ക്രിസ്ത്യാനിത്വം പിന്നിട്ട ഇത്രയും വർഷങ്ങളിൽ,
ഇന്ന് ക്രിസ്തിയ ഗോളങ്ങളിൽ ഏതു വിഭാഗത്തിലും മുഴച്ചു കാണപ്പെടുന്ന ഒന്നാണ് സമൃദ്ധിയുടെ സുവിശേഷം..
ഏത് സുവിശേഷ മഹായോഗങ്ങളിലും, മീറ്റിംഗുകളിലും ദൈവം നിന്നെ അനുഗ്രഹിക്കും,വിശാലതയിലേക്ക് നയിക്കും എന്നൊക്കെ കേൾക്കാതിരിക്കുന്നത് അപൂർവ്വം ആയിരിക്കും.. !
ശത്രു ബന്ധിച്ചിരിക്കുന്ന നിന്റെ അവസ്ഥകളെ ദൈവം വിശാലതയിലേക്ക് ആക്കുവാൻ പോവുകയാണ്,
ശത്രു കെട്ടിവെച്ച നന്മകൾ യേശുവിന്റെ നാമത്തിൽ പൊട്ടാൻ പോവുകയാണ് എന്ന തിമിർപ്പ്, ഉണർവ്വ് പ്രസംഗങ്ങൾ സ്ഥിരം കേൾക്കാറുള്ളവർ ആണ് നാം...
എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു ചിന്തിച്ചിട്ടുണ്ടോ..?
ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആത്മാവിലാകുന്നവരും വിരളമല്ല..
ക്രിസ്തിയ ലോകത്ത് ഇന്നു പ്രചരിക്കുന്ന പല ദുരുപദേശങ്ങളിൽ ഏറ്റവും വലിയ ഒന്നാണ്,
Advertising:
സമൃദ്ധിയുടെ സുവിശേഷം
പ്രിയപ്പെട്ടവരെ, ഒരു കാര്യം ചിന്തിക്കുക.. നമ്മുക്ക് ഭൗതിക നന്മകൾ തരുന്നതിനു, നമ്മുടെ മകൾക്ക് നല്ല വിദ്യാഭ്യാസം, ഭാവി എന്നിവ നല്കുന്നതിന്, അവർക്ക് നല്ല ജോലി നല്കുന്നതിന്, നമ്മുടെ കടബാധ്യതകൾ നീക്കുന്നതിനോ ഒന്നും ദൈവത്തിന്റെ ഏകജാതനായ പുത്രൽ, സ്വർഗീയ മഹത്വം വെടിഞ്ഞു ഭൂമിയോളം താഴേണ്ട ആവിശ്യം ഇല്ല....
പഴയനിയമ വിശുദ്ധർക്കും ഭൗതിക അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കുന്നത് നമുക്ക് കാണാൻ കഴിയും.
യാക്കോബ്, ഇയ്യോബ്....
കർത്താവായ യേശുക്രിസ്തു ഭൂമിയിലേക്ക് വന്നതിന്റെ ലക്ഷ്യം ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു..
ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനു, മനുഷ്യന് തടസ്സമായിരുന്ന അവന്റെ പാപത്തെ നീക്കി, അവനെ അതിനു യോഗ്യനാക്കുക എന്നതായിരുന്നു ക്രിസ്തുവിന്റെ ജഡാധാരണത്തിന്റെ ആത്യന്തിക ലക്ഷ്യം..
എന്നാൽ സുവിശേഷകർ പലരും ഈ സ്റ്റേജിൽ കയറുമ്പോൾ ഈ സത്യത്തെ മനപ്പൂർവ്വമോ അല്ലാതെയോ മറന്നുകളയുന്നു..
പുനരുദ്ധാനം ചെയ്ത ക്രിസ്തു തന്റെ വിശുദ്ധ അപ്പസ്തോലൻമാരോട് കല്പ്പിച്ച വസ്തുതയും നാം ശ്രദ്ധിച്ചു പഠിച്ചാൽ ക്രിസ്തു വന്നതിന്റെ ലക്ഷ്യം നമുക്ക് മനസിലാക്കാൻ സാധിക്കും..
വിശുദ്‌ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്‌സ് അവന്‍ തുറന്നു.
അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്‌തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംചെയ്യണം;
പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
ലൂക്കാ 24 : 45-47
യേശു പറയുന്നത് മനസിലാക്കുന്നതിനായി, ആദ്യം, തിരുവെഴുത്തുകൾ ഗ്രഹിക്കേണ്ടതിനായി അവരുടെ ദൃഷ്ട്ടിയെ തുറക്കുകയാണ് ചെയ്തത്.
ശേഷം മിശിഹാ പറഞ്ഞു,
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു....
സകല ജാതികളോടും മിശിഹായുടെ നാമത്തിൽ ലഭിക്കുന്ന 'പാപമോചനത്തെ കുറിച്ച് ' പ്രസംഗിക്കേണം എന്നാണ്..
മർക്കോസ് 16:15-16 ചേർത്തു വായിച്ചാൽ,
"വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും"
മത്തായി 28 കൂടി ചേർത്തു പഠിച്ചാൽ,
സകല ജാതികളുടെയും അടുത്തേക്ക് പുറപ്പെട്ടു അവരെ ശിക്ഷ്യരാക്കുകയും, അപ്പസ്തോലനായ യോഹന്നാൻ പറഞ്ഞതിനനുസരിച്ച്,
യേശു ദൈവപുത്രനായ ക്രിസ്തുആണെന്ന സത്യവിശ്വാസത്തെ പ്രചരിപ്പിക്കുകയും ചെയ്യണം എന്നതായിരുന്നു അപ്പസ്തോലൻമാരുടെ ഉത്തരവാദിത്വം..
യേശുവിൽ നിന്നും അപ്പസ്തോലന്മാരിലേക്കും, അപ്പസ്തോലന്മാരിൽ നിന്നും സഭയിലേക്കും വന്ന ഈ വിശ്വാസത്തെ പ്രസിദ്ധപ്പെടുത്തുവാനാണ് ഓരോ വിശ്വാസിയും നിയമിതനായിരിക്കുന്നത്..
നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന മിശിഹായുടെ കല്പ്പന അനുസരിച്ചാൽ,
ആരാണ് ഇന്ന് സമൃദ്ധിയിൽ ആയിരിക്കുന്നത്..?
ഒരു വ്യക്തിയെ സ്നേഹിക്കുക എന്നത്,
നമ്മളിലുള്ള ക്രിസ്തുവിനെ അവനിലേക്ക് പകർന്നു കൊടുക്കുന്നതിനൊപ്പം,
നമുക്ക് ഉള്ളത് കൂടി പങ്ക്വെ യ്ക്കുക എന്ന വലിയൊരു സത്യവും അതിലുണ്ട്..
ആദിമ സഭയിൽ ഉണ്ടായിരുന്ന ആ പങ്ക് വെയ്ക്കലിന്റെ മാതൃക, ഇന്നു ക്രൈസ്തവ സഭകളിൽ അപ്രത്യക്ഷമാണ്.
സ്വന്തം ജീവൻ മറ്റുള്ളവർക്ക് നല്കി കൊണ്ടും അഞ്ചപ്പവും രണ്ട് മീനും പങ്ക് വെച്ചു കൊണ്ട് മിശിഹാ തമ്പുരാനും, തങ്ങൾക്കുള്ളതൊക്കെയും വിട്ട് ദൈവപുത്രനെ പിൻപറ്റിയ വിശുദ്ധ അപ്പസ്തോലന്മാരും, തങ്ങളുടെ സ്വത്തുവകകൾ വിറ്റ് അപ്പസ്തോലരുടെ കാൽക്കീഴെ കൊണ്ടു വന്നു വെച്ച ആദിമ ക്രിസ്തിയ സഭയുടെ വിപ്ലവാത്മക പ്രവർത്തനം ഇന്നു ഏതു ക്രൈസ്തവ സഭയിൽ ഉണ്ട്..
നന്മ ചെയ്യേണ്ടതിനു പകരം ഇങ്ങോട്ടു പിടിച്ചു വാങ്ങി സമ്പത്ത് കൂട്ടിവെയ്ക്കുന്ന സഭാനേതൃത്വങ്ങളെയാണ് ഇന്നു കാണുവാൻ സാധിക്കുന്നത്.
അതുകൊണ്ട് തന്നെ സമൃദ്ധിയെക്കുറിച്ച് അല്ലാതെ വേറെ എന്ത് പ്രസംഗിക്കാനാണ്..?
തങ്ങൾക്കുള്ളതല്ലേ പ്രസംഗിക്കാൻ കഴിയു...?
Advertising:
പ്രിയപ്പെട്ടവരേ...
വെറുപ്പ് തോന്നിയാലും ഇല്ലെങ്കിലും,
ഒരു കാര്യം തുറന്നു പറയട്ടെ..?
കർത്താവായ മിശിഹാ തമ്പുരാൻ തന്നിൽ വിശ്വസിക്കുന്നവർക്ക് ഭൗതിക നന്മകൾ ഒന്നുംതന്നെ വാഗ്ദാനം ചെയ്തിട്ടില്ല..
ഭൗതികനന്മ ലക്ഷ്യമാക്കിയുള്ള പ്രസംഗങ്ങൾ, പ്രവചനങ്ങൾ ഇവ ഒന്നും തന്നെ ദൈവത്തിൽ നിന്നുള്ളതല്ല, ദൈവത്തിന്റെ ആത്മാവിൽ നിന്നും ഉള്ളതുമല്ല..
യേശുക്രിസ്തുവിന്റെ മഹത്വം പ്രഖ്യാപിക്കാതെ, അന്വേഷിക്കാത്ത ഒരു പ്രാസംഗികനും, പ്രവാചകനും നിങ്ങൾ കാത് കൊടുക്കരുത്..
ഭൗതിക നന്മകളിലേക്ക്, ലക്ഷ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന പ്രസംഗങ്ങൾ നിങ്ങളെ മോഹത്തിലേക്കാണ് തള്ളിയിടുന്നത്..
മോഹം ഗർഭം ധരിച്ചു പാപത്തെയും പാപം മുഴുത്തിട്ട് അത് മരണത്തെയും ആയിരിക്കും സമ്മാനിക്കുന്നത് എന്ന അപ്പസ്തോലനായ യാക്കോബിന്റെ വാക്കുകളെ ഹൃദയത്തിൽ സംഗ്രഹിച്ചു കൊള്ളുക..
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിച്ചാൽ സകലവും തരും എന്നൊക്കെ ചിലർ പറഞ്ഞു വെക്കാറുണ്ട്..
എന്നാൽ അങ്ങനെ അല്ല തിരുവെഴുത്ത് പറയുന്നത്..
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിച്ചാൽ ഇവയൊക്കെയും ലഭിക്കും എന്നാണ്..
ഇവയൊക്കെയും എന്നത് തിന്നാനും ഉടുക്കാനും ഉള്ളത് ആണെന്ന് അവിടെ യേശു വ്യക്തമായി പറയുന്നുണ്ട്..
അതായത് ജീവനും ഭക്തിക്കും വേണ്ടത് ദൈവം കരുതിയിട്ടുണ്ട്..
അന്നന്നത്തെ ആഹാരം തരണമേ എന്ന് യേശു പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിന്റെ ലക്ഷ്യവും അതാണ്..
ലളിതജീവിതം നയിക്കേണ്ടവർ ആണ് ക്രിസ്ത്യാനികൾ,
നമുക്ക് ലഭിക്കാനുള്ള ഏറ്റവും വലിയ നന്മ എന്നത് നിത്യജീവൻ ആണ്..
വീണ്ടും ജനിച്ചവരുടെ പ്രസംഗത്തിലും, ജീവിതത്തിലും നിറഞ്ഞു നില്ക്കേണ്ടത് കർത്താവായ യേശുക്രിസ്തു ആണെങ്കിൽ,
അവൻ ദരിദ്രനായിരുന്നു, സാധാരണക്കാരൻ ആയിരുന്നു, മറ്റുള്ളവരുടെ വിഷയങ്ങളിൽ ഇടപെടുന്നതായിരുന്നു അവന്റെ രീതി..
യേശു ഒരിക്കലും തനിക്ക് ഒരു പേര് സമ്പാദിച്ചില്ല..
അവൻ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചു, ചിന്തിച്ചു,
തനിക്ക് വേണ്ടി അവൻ ഒരിക്കലും കരഞ്ഞില്ല.
എന്നാൽ നമുക്ക് വേണ്ടി അവന്റെ വിയർപ്പുതുള്ളികൾ പോലും രക്തമായി തീർന്നു..
മിശിഹായുടെ ഈ മാതൃക നാം നമ്മുടെ ജീവിതത്തിൽ പകർത്തിയാൽ,
സമൃദ്ധിയുടെ ദുരുപദേശകോട്ട ഇടിഞ്ഞു വീഴും.. !
ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് ദാരിദ്ര്യത്തിലും, കഷ്ടതയിലും ഒരുപോലെ സന്തോഷിക്കാൻ കഴിയും. കാരണം ക്രിസ്തുനാഥൻ കടന്നു പോയ സാഹചര്യങ്ങളിലൂടെ നാമും കടന്നു പോകുന്നത്,
നമുക്ക് സന്തോഷമല്ലാതെ മറ്റ് എന്താണ് തരിക..?
അതുകൊണ്ട് പ്രിയപ്പെട്ടവരേ സമൃദ്ധിയുടെ സുവിശേഷം എന്ന മറ്റൊരു സുവിശേഷത്തെ,
ആ വ്യാജസുവിശേഷത്തെ തള്ളിക്കളയുക..
ക്രിസ്തു എന്ന തലയോളം വളരുവാൻ നമുക്ക് തടസ്സമായുള്ള കുറവുകളെ ചൂണ്ടി കാണിക്കുന്ന,
ആ മനുഷ്യൻ നീ തന്നെ എന്ന് ശക്തമായി വിളിച്ചു പറയുന്ന പ്രവാചകന്മാർ എഴുന്നേൽക്കട്ടെ..