വീണ്ടും ജനിക്കപ്പെട്ട ദൈവമക്കളുടെ വിളി രാഷ്ട്രീയത്തിലേക്കോ..... നിത്യജീവനിലേക്കോ...???

Advertising:

വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും, പ്രവർത്തിക്കുന്നതും തെറ്റാണെന്ന്  ബൈബിളിൽ എഴുതിയിട്ടില്ല.. അതുപോലെ തന്നെ വീണ്ടും ജനനം പ്രാപിച്ച വിശ്വാസി രാഷ്ട്രീയത്തിൽ ഇറങ്ങുവാനോ,പ്രവർത്തിക്കുവാനോ ആഹ്വാനം ചെയ്യുന്ന വചനങ്ങളും ബൈബിൾ എഴുതിയിട്ടില്ല. പക്ഷേ ആത്മീയമായ ചിന്തിച്ചാൽ പല വചനങ്ങളും ദൈവമക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടോ പ്രവർത്തിക്കുന്നതിനോടോ യോജിക്കുന്നതല്ല. കാരണം വീണ്ടും ജനിക്കപ്പെട്ട ദൈവമക്കൾ എന്നു പറഞ്ഞാൽ നിത്യജീവനായി വിളിച്ച് വേർതിരിക്കപ്പെട്ടവരാണ്. അവർക്കുള്ള നിയമങ്ങളും,വ്യവസ്ഥകളും, വ്യത്യസ്ഥമാണ്. ലേവ്യപുസ്തകം 20:26 ''നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.'' എന്ന്  യിസ്രായേൽ മക്കളെക്കുറിച്ച് പിതാവാം ദൈവം പറഞ്ഞിരിക്കുന്നു. വിണ്ടും ജനനം പ്രാപിച്ച നമ്മൾ പുതിയനിയമ യിസ്രായേൽ മക്കൾ ആണ്. ഒരു വേർപാട് നമുക്ക് ലോക മക്കളുമായിട്ടുണ്ട്. നമുക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വ്യത്യസ്തമാണ്.ദൈവമക്കളുടെ വിളി തന്നെ ലോകത്തിലെ വിഷയങ്ങൾക്ക് ഉള്ളതല്ല. ഈ ലോകത്തിൽ ജീവിക്കുമ്പോൾ നിത്യതയിൽ പ്രവേശിക്കുന്നത് വരെ ഇവിടെ ജീവിക്കുവാൻ ആവശ്യമുള്ളതെല്ലാം ലോകത്തിൽ നിന്നും നമുക്ക് എടുക്കാം.യോഹന്നാൻ 15:19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു. നിങ്ങൾ ലോകക്കാർ അല്ലായ്കയാൽ ലോകം നിങ്ങളെ പകയ്ക്കും എന്നാണ് കർത്താവായ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്. ആകയാൽ  ലോകത്തിലെ പല നിയമങ്ങളും നമുക്ക് അനുസരിക്കുവാനും യോജിക്കുവാനും കഴിയാത്തതായി ആയിരിക്കും. രാഷ്ട്രീയത്തിൽ ഒരു വിശ്വാസി ഇറങ്ങുന്നത് ദുഃഖകരമാണ് പഞ്ചായത്ത്,ബ്ലോക്ക്,ജില്ലാപഞ്ചായത്ത് ഇവിടെ ഉള്ള എല്ലാ മത്സരങ്ങളും രാഷ്ട്രീയമായി ബന്ധപ്പെട്ടുള്ളതാണ്. അതേസമയം ഒരു വിശ്വാസിക്ക്  പഞ്ചായത്തിലോ, ബ്ലോക്കിലോ, വില്ലേജിലോ,കളക്ടറേറ്റിലോ ഒരു ജോലി ചെയ്യുന്നത് തെറ്റല്ല. അപ്പോഴും കൈക്കൂലി വാങ്ങാതെയും കള്ളത്തരത്തിന് കൂട്ടുനിൽക്കാതെയും വിശ്വാസിയായ ഉദ്യോഗസ്ഥൻ തിരുവചനപ്രകാരം  വിശ്വസ്തതയോടെ ജോലി ചെയ്യണം. ജോലി രാഷ്ട്രീയമല്ല. ഇലക്ഷനുമായി ബന്ധപ്പെട്ടു നിൽക്കുന്ന അജണ്ടകൾ വ്യത്യസ്തമാണ് അതൊരു വിശ്വാസിക്ക് തിരുവചനപ്രകാരം യോജിക്കുവാനും, പ്രവർത്തിക്കുവാനും, ബുദ്ധിമുട്ട്ഉള്ളതായിരിക്കും.. നീതിയോ അനീതിയോ സത്യമോ അസത്യമോ എന്തായാലും എതിർ പാർട്ടിയെ താഴ്ത്തി കെട്ടുവാനും തോൽപ്പിക്കുവാനും,ചീത്ത വിളിക്കുവാനും,സമരം ചെയ്യുവാനും,സത്യാഗ്രഹം ഇരിക്കുവാനും,  എല്ലാം പാർട്ടിയുടെ ഭാഗത്തുനിന്ന് ആഹ്വാനം ഉണ്ടാക്കാം.... ഒരു വിശ്വാസി എന്ന നിലയിൽ നാം ഇങ്ങനെ ഉള്ള സ്ഥാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ ദൈവവചനത്തിന് വിരോധം ആയിട്ടുള്ള പലതിലും ഇടപെടുകയും പ്രവർത്തിക്കുകയും കൂട്ടുനിൽക്കുകയും വേണ്ടിവരും ഈ സ്ഥാനങ്ങളിൽ ഇരിക്കുന്ന വിശ്വാസിക്ക് ദൈവ വചനത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. രാഷ്ട്രീയത്തിൽ സാധാരണ കാണപ്പെടുന്നത് ഒരു പാർട്ടി മറ്റൊരു പാർട്ടിയോട് എതിർക്കുക എന്നുള്ളതാണ്. അതുവഴി എതിർ പാർട്ടിക്കാരുടെ പ്രതിച്ഛായ ജനത്തിൻ്റെ ഇടയിൽ മങ്ങിക്കുക എന്നുള്ളതാണ്. പക്ഷേ വീണ്ടും ജനിക്കപ്പെട്ട ദൈവ മക്കളോട് സത്യം അരക്കുക്കെട്ടുവാനും, നീതി എന്ന കവചം ധരിക്കുവാനും ആണ് പറഞ്ഞിരിക്കുന്നത്. കഴിയുന്നത്ര എല്ലാവരോടും സമാധാനം ആചരിക്കുവാൻ ആണ് പറഞ്ഞിരിക്കുന്നത്.കൊലൊസ്സ്യർ 3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. ഉയരത്തിലുള്ളത്  ചിന്തിക്കാൻ പറഞ്ഞിടത്ത്, അന്വേഷിക്കാൻ പറഞ്ഞിടത്ത് എത്രത്തോളം കാര്യങ്ങൾ പാലിക്കാൻ സാധിക്കുന്നു..... ചെവിയുള്ളവൻ കേൾക്കട്ടെ..... കൊലൊസ്സ്യർ 3:1-2 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ.                            
Advertising:
1 യോഹന്നാൻ 2:15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.    
1. പത്രൊസ് 2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. വിളിച്ചവൻ്റെ സൽഗുണങ്ങൾ ഘോഷിപ്പാനാണ് വിളി. സുവിശേഷം പ്രസംഗിക്കുവാനും  കർത്താവായ യേശുവിനെ പ്രസംഗിക്കുവാനും ആണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ സമരം ചെയ്യുവാനും,സത്യാഗ്രഹം ഇരിക്കുവാനും അരുതാത്ത എല്ലാത്തിനും കൂട്ടു നിൽക്കാനും അല്ല വിളി....                                
1 തിമൊഥെയൊസ് 6:12 വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.

ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ
Advertising: