വീണ്ടും ജനിക്കപ്പെട്ട ദൈവമക്കൾക്ക് അനിവാര്യമായ കൃപാവരങ്ങൾ

ഒൻപത്  കൃപാവരങ്ങളിൽ വളരെ പ്രധാനമായും സ്നാനപ്പെട്ട ഒരു വിശ്വാസി ദൈവത്തോട് പ്രാർത്ഥിച്ച് നേടേണ്ട മൂന്ന് കൃപാവരങ്ങളെപ്പറ്റി പരാമർശിക്കുവാൻ ഞാൻ കർത്താവിൽ ശരണപ്പെടുന്നു. കാരണം നമ്മുടെ സ്വർഗ്ഗരാജ്യ പ്രവേശനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്. മറ്റ് ചില കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിലും ഈ മൂന്ന്  കൃപാവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
മറ്റുള്ള ചില കൃപാവരങ്ങൾ എല്ലാം ലഭിച്ചിട്ട് ഈ കൃപാവരങ്ങൾ ലഭിക്കാതെ പോയാൽ നമുക്ക് വലിയ ആത്മീയ നഷ്ടം സംഭവിക്കും. അതു കൊണ്ടാണ് കർത്താവായ യേശു ഇങ്ങനെ പറഞ്ഞത് മത്തായി 7:22-23.
കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
Advertising: ഈ കൃപാവരങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. 

1 കൊരിന്ത്യർ 12:8-10 ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം.

1. ജ്ഞാനത്തിന്റെ കൃപാവരം (Gift of knowledge)
2. പരിജ്ഞാനത്തിന്റെ കൃപാവരം (Gift of wisdom)
3. വിശ്വാസത്തിന്റെ കൃപാവരം (Gift of faith)
Advertising: ജ്ഞാനത്തിന്റെ കൃപാവരം (Gift of knowledge by Spirit)

ജ്ഞാനം എന്നു പറഞ്ഞാൽ കാര്യങ്ങൾ അഥവാ വസ്തുതകൾ അറിയുന്നതും മനസിലാക്കുന്നതും ആണ്. വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി അറിയേണ്ട വസ്തുതകൾ അഥവാ കാര്യങ്ങൾ കർത്താവായ യേശുവിനെപ്പറ്റി അറിയുക എന്നുള്ളതാണ്. ദൈവത്തെപ്പറ്റിയുള്ള അറിവ് വേദപുസ്തകത്തിലെ തിരുവചനങ്ങളിൽ നിന്നുമാണ് ലഭ്യമാകുന്നത്. ആകയാൽ ജ്ഞാനത്തിന്റെ കൃപാവരം എന്നു പറഞ്ഞാൽ ദൈവിക സത്യങ്ങൾ, ദൈവത്തിന്റെ ഹിതം, ദൈവത്തിന്റെ മനസ്സ് ഇതെല്ലാം തിരുവചനത്തിൽ കൂടി മനസ്സിലാക്കുകയും, ഗ്രഹിക്കുകയും ചെയ്യുന്നതാണ്. കുറച്ചു കൂടി സുതാര്യമായിപ്പറഞ്ഞാൽ ദൈവവചനം അറിയുന്നതാണ് ജ്ഞാനത്തിന്റെ കൃപാവരം. യോഹന്നാൻ 8:51.എന്റെ വചനം പ്രമാണിക്കുന്നവൻ ഒരു നാളും മരണം കാണുകയില്ല എന്ന് കർത്താവ് പറഞ്ഞു. പ്രീയ സഹോദരാ, സഹോദരി തിരുവചനം അറിയാതെ അനുസരിക്കാൻ നമുക്കെങ്ങനെ സാധിക്കും.

Advertising: പരിജ്ഞാനത്തിന്റെ കൃപാവരം (Gift of wisdom by Spirit)

പരിജ്ഞാനം അഥവാ wisdom എന്നു പറഞ്ഞാൽ അറിഞ്ഞ സത്യങ്ങൾ, നമ്മുടെ ജീവിതത്തിൽ പ്രാവർത്ഥികമാക്കുന്നതാണ്.wisdom is ability to use Knowledge. എന്നു പറഞ്ഞാൽ അതിനെ പ്രായോഗികമാക്കുന്നതാണ് പരിജ്ഞാനം. ചുരുക്കിപ്പറഞ്ഞാൽ വചനം ജീവിതത്തിൽ  apply ചെയ്യാൻ സാധിക്കണം. മുകളിൽ പറഞ്ഞതുപോലെ ദൈവവചനത്തിൽ കൂടി നമ്മൾ മനസ്സിലാക്കിയ സത്യങ്ങളും, കർത്താവിന്റെ ഹിതവും, കർത്താവിന്റെ കല്പനകളും ജീവിതത്തിന്റെ പ്രതിസന്ധികളിൽ, പ്രതികൂലങ്ങളിൽ പ്രായോഗികമാക്കണം. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതികൂലങ്ങളും നിന്ദകളും, ദുഷികളും, ഒറ്റപ്പെടുത്തലുകളും ,കഷ്ടങ്ങളും വരുമ്പോൾ ഒരു യഥാർത്ഥ വിശ്വാസി തളർന്നു പോവുകയല്ല വേണ്ടത് തിരുവചനത്തെ മുറുകെ പിടിച്ച് വചനങ്ങൾ ആ സാഹചര്യത്തിൽ apply ചെയ്യണം.അതിന് നമുക്ക് ഒരു Practise ആവശ്യമാണ്. നമ്മുടെ മേൽ പകരപ്പെട്ട പരിശുദ്ധാത്മാവ് വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
യോഹന്നാൻ 14:26
എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
അപ്പോൾ പരിജ്ഞാനത്തിന്റെ കൃപാവരം എന്താണ് ?
ദൈവവചനം ജീവിതത്തിൽ പ്രായോഗികമാക്കുന്നതാണ്. ഉദാഹരണമായി സ്ത്രീയേയോ പുരുഷനേയോ (രണ്ടു കൂട്ടർക്കും ബാധകമാണ്) മോഹത്തോടെ നോക്കരുത്.(അത് വ്യഭിചാരത്തിനു തുല്യം -ഹ്യദയം കൊണ്ട് വൃഭിചാരം ചെയ്യുന്നു -പിന്നത്തേതിൽ ആ പ്രവൃത്തിയിലേക്ക് പിശാച് നമ്മെ നയിച്ചേക്കാം) .സഹോദരനെപ്പറ്റി ഏഷണി പറയരുത്, സഹോദരന്റെ രഹസ്യം വെളിപ്പെടുത്തരുത്, ശാഠ്യം, പിടിവാശി, അരുത്. കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും. ലോകത്തേയും,ലോകത്തിലുള്ളതിനെയും, സ്നേഹിക്കരുത്. ദ്രവ്യാഗ്രഹം ദോഷമാണ്, സംസാരഭോഗം ഉപേക്ഷിക്കണം,ശത്രുവിനോട് ക്ഷമിക്കണം,ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം..... ഇങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ പുതിയ നിയമത്തിൽ ഉടനീളം കാണാം.
മുകളിൽ പറഞ്ഞതുപോലെയുള്ള ദൈവ വചനങ്ങൾ നമ്മുടെ പ്രതികൂലത്തിൽ അല്ലെങ്കിൽ ദുഷ്ടൻ നമ്മെ പ്രലോഭിപ്പിക്കുമ്പോൾ നമുക്ക് അത് ജീവിതത്തിൽ apply ചെയ്യാൻ അല്ലെങ്കിൽ അനുസരിക്കാൻ കഴിയണം - ഇതിന് നല്ല ആത്മീയ അഭ്യാസം ആവശ്യമാണ്.നാവിനെ അഭ്യസിപ്പിക്കണം .കണ്ണിനെ അഭ്യസിപ്പിക്കണം - ചുരുക്കിപ്പറഞ്ഞാൽ നന്മതിന്മകളെ തിരിച്ചറിയാനും, ദുഷ്ടന്റെ തന്ത്രത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുവാനും അഭ്യാസം പ്രാപിച്ച ഇന്ദ്രിയങ്ങൾ നമുക്ക് ഉണ്ടായിരിക്കണം.(എബ്രായർ.5:14) ഉപദ്രവിച്ചവനു വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കണം, ശത്രുവിനോട് ക്ഷമിക്കാൻ കഴിയണം. ഇതെല്ലാംമാണ് പരിജ്ഞാനത്തിന്റെ കൃപാവരം. വളരെ പറയാനുണ്ട്. ഇപ്പോൾ അത് സാധ്യമല്ലല്ലോ.പരിജ്ഞാനത്തിന്റെ കൃപാവരം ലഭിച്ച വിശ്വാസിക്ക് പരീക്ഷകളിൽ തോറ്റു പോകാതെ കൊള്ളാവുന്നവനായി തെളിയിക്കാൻ സാധിക്കും.

Click - ദൈവീക കാര്യങ്ങൾക്കുവേണ്ടി അഭ്യാസം ചെയ്യുന്നുണ്ടോ വിശ്വാസിയേ...?

Advertising:


വിശ്വാസത്തിന്റെ കൃപാവരം (Gift of faith by Spirit)

മലയാളത്തിൽ വിശ്വാസം എന്ന ഒറ്റവാക്കാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഇംഗ്ലീഷിൽ believe എന്നും faith എന്നും ആണ് കൊടുത്തിരിക്കുന്നത്. ആകയാൽ നമുക്ക് ആ രീതിയിൽ ഇതിനെ വിശകലനം ചെയ്യാം..
 യോഹന്നാൻ. 14:1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.

യോഹന്നാൻ 5:24

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

Advertising:

മാർക്കോസ്: 16:15-16
പിന്നെ അവൻ അവരോട്: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
(യോഹന്നാൻ 3:16, എഫെസ്യർ 1:13,14,  മർക്കോസ് 1:15 ഇങ്ങനെ ഒത്തിരി വചനങ്ങൾ ഉണ്ട്).ഇതിലെല്ലാം believe എന്ന വിശ്വാസമാണ് പ്രതി പാദിച്ചിരിക്കുന്നത്. അവിടെ പറഞ്ഞിരിക്കുന്ന വിശ്വാസം തിരഞ്ഞെടുക്കാൻ ദൈവം നമുക്കാണ് അവകാശം തന്നിരിക്കുന്നത്. കാരണം മനുഷ്യർക്ക് free will ദൈവം നൽകിയിട്ടുണ്ട്.വചനം കേൾക്കുമ്പോൾ വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് നമ്മുടെ choice ആണ്. നമ്മൾ രക്ഷാ വചനം ഏറ്റുചൊല്ലുന്ന റോമർ 10: 9, 10 ലും, believe എന്ന വിശ്വാസമാണ് കൊടുത്തിരിക്കുന്നത്. believe എന്ന വിശ്വാസം നമ്മൾ വചനം കേൾക്കുമ്പോഴോ ,ധ്യാനിക്കുമ്പോഴോ വിശ്വസിക്കുന്നതാണ്. എന്നാൽ വചനം കേട്ടും ,ധ്യാനിച്ചും വിശ്വസിക്കുമ്പോൾ അത് faith എന്ന വിശ്വാസമായി മാറും.(mixed with faith). അതു കൊണ്ടാണ് റോമർ 10:17 ൽ വിശ്വാസം (faith) കേൾവിയാലും കേൾവി ദൈവത്തിന്റെ വചനത്താലും വരുന്നു എന്ന് പറഞ്ഞത്.അപ്പോസ്തലന്മാരുടെ പ്രവൃത്തി 10:44 ൽ പറയുന്നു വചനം കേട്ടവരുടെ മേൽ പരിശുദ്ധാത്മാവ് വന്നു. 

എബ്രായർ 4ൽ പറയുന്നു യിസ്രായേൽമക്കൾ പലവട്ടം വചനം കേട്ടിട്ടും കേട്ട വചനം അവരിൽ വിശ്വാസമായി പരിണമിക്കായ്കയാൽ (mixed with faith) അത് അവർക്ക് ഉപകാരപ്രദമായില്ല. പ്രതിസന്ധികളുടെ മുൻപിൽ അവരുടെ വിശ്വാസം മങ്ങിപ്പോവുകയും, കേട്ടവചനം അവർക്ക് അനുസരിക്കാൻ കഴിയാതെ പോവുകയും ചെയ്തു. അവർ മിക്കവരും പട്ടു പോയി. പുതിയ നിയമ യുഗത്തിലും വിശ്വാസം (faith) മങ്ങിപ്പോകുന്നതു കൊണ്ടാണ് ദൈവമക്കൾ പലരും ലോകമോഹങ്ങളിലും ,സ്ഥാനമാനങ്ങളിലും ,ദ്രവ്യാഗ്രഹത്തിലും, പ്രലോഭനങ്ങളിലും ,സംസാരഭോഗങ്ങളിലും, മേച്ഛസ്വഭാവങ്ങളിലും, മദ്യത്തിലും ,വിടക്കു കണ്ണിലും, പരദൂഷണത്തിലും, അസൂയയിലും, ഏഷണി സ്വഭാവത്തിലും, ഇങ്ങനെ പല വിധമായ ശത്രുവിന്റെ കെണികളിൽ കുടുങ്ങി നഷ്ടപ്പെട്ടു പോകുന്നത്.കാരണം നമ്മുടെ വിശ്വാസം (faith) അദ്യശ്യമായതിനു വേണ്ടിയാണ്, നിത്യജീവനുവേണ്ടിയാണ്, നിത്യരാജ്യത്തിനുവേണ്ടിയാണ്. അതുകൊണ്ടാണ് അപ്പോസ്തൊലനായ പൗലോസ് 2 കൊരിന്ത്യർ 4: 18 ൽ പറഞ്ഞത് നമ്മൾ കാണുന്നതിനെ അല്ല ,കാണാത്തതിനെ അത്രേ വിശ്വസിച്ച് നോക്കി കൊണ്ടിരിക്കുന്നു .കാരണം കാണുന്നത് താല്ക്കാലികമാണ്. കാണാത്തത് നിത്യമാണ് .വിശ്വാസം മങ്ങുമ്പോഴാണ് ദർശനം മാറുന്നതും ,പലരും തെറ്റിപ്പോകുന്നതും. മേൽ വിവരിച്ചതുപോലെ ശത്രുവിന്റെ തന്ത്രങ്ങളിൽ കുടുങ്ങി നഷ്ടപ്പെട്ട് പോകുന്നതും. വിശ്വാസം നമ്മിൽ കത്തി നിൽക്കുമ്പോൾ  പരിജ്ഞാനത്തിന്റെ കൃപാവരം exercised ആകും. കാരണം ഈ കൃപാവരങ്ങൾ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. അതിന് സാഹചര്യങ്ങളോട് (ശത്രുവിനോട് പോരാടണം) അതുകൊണ്ടാണ് 1  തിമോത്തിയോസ് 6:12 ൽ പറഞ്ഞത് വിശ്വസത്തിന്റെ (faith) നല്ല പോർ പൊരുതുക. നിത്യജീവനെ പിടിച്ച് കൊൾക.അതിനായിട്ടല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.

Advertising:

വിശ്വാസം പല level ൽ ആണ് പകരപ്പെടുന്നത്. നമ്മിൽ പകർന്നിരിക്കുന്ന ഈ കൃപാവരത്തിന്റെ level അനുസരിച്ച് ജീവിതത്തിലെ പ്രശ്നങ്ങളേയും, പ്രതിസന്ധികളേയും, കഷ്ടങ്ങളേയും, പ്രലോഭനങ്ങളേയും, (പ്രലോഭനം - കോപസ്വഭാവവും, അസൂയയും, ദൂഷണവും, ഇങ്ങനെ പലതും പ്രലോഭനത്തിന്റെ catagary ആണ്.ജഡശക്തിയാണ് നമ്മെ ഇത് ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നത്.explain ചെയ്യാനാണെങ്കിൽ വളരെ ഉണ്ട്) ശോധനകളെയും, പരീക്ഷകളെയും, അതിജീവിക്കുവാൻ കഴിയും. വിജയപ്രദമായ ആത്മീയ ജീവിതം സാധ്യമാകും.ഓരോരുത്തരുടെ വിശ്വാസത്തിന്റെ level അനുസരിച്ചേ പ്രശ്നങ്ങളും ശോധനകളും, പരീക്ഷകളും നേരിടേണ്ടി വരികയുള്ളു. 
1 കൊരിന്ത്യർ 10:13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
Advertising:

വിശ്വാസത്തിലാണ് ദാനിയേൽ സിംഹത്തിന്റെ ഗുഹയിൽ നിന്ന് പുറത്തുവന്നത്, വിശ്വാസത്താൽ എബ്രായ ബാലന്മാർ തീയുടെ ബലം കെടുത്തി.പൗലോസും, ശീലാസും വിശ്വാസത്താൽ അർദ്ധരാത്രിയിൽ ദൈവത്തെ പാടിസ്തുതിച്ചപ്പോൾ അത്ഭുതത്തോടെ പുറത്ത് വന്നു.നമ്മിലുള്ള നിത്യജീവന്റെ പ്രത്യാശമങ്ങാതിരുന്നാൽ ഏത് പ്രതിക്കൂലത്തേയും വിശ്വാസത്താൽ (Faith) കടക്കാൻ ഒരു യഥാർത്ഥ ഭകതന് സാധിക്കും. 

അപ്പോൾ വിശ്വാസം എന്താണ്?
എബ്രായർ 11:1
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. (faith is the substance of things hoped for evidence of things unseen)
എന്നു പറഞ്ഞാൽ ആശ്ചരിക കണ്ണാൽ കാണാൻ കഴിയാത്തതും, പ്രത്യാശയോടെ നോക്കിപ്പാർക്കുന്നതുമായ ഒരു കാര്യമാണ്.
അത് ഒരു Substance ആണെന്ന് തിരുവചനം പറയുന്നു.substance എന്നാൽ പദാർത്ഥം എന്നാണ്.faith എന്ന വിശ്വാസം ആശ്ചരിക കണ്ണാൽ കാണാൻ കഴിയാത്തതും പ്രത്യാശയോടെ നോക്കിപ്പാർക്കുന്നതുമായ കാര്യം ഒരു സത്ത്(essence) ആയിട്ട് അല്ലെങ്കിൽ ഒരു പദാർത്ഥമായി നമ്മിൽ ഇരിക്കുന്ന അവസ്ഥയാണ് .
Advertising:
ഒരു ദൈവ പൈതൽ ജീവിക്കുന്നതു തന്നെ വിശ്വാസത്തിലാണ്.നിത്യ രാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ഇവ അനിവാര്യമാണെന്ന് വിവരിച്ചുവല്ലോ.

എബ്രായർ 10:38   എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന് അവനിൽ പ്രസാദമില്ല.”


എബ്രായർ 11:6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

2. കൊരിന്ത്യർ 13:5 നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധനചെയ്‍വിൻ. 

ലൂക്കൊസ് 18:8b എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു


നിത്യ രാജ്യത്തിനായി കാണാത്ത കാര്യങ്ങൾ നാം ഹൃദയത്തിൽ വിശ്വസിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നു. അതിനായി നാം കഷ്ടവും, നിന്ദയും, പഴിയും ,ദുഷിയും, ഒറ്റപ്പെടുത്തലുകളും സഹിക്കുന്നു. അതിനായി നാം അസൂയയും, കോപവും, ഏഷണിയും ,പൊട്ടചൊല്ലലും, കളിവാക്കും ഇങ്ങനെ പലതിൽ നിന്നും ജയമെടുക്കുന്നു. ആ പ്രത്യാശയാൽ നാം ലോകം നമ്മെ പകയ്ക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു.  ആ പ്രത്യാശയാൽ നാം വിശ്വാസത്താൽ ലോക മോഹങ്ങളും, സ്ഥാനമോഹങ്ങളും വലിയവൻ ആകുവാനുള്ള മോഹങ്ങളും ,കർത്ത്യത്തമോഹങ്ങളും( ഭരിക്കുവാനുള്ള മോഹം ) ജഡമോഹങ്ങളും ,സ്ഥാർത്ഥ മോഹങ്ങളും, മുഖപക്ഷം കാണിക്കാനുള്ള വ്യഗ്യഥകളും ( Partiality)  അങ്ങനെ പലതും പലതും വർജ്ജിക്കുന്നു. അതിനായി നാം ധനവാൻമാർ ആകുവാനുള്ള മോഹം വിട്ട് ,കർത്താവ് പറഞ്ഞതുപോലെയും ,ലേഖനത്തിൽ പറഞ്ഞതുപോലെയും (മത്തായി 6:25-31,1 തിമഥിയോസ് 6 :7-10)
Advertising:
ഉൺ മാനും, ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു കരുതി സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിപ്പാൻ ചിന്തിപ്പാനും, പ്രാർത്ഥിപ്പാനും, തുടങ്ങുന്നു. ഒരു ദൈവ പൈതലിന് ആവശ്യമുള്ള നന്മകൾ ഓരോരുത്തർക്ക് അനുസരിച്ച് ദൈവം തരും. പക്ഷേ അതിൽ കവിഞ്ഞുള്ളത് ആഗ്രഹിക്കുന്നത് കർത്താവിന്റെ ഹിതത്തിൽപ്പെടുന്നതല്ല.

മുകളിൽ വിവരിച്ചത് പോലുള്ള വിഷയങ്ങൾക്കു വേണ്ടി നാം ദാഹത്തോടെ പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മെ equilip ചെയ്യും. പക്ഷേ ഇതിനെല്ലാം ദൈവസന്നിധിയിൽ ഇരിക്കാൻ സമയം കണ്ടെത്തണം. കാന്ത തന്നെത്താൻ ഒരുക്കണം'. രക്ഷ വ്യക്തിപരമാകയാൽ ഓരോ മണവാട്ടിയും മണവാളനുമായി വ്യകതിപരമായ ബന്ധം ഉണ്ടാകണം.വചനം ധ്യാനിക്കണം. അപ്പോൾ നമ്മുടെ വിശ്വാസം വർദ്ധിക്കും.ഹൃദയ ദൃഷ്ടി പ്രകാശിപ്പിക്കപ്പെടും. അതിനായി സമയം ചിലവഴിക്കണം.busybusiness സാധ്യമാകില്ല. യേശുക്രിസ്തുവും, പിതാവായ ദൈവത്തിന്റെ സന്നിധിയിൽ ഇരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു എന്ന് തിരുവെഴുത്തിൽ കാണാം. ജ്ഞാനത്തിന്റെയും പരിജാനത്തിന്റെയും വിശ്വാസത്തിന്റെയും കൃപാവരം നമ്മിൽ പൂർണ്ണ നിറവിൽ ആയിരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
Advertising:

Ephesians 1:17 (K. J. V) That the God of our Lord Jesus Christ, the Father of Glory, may give unto you the sprit of wisdom and reveletion in the knowledge of him. 

അപ്പോസ്തോലനായ പൗലോസിന്റെ വിശ്വാസികൾക്ക് വേണ്ടിയുള്ള ഈ പ്രാർത്ഥന നമുക്കും പ്രാർത്ഥിക്കാം. തുടക്കത്തിൽ വിവരിച്ചതു പോലെ മറ്റു പല കൃപാവരങ്ങളും ലഭിച്ചിട്ട് ഈ കൃപാവരങ്ങൾ ലഭിക്കാതെ പോയാൽ നമുക്ക് വലിയ ആത്മീയ നഷ്ടം സംഭവിക്കും. അതു കൊണ്ടാണല്ലോ കർത്താവായ യേശു ഈ വിധം പറഞ്ഞത്  മത്തായി 7:21-23 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.

Advertising:

ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും കൃപാവരങ്ങൾ നമ്മിൽ ജ്വലിക്കട്ടെ. മറ്റുള്ള കൃപാവരങ്ങളും ലഭിക്കുന്നത് നമുക്ക് വലിയ അനുഗ്രഹമായിരിക്കും. ദൈവരാജ്യത്തിന് ആദായകരമായിരിക്കും. പ്രിയ സഹോദര സഹോദരിമാരേ, കർത്താവിന്റെ നാമംനമ്മിൽ കൂടെ മഹത്വീകരിക്കപ്പെടുവാനും, നാം എല്ലാവരും, കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടുവാനും ദൈവം നമ്മെ സഹായിക്കുമാറാകട്ടെ. 

എന്നെയും വളരെ താഴ്മയോടും എളിമയോടും കർത്താവിന്റെ പാദത്തിൽ സമർപ്പിക്കുന്നു .
God bless you all. 
All glory to Him only
Advertising: