അപ്പൊസ്തല പ്രവൃത്തികൾ

Advertising:
1. അപ്പൊസ്തല പ്രവൃത്തികൾ :-
ലുക്കൊസിന്റെ സുവിശേഷത്തിന്റെ രണ്ടാം ഭാഗമായ ഈ ഗ്രന്ഥത്തിന് ഗ്രീക്ക് മൂല കൃതികളിൽ ''പ്രാക്സെയിസ് (പ്രവൃത്തികൾ) എന്ന ഗ്രന്ഥനാമമാണ് കൊടുത്തിട്ടുള്ളത്. മഹാത്മാരുടെ നേട്ടങ്ങളെ ചിത്രീകരിക്കുന്നതിനുപയോഗിക്കുന്ന പദമാണ് പ്രാക്സെയിസ്.ആദിമസഭയിലെ ശ്രദ്ധേയ നേതാക്കളായ പത്രൊസ് (അധ്യായം.1-12), പൗലൊസ് (അധ്യായം.13-28) എന്നിവരുടെ പ്രവർത്തനങ്ങളെ ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. ''പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ'' എന്നും അപ്പൊ. പ്രവൃത്തികളെ വിളിക്കാറുണ്ട്.
2. സ്ഥലവും കാലവും :-
എ.ഡി 61 ൽ റോമിൽ വെച്ച് എഴുതി.
3.എഴുത്തുകാരൻ :-
സുവിശേഷത്തോടൊപ്പം അ.പ്രവൃത്തികളും ലൂക്കോസ് എഴുതി എന്ന് വേദപണ്ഡിതന്മാർ വിശ്വസിക്കുന്നു. പൗലോസിനെ സഹയാത്രികനായിരുന്നു ലൂക്കോസ്. വൈദ്യനായ ലൂക്കോസ് (കൊലൊ.4:14) എന്ന് പൗലോസ് അവനെ വിളിക്കുന്നു. പൗലോസിന്റെ സഹയാത്രികനെന്ന നിലയ്ക്ക് സംഭവങ്ങളുടെ ദൃക്സാക്ഷിയാണ് ലുക്കൊസ്.
4. പശ്ചാത്തലവും സന്ദർഭവും :-
യേശുക്രിസ്തു തന്റെ ഇഹലോകവാസകാലത്ത് നിവർത്തിച്ച പ്രവൃത്തികളുടെ വിവരണമാണ് ലൂക്കൊസ് സുവിശേഷങ്ങളിൽ നൽകുന്നതെങ്കിൽ (ലൂക്കൊസ്.1:1-4). യേശുക്രിസ്തു സഭയിലൂടെ നിവർത്തിച്ച കാര്യങ്ങളാണ് അപ്പൊസ്തല പ്രവൃത്തികളിൽ വിവരിക്കുന്നത്. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിൽ ആരംഭിച്ച് പെന്തെക്കോസ്തു നാളിലെ പത്രൊസിന്റെ പ്രസംഗത്തിലൂടെ 3000 പേര് രക്ഷിക്കപ്പെട്ട സംഭവം വിവരിച്ചുകൊണ്ട് സുവിശേഷത്തിന്റെ വ്യാപനവും
സഭയുടെ വളർച്ചയും ലൂക്കൊസ് വിവരിക്കുന്നു. സുവിശേഷത്തിനെതിരായി ഉയർന്ന എതിർപ്പുകളും വിശദീകരിക്കുന്നുണ്ട്.(4:1-22,5:17-42,13:6-12,28:24)
5. ഉള്ളടക്കം :- സുവിശേഷം അവസാനിച്ചിടത്തുനിന്നാണ് ലൂക്കൊസ് അപ്പൊസ്തല പ്രവൃത്തികൾ ആരംഭിക്കുന്നത്. കർത്താവ് നൽകിയ ശ്രേഷ്oനിയോഗം (മത്തായി.28:18-20) നിവൃത്തിയാക്കുന്നത് ഇവിടെ കാണാം. ഉപദേശപരമായി ആഴമായ പഠനങ്ങൾ ഇല്ലെങ്കിലും യേശുവിനെ യിസ്രായേൽ കാത്തിരിക്കുന്ന വാഗ്ദത്ത മശിഹയായി പുസ്തകത്തിലുടനീളം ചിത്രീകരിക്കുന്നു.
6. താക്കോൽ വാക്യം :- 1:8
7. യേശുക്രിസ്തു :- ജീവിക്കുന്ന കർത്താവ്
8. സ്ഥിതിവിവരക്കണക്കുകൾ :-
ബൈബിളിലെ 44-മത്തെ പുസ്തകം; 28 അദ്ധ്യായങ്ങൾ, 1007 വാക്യങ്ങൾ, 65 ചോദ്യങ്ങൾ, 21 പഴയ നിയമ പ്രവചനങ്ങൾ, 20 പുതിയ നിയമ പ്രവചനങ്ങൾ, 949 ചരിത്ര വാക്യങ്ങൾ, നിവൃത്തിയായ 49 പ്രവചന വാക്യങ്ങളും നിവൃത്തിയാകാനുള്ള 14 പ്രവചന വാക്യങ്ങളും.
Advertising:

തുടർമാനമായി അവർ ചെയ്ത 4 വസ്തുതകൾ (അപ്പൊ. പ്രവൃത്തികൾ.2:42-47)
1. അപ്പൊസ്തലിക ഉപദേശം (2:42)
2. കൂട്ടായ്മ (2:42-43)
3. അപ്പം നുറുക്കൽ (2:42-43)
4. പ്രാർത്ഥന (2:42-43)

മുടന്തനുണ്ടായ 5 പുതിയ അനുഭവങ്ങൾ (അപ്പൊ.പ്രവൃത്തി. 3:1-11)
1. അവൻ സ്വയം എഴുന്നേൽക്കുന്നു.
2. സ്വയമായി നടക്കുന്നു.
3. ഒരു കുട്ടിയെപ്പോലെ തുള്ളുകയും ചാടുകയും ചെയ്യുന്നു.
4. ദൈവാലയത്തിൽ ദൈവത്തെ സ്തുതിക്കുന്നു.
5. അപ്പൊസ്തലന്മാരോട് ചേർന്നു നില്ക്കുന്നു.



ആദിമ സഭയുടെ ശക്തി (അ.പ്രവൃത്തി.1:8)
1. മഹാ ശക്തി (അ.പ്ര.4:33)
2. അതൃന്ത ശക്തി (എഫെ.1:19)
3. അളവറ്റ വലിയ ശക്തി (എഫെ.1:19)
4. നിത്യ ശക്തി (റോമ.1:20)
5. പൂർണ്ണ ശക്തി (കൊലൊ.1:11)
6. ദിവ്യ ശക്തി
(2 പത്രൊ.1:3)



ക്രിസ്തുവിനെ എതിർത്ത 4 പ്രാതിനിധ്യ വിഭാഗങ്ങളെ ശ്രദ്ധിക്കുക (അപ്പൊ. പ്രവൃത്തി 4:27):-
1. ജാതികൾ
2. യിസ്രായേൽ ജനം
3. രാജാക്കന്മാർ -''പീലാത്തോസിനാൽ പ്രതിനിധീകരിക്കപ്പെട്ട കൈസരും,ഹെരോദാവും
4. യിസ്രായേലിലെ ഭരണാധികാരികൾ

എഴുപേരുടെ തിരഞ്ഞെടുപ്പ് (അപ്പൊ.പ്രവൃത്തികൾ.6:5)

1. സ്തെഫാനൊസ്
2. ഫിലിപ്പൊസ്
3. പ്രൊഖൊരൊസ്
4. നിക്കാനോർ
5. തിമോൻ
6. പർമ്മൊനാസ്
7. നിക്കൊലാവൊസ്

5 കാരണങ്ങൾ നിമിത്തം ചെയ്തു (അപ്പൊ.പ്രവൃത്തികൾ 5:19)
1.അപ്പൊസ്തലന്മാരെ ധൈര്യപ്പെടുത്തുവാൻ.
2. അവർ ദൈവത്തിന്റെ കരുതലിൻ കീഴിൽ ആണെന്ന് തെളിയിക്കുവാൻ.
3. ദൈവത്തിനെതിരെയാണ് അവർ യുദ്ധം ചെയ്യുന്നതെന്ന് യെഹൂദാ ഭരണാധികാരികളെ കാണിക്കുവാൻ.
4. ദൈവത്തിന്റെ യഥാർഥ അനുയായികളെയാണ് അവർ പീഡിപ്പിക്കുന്നതെന്ന് യെഹൂദൻമാരെ കാണിക്കുവാൻ.
5. അനുതാപത്തിനായി യെഹൂദന്മാർക്ക് മറ്റൊരു അവസരം കൂടി നൽകുവാൻ.

ഫിലിപ്പോസ് പ്രസംഗിച്ച 4 കാര്യങ്ങൾ (അപ്പൊ.പ്രവൃത്തി 8:14-25)                1. ദൈവ വചനം                                   
2. യേശുക്രിസ്തുവിനെ കുറിച്ച്                             
3. ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ                                             
4. യേശുക്രിസ്തുവിന്റെ നാമം 

അപ്പൊ.പ്രവൃത്തിയിൽ ദൂതന്മാരുടെ ശുശ്രൂഷ:
1. തടവറയിൽ നിന്നും അപ്പൊസ്തലന്മാരുടെ വിടുതൽ (5:19)
2. സുവിശേഷകനായ ഫിലിപ്പോസിനോട് എവിടെ പ്രസംഗിക്കണം എന്ന് നിർദ്ദേശിക്കുന്നു. (8:26)
3. രക്ഷിക്കപ്പെടേണ്ടതിന് ഒരു പ്രസംഗകനെ എവിടെ കണ്ടെത്താനാകും എന്ന് കൊർന്നെല്യോസിന് നിർദ്ദേശം നല്കുന്നു.(10:1-22)
4. ജയിലിൽ നിന്നുമുള്ള പത്രൊസിന്റെ വിടുതൽ. (12:7-11)
5. പൗലോസിനെ ആശ്വസിപ്പിക്കുകയും, വഴി കാട്ടുകയും ചെയ്യുന്നു. (27:23)
6. നിഗളിച്ചതിന് ഹെരോദാവിന്റെ വധശിക്ഷ നടപ്പാക്കുന്നു. (12:33)

സുവിശേഷ പ്രസംഗത്തിന്റെ 6 ഫലങ്ങൾ (അപ്പൊ.പ്രവൃത്തി.8:1-23)
1. ജനക്കൂട്ടങ്ങൾ മാനസാന്തരപ്പെട്ടു. (6,12)
2. അത്ഭുതങ്ങളും രോഗസൗഖൃങ്ങളും (6-7,12-13)
3. അശുദ്ധാത്മാക്കളെ പുറത്താക്കി (7-8)
4. വലിയ സന്തോഷം (8-9)
5. ധാരാളം പേര് ജലസ്നാനം ഏറ്റു (12-16)
6. പരിശുദ്ധാത്മാവ് നല്കപ്പെട്ടു (14-23)

പരിശുദ്ധാത്മാവിന്റെ 3 വ്യക്തിപരമായ പ്രവൃത്തികൾ (അപ്പൊ.പ്രവ.10:1-20)
1. കൊർന്നേല്യൊസിന്റെ അടുക്കലേക്ക് ഒരു ദൂതനെ അയച്ച് അവന് ഒരു ദർശനം.
2. പത്രൊസിന് ഒരു ദർശനം നല്കി.
3. പത്രൊസിനോട് സംസാരിച്ച് അവന് വ്യക്തമായ നിർദ്ദേശങ്ങൾ നല്കി.


പൗലോസ് ചരിത്രം

Advertising: അപ്പൊസ്തല. പ്രവൃത്തിയിലെ പഴയ നിയമത്തിൽ നിന്നുള്ള ഉദ്ധരണികൾ

2:17-21 - യോവേൽ.2:28

2:25-28 -സങ്കീർത്തനം. 16:8-11

2:35 - സങ്കീർത്തനം. 110:1

4:11 - സങ്കീർത്തനം. 118:22

4:25,26 - സങ്കീർത്തനം. 1:1,2

7:49,50 - യെശയ്യാവ്. 66:1,2

8:32,33 - യെശയ്യാവ്. 53:7,8

28:26,27 - യെശയ്യാവ്. 6:9,10

സ്തെഫാനോസ് കണ്ട 4 കാര്യങ്ങൾ (അപ്പൊ.പ്രവൃ.7:1-60)                             
1. സ്വർഗം തുറന്നിരിക്കുന്നത്.   
2. ദൈവ മഹത്ത്വം.               
3. പിതാവാം ദൈവത്തെ.                 
4. ദൈവത്തിന്റെ വലതു ഭാഗത്ത് യേശു നിൽക്കുന്നത്.

മത്സരികൾ സാധാരണയായി ചെയ്യുന്ന 3 കാര്യങ്ങൾ (അപ്പൊ.പ്രവൃ.19:9-10)

1. തങ്ങളെത്തന്നെ കഠിനപ്പെടുത്തുക

2. സത്യം വിശ്വസിക്കുന്നത് തിരസ്കരിക്കുക.

3. സത്യത്തെ ദുഷിച്ചു സംസാരിക്കുക.

ജീവനകാര്യങ്ങൾ ഏല്പിക്കപ്പെട്ട മുപ്പൻമാരുടെ യോഗ്യതകൾ (അപ്പൊ.പ്രവൃ.6:1-8)

1. നല്ല സാക്ഷ്യമുള്ളവർ

2. പരിശുദ്ധാത്മാവ് നിറഞ്ഞവർ

3. ജ്ഞാനം നിറഞ്ഞവർ

4. പൂർണ്ണവിശ്വാസം

5. പൂർണ്ണ ശക്തി

അപ്പൊസ്തല പ്രവൃത്തികൾ ഉള്ളടക്കം

യേശു സ്വർഗാരോഹണം ചെയ്യുന്നു  1:1-14
മത്ഥിയാസിന്റെ തെരഞ്ഞെടുപ്പ് 1:15-26
പെന്തെക്കൊസ്തു നാളിൽ പരിശുദ്ധാത്മാവ് വരുന്നു 2:1-13
പെന്തെക്കൊസ്തു നാളിലെ പത്രൊസിന്റെ പ്രസംഗം 2:14-41
വിശ്വാസികളുടെ കൂട്ടായ്മ 2:42-47
മുടന്തൻ സൗഖ്യമാകുന്നു 3:1-10
പത്രൊസ് ഓടിക്കുടിയവരോടു സംസാരിക്കുന്നു 3:11-26
പത്രൊസും യോഹന്നാനും തടവിലാകുന്നു 4:1-4
പത്രൊസ് മഹാപുരോഹിതന്റെ മുമ്പിൽ 4:5-12
ഭീഷണിപ്പെടുത്തി വിട്ടയയ്ക്കുന്നു 4:13-22
ഐക്യമായ പ്രാർഥാന 4:23-37
അനന്യാസും സഫീറയും 5:1-16
അപ്പൊസ്തലന്മാർ പീഡിപ്പിക്കപ്പെടുന്നു 5:17-42
എഴുവരുടെ തിരഞ്ഞെടുപ്പ് 6:1-7
സ്തെഫാനൊസ് തടവിലാക്കപ്പെടുന്നു 6:8-15
സ്തെഫാനൊസ് പ്രസംഗം 7:1-53
സ്തെഫാനൊസിന്റെ രക്തസാക്ഷിത്വം 7:54-60
ശൗൽ സഭയെ പീഡിപ്പിക്കുന്നു 8:1-4
ശമര്യയിൽ സുവിശേഷം പ്രസംഗിക്കപ്പെടുന്നു 8:5-25
ഫിലിപ്പൊസും ഷണ്ഡനും 8:26-40
ശൗലിന്റെ മാനസാന്തരം 9:1-18
ശൗൽ ദമസ്ക്കൊസിൽ യെരുശലേമില്ലും സാക്ഷ്യം വഹിക്കുന്നു 9:19-31
തബിഥ ജീവിതത്തിലേക്കു മടങ്ങിവരുന്നു 9:32-43
കൊർന്നേല്യൊസിന്റെ ദർശനം 10:1-8
പത്രൊസിന്റെ ദർശനം 10:9-48
പത്രൊസ് തന്റെ പ്രവൃത്തികൾ വിശദീകരിക്കുന്നു 11:1-18
അന്ത്യോക്കൃയിലെ സഭ 11:19-30
ഹെരോദാവ് യാക്കോബിനെ കൊല്ലുകയും പത്രൊസിനെ തടവിലാക്കുകയും ചെയ്യുന്നു 12:1-25
പൗലൊസിന്റെ ഒന്നാം മിഷനറി യാത്ര 13:1-13
പൗലൊസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിൽ 13:14-43
യെഹൂദന്മാരുടെ എതിർപ്പ് 13:44-52
പൗലൊസും ബർന്നബാസും ഇക്കൊന്യയിൽ 14:1-7
ലൂസ്ത്രയിൽ വെച്ച് പൗല്ലൊസിനെ കല്ലെറിയുന്നു 14:8-28
യെരുശലേം കൗൺസിൽ 15:1-40
തിമൊഥെയൊസ് പൗലൊസിനോടും, ശീലാസിനോടുമൊപ്പം ചേരുന്നു 16:1-10
ലുദിയായുടെ മാനസാന്തരം 16:11 -15
പൗലൊസും ശീലാസും കാരാഗൃഹത്തിൽ, കാരാഗൃഹ പ്രമാണിയുടെ മാനസാന്തരം  16:16-40
തെസ്സലോനിക്യയിലെ കലഹം 17:1-15
പൗലൊസ് അരയോപഗ കുന്നിൽ 17:16-34
പൗലൊസ് കൊരിന്തിലും എഫെസൊസിലും 18:1-22
പൗലൊസ് തന്റെ മൂന്നാം മിഷനറി യാത്ര ആരംഭിക്കുന്നു 18:24-28
പൗലൊസ് എഫെസൊസിൽ 19:1-41
പൗലൊസ് ത്രൊവാസിൽ 20:1-16
എഫെസൊസിലെ മൂപ്പന്മാരെ പൗലൊസ് അഭിസംബോധന ചെയ്യുന്നു 20:17-38
യെശുലേമിലേക്കു പോകുന്നതിനെതിരെ മുന്നറിയിപ്പ് 21:1-26
പൗലൊസ് യെഹൂദന്മാരാൽ പിടിക്കപ്പെടുന്നു 21:27-40,22:1-30
പൗലൊസ് ന്യായാധിപസംഘത്തിനു മുമ്പിൽ 23:1-35
പൗലൊസ് ഫെലിക്സിന്റെ മുമ്പിൽ 24:1-27
പൗലൊസ് ഫെസ്തൊസിന്റെ മുമ്പിൽ 25:1-12
പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പിൽ 25:13-27,26:1-11
പൗലൊസ് തന്റെ മാനസാന്തരത്തിന്റെ സാക്ഷ്യം പറയുന്നു 26:12-32
പൗലൊസ് റോമിലേക്കു യാത്ര ചെയ്യുന്നു 27:1-13
കൊടുങ്കാറ്റിൽ പെടുന്നു,കപ്പൽഛേതം 27:14-44
പൗലൊസ് മെലിത്തായിൽ 28:1-15
പൗലൊസ് റോമിൽ 28:16-30

Advertising: