സ്വർഗ്ഗരാജ്യത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്


Advertising:
യെശയ്യാവു 14:12-14
അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.

Advertising:
യെഹെസ്കേൽ 28:13-17


Advertising:
നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു. നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.

ദൈവം ലൂസിഫറിനെ സൃഷ്ടിച്ചത് മുത്തും പവിഴവും,സ്വർണ്ണവും എല്ലാവിധ അലങ്കാരണളോടും, ആഡംഭരണളോടുകൂടെയായിരുന്നു. ചിറക് വിടർത്തുമ്പോൾ   സംഗീതത്തോട് കൂടിയാണ് സൃഷ്ടിച്ചത്. അവന് പല പദവികളും ഉണ്ടായിരുന്നു. ഈ അലങ്കാരങ്ങളും, ആഡംഭരങ്ങളും ഭാവിയിൽ അവനെ അഹങ്കാരത്തിലേക്കാണ് നയിച്ചത്. ചിലപ്പോൾ ആഡംഭരവും അലങ്കാരവും മനുഷ്യരെയും അഹങ്കാരത്തിലേക്ക് നയിച്ചേക്കാം.

മനുഷ്യനെ (ആദം,ഹവ്വ) സൃഷ്ടിച്ച് ഏദനിൽ ആക്കി. അവൻ പാപം ചെയ്തു. ദൈവം അവരെ തള്ളിപ്പുറത്താക്കി.ദൈവം മനുഷ്യരെ സൃഷ്ടിച്ചത് മണ്ണിൽനിന്നാണ്. അവർക്ക് ആഭരണമോ, വസ്ത്ര മോ കൊടുത്തില്ല.അവർ തേജസ്സിന്റെ വസ്ത്രം ധരിച്ചിരുന്നു.പാപം ചെയ്തപ്പോൾ അവർക്ക് തേജസ്സ് നഷ്ടപ്പെട്ടു.നഗ്നത മറയ്ക്കാൻ ദൈവം അവർക്ക് വസ്ത്രം കൊടുത്തു. പക്ഷേ ആഭരണം കൊടുത്തില്ല. ആഹാരത്തിന്റെ ക്രമികരണം കൊടുത്തു ആഹാരവും വസ്ത്രവും ഒരു മനുഷ്യന് ആവശ്യവും' ആഭരണം അലങ്കാരവും ആണ്. ദൈവം ആദമിനെയും ഹവ്വായേയും മണ്ണിൽനിന്ന് സൃഷ്ടിച്ചിട്ട് അതു എത്രയും നല്ലതു എന്നു കണ്ടു.

ഉല്പത്തി 1:31
താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
ദൈവം നല്ലത് എന്നു കണ്ടത് നമുക്ക് നല്ലതല്ല എന്ന് വരുത്തി തീർക്കാൻ പറ്റുമോ...?

പാപം ചെയ്തു കഴിഞ്ഞ് അവർക്ക് വസ്ത്രം കൊടുത്തപ്പോൾ ആഭരണം കൊടുത്തില്ല. ദൈവത്തിന് തെറ്റുപറ്റിയോ......?

ഒരു കുഞ്ഞ് ജനിക്കുന്നത് ആഭരണം ഇല്ലാതെയാണ്. ആ കുഞ്ഞ്  ആവശൃസമയത്ത്  വസ്ത്രം ധരിപ്പിക്കണം.
മരിക്കുന്ന ഒരു വ്യക്തിയും ആഭരണം ഇല്ലാതെയാണ് കടന്നു പോകുന്നത്.
ഇനി കർത്താവ് വന്നിട്ട് എടുക്കപ്പെടുകയാണെങ്കിൽ അപ്പഴും ആഭരണവും, വസ്ത്രവും ഇല്ലാതെ തേജസ്സ് അണിഞ്ഞവരായാണ് മദ്ധ്യാകാശത്തിൽ എടുക്കപ്പെടുന്നത്.
Advertising:
പുറപ്പാടു 21:5-6
എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.
എബ്രായ ദാസനെ വിലയ്ക്ക് വാങ്ങുന്ന കാര്യമാണ് പറഞ്ഞിരിക്കുന്നത്. കാതു കുത്തി തുളച്ചു കഴിഞ്ഞാൽ എന്നേക്കും ആ യജമാനന് ആ ദാസൻ അടിമ ആയിരിക്കണം.
Advertising:

യെഹെസ്കേൽ.7:17-20
എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും. അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും. അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവർക്കു അകൃത്യഹേതു ആയിരുന്നുവല്ലോ. അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു.
Advertising:

' അകൃത്യഹേതുവായ പൊന്നുകൊണ്ടും  വെള്ളികൊണ്ടും ഉള്ള  ആഭരണങ്ങൾ  അവർ           ഡംഭത്തിന്നായി (അഹങ്കാരം) പ്രയോഗിച്ചു. ഇതുതന്നെയാണ് ലൂസിഫറിന്റെ ജീവിതത്തതിൽ സംഭവിച്ചത്. ദൈവത്തിന് അക്യത്യയഹേതുവായ പൊന്നും കൊണ്ടും വെള്ളി കൊണ്ടും ഉള്ള ആഭരണങ്ങളും  മേച്ഛവിഗ്രഹങ്ങളേയും മലിന ബിംബങ്ങളേയും അവർ ഉണ്ടാക്കി. ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു. ദൈവം മലമാക്കിയതിനെ കർത്താവിന്റെ മണവാട്ടിക്ക് ഉപയോഗിക്കാൻ സാധിക്കുമോ...????

രക്ഷിക്കപ്പെട്ട്..വെള്ളത്തിൽ കൂടെ ആത്മാവിൽ കൂടെ സ്നാനത്തിൽ കൂടെ വീണ്ടും ജനനം പ്രാപിച്ച് ജീവന്റെ പുസ്തകത്തിൽ പേരെഴുതി ചേർത്ത എല്ലാവരും കർത്താവിന്റെ മണവാട്ടികളാണ്.നമ്മൾ കർത്താവിന്റെ മണവാട്ടികളാണ്.

വെളിപ്പാടു 19:7-8
Advertising:
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. അവിടെ ശുദ്ധവും, ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചിരിക്കുന്ന അഥവാ വിശുദ്ധന്മാരുടെ നീതി പ്രവർത്തികളാകുന്ന അങ്കി ധരിച്ചിരിക്കുന്ന അഥവാ നീതിയുടെഅങ്കി ധരിച്ചിരിക്കുന്ന  മണവാട്ടികളെ കാണുവാൻ കഴിയുന്നു.ഇവിടെയും ആഭരണങ്ങൾ
കാണുവാൻ കഴിയുന്നില്ല.

വെളിപ്പാടു 17:4-5
ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. ഇത് ഒരു ബാബിലോണിയ സംസ്കാരത്തെയാണ്.കാണിക്കുന്നത്.ഈ ബാബിലോണിയ സംസ്ക്കാരത്തിൽ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീ ധൂമ്രവർണ്ണവും, കടുംചുവപ്പും ഉള്ള വസ്ത്രം ധരിച്ച് പൊന്നും രഗ്നവും മുത്തും എല്ലാം കൊണ്ട് അവളെ അണിയിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു.ഈ വകകളാൽ അവൾ സ്വയം അലങ്കരിക്കപ്പെട്ടവളാണ്. അവളുടെ പേര് വേശ്യകളുടെയും,മ്ലേച്ഛദകളുടെയും മാതാവ് എന്നാണ്.ഈ ഒരു അലങ്കാരവും, ചമയവും തന്നെയല്ലേ അന്യദേവന്മാരിലും കാണുന്നത്.ലൂസിഫറും ഇതു പോലെ തന്നെത്താൻ അലങ്കരിക്കപ്പെട്ടവനായിരുന്നു. ഇങ്ങനെ ദൈവം മലമാക്കി മാറ്റിയ പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ അണിഞ്ഞ ബാബിലോണിയ സംസ്കാരത്തിലിരിക്കുന്ന രൂപങ്ങളിൽ ഉള്ള മണവാട്ടിയിൽ മണവാളനായ കർത്താവ് പ്രസാദിക്കുമോ.....?????
മണവാളൻ പ്രസാദിച്ചില്ല എങ്കിൽ അതിന്റെ അർത്ഥം എന്താണ്....?????
ചെവി ഉള്ളവൻ കേൾക്കട്ടെ...... ഗ്രഹിക്കുന്നവൻ ഗ്രഹിക്കട്ടെ.........
Advertising: