പുതിയ നിയമ ഉപദേശങ്ങളിൽ അതിപ്രധാനമായ ഒന്നത്രേ മാനസാന്തരം.
Advertising: മാനസാന്തരം എന്നാൽ എന്ത് ?
നാം ചെയ്തു പോയ പാപങ്ങളെ ഓർത്ത് അനുതപിച്ച് പാപത്തെ വിട്ടൊഴിഞ്ഞു ദൈവേഷ്ട പ്രകാരം ജീവിക്കുവാനുള്ള ആകാംക്ഷയോട് ദൈവത്തിങ്കലേക്കു തിരിയുന്ന തിരിവാണ് മനാസാന്തരം എന്ന് പറയുന്നത്.പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ മാനസാന്തരത്തിനു നൽകിയിരിക്കുന്ന പദങ്ങൾ "മെറ്റാനായിയ"(Metanoia)" എപ്പിസ്റ്ററോഫേയ്"(Epistrophee)എന്നിവയാണ്. _പശ്ചാത്താപം (Repentance) രൂപാന്തരം, പരിവർത്തനം(Conversion)_ എന്നീ അർത്ഥങ്ങളാണ് ഈ പദങ്ങൾക്കുള്ളത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് മനുഷ്യഹൃദയങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായി ചെയ്തുപോയ പാപത്തെക്കുറിച്ച് ആഴമായ കുറ്റബോധവും പശ്ചാത്താപവും ഏറ്റുപറച്ചിലും ഉണ്ടായിട്ട് പാപവഴികൾ വിട്ട് ദൈവത്തിങ്കലേക്ക് പൂർണ്ണമായി തിരിഞ്ഞ് ദൈവകൃപയി ലാശ്രയിച്ച് ദൈവഹിതപ്രകാരം ജീവിക്കുന്നതത്രേ യഥാർത്ഥ മാനസാന്തരം.
മാനസാന്തരത്തിന്റെ തെളിവുകൾ
യഥാർത്ഥ മാനസാന്തരം ഉണ്ടായിട്ടുള്ളവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് ആഴമായ കുറ്റബോധമുണ്ടായിട്ടുള്ളവരും ആയതിനെ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ചിട്ടുള്ളവരുമാണ്.(സങ്കീ.51:3-4; 38:18;യെശ.55:7;സദ്യ.28:13;1 തെസ്സ്.1:9; അ.പ്ര.26:18) മുടിയൻ പുത്രനു പാപബോധം ഉണ്ടായപ്പോൾ, പണ്ട് ഓടിപ്പോന്ന അതേസ്ഥാനത്തേക്ക്, അനുതാപത്തോടു മടങ്ങി വന്നതായി കാണാം. ലൂക്കൊ.15:18-21 ഈ ഏറ്റുപറച്ചിൽ ദൈവത്തോടും മനുഷ്യരോടും വേണം. സങ്കീ.32:5;ലൂക്കൊ.18:13;മത്താ.5:23-24)
മാനസാന്തരത്തിന്റെ ഫലം?
"മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ വലിയ സന്തോഷമുണ്ടാകുമെന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നു." ലൂക്കൊ.15:7, 9,10 അങ്ങനെ നമ്മുടെ ഹൃദയത്തിൽ സ്വയത്തിനു സ്ഥാനത്യാഗവും,ക്രിസ്തുവിന് സ്ഥാനാരോഹണവും നൽകുന്നതാണ് യഥാർത്ഥ മാനസാന്തരം. ആ മാനസാന്തരം രക്ഷയിലേക്കു നമ്മെ നയിക്കുന്നു.ക്രിസ്തുവിന്റെ ക്രൂശുമരണത്തിലുള്ള വിശ്വാസത്തിലാണിതു ലഭിക്കുന്നത്.
മൂന്നു വിധ മാനസാന്തരം
1.സാധാരണ മാനസാന്തരം
സാധാരണ മനുഷ്യൻ ദൈവചനം കേട്ടു കൂടെക്കൂടെ തങ്ങളുടെ പാപങ്ങളെപ്പറ്റി അനുതപിക്കുകയും, പിന്നെയും അതേ പാപം തന്നെ തുടർന്നു ചെല്ലുകയും ചെയ്യുന്നതത്രേ ഇത്.
Advertising: 2.താല്ക്കാലിക മാനസാന്തരം
ചില മാസങ്ങളോളം നിലനില്ക്കുന്ന മാനസാന്തരമത്രേയിത്.യോഗത്തിനു വരും, സന്തോഷത്തോടെ വചനം കേൾക്കും. എന്നാൽ യേശു പറഞ്ഞ വിതയ്ക്കുന്നവന്റെ ഉപമയിലെ പാറ സ്ഥലത്തു വീണതായ വിത്തിന്റെ അനുഭവം പോലെയത്രേ ഇത്.
3.യഥാർത്ഥ മാനസാന്തരം
(1) ആഴമായ പാപബോധം
(2) കുറ്റങ്ങൾ ഏറ്റു പറഞ്ഞ് ഉപേക്ഷിക്കൽ
(3) ദൈവത്തിങ്കലേക്കുള്ള തിരിച്ചിൽ
(4) ക്രിസ്തുവിനെയും ദൈവവചനത്തേയും ജീവിതത്തിൽ പ്രതിഷ്ഠിക്കൽ എന്നിവയെല്ലാം ഇതിൽ ഉണ്ടായിരിക്കും.
5.മാനസാന്തരവും വിശ്വാസവും
യഥാർത്ഥ മാനസാന്തരത്തിലേക്കു വന്നവർ, കർത്താവായ യേശുക്രിസ്തുവിനെ വിശ്വാസത്താൽ ഹൃദയത്തിൽ അംഗീകരിച്ച്; രക്ഷ എന്ന ദിവ്യാനുഭവത്തിലേക്ക് കടന്നു വരുന്നു.
Advertising: