ദൈവപൈതലിനു മദ്യപിക്കാമോ?

അടുത്തിടെ ഒരു യൂറോപ്യൻ എയർലൈൻ ആരംഭിച്ചപ്പോൾ, വിദ്യാസമ്പന്നനായ ഒരു ദൈവപൈതൽ ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ യാത്ര ചെയ്യുകയായിരുന്നു.
ഒരു എയർ ഹോസ്റ്റസ് അദ്ദേഹത്തിന്റെ സീറ്റിന്റെ അരികിൽ വന്നു ഒരു ഗ്ലാസ് പാനീയം നീട്ടിയിട്ടു പറഞ്ഞു: “സാർ, ഞങ്ങളുടെ എയർലൈന്റെ പുതിയ യാത്രയായതിനാൽ ഇതൊരു കോംപ്ലിമെന്ററി ഡ്രിങ്കാണ്”. മദ്യപാനമാകയാൽ അദ്ദേഹം അത് മാന്യമായി നിരസിച്ചു.
അല്പസമയത്തിനു ശേഷം ആ എയർ ഹോസ്റ്റസ് ഒരു തളികയിൽ അതേ പാനീയം കൊണ്ടുവന്നു കുടിക്കുവാൻ നിർബന്ധിച്ചപ്പോൾ: “മാഡം, എനിക്ക് വേണ്ട”, എന്ന് പറഞ്ഞു അത് മാന്യമായി വീണ്ടും നിരസിച്ചു.
Advertising:
യാത്രക്കാരെ വളരെ ആത്മാർത്ഥതയോടെ സ്വീകരിക്കുന്ന വെൽകം ഡ്രിങ്ക്സ് നിരസിച്ചതിന് ഏതോ ഗൗരവമായ വീഴ്ച തങ്ങളിൽ ഉണ്ടെന്നു മനസ്സിലാക്കിയ എയർ ഹോസ്റ്റസ് ആശങ്കപ്പെടുകയും മാനേജരെ അറിയിക്കുകയും ചെയ്തു.
തുടർന്ന് അൽപ്പം കഴിഞ്ഞപ്പോൾ പൂക്കൾ കൊണ്ട് അലങ്കിരിച്ചിരിക്കുന്ന മനോഹരമായ മറ്റൊരു തളികയിൽ ഡ്രിങ്ക്സുമായി മാനേജർ അദ്ദേഹത്തിന്റെ അടുത്തുവന്നു: “സാർ, ഞങ്ങളുടെ സേവനത്തിൽ എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാണോ അങ്ങ് കുടിക്കാത്തത്? ഇത് ഞങ്ങളുടെ ആരംഭ സർവ്വീസാകയാൽ സൗജന്യമാണ്; അങ്ങ് വാങ്ങി കുടിച്ചാലും”.
ആ മനുഷ്യൻ മറുപടി പറഞ്ഞു: “നോക്കൂ, ഞാൻ ഒരു ക്രിസ്ത്യാനിയാണ്, അതുകൊണ്ടുതന്നേ ഞാൻ മദ്യം കഴിക്കാറില്ല!!”
Advertising:
വീണ്ടും മദ്യം കഴിക്കുവാൻ ആ മാനേജർ നിർബന്ധിച്ചപ്പോൾ അദ്ദേഹം: “ഒരു കാര്യം ചെയ്യൂ, ആദ്യം നിങ്ങളുടെ പൈലറ്റിന് കുറച്ചു കുടിക്കുവാൻ കൊടുക്ക്”.
മാനേജർ: “എന്താണ് സാർ നിങ്ങൾ ഈ പറയുന്നത്?? പൈലറ്റിന് മദ്യം കുടിക്കാൻ കൊടുക്കാനോ?? അവൻ തന്റെ ഏറ്റവും വലിയ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കയല്ലേ??
അവൻ ഇപ്പോൾ മദ്യപിച്ചാൽ തന്റെ സുബോധം നഷ്ടപ്പെട്ടു വിമാനം അവന്റെ നിയന്ത്രണത്തിൽ നിന്നും പോയിട്ട് തകർന്നു വീണു നാമെല്ലാവരും മരിച്ചുപോകില്ലേ??

നിറഞ്ഞ കണ്ണുകളോടെ ദൈവപൈതലായ യാത്രക്കാരൻ ഇങ്ങനെ പറഞ്ഞു: “മാനേജർ, പാപത്തിന്റെ ചേറ്റുകുഴിയിൽ കിടന്ന എന്നെ എന്റെ യേശു രക്ഷിച്ചു, എന്റെ പാപമെല്ലാം തന്റെ വിലയേറിയ രക്തത്താൽ കഴുകി എന്നെ ശുദ്ധീകരിച്ചു, ഞാൻ എന്റെ യേശുവിൽ ആഴമായി വിശ്വസിക്കുന്നു. ആ അതിവിശുദ്ധ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതിനായി ഇരുപത്തിനാലു മണിക്കൂറും ഞാനും എന്റെ ഡ്യൂട്ടിയിലാണ്. ഞാൻ ഈ മദ്യം കുടിച്ചാൽ എന്റെ വിശ്വാസ ജീവിതയാത്ര ഇവിടെ നിയന്ത്രണം വിട്ടു തകർന്നടിയും, നിശ്ചയം!!
Advertising:
  പ്രീയരേ, നല്ല ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന നമ്മുടെ ഈ വിശ്വാസയാത്രയിൽ ഒട്ടനവധി പ്രലോഭനങ്ങളെ നാം നേരിടേണ്ടി വന്നേക്കാം. ഒരുപക്ഷേ മദ്യമായിരിക്കില്ല, യോസഫിനോട് ചെയ്തതുപോലെയോ, കോപമോ ക്രോധമോ, വസ്ത്രധാരണമോ, ആളുകളോടുള്ള നമ്മുടെ മനോഭാവമോ, സംസാരിക്കുന്ന വാക്കുകളിലുള്ള പരാജയമോ എന്തുതന്നെ ആയിരുന്നാലും നമ്മുടെ അശ്രദ്ധമായ പെരുമാറ്റങ്ങൾ കാരണം നാം ഉൾപ്പെടെ അനേക ആത്മാക്കൾ തകരുവാൻ സാധ്യതയുണ്ടെന്ന് അറിയേണമേ!!!  ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
ഗലാത്യർ 5:19-21

Advertising:
സകല ജാഗ്രതയോടും കൂടി നമ്മുടെ ഹൃദയത്തെ കാക്കുവാൻ ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടി ചെയ്യാം നമുക്ക്. ഇത് വായിക്കുന്ന നിമിഷവും നാം ഡ്യൂട്ടിയിൽ ആകയാൽ അനേകർക്ക്‌ ഈ പോസ്റ്റ് പങ്കുവയ്ക്കാം. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!
കടപ്പാട്:-ഇതിന്‍റെലേഖകന്‍ ആരെന്നു അറിയില്ല എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.