എന്റെ കല്ലാണത്തിന് എല്ലാരെയും ക്ഷണിക്കുന്നു...

Advertising:

എന്റെ ആത്മവിവാഹത്തിലേക്ക് എല്ലാവർക്കും സ്വാഗതം.


വീണ്ടും  വരുന്നവൻ ആയ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം,
യേശുകർത്താവ് എനിക്ക് വേണ്ടി കാൽവരിയിൽ മരിച്ചു ഉയർത്തെഴുന്നേറ്റു എന്ന് ഹൃദയംകൊണ്ടു വിശ്വസിക്കയും വായികൊണ്ടു ഏറ്റുപറകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. പിന്നെ ആ വൃക്തി വചനം എന്ന മായമില്ലാത്ത പാൽ കുടിച്ച് വളരണം. ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. 1 പത്രൊസ് 2:2
അതിനുശേഷം ആ വ്യക്തി വിശ്വാസ സ്നാനത്തിന് വേണ്ടി  ഒരുങ്ങണം

Advertising:
Click 👉 വിശ്വാസം സ്നാനം


Advertising:
വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
മർക്കൊസ് 16:16
വിശ്വസിച്ച വ്യക്തിക്കു മാത്രമേ സ്നാനപ്പെടാൻ കഴിയുകയുള്ളൂ. (ഒരു ശിശുവിന് വിശ്വസിക്കാൻ കഴിയില്ല) മർക്കോസിന്റെ മാളിക  മുറിയിലേക്ക് ഓടിവന്ന ഭക്തിയുള്ള ഉള്ള പുരുഷന്മാരോട് (അപ്പൊ.പ്രവർത്തി.2:5) പത്രോസും ശേഷം അപ്പോസ്തോലന്മാരും  എഴുന്നേറ്റ്  നിന്ന് വചനം പറഞ്ഞപ്പോൾ  അവർ ഹൃദയത്തിൽ കുത്തുകൊണ്ട വരായി. അപ്പോസ്തോലമാരോട് ഞങ്ങൾ എന്തു ചെയ്യണം എന്ന് ചോദിച്ചു. (അപ്പൊ.പ്രവർത്തി.2:37)
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.
അപ്പൊ. പ്രവൃത്തികൾ 2:42,47 സ്നാന പെട്ട ഒരു വ്യക്തി തിരിച്ചു പോകരുത്. കാരണം സ്നാനപ്പെടുന്ന സമയത്ത്  ആ വ്യക്തിയുടെ ആത്മാവിലേക്ക് ദൈവത്തിന്റെ ആത്മാവ് വന്നു വസിക്കുന്നു. ആ നിമിഷം മുതൽ കർത്താവിന്റെ മണവാട്ടി ആണ് ആ വ്യക്തി. 2. കൊരിന്ത്യർ 11:2 ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

Advertising:

Click വേർപാട് പാലിക്കുന്നുണ്ടോ വിശ്വാസിയെ
  • വേർപാടും  വിശുദ്ധിയും പാലിച്ച് ജീവിക്കുന്ന മണവാട്ടിയെ ചേർക്കാൻ. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
Advertising:
1. തെസ്സലൊനീക്യർ 4:16-17

പ്രിയരേ, എല്ലാവരെയും മഹൽ കല്യാണസദ്യയിലേക്ക് ഞാൻ ക്ഷണിക്കുന്നു. എല്ലാവരും നിത്യതയുടെ തുറമുഖത്ത് കാണാം. ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.