നിത്യജീവൻ ആഗ്രഹിക്കുന്ന വ്യക്തിയേ നിങ്ങൾ ഇതൊന്നു ശ്രദ്ധിക്കൂ.....

Advertising:
ദൈവ ഭക്തിയുടെ ശക്തി തകർക്കുന്ന കാര്യങ്ങൾ

2 തിമൊഥെയൊസ്. 3:2-5



1. സ്വസ്നേഹികൾ : സ്വന്തം മാത്രം ആഗ്രഹിക്കുന്നവർ

2. ദ്രവ്യാഗ്രഹികൾ : ദ്രവ്യത്തോട് അമിതമായി ആഗ്രഹിക്കുന്നവർ അതായത് മറ്റുള്ളവരുടെ മുതൽ തട്ടിയെടുക്കുക, വളഞ്ഞ വഴിയിലൂടെ സമ്പാദ്യം ഉണ്ടാക്കുക, ബിനാമി ഇടപാടുകളിലൂടെ പണം സമ്പാദിക്കുക, വചനത്തെ പിറകിൽ തള്ളിക്കളഞ്ഞുകൊണ്ട് പണം സമ്പാദിക്കുക. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.
1. തിമൊഥെയൊസ് 6:7-10

3. വമ്പു പറയുന്നവർ : സ്വയം പ്രശംസിക്കുന്നവർ, പുകഴ്ത്തി പറയുന്നവർ.

4. അഹങ്കാരികൾ : ഞാൻ ഞാൻ എന്ന ചിന്തയോടെ നിൽക്കുന്നവർ

5. ദുഷകന്മാർ : ദൈവനാമം ദുഷിപ്പിക്കുന്നവർ.



6. അമ്മയപ്പന്മാരെ അനുസരിക്കാത്തവർ :
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
കൊലൊസ്സ്യർ 3:20,
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
എഫെസ്യർ 6:1-3,
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
മത്തായി 15:4,
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.
സദൃശവാക്യങ്ങൾ 6:20-22,
നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
സദൃശവാക്യങ്ങൾ 23:22,25

7. നന്ദികെട്ടവർ : ദൈവത്തോട് നന്ദി കാണിക്കാത്തവർ. (പിശാചിന്റെ പിടിയിൽ  കിടന്നതായ നമ്മളെ നിത്യജീവനുവേണ്ടി വിളിച്ചു വേർതിരിച്ചതിന്)

ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ. എബ്രായർ 12:28-29

8. അശുദ്ധർ : വിശുദ്ധി ഇല്ലാത്തവർ.
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
1. പത്രൊസ് 1:14-16

9. വാത്സല്യമില്ലാത്തവർ : സ്നേഹിക്കാൻ പറ്റാത്തവർ
Advertising:
10. ഇണങ്ങാത്തവർ : ക്ഷമിക്കാൻ പറ്റാത്തവർ.
നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
മത്തായി 6:14-15,
നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.
മത്തായി 18:35,
നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
ലൂക്കൊസ് 21:19

11. ഏഷണിക്കാർ : കുറ്റം പറയുന്നവർ (പരദൂഷണം)

12. അജിതേന്ദ്രിയന്മാർ : ഇന്ദ്രിയജയം  ഇല്ലാത്തവർ, ആത്മനിയന്ത്രണം ഇല്ലാത്തവർ, സാഹചര്യം അനുസരിച്ച് പ്രവർത്തിക്കുന്നവർ.

13. ഉഗ്രന്മാർ : ക്രൂരന്മാർ, മൃഗീയ സ്വഭാവം ഉള്ളവർ

14. സൽഗുണദ്വേഷികൾ : നല്ലതു പറയാൻ കഴിയാതെ എല്ലാത്തിനും കുറ്റം പറയുന്നവർ, താഴ്ത്തിക്കെട്ടി സംസാരിക്കുന്നവർ.

Advertising:

15. ദ്രോഹികൾ : വഞ്ചിക്കുന്നവർ
നമ്മൾ മൂലം മറ്റുള്ളവർ  വഞ്ചിക്കപ്പെട്ടാൽ

16. ധാർഷ്ട്യക്കാർ : അഹങ്കാരത്തിന് മൂർധന്യാവസ്ഥ ഉള്ളവർ
17. നിഗളികൾ : മറ്റുള്ളവരെ ബഹുമാനിക്കാൻ പറ്റാത്തവർ.

18. ഭോഗപ്രീയർ : ദൈവത്തെ സ്നേഹിക്കുന്നതിനേക്കാൾ അധികം ഈ ലോകത്തെയും  സുഖസൗകര്യങ്ങളേേയും സന്തോഷത്തെയും, സ്നേഹിക്കുകയും  അതിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ.
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
1. യോഹന്നാൻ 2:15-17
 ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
യാക്കോബ് 4:4
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
റോമർ 8:5-9

Advertising: