ അബ്രഹാമിന്റെ
സന്തതി പ്രവാസികളായിരുന്നത് 215 വർഷം മാത്രമാണ്. മറ്റു രാജ്യങ്ങളിൽ അവർ പ്രവാസികളായിരുന്നു (12:1-20;13:1-18;15:13-14;20:1-18.21:22-34: 23:4; 26:3-35; 28:10; 29:11; 31:13-55; 35:6,37:1;47:27; 50:22-26; പുറ.1-12;എബ്രാ.11:8-10)
ഉല്പ.15:3; അ.പ്ര. 7:6 ലെ 400 വർഷങ്ങൾ യിസഹാക്കിന് മുലകുടി മാറിയതു മുതൽ അഥവാ യിശ്മായേലിനെ തള്ളിക്കളഞ്ഞ കാലയളവ് മുതൽ തുടങ്ങുന്നു (21:12; ഗലാ. 4:30). ആ സമയം യിസഹാക്കിന് 5 വയസ് പ്രായമായിരുന്നു.മറ്റു വേദഭാഗങ്ങൾ ഈ കാലയളവിനെ 430 വർഷങ്ങൾ എന്നു പരാമർശിക്കുന്നു (പുറ.12:40;ഗലാ. 3:14-17). ഈ കാലക്കണക്ക് പിന്നെയും പുറകോട്ട് പോകുന്നു. യിസഹാക്കിന്റെ 5 വർഷവും
അവന്റെ ജനനത്തിനു മുമ്പ് അബ്രഹാം കനാനിലേക്ക് കുടിയേറിപ്പാർത്ത 25 വർഷങ്ങൾ കൂടി കണക്കാക്കണം.                         👇താഴെപ്പറയുന്ന രൂപരേഖ ഈ 430 വർഷത്തിന്റെ കണക്ക് നൽകുന്നു.                                          430 വർഷം എങ്ങനെ ഗണിച്ചു    ?    1.അബ്രഹാമിന്റെ 75 വയസ്സു മുതൽ യിസ്ഹാക്കിന്റെ ജനനം വരെ (ഉല്പത്തി.12:4;21:5) -25 വർഷം  2.യിസ്ഹാക്കിന്റെ ജനനം മുതൽ      യാക്കോബിന്റെ ജനനം വരെ (ഉല്പത്തി.25:26) -60 വർഷം                  3.യക്കോബിന്റെ ജനനം മുതൽ യക്കോബിന്റെ മരണം വരെ (ഉല്പത്തി.47:28) -147 വർഷം                4.യാക്കോബിന്റെ മരണം മുതൽ      യോസേഫിന്റെ മരണം വരെ (ഉല്പത്തി.37:2;41:46) -54 വർഷം          5.യോസേഫിന്റെ മരണം മുതൽ        മിസ്രയീമിൽ നിന്നും പുറപ്പെട്ട വരെ (പുറ.12:40) -144 വർഷം                  ആകെ:- 430 വർഷം

അബ്രാഹാമിന്റെ ആയുസ്സ്: 175 വർഷം (25:7)
1.75 വയസ്സായപ്പോൾ ഹാരാൻ വിട്ടു (12:4)
2.85 വയസ്സായപ്പോൾ ഹാഗാറിനെ ഭാര്യയാക്കി (16:3)
3.86 വയസ്സായപ്പോൾ യിശ്മായേൽ ജനിച്ചു
(16:16)
4.99 വയസ്സിൽ പരിച്ഛേദന ഏറ്റു (17:24)
5.99 വയസ്സായപ്പോൾ യിസഹാക്ക് ജനിക്കുമെന്ന് ദൈവം അവസാനമായി അരുളിച്ചെയ്ത (17:1)
6.100 വയസ്സായപ്പോൾ യിസ്പാക്ക് ജനിച്ചു
(17:17; 21:5)                                       
7.137 വയസ്സായപ്പോൾ സാറാ മരിച്ചു (17:17; 23:1)
സാറായുടെ ആയുസ്സ്127 (23:1)  1.90 വയസ്സുള്ളപ്പോൾ യിസ്ഹാക്ക് ജനിച്ചു (17:17)
യിശ്മായേലിന്റെ ആയുസ്സ്-137 വർഷം (25:17)                                  1.13 വയസ്സിൽ പരിച്ഛേദന ഏറ്റു (17:25)                                   
2.19 വയസ്സിൽ പുറത്താക്കപ്പെട്ടു (17:24-25;21:5-11)                                3.99 വയസ്സിൽ അബ്രാഹാമിനെ അടക്കി (17:24-25;25:7-8)
യിസ്ഹാക്കിന്റെ ആയുസ്സ് :- 180 വയസ്സ് (35:28-29)                                  1.5 വയസ്സിൽ മുലകുടി മാറി (15:13;21:8;പുറ.12:40)                          2.40 വയസ്സിൽ വിവാഹം (25:20)      3.60 വയസ്സിൽ ഏശാവും, യാക്കോബും ജനിച്ചു (25:26)
4.75 വയസ്സിൽ അബ്രാഹാമിനെ അടക്കി (17:17;25:27)
ഏശാവിന്റെ ആയുസ്സ് :-കാലദൈർഘ്യം അറിയില്ല                    1.40-ൽ വയസ്സിൽ വിവാഹിതൻ (26:34)                                         
2.77-ൽ അനുഗ്രഹം നഷ്ടമായി (27:46)                                     
3.120-ൽ യിസ്ഹാക്കിനെ അടക്കി (25:26;35:28)
യാക്കോബിന്റെ ആയുസ്സ്:- 147 വർഷം (47:28)                                      1.77-ൽ ഏശാവിന്റെ അനുഗ്രഹം മോഷ്ടിച്ചു.ഹാരാനിലേക്ക് പോയി അവിടെ വിവാഹിതനായി (27:46;28:5;29:20-30)                            2.78 മുതൽ 91 വയസ്സു വരെ - 11 ആൺമക്കളും 1 മകളും ജനിച്ചു.        3.97-ൽ ഹാരാൻ വിട്ടു (31:38-41)    4.120-ൽ യോസേഫിനെ വിറ്റു (37:2;47:9)
5.120-ൽ യിസ്ഹാക്കിനെ അടക്കി (25:26;35:28)
6.130 -ൽ മിസ്രയീമിലേക്ക് പോയി (47:9)

മാറിയ മുഖഭാവങ്ങളുടെ 6 ഉദാഹരണങ്ങൾ
1.കയീൻ (ഉല്പ. 4:5-6)
2.ലാബാൻ (ഉല്പ.31:2-5)
3.ഹസാരയൽ (2 രാജാ.4:11)
4.നെഹെമ്യാവ് (നെഹ. 2:2-3)
5.ബേൽശസ്സർ (ദാനീ. 5:6,9-10)
6.ദാനീയേൽ (ദാനീ. 7:28)

വസ്ത്രം കീറുന്നതിന്റെ 28 ഉദാഹരണങ്ങൾ

1.രൂബേൻ -യോസേഫിനെ കാണാതെ ആയപ്പോൾ (ഉല്പ. 37)
2.യാക്കോബ് -യോസേഫിനെക്കുറിച്ച് (ഉല്പ.37:34)
3.യോശുവ -ഒറ്റുകാരുടെ വിവരണത്തിൽ (സംഖ്യ.14:6)
4.യോശുവ -പാപം (യോശു. 7:6)
5.യിപ്താഹ് -നേർച്ച (ന്യായാ, 11:35)
6.പടയാളി -പരാജയം (1 ശമൂ. 4:12)
7.ശമൂവേൽ -ശൌൽ (1 ശമൂ. 15:27)
8.പടയാളി -പരാജയം (2 ശമൂ. 1:2)
9.ദാവീദും കൂടെയുള്ളവരും -പരാജയത്തക്കുറിച്ച് കേട്ടപ്പോൾ(2 ശമൂ.1:11-12)
10.താമാർ -അശുദ്ധയാക്കപ്പെട്ടപ്പോൾ (2 ശമൂ.13:19)
11.ദാവീദ് -അമ്നോന്റെ മരണത്തിങ്കൽ (2 ശമൂ.3:31)
12.ഹൂശായി -അബ്ശാലോമിനെക്കുറിച്ച്(2 ശമൂ.15:32)
13.ആഹാബ് -അവന്റെ നാശത്തിങ്കൽ (1 രാജാ.21:17-27)
14.എലീശാ -ഏലീയാവിനെ എടുക്കുമ്പോൾ(2 രാജാ.2:12)
15.യെഹോരാം -പ്രതികൂലവാർത്ത (2 രാജാ.5:7-8)   16.യെഹോരാം -നരഭോജനം (2 രാജാ. 6:28-30)
17.യോശീയാവ് -ന്യായപ്രമാണം കേട്ടപ്പോൾ(2 രാജാ.22:11,19)
18.അഥല്യാ -അവളുടെ നാശം (2 രാജാ, 11:14)
19.ഏല്യാക്കീമും ശബ്നയും -ഹിസ്കീയാവിനോട് ദുർവർത്തമാനം അറിയിക്കുമ്പോൾ(2 രാജാ.18:37)
20. ഹിസ്കീയാവ് -വർത്തമാനം ശ്രവിക്കുമ്പോൾ(2രാജാ.19:1)
21.മൊർദെഖായി -യെഹൂദന്മാരുടെ നാശം(എസ്ഥേ.4:1)
22.എസ്ര -യിസ്രായേലിന്റെ അധഃപതനം(എസ്രാ.9:3-5)
23.ഇയ്യോബ് -മക്കളുടെ മരണവും ധനനഷ്ടവും(ഇയ്യാ.1:20)
24.ഇയ്യോബിന്റെ 3 സ്നേഹിതന്മാർ -സഹതാപത്തിൽ (ഇയ്യോ. 2:12)
25.യിസ്രായേല്യർ -ന്യായവിധി (യിരെ.41:5)
26.മഹാപുരോഹിതൻ -യേശുവിൽ ദൈവദൂഷണം ആരോപിച്ച് (മത്താ.26:65, മർക്കൊ.14:63)
27.അപ്പൊസ്തലന്മാർ -അവർക്ക് യാഗങ്ങൾ
അർപ്പിച്ചപ്പോൾ (അപ്ര.14:14)
28.അധിപതികൾ -ക്രിസ്ത്യാനിത്വം ഫിലിപ്യയിൽ പ്രസംഗിക്കപ്പെട്ടപ്പോൾ (അ.പ്ര.16:22)

Advertising:
വേദപുസ്തകത്തിലെ മഹത്തായ ഉടമ്പടികൾ
1.സൗരയൂഥ ഉടമ്പടി (ഉല്പ.1:14-18,8:22)
2.എദെന്യ ഉടമ്പടി (ഉല്പ.1:26-3:24)
3.ആദാമൃ ഉടമ്പടി (ഉല്പ.3:14-19)
4.കയീന്യ ഉടമ്പടി (ഉല്പ.4:11-15)
5.നോഹൈക ഉടമ്പടി (ഉല്പ.8:20-9:29)
6.അബ്രാഹാമ്യ ഉടമ്പടി (ഉല്പ.12:1-3)
7.ഹാഗാറുമായുള്ള ഉടമ്പടി (ഉല്പ.16:7-14)
8.സാറായുമായുള്ള ഉടമ്പടി (ഉല്പ.17:15-19)
9.മോശെയുടെ അഥവാ പഴയ ഉടമ്പടി (പുറ.20: 1-24:8)
10.ലേവ്യ ഉടമ്പടി (സംഖ്യ.25:10-14)
11.പലസ്തീന്യ ഉടമ്പടി (ലേവൃ.26;ആവ.11:8-32)
12.ദാവീദിന്റെ ഉടമ്പടി (2 ശമൂ.7:1-17)
13.പുതിയ ഉടമ്പടി (മത്താ.26:28; 2 കൊരി.3:6-18)

Advertising:
ഉല്പത്തിയുടെ വിഭജനം

ഉല്പത്തി വിവരം 1:1-2:1-3
ആദാമും ഹവ്വായും 2:4-25
മനുഷ്യന്റെ വീഴ്ച 3:1-24
കയീനും ഹാബേലും 4:1-26
ആദാം മുതൽ നോഹ വരെ 5:1-32
മനുഷ്യന്റെ വഷളത്തം 6:1-22
ജലപ്രളയം 7:1-24
വെള്ളം കുറയുന്നു 8:1-22
നോഹയോടുള്ള ദൈവിക ഉടമ്പടി 9:1-17
നോഹയുടെ പുത്രന്മാർ 9:18-29
ജാതികളുടെ വംശവിവരം 10:1
യാഫേത്യർ 10:2-5
ഹാമൃർ 10:6-20
ശേമൃർ 10:21-32
ബാബേൽ ഗോപുരം 11:1-9
ശേം മുതൽ അബ്രാഹാം വരെ 11:10 -32
അബ്രാമിന്റെ വിളി 12:1-9
അബ്രാം മിസ്രയീമിൽ 12:10-20
അബ്രാമും ലോത്തും വേർപിരിയുന്നു 13:1-18
അബ്രാം ലോത്തിനെ രക്ഷിക്കുന്നു 14:1-24
അബ്രമിനോടുള്ള ദൈവിക ഉടമ്പടി 15:1-21
ഹാഗാറും യിശ്മായേലും 16:1-17
പരിച്ഛേദനാ ഉടമ്പടി 17:1-27
മുന്നു സന്ദർശകർ 18:1-15
അബ്രാഹാം സൊദോവിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നു 18:16-33
സൊദോമിന്റെയും ഗോമോറയുടെയും നാശം 19:1-29
ലോത്തും പുത്രിമാരും 19:30-38
അബ്രാഹാമും അബീമേലെക്കും 20:1-18
യിസ്ഹാക്കിന്റെ ജനനം 21:1-7
ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുന്നു 21:8-21
ബേർശേബ ഉടമ്പടി 21:22-34
അബ്രാഹാം പരീക്ഷിക്കപ്പെടുന്നു 22:1-19
നാഹോരിന്റെ പുത്രന്മാർ 22:20-24
സാറായുടെ മരണം 23:1-20
യിസ്ഹാക്കും റിബെക്കായും 24:1-67
അബ്രാഹാമിന്റെ മരണം 25:1-11
യിശ്മായേലിന്റെ പുത്രന്മാർ 25:12-18
യാക്കോബും ഏശാവും 25:19-34
യിസ്ഹാക്കും അബിമേലെക്കും 26:1-35
യാക്കോബ് അനുഗ്രഹം കരസ്ഥമാക്കുന്നു 27:1-40
യാക്കോബ് ലാബാന്റെയടുത്തേക്ക് ഓടിപ്പോകുന്നു 27:41- 46,28:1-9
ബേഥേലിൽ യാക്കോബിന്റെ സ്വപ്നം 28:10-22
യാക്കോബ് പദ്ദൻ- അരാമിൽ 29:1-14
യാക്കോബ് ലേയയെയും റാഹേലിനെയും വിവാഹം ചെയ്യുന്നു 29:15-30
യാക്കോബിന്റെ മക്കൾ 29:31-35,30:1-24
യാക്കോബിന് ആടുമാടുകൾ വർധിക്കുന്നു 30:25-43
യാക്കോബ് ലാബാനെ വിട്ട് ഓടിപ്പോകുന്നു 31:1-21
ലാബാൻ യാക്കോബിനെ പിന്തുടരുന്നു 31:22-55
യാക്കോബ് ഏശാവിനെ എതിരേൽക്കാനൊരുങ്ങുന്നു 32:1-21
യാക്കോബ് ദൈവവുമായി മല്ല് പിടിക്കുന്നു 32:22-32
യാക്കോബ് എശാവിനെ കണ്ടുമുട്ടുന്നു 33:1-20
ദീനായും ശേഖേമൃരും 34:1-31
യാക്കോബ് ബേഥേലിലേയ്ക്കു മടങ്ങിപ്പോകുന്നു 35:1-15
റാഹേലിന്റേയും യിസ്ഹാക്കിന്റെയും മരണം 35:16-29
ഏശാവിന്റെ പിൻഗാമികൾ 36:1-30
എദോമിന്റെ ഭരണാധികാരികൾ 36:31-43
യോസേഫിന്റെ സ്വപ്നങ്ങൾ 37:1-11
യോസേഫിനെ സഹോദരന്മാർ വിൽക്കുന്നു 37:12-36
യെഹുദായും താമാറും 38:1-30
യോസേഫും പോത്തീഫറിന്റെ ഭാര്യയും 39:1-23
അപ്പക്കാരനും പാനപാത്രവാഹകനും 40:1-23
ഫറവോന്റെ സ്വപ്നങ്ങൾ 41:1-40
യോസേഫ് മിസ്രയീമിൽ അധികാരിയാകുന്നു 41:41-57
യോസേഫിന്റെ സഹോദരന്മാർ മിസ്രയീമിലേക്കു പോകുന്നു 42:1-38
മിസ്രയീമിലേക്കുള്ള രണ്ടാം യാത്ര 43:1-34
ചാക്കിലെ വെള്ളിപ്പാത്രം 44:1-34
യോസേഫ് തന്നെത്താൻ വെളിപ്പെടുത്തുന്നു 45:1-28
യാക്കോബ് മിസ്രയീമിലേക്കു പോകുന്നു 46:1-34,47:1-31
മനശ്ശെയും എഫ്രയീമും 48:1-22
യാക്കോബ് പുത്രന്മാരെ അനുഗ്രഹിക്കുന്നു 49:1-28
യാക്കോബിന്റെ മരണം 49:29-33,50:1-14
യേസേഫ് സഹോദരന്മാരെ വീണ്ടും ധൈര്യപ്പെടുത്തുന്നു 50:15-21
യോസേഫിന്റെ മരണം 50:22-26
Advertising:


PW : bible