ദൈവീക കാര്യങ്ങൾക്കുവേണ്ടി അഭ്യാസം ചെയ്യുന്നുണ്ടോ വിശ്വാസിയേ...?


1. തിമൊഥെയൊസ് 4:7-10
ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. ദൈവഭക്തിക്ക് തക്കവണ്ണം അഭ്യാസം ചെയ്യുക എന്ന് പറഞ്ഞാൽ. ആത്മീക അഭ്യാസം ചെയ്യുക എന്നാണ് അർത്ഥം. ആത്മീയ അഭ്യാസം ആത്മീയ കാര്യങ്ങൾക്കുവേണ്ടിയാണ് ചെയ്യുന്നത്. അങ്ങനെ നമ്മൾ ചെയ്യുമ്പോൾ ഇപ്പോൾ ഉള്ള നമ്മുടെ കാര്യങ്ങൾക്കും വരുവാനുള്ള നിത്യതക്കും വാഗ്ദത്തം  ലഭിക്കുന്നു. നന്മതിന്മകളെ തിരിച്ചറിയാനുള്ള അഭ്യാസം നമ്മൾ തന്നെ പ്രാപിച്ച എടുക്കണം.
നമ്മുടെ കണ്ണിനെയും നാവിനെയും,ചെവിയെയും,ഹൃദയത്തെയും,കാഴ്ചപ്പാടിനെയും,നമ്മൾതന്നെ അഭ്യസിക്കണം. 2.തിമൊഥെയൊസ് 3:16-17 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
Advertising: എന്താണ് നീതിയിലെ അഭ്യാസം
കൊലൊസ്സ്യർ 3:12-17
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
Advertising: അപ്പോൾ വിശ്വാസികളായ നമ്മൾ ഓരോരുത്തരും ധരിക്കേണ്ടത്.
മനസ്സലിവ്, ദയ താഴ്മ,ദീർഘക്ഷമ, സൗമ്യത അന്യോന്യം പൊറുക്കുക, ക്ഷമിക്കുക,തമ്മിൽ തമ്മിൽ സ്നേഹിക്കുക. ദൈവം ചെയ്തത് എല്ലാം നന്ദി പറഞ്ഞു ജീവിക്കുക.
അതിനായിട്ട് നമ്മളെ തന്നെ ഒരുക്കി വചനത്തിൽ ഉറക്കുക.
Advertising: