എന്തുകൊണ്ടാണ് ആണ് ദൈവം നമ്മുടെ ചില പ്രാർത്ഥനയ്ക്ക് ഉത്തരം തരാത്തത്...?

Advertising:
"അതിനു ഒറ്റവാക്കിൽ ഒരു ഉത്തരമേ ഉള്ളൂ ദൈവം നമ്മളെ സ്നേഹിക്കുന്നു"

പലപ്പോഴും ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട്, ദൈവമേ എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്? അങ്ങനെ നമ്മൾ ആ പ്രശ്നം മാറാൻ വളരെയധികം പ്രാർത്ഥിക്കാറുണ്ട്. പക്ഷേ  ഉത്തരം ഒരു സൈലൻറ് മാത്രമായിരിക്കും.
ഒരു കുട്ടി സ്കൂളിൽ ആദ്യമായി പോകുമ്പോൾ  ആ കുട്ടിയുടെ രക്ഷിതാക്കൾ ആയിരിക്കും ആ കുട്ടിയെ കൊണ്ട് വിടുന്നത്. പക്ഷേ അവർ വീട്ടിലേക്ക് മടങ്ങും നേരം ആ കുട്ടി കരയാൻ തുടങ്ങും. രക്ഷിതാക്കൾക്ക് സങ്കടമാണ് അവരുടെ കുഞ്ഞു കരയുമ്പോൾ. പക്ഷേ എന്തു ചെയ്യാനാ  അവൻറെ ഭാവിക്കുവേണ്ടി അല്ലേ എന്ന് വിചാരിച്ചു കുഞ്ഞു കരയുന്നത് കാര്യമാക്കാതെ വീട്ടിലേക്ക് പോകും. പക്ഷേ ആ കുഞ്ഞിൻറെ മനസ്സ് വേദനിക്കുകയാണ് കുഞ്ഞിൻറെ കരച്ചിൽ ആരും കാണുന്നില്ല. ചിലപ്പോൾ ചിന്തിക്കാം ഇത്രേ ദുഷ്ടന്മാർ ആണോ എൻറെ രക്ഷിതാക്കൾ. പക്ഷേ അതേ കുട്ടി വളർന്നു വലുതായപ്പോൾ  അല്ലെങ്കിൽ വേണ്ട നമുക്ക് നമ്മളോട് തന്നെ ചോദിക്കാം. അത് ഞാനാണെങ്കിൽ  ഞാൻ പറയും അന്ന് ഞാൻ കരഞ്ഞപ്പോൾ രക്ഷിതാക്കൾ എൻറെ കരച്ചിൽ കാണാതെ പോയതാണ് എൻറെ ജീവിതത്തിൽ സംഭവിച്ച ഈ നല്ല ഭാവിക് കാരണം. ഇങ്ങനെ എനിക്ക് പറയാൻ ഞാൻ  കുറെ വളരേണ്ടി വന്നു. എൻറെ അറിവില്ലായ്മ കൊണ്ടാണ് ആണ് ഞാൻ അന്ന് സ്കൂളിൽ പോകാതിരിക്കാൻ കരഞ്ഞത്. അല്ലെങ്കിൽ പറയാം നമ്മുടെ immaturity കാരണമാണ്. അതുപോലെതന്നെ  നമ്മൾ ദൈവത്തോട് എന്തിനാ എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ അതിനു അർത്ഥം നമ്മൾ  ദൈവത്തെ അറിഞ്ഞിട്ടില്ല  അല്ലെങ്കിൽ ആ കുട്ടിയെ പോലെ immatured character ആയതുകൊണ്ടാണ്. നമ്മൾ നിത്യതയിൽ ചെല്ലുമ്പോഴാണ് ആണ് ശരിക്കുള്ള കഥ മനസ്സിലാകുന്നത്. ദൈവം പ്രാർത്ഥന കേൾക്കാതിരുന്നത് എത്ര നന്നായി എന്ന് നമ്മൾ അന്ന് പറയും ദൈവം നമ്മുടെ  സന്തോഷം  പൂർണ്ണം ആക്കാൻ വേണ്ടിയാണ് ആണ് പ്രവർത്തിക്കുന്നത്. ചിലപ്പോൾ നമ്മൾ ചോദിക്കുന്ന  കാര്യമായിരിക്കാം നമ്മളെ സങ്കടത്തിൽ ആക്കുന്നത്. അതുകൊണ്ടാണ് ആണ് യേശു ഇങ്ങനെ പറയുന്നത്  ദൈവത്തിൻറെ ഇഷ്ടപ്രകാരം യാചിക്കാൻ (john 5:14). ഇങ്ങനെ പ്രാർത്ഥിക്കാൻ യേശുവിൻറെ മനസ്സ് നമ്മൾ അറിയണം. യേശു എപ്പോഴും പിതാവിൻറെ അടുത്തുനിന്ന് നമ്മൾ ചെയ്യുന്ന പാപങ്ങൾക്ക്  മധ്യസ്ഥ നിൽകുവാണ് അതാണ് യേശുവിൻറെ മനസ്സിലെ ഏറ്റവും  പ്രധാനപ്പെട്ട കാര്യം.അതുപോലെ നമ്മളും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ബാക്കിയുള്ളത് ദൈവം നോക്കിക്കോളൂ.നമ്മളെ നിലനിർത്തേണ്ടത് ദൈവത്തിൻറെ ആവശ്യമാണ്.ദാവീദ ദൈവത്തിൻറെ യുദ്ധം ഏറ്റെടുത്തപ്പോൾ  ദൈവം ദാവീദിന്റെ യുദ്ധം ഏറ്റെടുത്തു . ദൈവത്തിൻറെ മനസ്സ് അറിയുവാൻ തക്കവണ്ണമുള്ള കൃപ ദൈവം നമുക്ക് നൽകട്ടെ.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..
Advertising: കടപ്പാട്:-ഇതിന്‍റെ ലേഖകന്‍ ആരെന്നു അറിയില്ല. എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.