വായിക്കാതെ പോകരുത് പുതുമണവാട്ടിയും പുത്തൻ പെന്തകോസ്ത് വിവാഹവും

സംഖ്യാപുസ്തകം 23:9 ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
Advertising:

വിവാഹ വസ്ത്രം- ഒരുക്കം
ആഭരണങ്ങൾ അണിയാത്തവർ എന്ന നിലയിൽ കസവോ കഠിനകളറോ ഉള്ള വസ്ത്രം ആകാതെ മിതത്വം പാലിക്കുവാൻ കർശനമായി നിഷ്കർഷിച്ചിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ വിവാഹ സമയം ഒരു പെൺകുട്ടിക്ക് വചനപ്രാകാരം എറ്റവും യോഗ്യം വെള്ളവസ്ത്രമാണ്.
നീറ്റ് പരീക്ഷയ്ക്ക് ഡ്രസ്സ് കോഡ് ഉള്ളതുപോലെ വിശ്വാസിയെ നിനക്ക് ഡ്രസ്സ് കോഡ് ഇല്ലേ...? 

Advertising:
എന്നാൽ പണം വർദ്ധിച്ചു എന്ന ഒറ്റയോഗ്യതയാൽ യാതൊരു ലജ്ജയും കൂടാതെ കൈയില്ലാത്തതോ,കയ്യിറക്കം കുറഞ്ഞതോ ആയ അമേരിക്കൻ മോഡൽ ഉടുപ്പ് ധരിച്ച് മാറ്മറയ്ക്കാതെ വിശുദ്ധരായവർ..? വിശുദ്ധന്മാരാൽ നടത്തപ്പെടുന്ന ? വിശുദ്ധ വിവാഹത്തിന് ? വിശുദ്ധന്മാരുടെ സഭയിൽ..? ദൈവമുൻപാകെ ! നിൽക്കണോ..?
1 പത്രൊസ്. 3:3-4
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
1 തിമൊഥെയൊസ് 2:9-10
അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.

വിവാഹം എല്ലാവർക്കും മാന്യം ആയിരിക്കട്ടെ. എബ്രായർ 13:4

വിവാഹവേദി സൗന്ദര്യം കാണിക്കുവാനുള്ള വേദി ആകരുത്. മുഖത്തു ചായം പൂശി, കണ്ണും എഴുതി, പിരികം എടുത്തു, താടി വിരൂപം ആക്കി വിളിച്ചു വരുത്തിയ വിരുന്നുകാരുടെ മുമ്പിൽ ദൈവനാമം ദുഷിക്കുവാൻ അവസരം മണവാളനും മണവാട്ടിയും കൊടുക്കരുത്.
ഇങ്ങനെയുള്ള വിവാഹം ദൈവദാസന്മാർ നടത്തരുത്. വിവാഹം നടത്താൻ വിളിക്കുമ്പോൾതന്നെ പറയണം ഞാൻ ഒരാളുടെ വിവാഹം നടത്തുകയാണെങ്കിൽ  മണവാളന്റെയും മണവാട്ടിയുടെയും വേഷവിധാനം ദൈവവചനപ്രകാരം ആയിരിക്കണം എന്ന് പറയണം. എന്നിട്ടു വേണം വിവാഹം നടത്താം എന്ന് ഏക്കുവാൻ.
വചനത്തിനു വിരുദ്ധമായ വിവാഹം ദൈവസഭ നടത്തികൊടുക്കരുത്. അതു ദൈവനാമം ദുഷിക്കുവാൻ ഇടയാകും.
Advertising:
ഈ സന്ദേശം വായിക്കുന്ന ആരും ഇപ്രകാരം അണിഞ്ഞു ഒരുങ്ങി ദൈവനാമം ദുഷിക്കരുത്. ഇതു വായിക്കുന്ന ഒരു ദൈവദാസന്മാരും ദൈവ വചനത്തിലും ദൈവനാമത്തെ ദുഷിക്കുവാൻ കാരണം ആയിത്തീരുന്ന വിവാഹങ്ങൾ നടത്തരുത്.
ഒന്നുരണ്ടു വിവാഹം ഇങ്ങനെ നടത്തുക ഇല്ല എന്ന് തീരുമാനിക്കൂ. എന്നാൽ ഈ അവസ്ഥക്ക് മാറ്റം വരും. ഇല്ലെങ്കിൽ ഈ തലമുറ നാശത്തിലേക്കു കൂപ്പുകുത്തും, അതിനു ഈ സന്ദേശം വായിക്കുന്ന ആരും അവസരം കൊടുക്കരുത്.

ഓരോ വിവാഹവും ക്രിസ്തുവാകുന്ന മണവാളന്റെയും സഭയാകുന്ന മണവാട്ടിയുടെയും വിവാഹത്തിന്റെ നിഴൽ ആണ്. ദയവായി ഇനിയെങ്കിലും എല്ലാ ദൈവമക്കളുടെ വിവാഹം ക്രിസ്തു ആകുന്ന ആത്മമണവാളന്റെ പ്രമാണത്തിനും വിശുദ്ധിക്കും ഹാനി വരുത്താത്തത് ആയിരിക്കട്ടെ !
Advertising:
മംഗള ആശംസകൾ !

വെളിപ്പാടു 19:7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ  ഒരുക്കിയിരിക്കുന്നു.

ആമേൻ കർത്താവെ വേഗം വരേണമേ !