ലൂക്കൊസ്

Advertising:
ലൂക്കൊസ്

1.ലൂക്കൊസ് : മറ്റു മൂന്നു സുവിശേങ്ങളിലുമെന്നപോലെ ലൂക്കൊസിലും എഴുത്തുകാരന്റെ പേരാണ് ഗ്രന്ഥനാമം.തിരുവെഴുത്തിലെ ഗ്രന്ഥകാരന്മാരിൽ ജാതീയനായ ഏക വ്യക്തിയാണ് ലൂക്കൊസ്.''വൈദ്യനായ പ്രിയ ലൂക്കൊസ്'' (കൊലൊ.4:14) എന്നാണ് പൗലൊസ് തന്നെ വിളിക്കുന്നത്.
2.സ്ഥലവും കാലവും : എ.ഡി 60 ൽ പൗലൊസിന്റെ ഒന്നാമത്തെ റോമൻ കാരാഗൃഹവാസകാലത്ത് റോമിൽ വെച്ച് എഴുതപ്പെട്ടു.
3. എഴുത്തുകാരൻ : ലൂക്കൊസിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും മുഖവുരയിൽ നിന്നും രണ്ടു ഗ്രന്ഥങ്ങളും ലൂക്കൊസ് രചിച്ചു എന്നു വ്യക്തമാണ്.(ലൂക്കൊസ്. 1:1-4,അപ്പൊ.1:1-5) രണ്ടിന്റെയും രചനാശൈലിയും സമാനമാണ്. അ.പ്രഖ്യത്തിയിലെ ''ഞങ്ങൾ'' പ്രയോഗം (16:1-17;20:5-21:18;27:1-28:16) എഴുത്തുകാരൻ പൗലൊസിന്റെ സഹയാത്രികനാണെന്ന് തെളിയിക്കുന്നു.ഇത് ലൂക്കൊസ് ആണെന്ന് വ്യക്തമാണ്. ലൂക്കൊസ് സിറിയയിലെ അന്ത്യോക്യയിൽ നിന്നുള്ളവനും അവിവാഹിതനുമായിരുന്നെന്നും എൺപത്തിനാലാം വയസ്സിൽ മരിച്ചു എന്നും പാരമ്പര്യം പറയുന്നു.
5. പശ്ചാത്തലവും സന്ദർഭവും : തെയോഫിലോസ് എന്ന വ്യക്തിക്കാണ് ലൂക്കൊസ് എഴുതുന്നതെങ്കിലും സകല ജാതികൾക്കുമുള്ള സുവിശേഷമാണിത് (ലൂക്കൊ.2:10). റോമിലെ ഒരു ഉന്നത വൃക്തിയോ,ഒരു പക്ഷേ ക്രിസ്തുവിനെ സ്വീകരിച്ച കൈസരുടെ അരമനയിലുള്ള ഒരു വ്യക്തിയോ ആകാം (ഫിലി.4:22). തെയോഫിലോസ്, യേശുവിന്റെ ചരിത്രം ക്രമമായി ജാതീയ ലോകത്തിനു വിവരിച്ചുകൊടുക്കുകയാണു ലക്ഷ്യം. വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന സുവിശേഷമാണ് ലൂക്കൊസിന്റേത (ഉദാ.സക്കായി അധ്യായം: 19)സ്ത്രീകൾക്കും മുഖ്യസ്ഥാനം നൽകുന്നു. 4 സ്തുതിഗീതങ്ങൾ ലൂക്കൊസ് ചേർത്തിരിക്കുന്നു.
1.മറിയ (1:46-55)
2.സെഖര്യാവ് (1:67-79)
3.ദൂതന്മാർ (2:14)
4.ശിമെയോൻ (2:29-32)
മറ്റു സുവിശേഷങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ''അബ്ബാ"  ''റബ്ബീ'' ''ഹോശന്നാ'' എന്നീ പദങ്ങൾ ലൂക്കൊസ് ഒഴിവാക്കിയിരിക്കുന്നു.
6.ഉള്ളടക്കം :യേശുക്രിസ്തുവിനെ മനുഷ്യനായി ചിത്രീകരിക്കുന്നു സുവിശേഷമാണിത്. മനുഷ്യരെ രക്ഷിക്കുവാൻ മനുഷ്യനായിത്തീർന്ന ക്രിസ്തു (19:10) മരണത്തിലേക്ക് മുന്നേറുന്നത് വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു 9:51 മുതൽ യെരൂശലേമിലേക്കുള്ള അന്ത്യയാത്രവരെയുള്ള യാത്രകളുടെ വിവരണത്തിനായി 10 അധ്യായങ്ങൾ വേർതിരിച്ചിരിക്കുന്നു. യേശുവിന്റെയും യോഹന്നാൻ സ്നാപകന്റെയും ജനന വസ്തുതകൾ ലൂക്കൊസ് മാത്രമാണ് വിശദമായി വിവരിച്ചിട്ടുള്ളത്. പുൽത്തൊട്ടിയും,ഇടയന്മാരും, ശിമ്യോനും ഹന്നയും ലൂക്കൊസിൽ മാത്രമേ കാണൂന്നുള്ളു.''പ്രാർത്ഥനയുടെ സുവിശേഷം'' എന്ന് ഇതിനെ വിളിക്കുന്നതിൽ തെറ്റില്ല. പ്രാർത്ഥനയെ സംബന്ധിച്ച ഉപമകൾ (11:1-13;18:1-8; 18:10-14) വിവിധ സന്ദർഭങ്ങളിൽ യേശുവിന്റെ പ്രാർത്ഥനകൾ (3:21;6:12; 9:28:29;11:1; 22:42;23:34) ശിഷ്യന്മാരെ പ്രാർത്ഥിക്കാൽ പഠിപ്പിക്കുന്നത് എന്നിവയെല്ലാം പ്രാർത്ഥനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
7. യേശുക്രിസ്തു :മനുഷ്യപുത്രൻ
8.സ്ഥിതിവിവരക്കണക്കുകൾ :-വേദപുസ്തകത്തിലെ 42- മത്തെ പുസ്തകം; 24 അധ്യായങ്ങൾ; 1151 വാക്യങ്ങൾ; 140 ചോദ്യങ്ങൾ; 9 പഴയ നിയമ പ്രവചനങ്ങൾ; 54 പുതിയ നിയമ പ്രവചനങ്ങൾ; 930 ചരിത്ര വാക്യങ്ങൾ; 118 നിവൃത്തിയായതും 103 നിവൃത്തിയാകുവാനുള്ളതുമായ പ്രവചന വാക്യങ്ങൾ.

ലൂക്കൊസിൽ ആത്മാവിൽ നിറഞ്ഞ 8 പേർ.
1.യോഹന്നാൻ സ്നാപകൻ (ലൂക്കൊ.1:15-17,80)
2.മറിയ (1:35)
3.എലീശബെത്ത് (1:41-45)
4.സെഖര്യാവ് (1: 67-79)
5.ശിമ്യോൻ (2:25-35)
6.ഹന്നാ പ്രവാചകി (2:36-38)
7.ശിഷ്യന്മാർ (ലൂക്കൊ.9:1-6;10:1-20)
8.യേശുക്രിസ്തു (2:40-52)
കുറിപ്പ് :- യേശുവും ശിഷ്യന്മാരും മറിയയും പിന്നീട് പരിശുദ്ധാത്മസ്നാനം പ്രാപിച്ചു. (അ.പ്ര.1:4-14,2:1-11)

പരിശുദ്ധാത്മാവിന്റെ 10 ചിഹ്നങ്ങൾ (ലൂക്കൊ.3:16)
1.തീ :- തീക്ഷ്ണതയുള്ളതും ശുദ്ധീകരിക്കുന്നതുമായ ശക്തി
(3:16,സങ്കീ.104:4,യെശ.4:3-4)
2.പ്രാവ് :- സൗമ്യവും തിരുപദ്രവകരവും ആശ്വസിപ്പിക്കുന്നതുമായ ശക്തി (ലൂക്കൊ.3:22,യോഹ.1:32-33)
3.വെള്ളം :- ജീവദായകവും അനന്തവുമായ ശക്തി (യോഹ.7:37-39)
4.കാറ്റ് :- ഉയർപ്പിന്റെ ശക്തി (യോഹ.3:8,യെഹെ.37:9)
5.എണ്ണ :- വിശുദ്ധീകരിക്കുന്നതും അഭിഷേകം ചെയ്യുന്നതുമായ ശക്തി (ലൂക്കൊ. 4:16-21,സങ്കീ.45:7)
6.മുദ്ര :- വീണ്ടെടുക്കന്നതും സൂക്ഷിക്കുന്നതുമായ ശക്തി (എഫെ.1:14,4:30,1 പത്രൊ.1:5)
7.അച്ചാരം :- ഉടമസ്ഥതതയും ഉറപ്പും നൽകുന്ന ശക്തി (2 കൊരി.1:22,എഫെ.1:13-14)
8.മഴ :- ജീവൻ നൽകുന്നതും ഉത്തേജീപ്പിക്കുന്ന ശക്തി (സങ്കീ.1:3,യാക്കോ.5:7)
9.മഞ്ഞ് :- പുതുക്കുകയും ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ശക്തി (സങ്കീ.72:6,ഹോശേ.14:5)
10. ദാനം :- സന്തോഷകരവും കൃപനിറഞ്ഞതും വിടുവിക്കുന്നതുമായ ശക്തി (എബ്ര.1:9, അ.പ്ര.2:38-39)

താഴ്ത്തപ്പെട്ട അഹങ്കാരികളും ശക്തരും (ലൂക്കൊ.1:52)
1.ഫറവോൻ (പുറ.15:1-11)
2.കോരഹും കൂട്ടരും (സംഖ്യ.16)
3.ഫാമാൻ (എസ്ഥേ.6:6-14)
4.നെബൂഖദ്നേസർ (ദാനീ.4:24-37)
5.ബേൽശസ്സർ (ദാനീ.5)
6.അമസ്യാവ്
(2 രാജാ.14:10)
7.ഉസ്സീയാവ്
(2 ദിന.26:16)

ദൈവത്താൽ ഉയർത്തപ്പെട്ട താഴ്മലൂള്ളവർ
1.യോസേഫ് (ഉല്പ.41:1-44)
2.ദാവീദ് (1 ശമൂ.18, 2 ശമൂ.7)
3.എസ്ഥേർ (എസ്ഥേ.2:5-18)
4.മൊർദ്ദെഖായി (എസ്ഥേ. 6:6-14)
5.ദാനീയേൽ (ദാനീ.1:8-21)
6.യോഹന്നൻ (മത്താ.3:4)
7.മറിയ (ലൂക്കൊ.1:48)
8.യേശു (ഫിലി.2:5-11)
നിത്യരക്ഷയുടെ 7 വ്യവസ്ഥകൾ
1.ദൈവവചനം കേൾക്കുക
2.വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുക
3.സത്യസന്ധവും നല്ലതുമായ ഹൃദയം നിലനിർത്തുക
4.ദൈവവചനം ഹൃദയത്തിൽ കരുതുക
5.വീണുപോവരുത്, എന്നാൽ സത്യത്തിൽ വേരുന്നിയും വളർന്നും ഇരിക്കുക
6.സ്ഥിരതയോടെ ഫലം കായിക്കുക
7.ദൈവവചനം അനുസരിക്കുക

യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയുടെ 3 ഉദ്ദേശൃങ്ങൾ
1. യിസ്രായേലിലെ കുടുംബങ്ങളെ ഏകീകരിക്കുക
2. അനുസരണം കെട്ടവരെ നീതിമാന്മാരുടെ ജീവമാർഗത്തിന്റെ ജ്ഞാനത്തിലേക്ക് തിരിക്കുക
3.ക്രിസ്തുവിനെ സ്വീകരിക്കുന്നതിന് ജനത്തെ ഒരുക്കുക



പരീശൻ സ്വയം പ്രശംസിച്ച 7 കാര്യങ്ങൾ
1.ഞാൻ പാപികളോട് കൂടെ പ്രാർഥിക്കുന്നില്ല
2.ഞാൻ മറ്റുള്ള മനുഷ്യരെപ്പോലെയല്ല
3.ഞാൻ അനീതിയുള്ളവനല്ല
4.ഞാൻ ഒരു വൃഭിചാരിയല്ല
5.ഞാൻ ആഴ്ചയിൽ 2 വട്ടം ഉപവസിക്കുന്നു
6.ഞാൻ ദശംശം കൊടുക്കുന്നു
7.ഞാൽ ഈ ചുങ്കക്കാരനെപ്പോലെയല്ല

മുട്ടിപ്പായ പ്രാർഥനയുടെ ഉദാഹരണങ്ങൾ 
1.അബ്രാഹാം (ഉല്.18:23)
2.യാക്കോബ് (ഉല്.32:24-29)
3.മോശെ (പുറ.32:32, ആവ.9:25)
4. ഗിദെയോൻ (ന്യായാ.6:36-40)
5.ഹന്ന (1 ശമൂ.1:10-18)
6.ശലോമോൻ (1 രാജാ.8:22-30)
7.എസ്രാ (എസ്രാ.9:5-6)
8.നെഹെമ്യാവ് (നെഹെ. 1:4-6)
9.ദാവീദ് (സങ്കീ.55:1-16-17)
10.ദാനീയേൽ (ദാനീ.9:3-19,10:1-3)
11.ഒരു വിജാതീയ സ്ത്രീ (മത്ത.15:22-28)
12.ഒരു വിധവ (ലൂക്കൊ.18:1-8)

ലൂക്കൊസ് മാത്രം രേഖപ്പെടുത്തുന്ന ചില സംഭവങ്ങൾ
1.സെഖര്യാവിനുണ്ടായ ദർശനവും എലിശബേത്തിന്റെ ഗർഭധാരണവും 1:5-25
2.കന്യകമറിയമിനുണ്ടായ ഭൂതദർശനം 1:26-28
3.മറിയ എലിശബത്തിനെ സന്ദർശിക്കുന്നത്  1:39-56
4.യോഹന്നാൻ സ്നാപകന്റെ ജനനവും സെഖര്യാവിന്റെ പ്രവചനം 1:57-80
5.ഔഗുസ്തൊസ് കൈസരുടെ വിളംബരം 2:1-3
6.ബേത്ലഹേമിൽ യേശുവിന്റെ ജനനം 2:4-7
7.ഇടയന്മാർക്ക് ദൂതന്റെ പ്രത്യക്ഷത 2:8-20
8.യേശുവിന്റെ പരിച്ഛേദന 2:21
9.യേശുവിന്റെ ദൈവാലയ പ്രതിഷ്ഠ 2:22-24
10.ശിമ്യോന്റെയും ഹന്നായുടെയും വിവരം 2:25-28
11.യേശു പണ്ഡിതന്മാരുടെ മദ്ധ്യത്തിൽ 2:41-52
12.യോഹന്നാന്റെ ശുശ്രൂഷയൂടെ ആരംഭം 3:1-2
13.യോഹന്നാന്റെ ശുശ്രൂഷയൂടെ വിജയം 3:10-15
14.മറിയയുടെ വംശാവലി 3:23-28
15.യേശുവിന്റെ നസ്രേത്തിലെ പ്രസംഗവും തിരസ്കരണവും 4:15-30
16.ശിമോൻ,യാക്കോബ്,യോഹന്നാൻ ഇവരുടെ വിളി 5:1-10
17.സമതലത്തിലെ യേശുവിന്റെ പ്രഭാഷണം 6:17-49
18.നയീനിലെ വിധവയുടെ മകനെ ഉയർപ്പിക്കുന്നത് 7:11-17
19.ശിമോന്റെ വീട്ടിലെ സ്ത്രീ 7:36-50
20.ക്രിസ്തുവിനെ ശുശ്രൂഷിച്ച സ്ത്രീകൾ 8:1-3
21.യാക്കോബും യോഹന്നാനും അഗ്നി ഇറങ്ങാൻ അഗ്രഹിക്കുന്നത്  9:51-56
22.70 പേരുടെ ശുശ്രൂഷ, 70 പേരുടെ മടങ്ങിവരവ് 10:1-24
23.നല്ല ശമര്യക്കാരന്റെ ഉപമ 10:25-37
24.ക്രിസ്തു മാർത്തയുടെയും, മറിയയുടെയും വീട്ടിൽ 10:38-42
25.അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ 11:5-8
26. യേശു പരീശന്റെ വീട്ടിൽ ഭക്ഷണത്തിന് 11:37-54
27. പുരുഷാരത്തോടുള്ള സംഭാഷണം 12:1-53
28. ഗലീലക്കാരുടെ കൊല 13:1-5
29.ഫലമില്ലാത്ത അത്തിയുടെ ഉപമ 13:6-9
30.18 വർഷം കൂനിയായിരുന്ന സ്ത്രീ  13:10-20
31.ചുരുക്കം പേർ രക്ഷിക്കപ്പെടുന്നതിനെ പറ്റിയുള്ള ചോദ്യം 13:22-30
32.ഹേരോദാവിന്റെ ഭിഷണിയ്ക്ക് മറുപടി 13:31-38
33.മഹോദരരോഗി 14:1-6
34.ഒരുവിലത്തെ സ്ഥാനത്തെപ്പറ്റിയുള്ള ഉപമ 14:7-14
35.വലിയ അത്താഴത്തിന്റെ ഉപമ 14:15-24
36. ക്രിസ്തുവിന്റെ ശിക്ഷ്യനായി തീരുന്നതിലുള്ള വൈഷമ്യം 14:25-35
37.നഷ്ടപ്പെട്ട ആടിന്റെയും ദ്രഹ്മയുടെയും ഉപമ 15:1-10
38.നഷ്ടപുത്രന്റെ ഉപമ 15:11-32
39.അനീതിയുള്ള കാര്യവിചാരകന്റെ ഉപമ 16:1-18
40.ധനവാന്റെയും ലാസറിന്റെയും ഉപമ 16:19-31
41.ശിഷ്യന്മാർക്കുള്ള നിർദ്ദേശങ്ങൾ 17:1-10
42.10 കുഷ്oരോഗികളുടെ സൗഖ്യം 17:12-19
43.ദൈവരാജ്യത്തെപ്പറ്റിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 17:20-37
44.മുട്ടിക്കുന്ന വിധവയുടെ ഉപമ 18:1-8
45.പരീശന്റെയും ചുങ്കക്കാരന്റെയും ഉപമ 18:9-14
46.സക്കായിയെ വിളിക്കുന്നത് 19:2-10
47.താലന്തുകളുടെ ഉപമ 19:11-28
48.യെരൂശലേമിനെക്കുറിച്ച് യേശു കരയുന്നത്  19:41-44
49.പത്രോസിനോടുള്ള മുന്നറിയിപ്പ് 22:31-32
50.വാൾ വാങ്ങാനുള്ള നിർദ്ദേശം 22:35-38
51. ഉദ്യാനത്തിൽ ദൂതൻ വെളിപ്പെടുന്നതും രക്തം വിയർക്കുന്നതും 22:43-44
52.പീലാത്തോസ് ക്രിസ്തുവിനെ ഹേരോദാവിന്റെ അടുക്കൽ അയയ്ക്കുന്നത് 23:6-16
53.യരുശലേം പുത്രിമാരുടെ വിലാപം 23:27-32
54.അനുതപിച്ച കള്ളൻ 23:39-43
55.എമ്മവൂസിലെ രണ്ട് ശിഷ്യന്മാർക്കുണ്ടായ പ്രത്യക്ഷത 24:13-35
56.11 പേർക്കുണ്ടായ പ്രത്യക്ഷത 24:37-49
57. സ്വർഗ്ഗാരോഹണം 24:50-53

നാല് സുവിശേഷങ്ങളുടെ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായ നാല് വലിയ സത്യങ്ങൾ ഇവിടെ കാണുക :-
1.നീയൊരു മകനെ പ്രസവിക്കും:'' ഇതാ ആ മനുഷ്യൻ" എന്ന് ലൂക്കൊസ് ചിത്രീകരിച്ചിരിക്കുന്നു.
2.നീ അവന് യേശു എന്ന് പേർ വിളിക്കണം. മർക്കൊ സിൽ ''ഇതാ എന്റെ ദാസൻ'' എന്ന് ചിത്രീകരിച്ചിരിക്കുന്നു.
3.അവൻ വലിയവനാകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.''ഇതാ നിന്റെ ദൈവം'' എന്ന് യോഹന്നാനിൽ ചിത്രീകരിച്ചിരിക്കുന്നു.
4.അവൻ എന്നേക്കും രാജാവായിരിക്കും:'' ഇതാ നിന്റെ രാജാവ്'' എന്ന് മത്തായിയിൽ ചിത്രീകരിച്ചിരിക്കുന്നു.

അവസാന നാളിലെ വിശ്വാസം (ലൂക്കൊ.18:8)
മഹാപീഡനകാലത്തിന് മുമ്പ് വിശുദ്ധന്മാരായിരിക്കുന്നവർ എല്ലാം ഉത്പ്രാപണം ചെയ്യപ്പെടുമ്പോൾ (1 തെസ്സ.4:16;2 തെസ്സ.2:7-8)
കൈവിടപ്പെട്ടുപോകുന്നവർ വിശ്വാസത്യാഗത്തിന്റെ കൊടുമൂടിയിൽ എത്തുമ്പോൾ (മത്താ.24:24;1 തിമൊ. 3:5; 4:1-4) മഹാപീഡനകാലത്ത് രക്ഷിക്കപ്പെടുന്നവർ കൂട്ടമായി കൊല്ലപ്പെടുമ്പോൾ (വെളി.6:9-11;7:9-17;13:16-18;15:2-4;20:4-6) അവന്റെ രണ്ടാംവരവിങ്കൽ മനുഷ്യരുടെയിടയിൽ വിശ്വാസം കണ്ടെത്തുമോ ?

മറിയയ്ക്കും സവിശേഷതകൾ ഉണ്ടായിരുന്നു.(ലൂക്കൊസ് 10:38-42,യോഹ.11:19- 46)
1.യേശുവിന്റെ കാല്ക്കൽ ഇരുന്നു (10:39)
2. അവന്റെ വചനം കേട്ടു (10:39)
3. പ്രഥമസ്ഥാനം കൊടുക്കേണ്ട കാര്യങ്ങൾക്ക് പ്രഥമസ്ഥനം കൊടുത്തു (10:42)
4.യേശുവിന്റെ കാൽക്കൽ വീണ 9 പേരിൽ ഒരുവൾ (യോഹ.11:32)
5.അവനിൽ വിശ്വാസം ഉണ്ടായിരുന്നു (യോഹ.11:32)

യെഹുദന്മാരുടെ ഉപവാസങ്ങൾ (ലൂക്കൊ.18:12)
തിങ്കളാഴ്ചയും വ്യാഴാഴ്ചയും. വർഷത്തിൽ ഒരിക്കൽ മാത്രം ഉപവസിക്കാനേ ന്യായപ്രമാണം കൽപ്പിക്കുന്നുള്ളു (ലേവ്യ. 23:27-32). 1200 വർഷങ്ങൾക്കുശേഷം സെഖര്യാവിന്റെ കാലത്ത് യെഹൂദന്മാർക്ക് 4 ഉപവാസങ്ങൾ ഉണ്ടായിരുന്നു(സെഖ.8:19). 500 വർഷങ്ങൾക്കുശേഷം, ക്രിസ്തുവിന്റെ കാലത്ത് യെഹൂദന്മാർക്ക് ഒരു വർഷം, 104 ഉപവാസങ്ങൾ ഉണ്ടായിരുന്നു (ലൂക്കൊ.18:12).ഇ പ്രകാരം അവർ പ്രമാണത്തിൽ വളർന്നു എങ്കിലും കൃപയിൽ വളർന്നില്ല.

Advertising: ലൂക്കൊസിന്റെ ഉള്ളടക്കം 
മുഖവുര  1:1-25
യേശുവിന്റെ കന്യകാ ജനനം 1:26-38
മറിയ എലീശബേത്തിനെ സന്ദർശിക്കുന്നു   1:39-56
യോഹന്നാൻ സ്നാപകന്റെ ജനനം  1:57-66
സെഖര്യാവിന്റെ പ്രവചനം 1:67-80
യേശുവിന്റെ ജനനം 2:1-7
ഇടയന്മാരും ദൂതന്മാരും  2:8-20
യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവരുന്നു  2:21-24
ശിമ്യോനും ഹന്നായും ദൈവത്തെ സ്തുതിക്കുന്നു  2:25-40
ബാലനായ യേശു ദൈവാലയത്തിൽ  2:41-52
യോഹന്നാൻ സ്നാപകന്റെ പ്രസംഗം   3:1-20
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുന്നു   3:-21-22
യേശുവിന്റെ വംശാവലി   3:23-38
യേശുവിന്റെ പരീക്ഷ    4:1-15
യേശു നസറേത്തിൽ ഉപദേശിക്കുന്നു   4:16-30
യേശു കഫർന്നഹൂമിൽ അനേകരെ സൗഖ്യമാക്കുന്നു   4:31-44
മീൻപിടുത്തത്തിന്റെ അത്ഭുതം   5:1-11
യേശു കുഷ്oരോഗിയെ സൗഖ്യമാക്കുന്നു  5:12-15
പാപങ്ങളെ മോചിക്കുവാൻ ആർക്കും കഴിയും ?  5:16-26
യേശു ലേവിയെ വിളിക്കുന്നു   5:27-39
യേശുവും ശബ്ബത്തും   6:1-11
യേശു പന്തിരുവരെ തിരഞ്ഞെടുക്കുന്നു  6:12-19
ഭാഗ്യാവസ്ഥകൾ   6:20-26
ശത്രുക്കളെ സ്നേഹം  6:27-36
മറ്റുള്ളവരെ വിധിക്കുന്നത് 6:37-42
ഫലംകൊണ്ടു വൃക്ഷത്തെ തിരിച്ചറിയാം  6:43-45
പാറമേൽ പണിത വീട്  6:46-48
യേശു ശതാധിപന്റെ ദാസനെ സൗഖ്യമാക്കുന്നു  7:1-10
യേശു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു  7:11-18
യോഹന്നാൻ  സ്നാപകൻ യേശുവിനെക്കുറിച്ച് ചോദിക്കുന്നു  7:19-35
പാപിനിയായ സ്ത്രീ യേശുവിനെ തൈലം പൂശുന്നു  7:36-40
കടം കൊടുക്കുന്നവന്റെ ഉപമ 7:41-50
യേശു വ്യാപകമായി ശുശ്രൂഷിക്കുന്നു   8:1-3
വിതയ്ക്കുന്നവന്റെ ഉപമ 8:4-15
വിളക്കിന്റെ ഉപമ 8:16-21
യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു  8:22-25
യേശു ഗരസേന്യദേശത്ത് ഭൂതങ്ങളെ പുറത്താക്കുന്നു  8:26-40
യേശു യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു,ഒരു സ്ത്രീയുടെ രക്തസ്രാവം സൗഖ്യമാക്കുന്നു   8:41-56
പന്തിരുവരെ പ്രസംഗിക്കുവാനും സൗഖ്യമാക്കുവാനും നിയോഗിക്കുന്നു  9:1-6
യോഹന്നാൻ സ്നാപകന്റെ മരണം  9:7-9
യേശു പുരുഷാരത്തെ പോഷിപ്പിക്കുന്നു  9:10-17
പത്രൊസിന്റെ മഹത്തായ ഏറ്റുപറച്ചിൽ 9:18-22                          ശിഷ്യത്വത്തിന്റെ വ്യവസ്ഥകൾ       9:23-27                                           
മറുരൂപപ്പെടൽ  9:28-36                        ശിഷ്യന്മാർക്കുള്ള പാoങ്ങൾ 9:37-56 ശിഷ്യത്വത്തിന്റെ പരിശോധന 9:57-62                                               
യേശു എഴുപതുപേരെ അയ്യ്ക്കുന്നു   10:1-16                          എഴുപതുപേർ മടങ്ങി വരുന്നു  10:17-29                                                  നല്ല ശമര്യാക്കാരന്റെ ഉപമ        10:30-37                                                  മാർത്തയും മറിയയും  10:38-42        യേശു പ്രാർത്ഥനയെപ്പറ്റി പഠിപ്പിക്കുന്നു    11:1-13                        യേശുവും ബേൽസബൂബും       11:14-28                                             
യോനയുടെ അടയാളം 11:29-36    ആറ് കഷ്ടങ്ങൾ  11:37-54                മുന്നറിയിപ്പുകളും പ്രോത്സാഹനങ്ങളും  12:1-21              വിചാരപ്പെടരുത്       12:22-30              അവിശ്വസ്തനായ ദാസൻ 12:41-48                                             
സമാധാമോ ഛിദ്രമോ ?                12:49-59                                             
മാനസാന്തരപ്പെടുക അല്ലെങ്കിൽ നശിക്കുക       13:1-5                         
ഫലമില്ലാത്ത അത്തിയുടെ ഉപമ      13:6-10                                           
യേശു ശബ്ബത്തിൽ സ്ത്രീയെ സൗഖ്യമാക്കുന്നു        13:11-17               
കടുകുമണിയുടെ ഉപമ       13:18-19                                                       
  പുളിച്ച മാവിന്റെ   ഉപമ         13:20-30                                                         
 യേശു യെരുശലേമിനെച്ചൊല്ലി കരയുന്നു     13:31-35                             
 യേശു മഹോദര രോഗിയെ സൗഖ്യമാക്കുന്നു      14:1-6                         
  യേശു താഴ്മ പഠിപ്പിക്കുന്നു   14:7-14                                                       
വലിയ അത്താഴത്തിന്റെ ഉപമ  14:15-24                                                     
വില കണക്കാക്കുക    14:25-35,15:12                                   
നഷ്ടപ്പെട്ട ആടിന്റെ ഉപമ  15:3-7                                                           
നഷ്ടപ്പെട്ട  ദ്രഹ്മയുടെ ഉപമ     15:8-10                                                                         
നഷ്ടപ്പെട്ട മകന്റെ ഉപമ      15:11-32                                                       
സത്യസന്ധmല്ലാത്ത കാര്യവിചാരകന്റെ ഉപമ     16:1-18                     
ധനവാനും ലാസറും  16:19-31                                                               
യേശു ക്ഷമയെക്കുറിച്ച് പഠിപ്പിക്കുന്നു    17:1-6                                   
  ദാസന്റെ കടമ   17: 7-10                                                                       
 യേശു പത്ത് കുഷ്oരോഗികളെ    17:11-19                                                 
ദൈവരാജ്യം വെളിപ്പെടുന്നതെപ്പോൾ ?   17:20-37                                 
സ്ഥിരോത്സാഹിയായ വിധവയുടെ ഉപമ   18:1-8                                     
പരീശന്റെയും ചുങ്കക്കാരന്റെയും ഉപമ    18:9-14                                 
യേശു ശിശുക്കളെ കൈക്കൊള്ളുന്നു    18:15-17                                 
ധനികനായ യുവപ്രമാണി   18:18-30                                                       
യേശു തന്റെ കഷ്ടാനുഭവങ്ങളെ മുന്നറിയിക്കുന്നു  18:31-34             
യേശു കുരുടനെ സൗഖ്യമാക്കുന്നു   18:35-43                                       
 യേശുവും സക്കായിയും  19:1-10                                                           
പത്ത് റാത്തലിന്റെ ഉപമ   19:11-27                                                                   
യേശു യെരുശലേമിൽ പ്രവേശിക്കുന്നു   19:28-40                                 
യേശു യെരുശലേമിനെ ചൊല്ലി കരയുന്നു 19:41-48                           
 യേശുവിന്റെ അധികാരത്തെ സംബന്ധിച്ച ചോദ്യം  20:1-8                   
ദുഷ്ടനായ മുന്തിരിത്തോട്ടക്കാരനെക്കുറിച്ചുള്ള ഉപമ  20:9-18                നികുതിപ്പണത്തെക്കുറിച്ചുള്ള ചോദ്യം ഉപമ  20:19-26                         
പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം  20:27-38                                   
ദാവീദിന്റെ പുത്രനെക്കുറിച്ചുള്ള ചോദ്യം  20:39-47                                 
വിധവയുടെ രണ്ട് കാശ്     21:1-4                                                           
അന്ത്യകാലത്തിന്റെ അടയാളങ്ങൾ      21:5-24                                     
 മനുഷ്യപുത്രന്റെ വരവ്              21:25-28                                                 
അത്തിയുടെ ഉപമ           21: 29-33                                                         
 ഉണർന്നിരുന്നു   പ്രാർഥിക്കുക   21:34-38                                               
യേശുവിനെതിരായ ഗൂഢാലോചന   22:1-6                                           
 അന്ത്യ അത്താഴം     22:7-23                                                                             
 ആരാണ് വലിയവൻ?   22:24-38                                                             
യേശു തോട്ടത്തിൽ വെച്ച് പ്രാർഥിക്കുന്നു      22:39-46                           
യേശു പിടിക്കപ്പെടുന്നു       22:47-53                                                     
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു   22:54-65                               
യേശു ന്യായാധിപസംഘത്തിനു മുമ്പിൽ       22:66-71                             
യേശു പീലാത്തൊസിന്റെയും ഹെരോദാവിന്റെയും മുമ്പിൽ 23:1-12   
യേശുവിനു മരണശിക്ഷ വിധിക്കുന്നു    23:13-25                     
ക്രുശീകരണം           23:26-56           
 ഉയിർത്തെഴുന്നേല്പ്  24:1-53
Advertising: