സഭാതിരഞ്ഞെടുപ്പും, വോട്ടുപിടുത്തവും, വീണ്ടെടുക്കപ്പെട്ട ദൈവജനത്തിനു മാന്യമോ.....?

പൊതുസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടുപിടുത്ത രീതി ഉൾപ്പെടെ ഇന്ന് നടന്നു വരുന്ന പലതും വിശുദ്ധന്മാർക്ക് മാതൃകയല്ലാത്തതിനാൽ, പാനൽതിരിഞ്ഞും പണവും,സമ്മാനങ്ങളും ലക്ഷങ്ങൾ മുടക്കി വാഹനങ്ങളിൽ ആളിറക്കിയും ലോക മനുഷ്യ നിയമങ്ങളെപോലും ലജ്ജിപ്പിക്കും വിധം വോട്ടു പിടിച്ച് ദൈവ സഭയിൽ ഒരു സ്ഥാനത്തും വരാതെ ഒഴിഞ്ഞിരിപ്പാൻ സഭാ വിശ്വാസികൾ ശ്രദ്ധിക്കണം.വീണ്ടെടുക്കപ്പെട്ട ദൈവജനം ശ്രദ്ധിക്കൂ സഭാ തെരഞ്ഞെടുപ്പും വോട്ടുപിടുത്തവും പാടുണ്ടോ...? അതുകൊണ്ടു സഭക്ക്  ഭരണകർത്താക്കന്മാർ വേണ്ട പരിപാലനകൻമാർ മതി. മനുഷ്യർ  തിരിഞ്ഞുഎടുക്കുന്നർ അല്ല ദൈവ സഭ ഭരിക്കേണ്ടത്, മറിച്ചു ദൈവം നിയമിക്കുന്നർ ആണ് ദൈവ സഭ പരിപാലിക്കേണ്ടത്.
Advertising:
1 ശമൂവേൽ.15:23
മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

മത്സരം എന്നു പറഞ്ഞാൽ എന്താണ്..? 

മത്സരം എന്നു പറഞ്ഞാൽ ഏതോ ഒരു അധികാരത്തിനുവേണ്ടി ഏതോ ഒരു പദവികുവേണ്ടി ഏതോ ഒരു സ്ഥാനത്തിനുവേണ്ടി ഏതോ ഒരു ലക്ഷ്യത്തിനുവേണ്ടി ശാഠ്യ ബുദ്ധിയോടെ പ്രവൃത്തിന്ന അല്ലെങ്കിൽ പെരുമാറുന്നതിനെയാണ് മത്സരം എന്നു പറയുന്നത്..? ഇത് ആഭിചാരദോഷംപോലെ എന്ന് ബൈബിൾ പറയുന്നു.

ആഭിചാരം എന്നു പറഞ്ഞാൽ...?  
ജീവനുള്ള സർവ്വശകതനായ സർവ്വജ്ഞാനിയായ ദൈവത്തിൽ ആശ്രയിക്കുന്നതിന് പകരം പിശാചിനെയും, പിശാചിന്റെ പ്രവൃത്തികളെയും പിശാചിന്റെ തന്ത്രങ്ങളെയും ആശ്രയിച്ച് സേവിച്ച് കാര്യസാധ്യം നേടിയെടുകുന്ന പ്രക്രിയയെ അല്ലെങ്കിൽ പ്രവൃത്തികുന്നതിന് പറയുന്ന പേരാണ് ആഭിചാരം എന്നത്.
ശാഠ്യം എന്ന പറഞ്ഞാൽ എന്താണ്..?
ഏതോ ഒരു അധികാരത്തിനുവേണ്ടി, ഏതോ ഒരു പദവികുംവേണ്ടി, ഏതോ ഒരു സ്ഥാനത്തിനുവേണ്ടി എന്ത്നേറെ പറയുന്നു. ഏതോ ഒരു ലക്ഷ്യത്തിനുവേണ്ടി മർക്കട ബുദ്ധിയോടെ പെരുമാറുന്നതിനെയാണ്  ശാഠ്യം എന്നു പറയുന്നത്.
മിഥ്യാപൂജ എന്നു പറഞ്ഞാൽ എന്താണ്...?
മിഥ്യാപൂജ  എന്നു പറഞ്ഞാൽ ഇല്ലാത്ത ഏതെങ്കിലും ഒന്നിനെ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് പൂജിക്കുന്നതിനെയാണ് മിഥ്യാപൂജ എന്നു പറയുന്നത്.
വിഗ്രഹാരാധന എന്നു പറഞ്ഞാൽ എന്താണ്..?
വിഗ്രഹാരാധന എന്നു പറഞ്ഞാൽ സർവ്വശക്തനും, സർവ്വജ്ഞാനിയും, സർവ്വവ്യാപിയുമായ അഖിലാണ്ടത്തിന്റെ ഉടയവനായ ജീവനുള്ള ഏകസത്യ ദൈവത്തെ ആരാധികുന്നതിനുപകരമായി സേവിക്കുന്നതിനുപകരമായി ജീവനില്ലാത്ത നിർജ്ജിവമായ ഏതെങ്കിലും ഒന്നിനെ, ഒരു വസതുവിനെ, ആരാധികുന്നതിനെയാണ് വിഗ്രഹാരാധന എന്നു പറയുന്നത്.
Advertising:
മത്സരം =ആഭിചാരം
ശാഠ്യം = മിഥ്യാപൂജ 
ശാഠ്യം = വിഗ്രഹാരാധന 
വലിയവനായ ദൈവം ഒരിക്കലും ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളാണ് ആഭിചാരം,മിഥ്യാപൂജ,വിഗ്രഹാരാധന. ഒരു പക്ഷേ പുതിയ നിയമ വിശ്വാസികൾ  പറയുന്നുണ്ടായിരിക്കും ഞങ്ങൾ ഈ വക കാര്യങ്ങൾ ചെയ്യുന്നില്ല എന്ന്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് നാം മുകളിൽ പ്രതിപാദിച്ചിരിക്കുന്ന സഭാ തിരഞ്ഞെടുപ്പ് ഒരു മത്സരം അല്ലേ? നമ്മൾ മത്സരിക്കുമ്പോൾ ചെയ്യുന്നത് ആഭിചാരമല്ലേ?
സഭാജനങ്ങൾ കൂട്ടുവിശ്വാസികളുമായി മത്സരിക്കുമ്പോൾ ചെയ്യുന്നതും ഇതു തന്നെയല്ലേ....? മാതാപിതാക്കൾ കുഞ്ഞുങ്ങളോടും, കുഞ്ഞുങ്ങൾ മാതാപിതാക്കളോടും  മത്സരിക്കുമ്പോളും ചെയ്യുന്നത് ഇതു തന്നെയല്ലേ....? സഭാ ജനങ്ങൾ ദൈവദാസന്മാരോടും, ദൈവദാസന്മാർ സഭാ ജനങ്ങളോട് മത്സരിക്കുമ്പോഴും ചെയ്യുന്നത് ഇതു തന്നെയല്ലേ.....? പാപക്കുഴിയിൽ കിടന്നതായ നമ്മളെ തിരഞ്ഞെടുത്തത് നിത്യജീവനുവേണ്ടിയാണ്. വലിയ വ നായ ദൈവം ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ശാഠ്യവും,മിഥ്യാപൂജയും,വിഗ്രഹാരാധനയും.
Advertising:
ഗലാത്യർ 5:19,20,21
ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
പഴയ നിയമത്തിൽ കണ്ട ആഭിചാരം, വിഗ്രഹാരാധന, ശാഠ്യം  ഇവ പുതിയ നിയമത്തിലേക്ക് വരുമ്പോൾ ജഡത്തിന്റെ പ്രവൃത്തികളായി മാറുന്നു. നാം താഴ്മയോടും വിനയത്തോടും എളിമയോട്ടം കൂടെ ആത്മാവിന്റെ സ്വഭാവമുള്ളവരായി ജീവിക്കാം. അതിനായി കർത്താവ് നമ്മെ സഹായിക്കട്ടെ.വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ എന്ന പരിശുദ്ധാത്മാവിന്റെ പ്രബോധനം വൃക്തിപരമായി മുറുകെ പിടിച്ചും പൊതുശുദ്ധീകരണത്തിന്റെ മങ്ങലേറ്റ ആശ വെടിഞ്ഞും നമ്മിൽ ദൈവശബ്ദം കേൾക്കുന്ന ഒരോരുത്തരും പ്രിയന്റെ വരവിനായി ഒരുങ്ങട്ടെ.
ആമേൻ കർത്താവെ വേഗം വരേണമേ !
Advertising: