പ്രിയ ദൈവജനമേ, ദൈവത്തിന്റെ കോപം മഹാമാരിയായി ലോകത്തിൽ പെയ്തു ഇറങ്ങുകയാണ്...

 ദൈവജനമേ, ദൈവത്തിന്റെ കോപം മഹാമാരിയായി രാജ്യങ്ങളിൽ പെയ്തുഇറങ്ങുകയാണ്. ഇതുനിൽക്കണമെങ്കിൽ നാം നന്നുടെ കുറവുകൾ മനസിലാക്കി മടങ്ങിവരണം.

Advertising: 2000 മുതൽ 2020 വരെ ദൈവ സഭയിൽ കടന്നു വന്നതും സഭയിൽനിന്നും നഷ്ടപെട്ടതുമായ കുറച്ചു കാര്യങ്ങൾ ഒന്ന് ഓർമ്മപെടുത്താൻ ആഗ്രഹിക്കുന്നു. നമുക്ക് ഒന്നിച്ചു മടങ്ങി വരാം. ദൈവം എല്ലാവരെയും ധാരാളം  അനുഗ്രഹിക്കട്ടെ.

1. കരച്ചിൽ പോയി ചിരി വന്നു.
ഇന്നത്തെ പ്രസംഗം ചിരിപ്പിക്കുന്നത് ആയി. മുമ്പത്തെ പ്രസംഗം ഹൃദയത്തിൽ കുത്തുകൊണ്ട് കരയിപ്പിക്കുന്നത് ആയിരുന്നു.

2. നിത്യരാജ്യം പോയി ലോകരാജ്യം വന്നു.
ഇന്നത്തെ ഓട്ടം  നിലനിക്കാത്ത ഗൾഫ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ  ലോകരാജ്യത്തിനു വേണ്ടിയും,  നശിച്ചുപോകുന്ന വീടിനും, തുരുമ്പെടുക്കുന്ന വാഹനത്തിനും വേണ്ടിയായി. എന്നാൽ മുമ്പത്തെ ഓട്ടം നിലനിൽക്കുന്ന നിത്യരാജ്യത്തിനും യേശുക്രിസ്തുവിന്റെ മടങ്ങിവരവിനും വേണ്ടിയായിരുന്നു.

3. നര പോയി നിറം വന്നു.
ഇന്ന് ഒരു മുടിപോലും  നരച്ചവരെ കാണുവാനില്ല. മുമ്പ് മുടി നരച്ചവർ ധാരാളം ഉണ്ടായിരുന്നു. നിന്റെ ഒരു മുടി വെളുപ്പിക്കാനോ കറപ്പിക്കാനോ നിനക്ക് കഴിയുകയില്ല എന്ന വചനം മറന്നുകളഞ്ഞു.

4. ദൈവികഭരണം പോയി മാനുഷികഭരണം വന്നു.
ഇന്ന് സഭ ഭരിക്കുന്നത്‌ മനുഷ്യർ തിരഞ്ഞെടുക്കുന്ന സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌, ട്രഷറർ എന്നിവരായി. എന്നാൽ മുമ്പ് ദൈവം നിയമിക്കുന്ന  അപ്പോസ്തോലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, ഉപദേഷ്ടാക്കന്മാർ, സുവിശേഷകന്മാർ എന്നിവർ ആയിരുന്നു.

5. ആത്മീയം പോയി ആഘോഷം വന്നു.
വിവാഹം, വീടുമാറ്റം, ശവസംസ്കാരം എന്നിവ ഇന്ന് ആഡംബര ശ്രുശൂഷയായിമാറി (ബ്യൂട്ടിഷെൻ, ലൈവ്, ഹെലിക്യാമറ, കന്നിമൂല, മുഹൂർത്തം, വാസ്തു, പാല്കാച്ച്, ജന്മദിനം, വിവാഹവാർഷികം). വിവാഹമോചനം സാധാരണസംഭവമായി. മുമ്പ് വിവാഹം, വീടുമാറ്റം, ശവസംസ്കാരം എന്നിവ ആത്മീയ ശ്രുശൂഷകൾ ആയിരുന്നു. വിവാഹമോചനം പാപം ആയിരുന്നു.

6. മാന്യമായ വസ്ത്രം പോയി ലജ്ജയായ വസ്ത്രം വന്നു.
ഇന്നത്തെ വസ്ത്രം ലെഗ്ഗിൻസ്, ഇറുകിയ ജീൻസ്, ഇറുകിയ ടീഷർട്ട്‌, ഷാൾ ഇടാത്ത ടോപ് തുടങ്ങിയവ ലജ്ജിപ്പിക്കുന്നവയായി. മുമ്പത്തെ വസ്ത്രം മാന്യമായിരുന്നു.

7. അകത്തെ മനുഷ്യന്റെ ഒരുക്കം പോയി പുറത്തെ മനുഷ്യന്റെ ഒരുക്കം വന്നു.
ഇന്നത്തെ ഒരുക്കങ്ങൾ മുടി ചായംതേപ്പ്, നെയിൽ പോളിഷ്, പിരികംവടി, കണ്ണെഴുത്തു, താടി, മീശ വിരൂപമാക്കൽ തുടങ്ങി  പുറത്തെ മനുഷ്യനെ ഒരുക്കുന്നതായി. മുമ്പത്തെ ഒരുക്കം അകത്തെ മനുഷ്യനെ ഒരുക്കുന്നത് ആയിരുന്നു.

8. ആരാധന പോയി മീറ്റിംഗ് വന്നു.
ഇന്ന് ആരാധനയെ  മീറ്റിംഗ് ആക്കി മാറ്റി, അതുകൊണ്ട് വചനശ്രുശൂഷ മാറി മെസ്സേജ് ആയി, കൂട്ടായിമക്കു പോകാതെ ലൈവ് കാണാൻതുടങ്ങി. ദൈവദാസൻ എന്ന പേര് മാറി പ്രസിഡന്റ്‌, സെക്രട്ടറി, ഡോക്ടർ, റെവറന്റ് എന്നിവയായി.

9. കുടുംബ പ്രാർത്ഥന പോയി കൂട്ടച്ചിരി വന്നു.
ഇന്ന് സന്ധ്യയ്ക്ക് വീട്ടിൽ കേൾക്കുന്നത് സിനിമ, സിരിയൽ, കോമഡി ഷോ, സോഷ്യൽ മീഡിയ  തുടങ്ങിയവയുടെ ഘോഷമാണ്. മുമ്പ് വചനവും, പാട്ടും പ്രാർത്ഥനയുമായിരുന്നു.

10. വചനം പോയി പ്രവചനം വന്നു.
ഇന്ന് വിശ്വസിക്കുന്നത് പ്രവചനവും ആശ്രയിക്കുന്നത് പ്രവാചകന്മാരെയുമാണ്. എന്നാൽ മുമ്പ് വിശ്വസിച്ചത് ദൈവവചനവും ആശ്രയിച്ചത് ദൈവത്തിലും ആയിരുന്നു.
Advertising:

കുറവുകൾ ഏറ്റു പറയാം... നമുക്ക് മടങ്ങിവരാം... യേശുക്രിസ്തു മടങ്ങിവരാറായി... ഒരു മാറ്റം നമ്മിൽ  തുടങ്ങട്ടെ... ആ മാറ്റം ലോകം അറിയട്ടെ....

Advertising:
കടപ്പാട്:-ഇതിന്‍റെലേഖകന്‍ ആരെന്നു അറിയില്ല എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.