ലോക് ഡൗൺ കാലം വിശ്വാസിയെ നിനക്കെങ്ങനെയാണ്..?

ലോക് ഡൗൺ കാലത്തു ഭക്തന്മാർ ചെയ്തത്....

1. ഇയ്യോബ്: രോഗം നിമിത്തം അനേകനാൾ   ലോക് ഡൗൺൽ ആയിപോയ ഭക്തൻ. എന്നാൽ ആ നാളുകളിൽ നിന്ന് അവൻ പൊന്നുപോലെ പുറത്തുവന്നു. അന്ന് അവൻ ദൈവത്തെ കണ്ടു!!

2. യോസേഫ്: യോസേഫിന്റെ യജമാനൻ അവനെപ്പിടിച്ചു കാരാഗൃഹത്തിൽ ആക്കി. അങ്ങനെ അവൻ കാരാഗ്രഹത്തിൽ കിടന്നു. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു. അവനു കൃപ നൽകി. യഹോവ അവനോടു കൂടെ ഉണ്ടായിരുന്നതിനാൽ അവൻ കൃതാർത്ഥനായി അവിടെ കിടന്നു!!

3. ദാവീദു: ശൗലിനെ പേടിച്ചു ഗുഹകളിൽ ഒളിച്ചു പാർത്തകാലം. ദൈവം അവനു അനേക സംഗീർത്തനങ്ങൾ എഴുതാൻ കൃപ നൽകി. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവനാക്കി അവനെ ദൈവം  മാറ്റി!!

4. ദാനിയേൽ: സിംഹത്തിന്റെ ഗുഹയിൽ അകപ്പെട്ടുപോയ ഭക്തൻ. സ്വർഗം കാവൽ നിന്നു അവനു വേണ്ടി..!!

5. പൗലോസ്: ഏറ്റവും അധികം കാലം ലോക് ഡൗൺൽ ജീവിച്ച ഭക്തൻ. ആ  സമയങ്ങളിലാണ് കാരാഗ്രഹ ലേഖനങ്ങൾ ദൈവം അവനെ കൊണ്ട്  എഴുതിക്കുന്നതു. കർത്താവിൽ എപ്പോഴും സന്തോഷിക്കുന്നതു എങ്ങനെയെന്ന് ലോക വിശ്വാസികളെ പൗലോസിലൂടെ ദൈവം കാണിച്ചു തന്ന നാളുകൾ!!

6. യോഹന്നാൻ: പത്മൊസ് ദ്വീപിൽ ലോക്ഡൗൺ ആയിത്തീർന്ന  ദൈവമനുഷ്യൻ - എന്നാൽ ദൈവം അവനു മുൻപിൽ സ്വർഗത്തിന്റെ  വാതിൽ തുറന്നിടുന്നു... തേജോമയനായ കർത്താവിനെയും സ്വർഗീയ  കാഴ്ചകളെയും യോഹന്നാൻ കാണുന്നു. വിവരണാതീതമായ സ്വർഗീയ ദർശനങ്ങൾ!!
Advertising:
ഈ ലോക് ഡൗൺ കാലം വിശ്വാസിയെ നിനക്കെങ്ങനെയാണ്??? ദൈവം നിന്നോട് തനിയെ സംസാരിക്കാൻ ഈ ദിവസങ്ങളിൽ  ആഗ്രഹിക്കുന്നു. നീ അവന്റെ അടുത്ത് തനിയെ ചെന്നുവോ??? നഷ്ടമാക്കരുതു, ഈ വിലപ്പെട്ട നാളുകളെ !!!


കടപ്പാട്:-ഇതിന്‍റെ ലേഖകന്‍ ആരെന്നു അറിയില്ല. എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.