റോമർ

റോമർക്ക് എഴുതിയ ലേഖനം  

1. റോമർ : ചില പുരാതന കയ്യെഴുത്തു പ്രതികളിൽ ''റോമർക്ക്'' എന്ന പദം വിട്ടുകളഞ്ഞിരിക്കുന്നുവെങ്കിലും ഭൂരിഭാഗവും ''റോമർക്ക്'' എന്ന തലക്കെട്ട് കൊടുത്തിരിക്കുന്നു.
2. സ്ഥലവും കാലവും : എ.ഡി 57 ൽ കൊരിന്തിൽ വെച്ച് എഴുതി.
3. എഴുത്തുകാരൻ : അപ്പൊസ്തലനായ പൗലൊസ് റോമാലേഖനം എഴുതി. പൗലൊസ് അറേബ്യ മരുഭൂമിയിലേക്കു പോയി മൂന്നു വർഷം അവിടെ ചിലവഴിക്കുകയും ദൈവിക വെളിപ്പാട്ടുകൾ പ്രാപിക്കുകയും ചെയ്തു.
4. പശ്ചാത്തലവും സന്ദർഭവും : റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോം ബി.സി 753 ൽ സ്ഥപിക്കപ്പെട്ടതാണ്. മെഡിറ്ററേനിയൻ കടലിൽ നിന്നും 24 കി.മീ ഉള്ളിലായി ടൈബർ നദീ തീരത്താണ് നഗരം പണിയപ്പെട്ടിരിക്കുന്നത്. റോമിലെ സഭ പ്രസിദ്ധമായിരുന്നു (1:8). വളരെ പഴക്കമുള്ള സഭയ്ക്കാണ് പൗലൊസ് ലേഖനമെഴുതുന്നത് (14:14;15:23).
5. ഉള്ളടക്കം : ഉപദേശപരമായ ഒരു ലേഖനമാണിതെങ്കിലും ചരിത്രപരമായ ധാരാളം വസ്തുതകൾ പൗലൊസ് രേഖപ്പെടുത്തുന്നു. പൗലൊസ് വിവരിക്കുന്ന പ്രധാനപ്പെട്ട ദൈവശാസ്ത്ര വിഷയങ്ങൾ :
ആത്മീയ നേതൃത്ത്വങ്ങൾ 1:8-15
പാപിയായ മനുഷ്യനു നേരെയുള്ള ദൈവക്രോധം 1:18-32
ദൈവിക ന്യായവിധിയുടെ തത്ത്വങ്ങൾ 2:1-16
വിശ്വാസത്താലുള്ള നീതീകരണം (3:21-4:25) രക്ഷയുടെ സ്ഥിരത (5:1-11)
ആദാമ്യ പാപത്തിന്റെ പകരം വെയ്ക്കൽ (5:12-21)
വിശുദ്ധീകരണം (6-8)
വിശ്വാസികളുടെ ഉത്തരവാദിത്ത്വങ്ങൾ (13:1-15:12)
6. താക്കോൽ വാക്യങ്ങൾ : 1:16-17
7. യേശുക്രിസ്തു : നമ്മുടെ നീതി
8. സ്ഥിതിവിവരക്കണക്കുകൾ : ബൈബിളിലെ 45 പുസ്തകം; 16 അധ്യായങ്ങൾ; 432 വാക്യങ്ങൾ; 87 ചോദ്യങ്ങൾ; 19 പഴയ നിയമ പ്രവചനങ്ങൾ; 4 പുതിയ പ്രവചനങ്ങൾ; ചരിത്രത്തിന്റെ 388 വാക്യങ്ങൾ; നിവൃത്തിയായ 29 ഉം, നിവൃത്തിയാകാത്ത 16 ഉം പ്രവചന വാക്യങ്ങൾ.

Advertising:
3 സംഗതികൾ അനുതാപത്തിലേക്ക് നയിക്കുന്നു.(റോമർ.2:1-5)
1. ദയ : തന്റെ ദയയാൽ ദൈവം പാപികളെ മാനസാന്തരത്തിലേക്കു നയിക്കുന്നു.
2. ക്ഷമ : തന്റെ ക്ഷമയിൽ ദൈവം പാപികളെ രക്ഷിക്കപ്പെട്ടുവോളം ജീവിക്കാനനുവദിക്കുന്നു. 
3. ദീർഘക്ഷാന്തി : ദൈവത്തിന്റെ കരുണയിലും ദയയിലും മനുഷ്യരെ താനുമായി നിത്യമായ അനുരഞ്ജനത്തിൽ ആയിത്തീരുവാൻ ദൈവം കാണിക്കുന്ന ദീർഘക്ഷമ.

യെഹൂദ മനുഷ്യരെ 4 ആയി തിരിച്ചു :(റോമർ.5:6-11)

1.ന്യായമുള്ളവർ : - എന്റേത് എന്റേതും നിന്റേത് നിന്റേതുമാണ് എന്ന് പറയുന്നവർ

2.വിശുദ്ധന്മാർ : - എന്റേത് നിന്റേതാണ്, നിന്റേതും നിന്റേതായിരിക്കട്ടെ എന്ന് പറയുന്നവർ.

3.സമരസപ്പെടുത്തുന്നവർ : - എന്റേത് നിന്റേതാണ് ;നിന്റേത് എന്റെയും എന്ന് പറയുന്നവർ.

4. അഭക്തർ : - എന്റേത് എന്റേതു തന്നെ നിന്റേതും എനിക്കുവേണം എന്ന് പറയുന്നവർ.

ദൈവത്തിന് സ്വീകാര്യവും പൂർണ്ണ ഹിതത്തിന് അനുയോജ്യവുമായ 6 സംഗതികൾ (റോമ.12:1-2)

1. നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി ദൈവത്തിനു സമർപ്പിക്കുക 
2. സ്വയം ദൈവത്തിന് സ്വീകാര്യമാകുക. 
3. ശരീരത്തെ വിശുദ്ധമാക്കുക.
4. ബുദ്ധിയുള്ള ശുശ്രുഷ ചെയ്യുക.
5. ലോകത്തിന് അനുരൂപമാകാതിരിക്കുക.
6. ലോകത്തിൽ നിന്നും രൂപാന്തരപ്പെട്ടിരിക്കുക.

മൂന്നുവിധ ഞരക്കങ്ങൾ (റോമർ.8:22-23,26)                
1. സർവസൃഷ്ടിയും ഞരങ്ങുന്നു.
2. വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.
3. ആത്മാവു തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ.

ശത്രുക്കളെ സ്നേഹിച്ചതിന്റെ 7 ഉദാഹരണങ്ങൾ                                      
1. ദൈവം (റോമ.5:8)                                             
2. അബ്രാഹാം (ഉല്പത്തി.20:14-18)                
3. ദാവീദ് (1 ശമൂ.24:17)                           
4. എലീശ (2 രാജാ.6:22-23)                      
5. യേശു (ലൂക്കൊ.23:34)                    
6. സ്തെഫാനൊസ് (അ.പ്ര 7:60)                                 
7. പൗലൊസ് (റോമ.9:3,10:1)
Advertising:
പൗരന്മാരുടെ 8 കടമകൾ (റോമർ.13:1-3) 

1.സമാധാനത്തിനായി പ്രവർത്തിക്കുക.                                  
2. സാമൂഹ്യ നിയമങ്ങളെ ലംഘിക്കുവാൻ ഭയപ്പെടുക.                                                 
3. കരം കൊടുക്കുക.                                                    
4. സാമൂഹ്യ ഭരണകർത്താക്കളെ മാനിക്കുക.                                                  
5. ഭരണകർത്താക്കായി പ്രാർത്ഥിക്കുക.                                                                    
6. സാമൂഹ്യ നിയമങ്ങൾ അനുസരിക്കുക.                                                         
7. ഭരണാധികാരികളെ ശപിക്കാതിരിക്കുക.                                               
8. നല്ലതു ചെയ്യുക. 

വ്യാജ ഉപദേഷ്ടക്കന്മാരുടെ 10 അടയാളങ്ങൾ (റോമർ.16:17-19)       
1. വിശ്വാസികളുടെ ഇടയിൽ വിഭാഗീയത ഉണ്ടാക്കുന്നു.                                     
2. സത്യത്തിനെതിരെ ഇടർച്ചയ്ക്കു കാരണമാകുന്നു.                                       
3. ദൈവത്തെ സേവിക്കുന്നില്ല.                           
4. അവരുടെ വയറിനെ സേവിക്കുന്നു.                                                         
5. മുഖസ്തുതിയും ചക്കരവാക്കും പറയുന്നു.                                                         
6. ക്രൂശിന്റെ ശത്രുക്കളാകുന്നു.                                           
7. സുവിശേഷത്തിന് വിരുദ്ധമായി നടക്കുന്നു.                                                             
8. ലജ്ജയായതിൽ മാനം തോന്നുന്നു.                                               
9. ഭുമിയിലുള്ളതു ചിന്തിക്കുന്നു.                                                       
10. മതഭേദങ്ങളെ കൊണ്ടുവരുന്നു.

റോമാ ലേഖനത്തിൽ ദൈവം ആയിരിക്കുന്നത്.                                         
1. ഒരു സാക്ഷി (1:9)                                 
2. അക്ഷയൻ (1:23)                                   
3. മുഖപക്ഷം ഇല്ലാത്തവൻ (2:11)                                   
4. ന്യായാധിപതി (2:16,3:6)                   
5. സ്ഥിരതയുടെയും ആശ്വാസത്തിന്റെയും ദൈവം (15:5)             
6. എല്ലാവർക്കും ദൈവം (3:29)           
7. പ്രത്യാശയുടെ ദൈവം (15:13)         
8. സമാധാനത്തിന്റെ ദൈവം (15:33,16:20)                                                 
9. ഏകജ്ഞാനിയായ ദൈവം (16:26)   

റോമാ ലേഖനത്തിലെ 8 പ്രമാണങ്ങൾ                               
1. മോശെയുടെ ന്യായപ്രമാണം (2:2,3:19,7:12)                                     
2. പ്രകൃതിയുടെ പ്രമാണം (2:14-15)                     
3. വിശ്വാസത്തിന്റെ പ്രമാണം (3:27,4:3-5)                                                               
4. ഇച്ഛയുടെ പ്രമാണം (7:16,21,23)                                     
5. പാപത്തിന്റെ പ്രമാണം (7:23,25,8:2)                                                                         
6. നീതിയുടെ പ്രമാണം (9:31)                             
7. ദൈവത്തിന്റെ പ്രമാണം (7:22,25)                   
8. ആത്മാവിന്റെ പ്രമാണം (8:2)

റോമർ ഉള്ളടക്കം                                                                     
വന്ദനം 1:1-15                         
സുവിശേഷത്തിന്റെ ശക്തി 1:16-17                       
മനുഷ്യകുലത്തിനെതിരെ ദൈവത്തിന്റെ കോപം 1:18-32               
ദൈവത്തിന്റെ നീതിയുള്ള വിധി 2:1-16             
യെഹൂദനും ന്യായപ്രമാണവും 2:17-29                     
യെഹൂദന് എന്തു വിശേഷതയുണ്ട് ? 3:1-8
നീതിമാൻ ആരുമില്ല 3:9-20 വിശ്വാസത്താലുള്ള നീതി 3:21-31
അബ്രാഹം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു 4:1-25       
നീതീകരണത്തിന്റെ ഫലം 5:1-11                               
ആദാം മൂലം മരണം, ക്രിസ്തു മൂലം ജീവൻ 5:12-21
പാപത്തിന്റെ ശക്തിയിൽ നിന്നും സ്വാതന്ത്രം 6:1-14   
നീതിക്കു ദാസന്മാർ 6:15-23  ന്യായപ്രമാണവും പാപവും 7:1-6                                 
ഉള്ളിൽ വസിക്കുന്ന പാപം എന്ന പ്രശ്നം 7:7-12         
രണ്ടു പ്രകൃതികൾ നമ്മിലുള്ള പോരാട്ടം 7:13-25 
ആത്മാവിലുള്ള ജീവിതം 8:1-27                             
പൂർണ ജയാളികൾ 8:28-39                   
യെഹൂദനും സുവിശേഷവും 9:1-33
യിസ്രായേലിന്റെ അവിശ്വാസം 10:1-21
യിസ്രായേലിന്റെ ശേഷിപ്പ് 11:1-10                             
ഒട്ടിച്ചു ചേർത്ത കൊമ്പുകൾ 11:11-36                     
ജീവനുള്ള യാഗങ്ങൾ 12:1-8
സ്നേഹം 12:9-21
അധികാരികളെ ബഹുമാനിക്കുക 13:1-14 
ബലഹീനനും ശക്തനും 14:1-23         
ക്രിസ്തുവിലുള്ള ഐക്യത 15:1-6                   
സുവിശേഷം ജാതികൾക്ക് 15:7-21                                   
റോം സന്ദർശിക്കാനുള്ള പൗലൊസിന്റെ ആഗ്രഹം 15:22-33         
വ്യക്തിപരമായ അഭിവാദ്യങ്ങൾ 16:1-26









                 Password : Bible Study

Advertising: