മർക്കൊസ്

മർക്കൊസ്
 1. മർക്കൊസ് :അപ്പൊസ്തലനായ പത്രൊസിന്റെ സഹചാരിയും സുവിശേഷ രചയിതാവുമായ മർക്കൊസിന്റെ പേരിൽ തന്നെയാണ് പുസ്തകം അറിയപ്പെടുന്നത്. അവന്റെ എബ്രായ നാമം യോഹന്നാൻ എന്നും ലത്തീൻ നാമം മാർക്കസ് (മർക്കൊസ് ) എന്നുമാണ്.
 2.സ്ഥലവും കാലവും :എ.ഡി 55-65 കാലയളവിൽ റോമിൽ വെച്ച് എഴുതിയെന്ന് കരുതപ്പെടുന്നു.
 3.എഴുത്തുകാരൻ :യെരുശലേമിൽ പാർത്തിരുന്ന മറിയയുടെ മകനായിരുന്നു യോഹന്നാൻ മർക്കൊസ് (അ.പ്ര.12:12). പത്രൊസിന്റെ സഹചാരിയും (1 പത്രൊ.5:13) പൗലൊസിന്റെയും ബർന്നബാസിന്റെയും ഒന്നാം മിഷനറിയാത്രയിൽ മർക്കൊസ് അവരെ അനുഗമിച്ചെങ്കിലും യാത്ര പുർത്തീകരിക്കാതെ മടങ്ങി.അതിനാൽ രണ്ടാം യാത്രയിൽ അവനെ കൂടെ കൊണ്ടുപോകാൻ പൗലൊസ് തല്ലാറായില്ല. ബർന്നബാസ് മർക്കൊസിനെ കൂട്ടി കുപ്രൊസിലേക്കു പോയി.( അ.പ്ര.15:38-40)
 4.പശ്ചാത്തലവും സന്ദർഭവും :മത്തായി യെഹൂദ വായനക്കാരെ ലക്ഷ്യമാക്കിയാണ് എഴുതിയതെങ്കിൽ, മർക്കൊസ് റോമക്കാർക്കു വേണ്ടിയാണ് സുവിശേഷം ചമച്ചത്. അരാമൃ പദങ്ങൾ ഉപയോഗിക്കുന്നിടത്ത് അതിന്റെ പരിഭാഷ നല്കുന്നതും ( 3:17,5:41,7:11,34;10:46;14:36;15:22,34) റോമക്കാരുടെ രീതിയനുസരിച്ച്  സമയം കണക്കാക്കുന്നതും (6:48;13:35)  യെഹൂദ പാരമ്പര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതും (വംശാവലി) ജാതീയ വായനക്കാരെ ലക്ഷ്യം വെയ്ക്കുന്നുവെന്നതിന് തെളിവാണ്. യേശു " എന്തു പറഞ്ഞു " എന്നതിനെക്കാൾ " എന്തു ചെയ്തു " എന്നതിനാണ് മർക്കൊസ് പ്രാധാന്യം നല്കുന്നത്.
 5.ഉള്ളടക്കം :ദൈവത്തിന്റെ ദാസനായി മർക്കൊസ് യേശുവിനെ ചിത്രീകരിക്കുന്നു (10:45) അവന്റെ മാനുഷിക വികാരങ്ങൾക്കും (1:41 ;3:5;6:34;8:12;9:36) മാനുഷിക പരിമിതികൾക്കും (4:38;11:12;13:32)
 6.യേശുക്രിസ്തു :ദൈവത്തിന്റെ ദാസൻ
 7.സ്ഥിതിവിവരക്കണക്കുകൾ :ബൈബിളിലെ 41-മതു പുസ്തകം; 16 അധ്യായങ്ങൾ; 678 വാക്യങ്ങൾ; 91 ചോദ്യങ്ങൾ; മർക്കൊസിൽ നിവൃത്തിയായ 11 പഴയ നിയമ പ്രവചനങ്ങൾ; 30 പുതിയ നിയമ പ്രവചനങ്ങൾ നല്കപ്പെട്ടു; 582 ചരിത്ര സംബന്ധിയായ വാക്യങ്ങൾ; 43 വാക്യങ്ങൾ നിവൃത്തിയായതും; 53 വാക്യങ്ങൾ നിവൃത്തിയാകാനുള്ളതുമായ പ്രവചനങ്ങൾ; ദൈവത്തിൽ നിന്നുള്ള വൃതൃസ്തമായ 2 ദൂതുകൾ (1:11,9:7) മറ്റു സുവിശേഷങ്ങളിൽ എല്ലാംകൂടി ഉള്ളതിനേക്കാൾ "ഉടനെ" എന്ന പദം മർക്കൊസിൽ ഉണ്ട്.

ഓരോ സിനഗോഗിനും ഉള്ള പ്രധാനപ്പെട്ട കാര്യങ്ങൾ
1.ഒരു പെട്ടകം അല്ലെങ്കിൽ ന്യായപ്രമാണം സൂക്ഷിക്കുന്ന പേടകം
2.ഉയർന്ന പ്രസംഗവേദിയും ന്യായപ്രമാണം വായിക്കുവാനും വ്യാഖ്യാനിക്കുവാനും ഉപയോഗിക്കാവുന്ന ഒരു മേശയും.
3.വിവിധങ്ങളായ പാത്രങ്ങൾ, കാണിക്ക പാത്രം, മറ്റ് ആവശ്യമുള്ള സാധനങ്ങൾ എന്നിവ സൂക്ഷിക്കുന്ന അറകൾ
4.പുരുഷന്മാർക്ക് താഴെ ഇരിപ്പിടം ; മുകളിൽ ചുറ്റു ശാലയിൽ സ്ത്രീകൾക്ക് ഇരിപ്പിടം ; ചിലയിടങ്ങളിൽ പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ വിഭജിക്കുന്ന താണ വിഭജനസ്ഥലം.

പന്ത്രണ്ട് അപ്പൊസ്തലന്മാർക്കുള്ള 4 വിധ നിയോഗങ്ങൾ :-
1.തന്നോടു കൂടെയിരിക്കുക (മർക്കൊ.3:14)
2.പ്രസംഗിക്കുക (മർക്കൊ.3:14)
3.സൗഖ്യമാക്കുക (മർക്കൊ.3:15)
4.ഭൂതങ്ങളെ പുറത്താക്കുക (മർക്കൊ.3:15)

അരാമൃ ഭാഷയിലുള്ള 7 പദങ്ങൾ
1.ബൊവനേർഗ്ഗെസ് - ഇടിമക്കൾ (മർക്കൊ. 3:17)
2.തലീഥാ കൂമി - ബാലേ എഴുന്നേൽക്കുക (മർക്കൊ.5:41)
3.കൊർബ്ബാൻ - വഴിപാട് (മർക്കൊ.7:11)
4.എഫഥാ - തുറന്നുവരുക (മർക്കൊ.7:34)
5.അബ്ബാ - പിതാവേ (മർക്കൊ.14:35)
6.ഗോൽഗോഥാ - തലയോടിടാം (മർക്കൊ.15:22)
7.എലോഹീ,എലോഹീ, ലമ്മാ ശബക്കാനി - എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടത് എന്ത്. (മർക്കൊ.15:34)

യേശുക്രിസ്തുവിന്റെ 5 ഉദ്യോഗപ്പേരുകൾ
1. ഇടയൻ (മർക്കൊ.14:27)
2. എന്റെ ഇടയൻ (സങ്കീ.23:1)
3. യിസ്രായേലിന്റെ ഇടയൻ (സങ്കീ.80:1;യെശ.40:11)
4. ഇടയശ്രേഷ്ഠൻ (1 പത്രൊ.2:25)
5. ആടുകളുടെ ഇടയൻ (യോഹ.10:2)

യെഹൂദ നിയമവും ആചാരവുമനുസരിച്ച് എല്ലാ പിതാക്കന്മാരും തങ്ങളുടെ ആദ്യജാതനുവേണ്ടി നാലു കാര്യങ്ങൾ ചെയ്തു കൊടുക്കണമായിരുന്നു.
1. പരിച്ഛേദന കഴിക്കുക (ഉല്പത്തി. 17:10-14)
2. വീണ്ടെടുക്കുക (പുറപ്പാട്.13:2,12;സംഖ്യ.3:42- 51)
3. ന്യായപ്രമാണം പഠിപ്പിക്കുക (ആവ. 66-9; 11:19-20)
4. ഒരു തൊഴിൽ അഭൃസിപ്പിക്കുക. ഇതു " തന്റെ മകനെ തൊഴിൽ അഭൃസിപ്പിക്കാത്ത പിതാവ് അവനെ മോഷണം പഠിപ്പിക്കുന്നതുപോലെയാണ് " എന്ന പ്രമാണത്തിൽ അധിഷ്ഠിതമാണ്.
മർക്കൊസിലെ ഉദരണികൾ
മർക്കൊ.1:2-3                          മലാ.3:1, യെശ.40:3
മർക്കൊ.7:6                        യെശ.29:13
മർക്കൊ.12:10-11        സങ്കീ.118:22,23
മർക്കൊ.12:29-30              ആവർ.4:35
മർക്കൊ.14:27                    സെഖ.13:7

ജീവിതത്തിലെ പരിചിതമായ കാര്യങ്ങളെക്കുറിച്ചുള്ള മർക്കൊസിന്റെ പരാമർശംങ്ങൾ
1.വസ്ത്രം :-അരക്കച്ച (1:6) ചെരുപ്പ് (1:7) ചെരുപ്പു വാറ് (1:7) വസ്ത്രം (2:21) ഉടുപ്പ് (6:9) വസ്ത്രത്തിന്റെ തൊങ്ങൽ (6:56) അങ്കി (12:38) പുതപ്പ് (14:51,52) രക്താംബരം (15:17,20)
2. ആഹാരം :-തേൻ (1:6) വീഞ്ഞ് (2:22) ഭക്ഷണം (അപ്പം) (3.20)
പുളിച്ച വീഞ്ഞ് (15:36) ചെറിയ മീൻ (8:7) സസ്യം (4:32)
3.വീടും ഭാഗങ്ങളും :-വീട് (1:29) ആലയം (11:17) വാതിൽ (2:2) മേൽപ്പുര (2:4) പുരപ്പുറം (13:15) വിരുന്നുശാല (14:14) മാളികമുറി (14:15) പടിപ്പുര (14:68) അരമന (14:54)
4.നാണയങ്ങൾ :-കാശ് (പണം)(6:8) പൊൻവാണിഭക്കാർ (11:15) വെള്ളിക്കാശ് (12:15) ഒരു പൈസ (12:42)
5.സേവനം :-കൂലിക്കാർ (1:20) ശുശ്രൂഷക്കാർ (10:43) ദാസൻ (10:44) വാതിൽകാവൽക്കാരൻ (13:34) ഭൃതൃന്മാർ (14:54) ബാല്യക്കാരത്തി (14:66-69)
6. മതപരമായ കാര്യങ്ങൾ :- പള്ളി (1:21) ശുദ്ധീകരണം (1:44) ശബത്ത് (2:27-28) ഉത്സവം (15:6) സമ്പ്രദായം (7:3,5) കഴുകൽ (7:4) ഭണ്ഡാരം (12:41)
7.പാത്രങ്ങൾ :- തുരുത്തി (2:22) കട്ടിൽ (4:21,6:55) പറ (4:21)
വട്ടി (8:8) താലം (14:20) കുട്ട (6:43) വെൺകൽഭരണി (14:3)  തളിക (6:25,28)

വേദപുസ്തകം മനസ്സിലാക്കാൻ കഴിയാത്തതിന്റെ 7 കാരണങ്ങൾ :-
1.യുക്തിചിന്ത:-അവിശ്വാസവും സംശയവും സുചിപ്പിക്കുന്നു.
2.ഗ്രഹിക്കുവാൻ കഴിവല്ലായ്മ:-വിരസത
3. അറിവില്ലായ്മ:- താല്പര്യക്കുറവും പഠനമില്ലായ്മയും സൂചിപ്പിക്കുന്നു.
4.കഠിന ഹൃദയം:- ശാഠ്യത്തെയും മത്സരത്തെയും സുചിപ്പിക്കുന്നു.
5.കാഴ്ചക്കുറവ്:- സത്യത്തിന്റെ നേരെയുള്ള ബോധപൂർവമായ അന്ധതത്തെ സൂചിപ്പിക്കുന്നു.
6.മന്ദമായ ചെവികൾ:- സത്യത്തെ ബോധപൂർവം നിരസിക്കൂന്നതിനെ സൂചിപ്പിക്കുന്നു.
7.ഓർമക്കുറവ് ബോധപൂർവമായ മറവി സൂചിപ്പിക്കുന്നു.
Advertising:

കപടഭക്തിക്കാരുടെ 6 ലക്ഷണങ്ങൾ (മർക്കൊ.12:38-40)
1.മതപരമായ മേലങ്കിയും മനോഹര വസ്ത്രവും ധരിക്കുക.
2.പരസ്യമായ വന്ദനം ഇഷ്ടപ്പെടുക.
3.പള്ളിയിൽ മുഖ്യാസനം.
4.വിരുന്നുകളിൽ മുഖ്യസ്ഥാനം.
5.വിധവമാരെ ചൂഷണം ചെയ്യുക.
6.ദീർഘമായ പ്രാർഥനകൾ നടത്തുക.

വിശ്വസിക്കുന്നവരാൽ നടക്കുന്ന 5 അടയാളങ്ങൾ 
1.ഭുതങ്ങളെ പുറത്താക്കുക (മർക്കൊ.16:17,ലൂക്കൊ.10:19)
2.പുതു ഭാഷകളിൽ സംസാരിക്കുക (16:17,അപ്പൊ.2:4)
3.സർപ്പങ്ങളെ പിടിച്ചെടുക്കുക (16:18,അപ്പൊ.28:1-5)
4.വിഷത്തിനെതിരായി പ്രതിരോധശക്തി ഉണ്ടായിരിക്കുക
(16:18,സങ്കീ.91)
5.രോഗികളെ സൗഖ്യമാക്കുക.(16:18,അപ്പൊ.1:8)

Advertising:
മർക്കൊസ് രൂപരേഖ (മലയാളം)
മാനസാന്തരം പ്രസംഗിക്കപ്പെടുന്നു    1:1-8
യേശുവിന്റെ സ്നാനം   1:9-11
യേശുവിന്റെ പരീക്ഷ   1:12-13
യേശു നാല് മീൻപിടുത്തക്കാരെ വിളിക്കുന്നു  1:14-20
യേശു അശുദ്ധാത്മാക്കളെ പുറത്താക്കുന്നു  1:21-28
യേശു പത്രൊസിന്റെ അമ്മാവിയമ്മയെ സൗഖ്യമാക്കുന്നു  1:29-45
യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നു  2:1-12
യേശു ലേവിയെ വിളിക്കുന്നു  2:13-14
യേശു പാപികളോടുകൂടെ ഭക്ഷിക്കുന്നു  2:15-22
ശബ്ബത്തിന്റെ ഉദ്ദേശ്യം  2:23-28
യേശു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു  3:1-21
ക്ഷമിക്കപ്പെടാത്ത പാപം  3:22-30
യേശുവിന്റെ യഥാർഥ ചാർച്ചക്കാർ   3:31-35
വിതയ്ക്കുന്നവന്റെ ഉപമ  4:1-20
പറയിൻ കീഴിലെ വിളക്ക്  4:21-25
വിത്തിന്റെ ഉപമ 4:26-29
കടുകുമണിയുടെ ഉപമ  4:30-34
യേശു കടലിനെ ശാന്തമാക്കുന്നു  4:35-41
ഗദരദേശത്തെ ഭൂതഗ്രസ്തൻ സൗഖ്യം പ്രാപിക്കുന്നു  5:1-20
യേശു യായീറൊസിന്റെ മക്കളെ ഉയിർപ്പിക്കുന്നു, രക്തസ്രാവക്കാരി സ്ത്രീയെ സൗഖ്യമാക്കുന്നു   5:21-43
നസറെത്തിലെ അവിശ്വാസം 6:1-6
യേശു പന്തിരുവരെ പ്രസംഗിക്കുവാനും സൗഖ്യമാക്കുവാനുമായി അയയ്ക്കുന്നു   6:7-13
യോഹന്നാൻ സ്നാപകനെ ശിരച്ഛേദം ചെയ്യുന്നു  6:14-29
യേശു അയ്യായിരത്തെ പോഷിപ്പിക്കുന്നു  6:30-44
യേശു കടലിനു മീതെ നടക്കുന്നു  6:45-56
അശുദ്ധമാക്കുന്നതെന്ത് എന്ന് യേശു വിശദീകരിക്കുന്നു  7:1-23
സുറൊഫോയീകൃ സ്ത്രീയുടെ വിശ്വാസം  7:24-30
യേശു ബധിരനും മുകനുമായ മനുഷ്യനെ സൗഖ്യമാക്കുന്നു  7:31-37
യേശു നാലായിരത്തെ പോഷിപ്പിക്കുന്നു   8:1-10
അടയാളം ആവശ്യപ്പെടുന്നു   8:11 - 13
പരീശന്മാരുടെ പുളിച്ച മാവ്    8:14-21
യേശു കുരുടന്നെ സൗഖ്യമാക്കുന്നു    8:22-30
യേശു തന്റെ മരണം മുൻകൂട്ടി പ്രസ്താവിക്കുന്നു   8:31-38
മറുരൂപപ്പെടൽ 9:1-13
ശിഷ്യന്മാരുടെ ശക്തിഹീനത  9:14-30
യേശു വീണ്ടും തന്റെ മരണത്തെക്കുറിച്ച് പ്രസ്താവിക്കുന്നു 9:31-32
ആരാണ് വലിയവൻ ?  9:33-41
പാവത്തിനുള്ള പരീക്ഷകൾ  9:42-50
വിവാഹമോചനത്തെക്കുറിച്ച് യേശുവിന്റെ ഉപദേശം  10:1-12
യേശു ശിശുക്കളെ അനുഗ്രഹിക്കുന്നു  10:13-16
ധനവാനായ യുവപ്രമാണി 10:17-31
യേശു തന്റെ മരണത്തെക്കുറിച്ചു സംസാരിക്കുന്നു 10:32-34
യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ  10:35-45
കുരുടനായ ബർത്തിമായി കാഴ്ച പ്രാപിക്കുന്നു   10:46-52
യെരുശലേമിലേക്കുള്ള വിജയ പ്രവേശനം   11:1-11
യേശു അത്തിയെ ശപിക്കുന്നു  11:12-14
യേശു ദൈവാലയം ശുദ്ധികരിക്കുന്നു  11:15-19
ഉണങ്ങിയ അത്തിയിൽ നിന്നുള്ള പാഠം  11:20-26
യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു  11:27-33
ദുഷ്ടനായ മുന്തിരിത്തോട്ടക്കാരന്റെ ഉപമ   12:1-12
കൈസർക്കു കരം കൊടുക്കുന്നതു സംബന്ധിച്ച ചോദ്യം  12:13-17
പുനരുത്ഥാനം സംബന്ധിച്ച ചോദ്യം  12:18-27
എറ്റവും വലിയ കല്പന  13:28-34
ദാവീദിന്റെ പുത്രനെ സംബന്ധിച്ച് ചോദ്യം  13:35-40
വിധവയുടെ വഴിപാട്    12:41-44
ലോകാവസാനത്തിന്റെ അടയാളങ്ങൾ   13:1-23
മനുഷ്യപുത്രന്റെ വരവ്  13:24-37
മഹാപുരോഹിതന്മാർ യേശുവിനെതിരായി കൂടിയാലോചിക്കുന്നു  14:1-9
യൂദായുടെ ഗൂഢാലോചന   14:10-11
യേശു ശിഷ്യന്മാരോടൊത്ത് പെസഹാ കഴിക്കുന്നു  14:12-31
ഗെത്ത്ശേമന  14:32-42
യേശുവിനെ ഒറ്റിക്കൊടുക്കുകയും ബന്ധിക്കുകയും ചെയ്യുന്നു  14:43-52
യേശു മഹാപുരോഹിതന്റെ മുമ്പിൽ  14:53-65
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു 14.66-72
യേശു പീലാത്തൊസിന്റെ മുമ്പിൽ  15:1-5
യേശുവിനെ മരണത്തിനു വിധിക്കുന്നു 15:6-19
ക്രൂശീകരണം  15:20-41
യേശുവിന്റെ അടക്കം 15:42-47
ഉയിർത്തെഴുന്നേല്പ്   16:1-8
യേശുവിന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്നു 16:9-18
സ്വർഗാരോഹണം 16:19-20
Advertising: