ദൈവത്തിന് നിങ്ങളോടുള്ള അന്ത്യകാല സന്ദേശം...


കടപ്പാട്:- പാസ്റ്റർ.വി.എ. തമ്പി (ബെഥേസ്ദാ നഗർ,ചിങ്ങവനം പി.ഒ, കോട്ടയം- 9447124682)


Advertising:
ലോകംഭീകരസംഭവങ്ങൾ കൊണ്ട് ഞെട്ടിവിറയ്ക്കുന്നു. അനർത്ഥങ്ങളുടെ വേലിയേറ്റംകൊണ്ട് മനുഷ്യർ പരിഭ്രാന്തരായിരിക്കുന്നു. ആകാശമണ്ഡലത്തിലും ഭൂമിയുടെ കീഴെ അധോഭാഗങ്ങളിൽലും നടക്കുന്ന വ്യതിയാനങ്ങൾ ഉത്തരധ്രുവത്തിലെയും ദക്ഷിണധ്രുവത്തിലെയും മഞ്ഞുമലകൾ ഉരുകിയിരറങ്ങി മഹാപ്രളവും വേലിയേറ്റവും,സൂനാമിയും എവിടെയും, എപ്പോഴും വരാം. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും കുടുംബം കുടുംബത്തോടും അപ്പൻ മക്കളോടും മക്കൾ അപ്പനോടും പടവെട്ടുന്ന കാലം. വർഗീയ ലഹളകളും ജാതിപ്പോരുകളും പെരുകി ലോകം രക്തക്കളമാകുന്നു.
Advertising:
ഭരണകൂടങ്ങളുടെ തകർച്ച, രാഷ്ട്രീയപാർട്ടികൾ ഛിന്നഭിന്നമായി ആർക്കും ഭൂരിപക്ഷം കിട്ടാതെ ഒറ്റയ്ക്കു ഭരിക്കാൻ കഴിയാത്ത ലോകരാഷ്ട്രങ്ങൾ ഒരു മൂന്നാം ലോകമഹായുദ്ധത്തിനുവേണ്ടി ന്യൂ ക്ലിയർ ബോംബുകളും മിസൈലുകളും സാറൈറ്ലറ്റ് വഴി സൈബർ ആക്രമണങ്ങളും നടത്തുവാൻ തയ്യാറായി ലോകരാഷ്ട്രങ്ങൾ അഭിമുഖമായി നിൽക്കുന്നു. ഇതുപോലെ ഞെട്ടിക്കുന്ന നൂറുകണക്കിന് സംഭവങ്ങൾ പട്ടിണി, മാരകരോഗങ്ങൾ, വെട്ടുക്കിളിയുടെ ആക്രമണത്തിൽ ആയിരക്കണക്കിനു ഏക്കർ കൃഷിഭൂമി പല രാജ്യങ്ങളിൽ നശിച്ചു. ഇതിൻ്റെയെല്ലാം നടുവിൽ ഇതാ വന്നിരിക്കുന്നു ഒരു മഹാമാരി. കോവിഡ്-19. ഒരു നൂറ്റാണ്ടിൻ്റെ ചരിത്രത്തിൽ ലോകത്തിൽ സംഭവിച്ചിട്ടില്ലാത്ത ഒരു മഹാമാരി ലോകത്തെ  കാർന്നുതിന്നുന്നു. ഇതിന് പ്രതിവിധി ആരും കണ്ടെത്തിയിട്ടില്ല. അമേരിക്കപോലുള്ള ആരോഗ്യപരമായും, ശാസ്ത്രീയപരമായും സംരക്ഷണങ്ങളുള്ള രാജ്യങ്ങൾ ദൈവത്തെ മറന്നതു നിമിത്തമായി ഈ ഭയങ്കര ന്യായവിധി മറ്റാരെക്കാളും അധികമായി അവരിലേക്കുവന്നു. അവർ ദൈവത്തിങ്കലേക്കു മടങ്ങി വരണം. 
Advertising:
ഇതൊന്നും യാദൃച്ഛികസംഭവങ്ങളല്ല. ഇതിനെക്കുറിച്ചെല്ലാം വ്യക്തമായും സത്യമായും പ്രവചിച്ചിരിക്കുന്ന ഏക ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ (Holy Bible). ഇതിനകത്ത് ത്രികാല പ്രവചനങ്ങൾ ലോകത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കുവാൻ പോകുന്നതുമായ സംഭവങ്ങളുടെ കൂമ്പാരമുണ്ട്. കോവിഡിനെക്കുറിച്ചു മാത്രം ഒരു ഉദ്ധരണി തരാം. യേശുക്രിസ്തുവിനു 600 വർഷം മുമ്പ് ജീവിച്ചിരുന്ന പ്രവാചകനായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നു. (യെശയ്യാവു 26:20-21) ''എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക(Lockdown). യഹോവ ഭൂവാസികളെ അവരുടെ അക്യത്യം നിമിത്തം സന്ദർശിപ്പാൻ തൻ്റെ സ്ഥലത്തു നിന്ന് ഇതാ വരുന്നു.


ഈ വിശുദ്ധ ഗ്രന്ഥം 1600 വർഷങ്ങൾകൊണ്ട് ദൈവ നിയോഗത്താൽ പരിശുദ്ധാത്മാപ്രേരിതരായി ഇടയന്മാർ മുതൽ രാജാക്കന്മാർ വരെ 40 ൽ പരം എഴുത്തുകാർ വിവിധ സ്ഥലങ്ങളിലിരുന്ന് ഒരു ചരടിൽ കോർത്ത മുത്തുമണികൾ പോലെ എഴുതിച്ചേർത്തതാണ്. ഇത് ഒരു പ്രവചനപുസ്തകമാണ്. ഇതുപോലെ പ്രസംഗിക്കപ്പെടുന്ന മറ്റൊരു പുസ്തകമില്ല. ഈ പുസ്തകത്തിലാണ് യേശുക്രിസ്തുവിന് 700 വർഷങ്ങൾക്ക് മുമ്പ് യെശയ്യാവ് 7:14 -ൽ താൻ കന്യകയിൽ ജനിക്കുമെന്നും, മീഖാ 5:2-ൽ ബെത്ലഹേമിൽ പിറന്നു വീഴുമെന്നും പ്രവചിച്ചിരുന്നത്. 700 വർഷങ്ങൾക്കുശേഷം പറഞ്ഞതുപോലെ സംഭവിച്ചു.


ഒരു ക്രിസ്ത്യാനി പോലും ലോകത്തിൽ ഇല്ലാതിരിക്കുമ്പോഴാണ് യേശുക്രിസ്തു ജനിക്കുന്നത്. തൻ്റെ ജനനത്തിങ്കൽ ദൈവദൂതന്മാർ ആട്ടിടയന്മാർക്ക് പ്രത്യക്ഷരായി പറഞ്ഞത് (ലൂക്കൊസ് 2:10-11) ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. താൻ ലോകരക്ഷിതാവായിട്ടാണ് ഈ ലോകത്തിൽ വന്നതെന്ന് മത്തായി 1:21ൽ പറഞ്ഞിരിക്കുന്നു. അവൾ ഒരു മകനെ പ്രസവിക്കും. അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്നു പേർ ഇടേണം എന്നുപറഞ്ഞു. മുപ്പതാമത്തെ വയസ്സിൽ ലോകത്തിൽ രംഗപ്രവേശനം ചെയ്തു. യോർദ്ദാൻ നദിയിൽ യോഹന്നാൻ്റെ കൈക്കീഴിൽ മാമോദീസ ഏറ്റു. പിതാവായ ദൈവം സ്വർഗ്ഗം തുറന്നു അരുളിച്ചെയ്തു. ഇവൻ എൻ്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. അത്ഭുതങ്ങളോടുകൂടെ തൻ്റെ ശുശ്രൂഷ ആരംഭിച്ചു. മത്താ.11:28 ൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.ലോകത്തിലെ മറ്റൊരു നേതാവും പാപസാഗരത്തിൽ മുങ്ങിച്ചാകുന്ന മനുഷ്യനോട് ഇതു പറഞ്ഞിട്ടില്ല. മരിച്ചവരെ ഉയർപ്പിച്ചു,രോഗികളെ സൗഖ്യമാക്കി, കൊടുങ്കാറ്റിനേയും തിരമാലകളേയും ശാന്തമാക്കി, കടലിന്മേൽ നടന്നു. പാപികൾക്കു മോചനവും രോഗികൾക്കും സൗഖ്യവും അശരണർക്ക് ആശ്വാസവും നൽകിയ ദൈവപുത്രനായ യേശുവിനെ യഹൂദമതത്തിൻ്റെ പ്രമാണികളും റോമൻ പടയാളികളും പിടിച്ച് ഒരു രാത്രിയിൽ മൂന്നു കോടതികളിൽ ആറു പ്രാവശ്യം വിസ്തരിച്ചു.
Advertising:
ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിഷ്പാപനാണെന്നും വിധിയെഴുതിയിട്ടും തലയിൽ മുൾക്കിരീടം ധരിപ്പിച്ചു. പുറം ചാട്ടകൊണ്ട് അടിച്ചുകീറി. ഭാരമേറിയ കുരിശ് ചുമപ്പിച്ച് ഗോൽഗോഥാ കുന്നിൽ മുകളിൽ ഇരുകള്ളന്മാരുടെ നടുവിൽ ഒരു മഹാനീചനെപ്പോലെ തന്നെ ക്രൂശിച്ചു. തൻ്റെ മരണത്തിൽ ഭൂമി കുലുങ്ങി. സൂര്യനും, ചന്ദ്രനും കരിമ്പടം പോലെ കറുത്തു. ദേവാലയത്തിലെ തിരശീല രണ്ടായി കീറി. പാറകൾ പിളർന്നു, മരിച്ച അനേകരുടെ കല്ലറകൾ തുറന്ന് അവർ എഴുന്നേറ്റു. അങ്ങനെ പ്രജാപതി യാഗമായി മനുഷ്യവർഗ്ഗത്തിൻ്റെ പാപം ഏത് താൻ മരിച്ചു. അടക്കപ്പെട്ടു എന്നാൽ  മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. തൻ്റെ കല്ലറ ഇന്നും തുറന്നു കിടക്കുന്നു. ഒരുനേർച്ചകാഴ്ചയുടെയും ആവശ്യമില്ല.കാരണം അവൻ ഇവിടില്ല. യേശുക്രിസ്തുവിൻ്റെ തുറന്നുകിടക്കുന്ന കല്ലറ 2 പ്രാവശ്യം നേരിട്ട് കണ്ടിട്ടുള്ള ഈ ലേഖകൻ 20ാം വയസിൽ നാമധേയ ക്രിസ്തീയ സമൂഹത്തിൽ നിന്നും വീണ്ടും ജനനം പ്രാപിച്ച് ജലസ്നാനവും പരിശുദ്ധാത്മാഭിഷേകവും പ്രാപിച്ച് സുവിശേഷ പ്രവർത്തകനായി എല്ലാം വിട്ടിറങ്ങി തിരിച്ചതാണ്. ഉയർത്തെഴുന്നേറ്റ യേശു 40തുനാൾ തൻ്റെ ശിഷ്യന്മാരോടും അഞ്ഞുറിലധികം ആളുകൾക്കും പ്രത്യക്ഷപ്പെട്ട് നിങ്ങൾ ഭൂലോകമെങ്ങും പാപമോചനത്തിൻ്റെ സുവിശേഷം അറിയിക്കുകയും വിശ്വസിക്കുന്നവരെ പിതാവിൻ്റെയും,പുത്രൻ്റെയും, പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ മാമോദീസ നൽകി തൻ്റെ മടങ്ങി വരവിനു വേണ്ടി ഒരുക്കണമെന്ന് അരുളിചെയ്തു സ്വർഗാരോഹണം ചെയ്തു.
Advertising:
ഇതുപോലെ മടങ്ങിവരാമെന്നു പറഞ്ഞുപോയ മറ്റൊരു പുണ്യപുരുഷനും ലോകത്തിൽ ഇല്ല. യേശുവിൻ്റെ മടങ്ങി വരവിനുവേണ്ടി കാത്തിരിക്കുന്നതുപോലെ മറ്റാർക്കും വേണ്ടി ലോകം കാത്തിരിക്കുന്നില്ല. അപ്പൊ.പ്രവൃ.1:11 ഇതൊരു ചരിത്രസത്യമാണ്. യേശു രാജാധി രാജാവും കർത്താധി കർത്താവുമാണ്. ഏതു മുഴങ്കാലും അവിടുത്തെ മുൻപിൽ മടങ്ങും.ലോകത്തിൽ തൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട്. മാമോദീസ ഏറ്റ്, ശുദ്ധീകരണം പ്രാപിച്ച് തൻ്റെ വരവിനുവേണ്ടി കാത്തിരിക്കുന്ന ദൈവസഭയോടുള്ള ദൂതാണ് വെളിപ്പാട്. 3:14-18 ''ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയ്യുന്നത്:  ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാൽ നീ സമ്പന്നൻ ആകേണ്ടതിനു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധി പറയുന്നു.'' ഇതു നമ്മോടുള്ള ദൂതാണ്.


മേൽപ്രസ്താവിച്ച ദൂത് ഇന്നത്തെ ലോകവ്യാപകമായ ദൈവസഭയുടെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്നു സംഭവിച്ചിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയിൽ ലോക നിലയില്ലാത്ത സമുദ്രത്തിൻ്റെ നടുവിൽ വീണതുപോലെ, ഞെട്ടി പകച്ചുനിൽക്കുമ്പോൾ വീണ്ടും ജനിച്ചെന്ന ഭാവത്തോടെ ജീവിക്കുന്ന വ്യക്തികളോടുള്ള ദൈവത്തിൻ്റെ അന്ത്യസന്ദേശമാണിത്. നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമാണെന്ന് അറിയണം. വെളിപ്പാട്. 3:16-ൽ നാം എന്തു ചെയ്യണമെന്നു പറഞ്ഞിരിക്കുന്നു. അവൻ്റെ  ദിവ്യസ്വഭാവത്തിനു കൂട്ടുകാശിയായി തേജസിൻ്റെ വസ്ത്രം ധരിച്ച് ആത്മീക കാഴ്ചപ്പാട് പ്രാപിച്ച് കർത്താവ് ഏൽപ്പിച്ച ശുശ്രൂഷ നിറപടിയായി നിവർത്തിക്കുക. സാക്ഷ്യം തികയ്ക്കുക. ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ആയുസും ആരോഗ്യവും സമ്പത്തും കുടുംബവും ദൈവത്തിൻ്റെ ദാനമാണ്. അതെല്ലാം തലമുറകൾക്കുവേണ്ടി മാറ്റിവയ്ക്കേണ്ടത് മാത്രമല്ല. ദൈവത്തിനുവേണ്ടി ചിലവിടേണ്ടതാണ്. സ്വർഗത്തിലെ സകല സമ്പത്തിനും ഉറവിടമായ നമ്മുടെ കർത്താവായ യേശു ഒരു കാശിനും മുതലില്ലാതെ, തല ചായ്പാൻ ഇടമില്ലാതെ, അവസാനത്തെ തുള്ളി രക്തംവരെ നമുക്ക് തന്നു സമ്പന്നനായവൻ, നമ്മെ തൻ്റെ ദാരിദ്ര്യത്താൽ സമ്പന്നരാക്കുവാൻ ദരിദ്രനായ തീർന്ന കൃപ മറക്കരുത്. (2 കൊരിന്ത്യ. 8:9) കോടിശ്വരപുത്രനായ പൗലോസ് ക്രിസ്തു നിമിത്തം എല്ലാം വിട്ടു. ജീവിതത്തിൽ ഒരിക്കലും സ്വന്തമായിട്ട് ഒന്നുമില്ലാതെ, സ്വന്ത കൈകൊണ്ട് അദ്ധ്യാനിച്ചും അന്യവീടുകളിലും വാടകവീട്ടിലും അവസാനം റോമിലെ കാരാഗൃഹത്തിലും ശുശ്രൂഷ നിവർത്തിച്ചു. ഇങ്ങനെയുള്ള പാരമ്പര്യമാണ് സഭയ്ക്കുള്ളത്.

Advertising:
വെളിപ്പാട് പുസ്തകത്തിൽ പറയുന്നു. നീ ജാഗ്രതയുള്ളവനായിരിക്ക,മാനസാന്തരപ്പെടുക,ദൈവജനത്തിനും ദൈവദാസന്മാർക്കും ഉള്ള പ്രബോധനമാണ് മാനസാന്തരം. സമൂല പരിവർത്തനം പഴയ വണ്ടി പെയിൻ്റടിച്ച് പുതിയതാക്കുന്നതുപോലെയല്ല, കാഴ്ചയ്ക്കു ഭംഗിയും പുതുമയുമൊക്കെ കാണും. പക്ഷേ അകം മുഴുവൻ തുരുമ്പടിച്ചതും പൊളിഞ്ഞതുമായ അവസ്ഥയാണ്. ഇതു പോലെയാണ് ഇന്നത്തെ ഒരു കൂട്ടാർ. ''ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും'' (വെളിപ്പാടു 3:20). ഇന്നത്തെ രാഷ്ട്രീയവും ലോകസ്നേഹവും ജീവിത ആഡംബരങ്ങളും എല്ലാം സഭയ്ക്കകത്തു കയറി. കർത്താവ് പുറത്തായി കപ്പലിൽ കടൽ കയറിയതു പോലെ. ഇത് അന്ത്യദൂതാണ്. വാതിൽക്കൽനിന്നു മുട്ടുന്ന കർത്താവിൻ്റെ മൃദുസ്വരം തിരിച്ചറിയാൻ നമ്മുടെ ഹൃദയം തുറക്കണം.

ഇന്നത്തെ സഭ ശീതോഷ്ണവാനാണ്. പേരിന് ആരാധനയും പ്രസംഗവും സാക്ഷ്യവുമൊക്കെ നടക്കുന്നുണ്ട്. കർത്താവില്ലാത്ത നമ്മുടെ നാമ്മാത്രമായ ആരാധനയും ശുശ്രൂഷകളും ദൈവ സഹിച്ച് മുഷിഞ്ഞിരിക്കുന്നു. അനേകർ ഇന്നു സുവിശേഷപ്രവർത്തനത്തെ ഒരു കച്ചവടച്ചരക്കാക്കി മാറ്റി.  നമ്മുക്ക് ഒരു സമൂലപരിവർത്തനം അനിവാര്യമാണ്. പൗലൊസിൻ്റെ നിലവിളി.  ''അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ, ഞാൻ ആഗ്രഹിക്കുന്ന നന്മയല്ല തിന്മലത്രേ ചെയ്യുന്നത്.'' ഒരു തെറ്റിനെക്കുറിച്ചും ബോധമില്ലെങ്കിലും ഞാൻ നീതിമാൻ എന്നു വരുന്നില്ല എന്നു പറയുന്നു. വെളിപ്പാടിൽ അഗ്രഗണ്യനായിരുന്ന പൗലൊസിൻ്റെ താഴ്മയും സമർപ്പണവും ഇപ്രകാരമായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്ത്? സഭയുടെ വാതിൽക്കൽ, ഹൃദയങ്ങളുടെ വാതിൽക്കൽനിന്ന് കർത്താവ് സ്നേഹത്തോടെ മുട്ടുന്നു. നമ്മുടെ അകത്തുവന്ന് നമ്മെ ശുദ്ധീകരിപ്പാൻ നമുക്ക് നൽകുന്ന അന്ത്യദൂതാണിത്. സഭയുടെ ഉടമസ്ഥൻ യേശുക്രിസ്തു മാത്രമാണ്. സഭയുടെ ഭരണം ഏകാധിപത്യമല്ല, ജനാധിപത്യമല്ല, ദൈവാധിപത്യമാണ് (Theocracy).

ദൈവസഭയുടെ നേതൃത്വ തെരഞ്ഞെടുപ്പ് വോട്ടിട്ടും ചീട്ടിട്ടും ചാക്കിട്ടുമല്ല.പ്രത്യുത ഉപവസിച്ചു പ്രാർത്ഥിടുന്നവരെ അപ്പോസ്തലന്മാർ കൈവച്ചു പ്രാർത്ഥിച്ചയയ്ക്കണം. അവിടെ സ്ഥാനമാനത്തിനുവേണ്ടി കസേര പിടിയില്ല. ഒന്നാമനാകുവാൻ ഒരുക്കത്തവനാകണം. നേതാവാകുവാൻ അഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനാകണം. സ്ഥാനപ്പേരും വലിപ്പവുമല്ല. അപ്പോസ്തലൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ്. സഭയുടെ ഏതു ശുശ്രൂഷയും ചെയ്യണം.പിതാവാം ദൈവം യേശുക്രിസ്തു ഉടമസ്ഥനുമാണ്. (എഫെസ്യർ.1:3-4; അപ്പോസ്തല പ്രവർത്തി.20:28) സഭയുടെ പ്രധാന പണിക്കാരനായ ക്രിസ്തു സഭയ്ക്ക് അധികാരം നൽകി. (മത്തായി.16:18) ദൈവസഭ ഒരു സംഘടനയല്ല.ജീവിയാണ്. (Organism)


യഹൂദന്മാർ രണ്ടായിരം വർഷമായി രാജ്യവും, ദേവാലയവുമില്ലാതെ, ലോകത്തിൻ്റെ വിവിധ  ഇടങ്ങളിൽ മൃഗീയമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത് ചരിത്രമാണ്. ഒന്നും രണ്ടും ലോകമഹായുദ്ധം കൊണ്ട് അവർക്ക് കുടിയേറിപ്പാർക്കാനും രാജ്യം സ്ഥാപിക്കാനും ഇടയായി. ദൈവം അവരെ അവരുടെ രാജ്യത്ത് നട്ടു, ആരും അവരെ അവിടെ നിന്ന് പറിച്ചു കളയുകയില്ല (ആമോസ്.9:15). 1967-ലെ യുദ്ധത്തിൽ അവരുടെ തലസ്ഥാനം ആയിരുന്ന യെരുശലേം പിടിച്ചെടുത്തു.1972-ൽ അത് തലസ്ഥാനമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് അവർ കുടിയേറി. ലോകത്തിൽ സംസര വിഷയമായി തീർന്നു. മേൽ ഉദ്ധരിച്ച കാര്യങ്ങൾ മത്തായി 24:32,33 വാക്യങ്ങളിൽ പ്രതിപാദിക്കുന്ന യഹൂദൻ്റെ തളിർപ്പിനെക്കുറിച്ചുള്ള പ്രവചന നിവൃത്തി യേശു ക്രിസ്തുവിൻ്റെ മടങ്ങി വരവിൻ്റെ അടയാളമാണ്. റോമർ.11:15-ൽ പൗലൊസ് പറയുന്നു. ''അവരുടെ (യഹൂദൻ്റെ) ഭ്രംശം ലോകത്തിൻ്റെ നിരപ്പിനു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും.?'' അവരെകൂട്ടിച്ചേർത്ത് രാജ്യം സ്ഥാപിച്ചു. തലസ്ഥാനം, രാജാവിൻ്റെ സിംഹാസനം (യെരുശലേം) റെഡിയായി. ഇനി മരിച്ചവരുടെ പുനരുത്ഥാനവും,ഭൂമിയിലുള്ള ദൈവസഭയുടെ ഉൽപ്രാപണവും നടക്കണം.


നാം ജീവിക്കുന്ന ഈ തലമുറ മശിഹായുടെ മടങ്ങിവരവിനെ കാണുമെന്നുള്ള സത്യം തിട്ടമായി പ്രഖ്യാപിക്കുന്നു. ലോകത്തിലെ അഞ്ചു വൻകരകളിലും ഒരുപോലെ മനുഷ്യനെ വേട്ടയാടുന്ന കൊറോണ വൈറസ്. സംഹാരതാണ്ഡവം നടത്തി മനുഷ്യനെ പരിഭ്രമപാത്രമാക്കിയിരിക്കുന്നു. ഇതിൻ്റെ പരിണതഫലം ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭയങ്കര മരണങ്ങൾ, ദുരിതങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, ഇതു പരിഹരിക്കാൻ ലോകനേതാക്കന്മാർക്കോ അവരുടെ സമ്പദ്ഘടനകൾക്കോസാധ്യമാവുകയില്ല. എന്നാൽ പരിശുദ്ധാത്മാവ് അധർമ്മമൂർത്തിയെ തടുത്ത് സഭയെ ഒരുക്കിക്കൊണ്ടുപോകുവാനുള്ള കാലമാണിത്.ഇതോടുകൂടെ ഒരു വലിയ ആത്മീയ ഉണർവും. ആത്മീയകൊയ്ത്തും ഒപ്പം പീഢയും ലോകത്തിൽ നടക്കും.ലോകത്തിലെ സർവരാജ്യങ്ങളിലെയും ദൈവസഭകളും ദൈവദാസന്മാരും ഉണർന്ന് പ്രാർഥിക്കുന്നു. പ്രാർഥന ദൈവസന്നിധിയിൽ എത്തും. രാജ്യം രാജ്യമായി വിലപിക്കും. വലിയ ശുദ്ധീകരണം ലോകത്തിൽ നടക്കും.  ആകയാൽ,''പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക. ''(2. കൊരിന്ത്യർ 7:1). ''അവൻ പിന്നെയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്.''

Advertising:
(വെളിപ്പാടു 22:10-12). വാതിൽക്കൽ നിന്നു മുട്ടുന്ന കർത്താവിനായി വാതിൽ തുറക്കാം. കർത്താവിൻ്റെ വരവിനായി ഒരുങ്ങാം. ''നിൻ്റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക'' ആമേൻ കർത്താവേ,വേഗം വരേണമേ...