നീറ്റ് പരീക്ഷയ്ക്ക് ഡ്രസ്സ് കോഡ് ഉള്ളതുപോലെ വിശ്വാസിയെ നിനക്ക് ഡ്രസ്സ് കോഡ് ഇല്ലേ...?

Advertising:
ശ്രദ്ധിക്കൂ....

അഡ്വക്കേറ്റിന് ഒരു ഡ്രസ്സ് കോഡ് ഉണ്ട്.കറുപ്പ് മാറ്റി വെള്ള ഇടാൻ പാടില്ല. ഡോക്ടർക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ട്. വെള്ള മാറ്റി കറുപ്പ് ഇടാൻ പാടില്ല.ഇന്ത്യയിലെ എൻട്രൻസ് പരീക്ഷയായ നീറ്റ് പരീക്ഷയ്ക്ക് വരെ ഡ്രസ്സ് കോഡ് ഉണ്ട്. നമ്മുടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവർക്ക്  ഒരു ഡ്രസ്സ് കോഡ് ഉണ്ട്. അങ്ങനെ നാം എവിടെ നോക്കിയാലും ഡ്രസ്സ് കോഡ് ഉണ്ട്. അപ്പോൾ സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഒരുങ്ങി ഇരിക്കുന്ന വിശ്വാസിയേ നിനക്ക് ഒരു ഡ്രസ്സ് കോഡ് വേണ്ടേ.

ഡ്രസ്സ് കോഡ് എന്നാൽ ബാഹ്യവേർപാട് എന്ന് അർത്ഥം.
[വേർപാട് എന്ത് ആണ് എന്നുള്ളത് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്. ദയവായി അത് വായിക്കുക..]
2. തിമൊഥെയൊസ് 2:3-4
''ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.'' നമ്മളോരോരുത്തരും ക്രിസ്തുവിന്റെ പടയാളികൾ ആണ്.
ക്രിസ്തുവിന്റെ പടയാളികൾ എന്നാൽ ദൈവരാജ്യത്തിനുവേണ്ടി പട വെട്ടുന്നവർ എന്ന് അർത്ഥം. ദൈവ രാജ്യത്തിനു വേണ്ടി പട വെട്ടുമ്പോൾ തീർച്ചയായും ഒരു പടയാളി വേർപാട് പാലിക്കണം. ഇല്ല എങ്കിൽ നമ്മളെ തീയിൽ കൂടി ശോധന കഴിക്കുന്ന സമയത്ത് നമ്മുടെ പ്രവർത്തികൾ വെന്ത് പോകും.
Advertising:

പ്രിയ സ്നേഹിതാ, യേശു നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. കാൽവറി ക്രൂശിൽ യാഗമായി മാറിയത്. അത് നമ്മളെ വീണ്ടെടുക്കുവാൻ വേണ്ടിയാണ്.. നമ്മുടെ ആത്മാവ് സ്വർഗ്ഗത്തിൽ ദൈവത്തിന്റെ അടുക്കൽ വസിക്കേണ്ടതിന്ന് നമ്മളെ ഓരോരുത്തരെയും ലോക സ്ഥാപനത്തിന് മുമ്പേ തിരഞ്ഞെടുത്തു..  പാപി ആണ് എന്ന് കുറ്റബോധത്തോടെ കഴിയാതെ യേശുവിലേക്ക് വരൂ.... യേശു നിന്നെ സ്നേഹിക്കുന്നു...

വേർപാട് Advertising:

God Bless You