പുതിയ നിയമ സഭയുടെ സാമ്പത്തിക ശാസ്ത്രം.

കോവിഡ് 19 എന്ന കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു പുനർവിചിന്തനം.

Advertising:
സമ്പത്ത്  എങ്ങിനെ കൈകാര്യം എന്നതു സംബന്ധിച്ച് വളരെ കൃത്യതയുള്ള ഉപദേശമാണ് പുതിയ നിയമ സഭക്ക് നൽകപ്പെട്ടിരിക്കുന്നത് . (ഉല്പത്തി 14:20,എബ്രായർ 7:2) ൽ ഗോത്രപിതാവായ അബ്രഹാം മൽക്കീസേദക്കിന് സകലത്തിലും പത്തിൽ ഒന്ന് ( ദശാംശം ) നൽകി എന്ന പരാമർശത്തോടെ. ധനവിനിയോഗത്തിന്റെ ഉപദേശം - ബൈബിളിൽ ആരംഭിക്കുന്നു. ന്യായപ്രമാണയുഗത്തിന്റെ തുടക്കത്തിൽ തന്നെ യിസ്രയേൽ നിർബന്ധമായും ലേവി പുരോഹിതർക്ക് ദശാംശം നൽകണം എന്ന ഉപദേശം നിയമ പരമായി തന്നെ നിലവിൽ വന്നു.

ന്യായപ്രമാണയുഗത്തിൽ അക്ഷരീക യിസ്രയേൽ കനാൻ നാട്ടിൽ പ്രവേശിച്ചപ്പോൾ സമ്പത്ത്, വസ്തുവകകൾ എന്നിവ എല്ലാം എല്ലാവർക്കും ഏതാണ്ട് തുല്ല്യമായി ലഭ്യമാകുവാനുള്ള സാഹചര്യവും, സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം പരമാവധി കുറക്കുവാനുള്ള സാഹചര്യവും നിയമപരമായി തന്നെ കല്പിച്ചു നൽകിയതായി നാം തിരുവെഴുത്തുകളിൽ കാണുന്നു ജനത്തിലെ ലേവ്യ പുരോഹിതർക്കു മാത്രം ഉപജീവനത്തിന് ദശാംശം അക്ഷരീക നിയമമായി കല്പിച്ചു നൽകി. (ലേവ്യർ 27:30,എബ്രായർ 7:5 )

എന്നാൽ പുതിയ നിയമ സഭയിൽ ലേവിപൗരോഹിത്യ പിൻതുടർച്ച ഇല്ലാത്തതിനാൽ ദശാംശം എന്ന അക്ഷരിക പ്രമാണത്തിന് പുതിയ നിയമ സഭയിൽ സ്ഥാനം ഇല്ല. അതു മാത്രമല്ല അതു വാങ്ങു വാൻ യോഗ്യത ഉള്ള ലേവി പുരോഹിതനും പുതിയ നിയമ സഭയിൽ ഇല്ല. പൗലോസ് സ്ളീഹാ എഴുതി " വിശ്വസിക്കുന്ന ഏവനും നീതി ലഭിലാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം അകുന്നു. " (റോമർ 10:4) കൃത്യം ദശാംശം എന്നു മുറുകെ പിടിക്കുന്നവർ ശബത്ത്,യാഗങ്ങൾ,ഉൽസവങ്ങൾ എന്നിവ എല്ലാം ആചരിപ്പാൻ ബാധ്യസ്ഥരാണ്  എന്നാൽ ഇതിനർത്ഥം ഒന്നും കൊടുക്കരുത് എന്നോ അളവ് കുറക്കണം എന്നോ അല്ല. പരിച്ചേദനയിൽ എന്നതുപോലെ "ദശാംശത്തിന്റെയും ആന്തരിക സത്ത " ഉൾക്കൊണ്ട് പ്രവർത്തിക്കുവാനാണ് പുതിയ നിയമ ഉപദേശം. പൗലോസ് സ്ളീഹാ എഴുതി "അവനവൻ ഹൃദയത്തിൽ നിശ്ചയിക്കുന്നു പോലെ കൊടുക്കട്ടെ . സങ്കടത്തോടെ അരുത് നിർബന്ധത്താലും അരുത് , സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു."          (2 കൊരിന്ത്യർ 9:7) ദശാംശം എന്ന ഉപദേശത്തിന് സാധുത ഇല്ല എങ്കിലും ദൈവസ്നേഹം നിമിത്തം ഓരോ വ്യക്തിയും പ്രാപ്തി ഉള്ളതുപോലെ 
(2 കൊരി 8:12) നൽകുവാൻ ദൈവസ്നേഹം നിമിത്തം കടപ്പെട്ടിരിക്കുന്നു. എന്നാൽ കഷ്ടതയുടെ കഠിന ശോദ്ധനയിൽ ആയിട്ടും മക്കദോന്യ സഭകൾ പലപ്പോഴും പ്രാപ്തിക്കു മീതെ നൽകി എന്ന് പൗലോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.(2 കൊരി 8:4) പലപ്പോഴും ഞെരുക്കത്തിൽ കഴിയുന്ന വിശ്വാസികളുടെ ആവശ്യം പോലെ ആയിരുന്നു എന്നതിനാൽ ഈ ധർമ്മശേഖരണം ദശാംശത്തിലും വലിയ തുക വരും എന്ന് ഉറപ്പാണ്.
  
പുതിയ നിയമ സഭയുടെ ആദ്യകാല ചരിത്രം പരിശോദ്ധിച്ചാൽ സഭാ നേതാക്കൻമാർക്കു വേണ്ടിയോ പാസ്റ്റർമാർക്കു വേണ്ടിയോ അല്ല പലപ്പോഴും ധനശേഖരണങ്ങൾ നടന്നത്. ഞെരുക്കത്തിൽ കഴിയുന്ന പാവപ്പെട്ട വിശ്വാസികളുടെ ഉപജീവന കാര്യങ്ങൾക്കു വേണ്ടിയായിരുന്നു പണപ്പിരിവുകൾ നടത്തിയിരുന്നത് എന്നു മനസിലാക്കുവാൻ കഴിയും.

നമുക്കറിയാം കൊറോണ എന്ന പകർച്ച വ്യാധി സമൂഹത്തിന്റെ എല്ലാ മേഘലകളെയും, തൊഴിൽ മേഘലകളെയും ഒക്കെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പലരുടെയും തൊഴിൽ നഷ്ടപ്പെട്ടു. പലരും തൊഴിലില്ലായ്മയുടെ ഭീതിയിൽ കഴിയുന്നു. പലരുടെയും ശമ്പളം പ്രമുഖ കമ്പനികൾ വെട്ടി കുറച്ചു. നമ്മുടെ പല സഹോദരങ്ങളും നാളെ എങ്ങനെ അടുപ്പിൽ തീ പുകക്കും എന്നോർത്ത് വ്യാകുലരാകുന്നു. പ്രാദേശിക സഭകൾ പ്രത്യേകാൽ സാമ്പത്തിക മായി നല്ല മെച്ചപ്പെട്ട സ്ഥിതിയും ബാങ്കുബാലൻസും ഉള്ള സഭകൾ അവിടുടെ പാസ്റ്റർമാരുടെ കാര്യം മാത്രം നോക്കാതെ അവരുടെ സഭയിലെയും, അടുത്തുള്ള സഹോദര സഭകളിലെയും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരേ അപ്പത്തിന്റെ അംശികളായ സഹോദരങ്ങളെ സഹായിക്കുവാൻ മുന്നിട്ടിറങ്ങി മാത്യക കാട്ടേണ്ടകാലം കൂടിയാണിത്.

പണ്ടൊരു പാസ്റ്റർ സഭായോഗ മധ്യേ ഇപ്രകാരം വീരവാദം മുഴക്കിയത് ഓർക്കുന്നു. അദേഹത്തിന്റെ വീട്ടിലെ പട്ടിയുടെ പ്രധാന ആഹാരം പപ്സാണത്രേ. 
 
      താനത് എല്ലാ ദിവസവും നൽകിയില്ല എങ്കിൽ പട്ടി പിണങ്ങുമത്രേ . അതേ ചർച്ചിൽ മാസം അയ്യായിരം രൂപ പോലും വരുമാനം ഇല്ലാത്തവർ ഉണ്ടായിരുന്നു എന്ന് ഓർക്കുക . അവന്റെ ശശാംശവും കണക്കു പറഞ്ഞ് വാങ്ങുന്നത് വീട്ടിലെ പട്ടിക്കും പൂച്ചക്കും വേണ്ടിയാണല്ലോ എന്ന് ഓർത്തപ്പോൾ  സങ്കടം തോന്നി . വീട്ടിലെ പട്ടിക്കും , പൂച്ചക്കും  വരെ പോത്തും , പപ്സും , K F C യും വാങ്ങി നൽകുന്ന പാസ്റ്റർമാരെ അഞ്ചക്ക ആറക്ക ശമ്പളം നൽകി ഇനിയും തീറ്റി പോറ്റണോ അതോ ആ പണം ,ദാരിദ്രം അനുഭവിക്കുന്ന വിശ്വാസികളുടെയും. പാവപ്പെട്ട സഭകളിലെ ലോക്കൽ പാസ്റ്റർമാരുടെയും ബുദ്ധിമുട്ടുകൾ   തീർക്കുവാൻ ആ തുക  വിനിയോഗിക്കണോ എന്ന് അതത് പ്രാദേശിക സഭാ ഭരണകൂടങ്ങൾ ആലോചിക്കട്ടെ .

സുവിശേഷീകരണത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തികൾ (ഇടയൻ,അധ്യക്ഷൻ) സഭാ വിശ്വാസികൾ സ്നേഹപൂർവ്വം നൽകുന്ന തുകകൾ ഉപയോഗിച്ച്  മന്യമായി തന്നെ ഉപജീവനം നയിക്കുവാൻ ബൈബിൾ പൂർണ്ണ അനുവാദം നൽകുന്നു . (ലൂക്കോസ് 10: 7,മത്തായി 10:10, 1 കൊരി 9:13-14,ഗലാത്യർ 6:6) എന്നാൽ തന്നെയും പ്രാദേശിക സഭയുടെ ഇടയൻ കൃത്യം പത്തിൽ ഒന്ന് എന്ന ദശാംശം കണക്കു പറഞ്ഞ് വാങ്ങുന്ന പരുപാടി ക്രിസ്തീയമല്ല കൊടുക്കുന്നതിന്റെ ചേദോവികാരം ദൈവസ്നേഹം മാത്രമായിരിക്കേണം എന്തേലും ഒരു പ്രത്യേക നിയമത്തിന്റെ പേരിലായിരിക്കരുത്  ദൈവത്തിനു നമ്മുടെ സമ്പത്ത് കാലത്ത് കുറച്ചു പണം നൽകിയിട്ട്. ഭാവിയിൽ പത്തിരട്ടി  അനുഗ്രഹമായി സമ്പത്തു തിരികെ നേടാം എന്ന തിയറി വചന വിരുധമാണ്. ശ്രദ്ധിക്കുക "അവനു മന്ത്രിയായിരിക്കുന്നവൻ ആര് ? അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആര്. ( റോമർ 11 :35) എന്നാൽ ദൈവവേലക്കായി വാരിക്കോരി നൽകിയവരിൽ പലരെയും അവരുടെ തലമുറയേയും സർവ്വ ശക്തൻ ആത്മീയമായും ദൗതികമായും അനുഗ്രഹിച്ചിട്ടുണ്ട് എന്നതു നിഷേധിക്കാനാവാത്ത സത്യമാണ്. (2 കൊരി.9:6) പ്രാദേശിക സഭയുടെ ഇടയൻ തന്നെ ഏൽപ്പിച്ച ആടുകളുടെ കാര്യത്തിൽ സദാ ജാഗ്രത പുലർത്തുകയും,  ഓരോ വിശ്വാസിയുടെയും സങ്കടങ്ങളും വേദനകളും സമയം എടുത്ത് കേൾക്കുവാനും ജാതി,സമ്പത്ത്,എന്നി വിവേചനങ്ങൾ ഒന്നും കൂടാതെ അവരെ ആശ്വസിപ്പിക്കുവാനും തയാറാകുകയും നല്ല ഒരു കൗൺസിലറുടെ റോൾ കൂടി ചെയ്യുകയും വേണം. വേല ചെയ്യുവാൻ മനസില്ലാത്തവൻ തിന്നുകയും അരുത് (2 തെസ്സ.3 :10) എന്നാൽ തന്നെയും ഇതെല്ലാം എഴുതിയ പൗലോസ് സ്ളീഹാ താൻ നിമിത്തം മറ്റുള്ളവർക്ക് ഭാരം ഉണ്ടാകാതിരിപ്പാൻ തനിക്കു വേണ്ടിയും , തന്റെ കൂടെ ഉള്ളവർക്കു വേണ്ടിയും ........ ശാരീരിക മായി തന്നെ ജോലി ചെയ്തു , ഉപജീവനം നടത്തി ഭാവി സുവിശേഷകർക്ക് അനുകരിപ്പാൻ യോഗ്യമായ ഉത്തമ മാതൃക കാണിച്ചു. പ്രവർത്തി 20: 34 , 1 കൊരി 4:12 , 1 തെസ്സ 4: 9 , 10 , 2 തെസ്സ 13: 8 - 10 ) ആദിമ കാലത്ത് സാമ്പത്തികമായി ഉയർന്ന സഭകൾ ദരിദ്ര സഭകളെ. ( ഇടയൻമാരെയും സാധാരണ വിശ്വാസികളെയും ) .. സ്നേഹ പൂർവ്വം സഹായിച്ചിരുന്നു .യെശുശലേമിലെയും മറ്റും പ്രാദേശിക സഭകൾക്ക് സാമ്പത്തിക സഹായം കൃത്യത യോടെ ........ ലഭ്യമാകുവാൻ തീത്തോസ് ഉൾപ്പെടുന്ന  ...... മൂന്നംഗം സംഘത്തെ ( ധന കാര്യ കമ്മറ്റി തന്നെ ) സഭകൾ .... തിരഞ്ഞെടുത്ത് അയക്കുകയും ചെയ്തതായി 2 കൊരിന്ത്യർ എട്ടാം (8 ) അധ്യായത്തിൽ നാം കാണുന്നു ......... പ്രാദേശിക സഭയുടെ പൊതു ഫണ്ട് ലോക്കൽ പാസ്റ്റർ തന്നെ കൈകാര്യം ചെയ്യുന്ന രീതി ...... അപ്പോസ്തോലിക കീഴ് വഴക്കം അല്ല ........ സഭയുടെ ഭൗതിക ക്രമീകരണമായ സംഘടന യെ തികച്ചും സ്വതന്ത്രമായി നിർത്തുകയും ..... അത് കൈകാര്യം ചെയ്യുവാൻ ആത്മാവും ജ്ഞാനവും ഉള്ള വരെ തിരഞ്ഞെടു ക്കുകയും ചെയ്യുക എന്നതാണ് അപ്പോസ്തോലിക മാതൃക ( തിരഞ്ഞെടുപ്പ്, കമ്മറ്റി ഇവ പലരും കരുതും പോലെ പാപമൊന്നും അല്ല, അനാവശ്യ കടിപിടികൾ ആണ് പാപം ) ..... അപ്പോസ്തോല പ്രവർത്തി ആറാം അധ്യായത്തിൽ കാണുന്നത് ആദ്യ ലോക്കൽ സഭാ കമ്മറ്റി തന്നെയാണ്.......  ........സഭകളിൽ നിന്നും ലഭിച്ചതിന്റെയും ചിലവായതിന്റെയും വ്യക്തമായ വരവു ചിലവ് കണക്ക് ( റോമർ 15 :28 ) .... പൊതു സഭയെ ബോധ്യ പ്പെടുത്തുന്നതിലും പൗലോസ് സ്ളീഹാ ഉത്തമ മാതൃക കാണിച്ചു തന്നു ( ഫലം അവർക്ക് എൽപ്പിച്ച് ബോധ്യം വരുത്തിയ ശേഷം.... ) വേർപെട്ട ദൈവ ജനം ഒരു സഹായം ചെയ്യുവാൻ തയാറാകുമ്പോൾ  ... നമുക്ക് ചുറ്റുമുള്ള ഒത്തിരി അപമാനവും നിന്തയും എല്ലാം സഹിക്കുന്ന സാമ്പത്തികം കുറവായ ഒരേ അപ്പത്തിന്റെ സഹോദരങ്ങൾക്ക് തന്നെ ആവണം പ്രാധമിക പരിഗണന ............. ഒപ്പം അത്യാഡംബര ജീവിത ശൈലിയും ..... സ്റ്റാർ ഹോട്ടലുകളിൽ നിന്നും മാത്രം ഭക്ഷണം കഴിക്കുന്ന രീതിയും എല്ലാം .... പുതിയ നിയമ സഭയുടെ സാമ്പത്തിക ശാസ്ത്രത്തിന് വിരുധമാണ് .... ഒരു പരുധി വരെ എങ്കിലും സാമ്പത്തിക സമത്വം ഉണ്ടാക്കുവാൻ കൂടി നാം പരമാവധി ശ്രമിക്കേണം ........ ( 2 കൊരി 8: 14 ) . ഒരു പാസ്റ്റർ റോ വിശ്വാസിയോ നല്ല ഒരു ഭവനം ചമക്കുന്നത്തിൽ തെറ്റില്ല .... എന്നാൽ നാലു പേരുള്ള കുടുംബം ഇരുപതിനായിരം സ്ക്വയർ ഫീറ്റിന്റെ ഭവനം പണിയുന്നത് ദൈവ നാമത്തെയും ...... സഹ വിശ്വാസികളെയും നിന്ദിക്കുന്നതിന് തുല്യമാണ് .... ആകയാൽ പുതിയ നിയമ സഭയുടെ സാമ്പത്തീക ശാസ്ത്രത്തിന്റെ ഉള്ളടക്കം ഗ്രഹിച്ച് ആന്തരീക സത്ത ഉൾകൊണ്ട് ,അവസരം കിട്ടും പോലെ " എല്ലാവർക്കും വിശേഷാൽ ..... വീണ്ടെടുപ്പിന്റെ കൂട്ടവകാശികളായ സഹ വിശ്വാസികൾക്കും നൻമ  ചെയ്ത് (ഗലാത്യർ.6:10)
Advertising:
ക്രിസ്തുവിൽ എളിയ സഹോദരൻ - സ്കറിയ.ഡി.വർഗീസ് , വാഴൂർ വാട്ട്സപ്പ് -9809807752

കടപ്പാട്:-ഇതിന്‍റെ ലേഖകന്‍ ആരെന്നു അറിയില്ല. എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.