നല്ലത് ഏറ്റവും - നല്ലത്

Advertising:

1.വചനം വായിക്കുന്നത് നല്ലത് - വചനം ധ്യാനിക്കുന്നത് ഏറ്റവും നല്ലത് (സങ്കി - 1:2)

2. പൊതു പ്രാർത്ഥന ചെയ്യുന്നത് നല്ലത് - രഹസ്യ പ്രാർത്ഥന ഏറ്റവും നല്ലത് (മത്തായി - 6:6)

3. ദാനം ചെയ്യുന്നത് നല്ലത് - രഹസ്യത്തിൽ ചെയ്യുന്നത് ഏറ്റവും നല്ലത് (മത്തായി - 6:3)

4.വസ്ത്രം ധരിക്കുന്നത് നല്ലത് - യോഗ്യമായ വസ്ത്രം ധരിക്കുന്നത് ഏറ്റവും നല്ലത് (റോമർ - 13:14)

5. ഭൂമിയിൽ നിക്ഷേപം ഉണ്ടാക്കുന്നത് നല്ലത് - സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാക്കുന്നത് ഏറ്റവും നല്ലത്(മത്തായി - 6:20)

6. അന്യനെ ഉപദേശിക്കുന്നത് നല്ലത് - നമ്മെ തന്നെ ഉപദേശിക്കുന്നത് ഏറ്റവും നല്ലത്(റോമർ - 2:21)

7. പ്രാർത്ഥനയെകുറിച്ച് എഴുതുന്നതും, പ്രസംഗിക്കുന്നതും നല്ലത് - പ്രാർത്ഥിക്കുന്നത് ഏറ്റവും  നല്ലത്(റോമർ - 12:13)

8. ബൈബിളിൽ നിന്ന് അനേകരെ കുറിച്ചും മറ്റും പ്രസംഗിക്കുന്നത് നല്ലത് - എല്ലാവർക്കും മീതേ ഉളളവനായ ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കുന്നത് ഏറ്റവും നല്ലത് - അവൻ വളരണം(യോഹ - 3:30, 31)

9. നാം ജനിച്ച ദിവസത്തിൽ സന്തോഷിക്കുന്നത് നല്ലത്  (Birthday, ജന്മ ദിവസം) ഏങ്കിലും ഈ ജനനം പാപിയായിട്ടാണ്. അതു കൊണ്ട് നാം പിശാചിന്റെ മകനായി ജനിച്ച ദിവസമാണ് - ദൈവത്തിൽ നിന്നു നാം വീണ്ടും ജനിച്ചപ്പോൾ ദൈവത്തിന്റെ മകനായി. ഈ ദിവസം അർത്തുഘോഷിക്കുന്നത് 
ഏറ്റവും നല്ലത്.(1 പത്രൊസ് 1:23)

10. മനുഷ്യരോട് സംസാരിച്ചിരിക്കുന്നത് നല്ലത് - ദൈവത്തോട് രഹസ്യമായ് സംസാരിച്ചിരിക്കുന്നത് ഏറ്റവും നല്ലത്.(ഉല്പത്തി - 18:23)

11. മനുഷ്യരാലുള്ള മാനം നല്ലത് - ദൈവത്താലുള്ള മാനം ഏറ്റവും നല്ലത്.(1 ശമുവേൽ - 2:30)

12.സുവിശേഷം അറിയിക്കുന്നത് നല്ലത് - സക്ഷ്യം പുലർത്തി അറിയിക്കുന്നത് ഏറ്റവും നല്ലത്.(മത്തയി - 5:3)

13. സഭയിൽ ശുശ്രുക്ഷ ചെയ്യുന്നത്ത് നല്ലത് - വിശ്വാസികൾക്കു മാതൃകയായിരുന്നു ശുശ്രുക്ഷ ചെയ്യുന്നത് ഏറ്റവും നല്ലത്.(1 തിമൊത്തി - 4:12)

14. മനുഷ്യരെ പുകഴ്ത്തുന്നത് നല്ലത് - ദൈവത്തെ പുകഴ്ത്തുന്നത് ഏറ്റവും നല്ലത്.(സങ്കി - 99:9)

മണ്ണേ പ്രതി മാണിക്യം വെടിയരുത്..

Advertising:

കടപ്പാട്:-ഇതിന്‍റെ ലേഖകന്‍ ആരെന്നു അറിയില്ല. എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.