കൊരിന്ത്യർ ഒന്നാം ലേഖനം

Advertising: കൊരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം                             

1.കൊരിന്ത്യർ : കൊരിന്തിലെ സഭയ്ക്ക് പൗലൊസ് എഴുതിയ ഒന്നാം ലേഖനമാണിത്. പൗലൊസിന്റെ കാലത്ത് ഗ്രീസിലെ പ്രധാന പട്ടണമായിരുന്നു കൊരിന്ത്. പൗലൊസാണ്  ഈ സഭ സ്ഥാപിച്ചത്.(അ.പ്ര.18:1-17)
2. സ്ഥലവും കാലവും : എ.ഡി 56 -ൽ എഫെസൊസിൽ വെച്ചെഴുതി..
3. എഴുത്തുകാരൻ : പൗലൊസിന്റെ ഗ്രന്ഥകർത്തൃത്വം പൊതുവേ അംഗീകരിക്കപ്പെട്ടതാണ്.(1 കൊരിന്ത്യർ.1:1)                     
4. പശ്ചാത്തലവും സന്ദർഭവും : പൗലൊസ് തന്റെ രണ്ടാം മിഷനറി യാത്രയിൽ കൊരിന്തിലെത്തുകയും    (അ.പ്ര.18,19) സഭ സ്ഥാപിക്കുകയും ചെയ്തു. ഒന്നര വർഷം പൗലൊസ് കൊരിന്തിൽ പാർത്തു. അനേകർ കർത്താവിങ്കലേക്കു വന്നു.പൗലൊസ് മൂന്നാം മിഷനറി യാത്രയോടനുബന്ധിച്ച് എഫെസൊസിൽ പാർക്കുമ്പോൾ ക്ലോവയുടെ ഭവനക്കാരിൽ നിന്നും കൊരിന്ത്യസഭയിലെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞ് അത്യന്തം വ്യാകുലചിത്തനായിത്തീർന്നു(1:11). ഈ ചോദ്യങ്ങൾക്കുള്ള  മറുപടിയായിട്ടാണ് പൗലൊസ് ഒന്നാം ലേഖനമെഴുതിയത്.
5. ഉള്ളടക്കം : ഉപദേശപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കാൾ തെറ്റു തിരുത്തുന്നതിനും തർജ്ജനം ചെയ്യുന്നതിനുമുള്ള ലേഖനമാണിത്. കാരണം തെറ്റായ ജീവിത രീതി തെറ്റായ ഉപദേശത്തിൽ നിന്നും ഉളവാകുന്നതാണ്.             
6. താക്കോൽ വാക്യങ്ങൾ : 6:19,20                               
7. യേശുക്രിസ്തു : നമ്മുടെ കർത്താവ്                 
8. സ്ഥിതിവിവരക്കണക്കുകൾ : ബൈബിളിലെ 46 പുസ്തകം, 16 അധ്യായങ്ങൾ, 436 വാക്യങ്ങൾ, 104 ചോദ്യങ്ങൾ, 5 പഴയനിയമ പ്രവചനങ്ങൾ, 13 പുതിയനിയമ പ്രവചനങ്ങൾ, ചരിത്രസംബന്ധമായ  377 വാക്യങ്ങൾ, നിവൃത്തിയാകാത്ത 55-ഉം   നിവൃത്തിയായ 5-ഉം പ്രവചന വാക്യങ്ങൾ.
Advertising:

തുടരും....