ആവർത്തനപുസ്തകം

Advertising:

ആവർത്തനപുസ്തകത്തിന്റെ രൂപരേഖ

ആവർത്തനപുസ്തകം:-
ആവർത്തന പുസ്തകം' എന്ന പേര് സെപ്റ്റജിന്റിലെ “ഡ്യൂട്ട റോനോമിയോൺ'' (രണ്ടാം നിയമം) എന്ന ഗ്രന്ഥനാമത്തിൽ നിന്നും വന്നതാണ്. ആവർത്തന പുസ്തകം രണ്ടാം നിയമമല്ല, സീനായി പർവതത്തിൽ വെച്ചു നൽകിയ നിയമത്തിന്റെ ആവർത്തനവും വിശദീകരണവുമാണ്. എബ്രായ ബൈബിളിൽ ഗ്രന്ഥനാമം ആവർത്തനം.1:1 ലെ ആദ്യപദമായ ''വചനങ്ങൾ ആവിത്'' എന്നതിന്റെ എബ്രായ രൂപമായ 'ഹദ്ദേവാരീം'എന്നാണ്. "ഓർമയുടെ പുസ്തകം'' എന്നും വിളിക്കാറുണ്ട്.
സ്ഥലവും കാലവും:-
പുറപ്പാടിന്റെ 40-ാം വർഷം പതിനൊന്നാം മാസം ഒന്നാം തീയതി, 120 വയസ്സുള്ള മോശെ ജനത്തിനു നൽകിയ. വിടവാങ്ങൽ സന്ദേശമാണ് പുസ്തകത്തിൽ ഭൂരിഭാഗവും (ആവർത്തനം.1:3). ഇത് ബി.സി. 1405 മോശെ തന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിൽ ഇത് എഴുതി, യിസായേലിന്റെ
വരുംതലമുറകൾക്കു വേണ്ടി പുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും
പക്കൽ ഭരമേല്പിച്ചു (ആവർത്തനം.31:9, 24-26). മോവാബ് സമഭൂമിയിൽ വച്ചെഴുതി.
എഴുത്തുകാരൻ:-
മോശെ എഴുതി എന്ന് പുസ്തകം തന്നെ സാക്ഷ്യപ്പെടുത്തുന്നു
(ആവർത്തനം.1:1,5; 31:9,22,24) പഴയനിയമവും (1 രാജാ.2:3; 8:53; 2 രാജാ.14:6;18:12), പുതിയനിയമവും (അ. പു. 3:22, 23; റോമ. 10:19) മോശെയുടെ
ഗ്രന്ഥകർത്തൃത്വത്തെ അംഗീകരിക്കുന്നു. (ആവർത്തനം. 32:48-34:12) മോശ
യുടെ മരണശേഷം യോശുവ എഴുതിച്ചേർത്തു എന്ന് അനുമാനിക്കാം.
പശ്ചാത്തലവും സന്ദർഭവും:-
ലേവ്യപുസ്തകത്തെപ്പോലെ ചരിത്രപരമായ കമാനുഗത മുന്നേറ്റം ആവർത്തനത്തിനില്ല.മോവാബ് സമഭൂമിയിൽ വെച്ച് ഒരു മാസം
കൊണ്ടാണ് ഇതിലെ സംഭവങ്ങൾ നടന്നിട്ടുള്ളത് (ആവർത്തനം.1:1;29:1, യോശു.1:2). യിസ്രായേൽമക്കളുടെ രണ്ടാം തലമുറയോട് മോശെ സംസാരിക്കുകയാണ് (ആവർത്തനം.1:1-30:20; 31:30-32:47; 33:1-29).മറ്റു സംഭവങ്ങൾ മോശെ ന്യായപ്രമാണം ഒരു പുസ്തകത്തിൽ
എഴുതുകയും  യോശുവയെ പുതിയ നായകനായി നിയമിക്കുകയും
ചെയ്യുന്നു (ആവർത്തനം.3:1-29); മോശൈ നെബോ പർവതത്തിൽ കയറി കനാൻ ദേശം നോക്കിക്കാണുന്നു (ആവർത്തനം.32:48-52,34:1-4) മോശെയുടെ മരണം (ആവർത്തനം.34:5-17)
ഉള്ളടക്കം:-
ലേവ്യപുസ്തകത്തിനു തുല്യമായി ആവർത്തനത്തിലും ന്യായപ്രമാണ സംബന്ധമായ രേഖകളാണധികവും. എങ്കിലും പുരോഹിതന്മാരെക്കാൾ ജനങ്ങൾക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്.
ഹോരേബിൽ വെച്ച് ദൈവത്തോടു ചെയ്ത ഉടമ്പടി പാലിക്കുവാൻ
രണ്ടാം തലമുറയെ മോശെ ഉപദേശിക്കുന്നു. ഹാരബിലും (ആവർത്തനം.9:7-10:11), കാദേശിലും (ആവർത്തനം1:26-16) വെച്ചുണ്ടായ മത്സരത്തെ അവൻ ഓർമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ, യെശയ്യാവ് എന്നിവയ്ക്കൊപ്പം ആവർത്തന
പുസ്തകവും ദൈവത്തിന്റെ സ്വഭാവഗുണങ്ങളെ വെളിപ്പെടുത്തുന്നു.
40 ലധികം ഉദ്ധരണികൾ പുതിയനിയമത്തിൽ കാണാം.
യഹോവ ഏകദൈവം (ആവർത്തനം.4:39,6:4)
അവൻ തീക്ഷ്ണതയുള്ളവൻ (ആവർത്തനം.4:24) വിശ്വസ്തൻ(ആവർത്തനം.7:9) സ്നേഹിക്കുന്നവൻ (ആവർത്തനം.7:13) കരുണയുള്ളവൻ (ആവർത്തനം.4:31), പാപിത്തിനെതിരെ കോപിക്കുന്നവൻ (ആവർത്തനം.6:15)
 നിന്റെ ദൈവമായ യഹോവ എന്ന് 250 ലധികം പ്രാവശ്യം മേശെ പ്രസ്താവിക്കുന്നു. _ചില പ്രധാന വിഷയങ്ങൾ:_ പത്തുകല്പനകൾ (ആവർത്തനം.5:6-21)ഷേമാ യിസായേലേ കേൾക്ക (ആവർത്തനം.6:4-9) കള്ളപ്രവാചകന്മാർ
(ആവർത്തനം.13:1-5) പ്രശ്നം വെയ്ക്കുന്നവൻ (ആവർത്തനം.18:9-15); പലസ്തീന്യ ഉടമ്പടി (ആവർത്തനം.29:1-30:20)
താക്കോൽ വാക്യങ്ങൾ:- (ആവർത്തനം.10:12-13,30:19-20)
യേശുക്രിസ്തു:-
നമ്മുടെ സത്യപ്രവാചകൻ
സ്ഥിതിവിവരക്കണക്കുകൾ:-വേദപുസ്തകത്തിലെ 5-ാമത്തെ പുസ്തകം,34 അധ്യായങ്ങൾ,955 വാക്യങ്ങൾ,20 ചോദ്യങ്ങൾ,690
ചരിത്രവാക്യങ്ങൾ, 230 നിവൃത്തിയായ പ്രവചന വാക്യങ്ങൾ, 37 നിവൃത്തിയാകാനുള്ള പ്രവചന വാക്യങ്ങൾ, 519 കല്പനകൾ, 47 വാഗ്ദത്തങ്ങൾ, 497 മുന്നറിയിപ്പുകൾ.

സീഹോനുമായുള്ള യുദ്ധത്തിന്റെ 7 ഫലങ്ങൾ (ആവർത്തനം.2:32-37)
1.ദൈവമായ യഹോവ അവനെ നമ്മുടെ കൈയിൽ ഏൽപിച്ചു.
2.നാം അവനെയും അവന്റെ പുത്രന്മാരെയും ജനത്തെയും സംഹരിച്ചു.
3.നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു.
4.നാം സകല പുരുഷന്മാരെയും സ്ത്രീകളെയും,കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു.
5.നാം അവരുടെ നാല്ക്കാലികളെ നമുക്കായിട്ടു എടുത്തു.
6.നാം പിടിച്ച പട്ടണങ്ങളിലെ കൊള്ള കവർച്ച ചെയ്തു.
7.നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കൈയിൽ ഏല്പിച്ചതുകൊണ്ട് നമ്മുടെ കൈക്ക് എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല.

യോർദ്ദാന് കിഴക്കുള്ള 3 സങ്കേത നഗരങ്ങൾ (ആവർത്തനം.4:39-43)
1.രുബേൻ ഗോത്രത്തിൽ ബേസെർ
2.ഗാദ് ഗോത്രത്തിൽ രാമോത്ത്
3.മനശ്ശെ ഗോത്രത്തിൽ ഗോലാൻ

മേശൈക ഉടമ്പടിയുടെ 4 പേരുകൾ (ആവർത്തനം.4:44-45)
1.ന്യായപ്രമാണം
2.സാക്ഷ്യങ്ങൾ
3.ചട്ടങ്ങൾ
4.വിധികൾ

ബാൽ-പെയോരിൽ ദൈവം ചെയ്ത 5 കാര്യങ്ങൾ (ആവർത്തനം. 4:1-20,സംഖ്യപുസ്തകം.25)
1.യിസ്രായേലിന്മേൽ കോപം ജ്വലിച്ചു.
2.ജനത്തിന്റെ തലവന്മാരിൽ ആയിരം പേരെ തൂക്കിക്കളഞ്ഞു.
3.ബാലിനോട് പരസംഗം ചെയ്ത എല്ലാവരെയും വെട്ടിക്കളഞ്ഞു.
4.സിമ്രിയെ വധിച്ച  ഫീനെഹാസിന്റെ  പ്രവർത്തി സാധൂകരിക്കപ്പെടുകയും അനുഗ്രക്കപ്പെടുകയും ചെയ്തു.
5.പാപം നിമിത്തം മിദ്യാന്യരെ സംഹരിക്കുവാൻ  ആജ്ഞ കൊടുത്തു.

അനുസരണം 5 കല്പനകൾ ( ആവർത്തനം 9:1-24)
1.കേൾക്കുക :- നീ യോർദ്ദാൻ കടന്ന് നിന്നേക്കാൾ വലിയ ജാതികളെ അടക്കുവാൻ പോകുന്നു
2.അറിഞ്ഞു കൊള്ളുക :-
ഞാൻ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ  കടന്നുപോയി അവരെ നിന്റെ മുമ്പിൽ നിന്ന് നശിപ്പിച്ചു കളയും.
3.നീ :- അവരെ ഓടിച്ചു കളഞ്ഞ് വേഗത്തിൽ നശിപ്പിച്ചുകളയണം.
4.അറിഞ്ഞു കൊൾക :- യഹോവ നിനക്ക് ഈ ദേശം അവശമായിത്തരുത്തരുന്നത് നിന്റെ നിമിത്തമല്ല, കാരണം നീ ഒരു ദുശ്ശാഠ്യമുള്ള ജനംമാകുന്നു.
5.ഓർക്കുക :- മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ട നാൾ മുതൽ ഈ സ്ഥലത്തു വന്നതുവരെയും മരുഭൂമിയിൽ നിങ്ങൾ എന്നെ കോപിപ്പിക്കുകയും എനിക്കെതിരെ മത്സരിക്കുകയും ചെയ്തു എന്ന് മറക്കരുത്.
Advertising:

കോപിക്കുന്നതിന് 14 ഉദാഹരണങ്ങൾ
1.ഏശാവ് യാക്കോബിനോട് (ഉല്പ.27:45)
2.യാക്കോബ് റാഹേലിനോട് (ഉല്പ.30:2)
3.ശിമെയോനും ലേവിയും ശേഖെമിനോട് (ഉല്പ.49:6-7)
4.മോശെ ഫറവോനോടും (പുറ.11:8)
5.മോശെ യിസ്രായേലിനോടും (പുറ.32:19)
6.ബിലെയാം ഒരു കഴുതയോട് (സംഖ്യ.22:27)
7.ബാലാക്ക് ബിലെയാമിനോട് (സംഖ്യ.24:10)
8.ശൌൽ അമ്മോന്യരോടും (1 ശമൂ.11:6)
9.ശൌൽ യോനാഥാനോടും (1 ശമൂ.20:30-34)
10.ദാവീദ് ഒരു ധനവാനോട് (2 ശമൂ.12:5)
11.അഹശ്വേരോശ് വസ്ഥിയോട് (എസ്ഥേ.1:12)
12.നെബൂഖദ്നേസർ വിദ്വാന്മാരോട് (ദാനീ.2:12)
13.യോനാ ദൈവത്തോട് (യോനാ.4)
14.യേശു കപടഭക്തിക്കാരോട് (മർക്കൊ.3:5)

സമാഗമനകൂടാരം സമാഗമനകൂടാരം

ആവർത്തനപുസ്തകം ഉള്ളടക്കം
യിസ്രായേലിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം മോശെ ആവർത്തിക്കുന്നു 1:1-8
ന്യായാധിപന്മാരെ നിയമിക്കുന്നു 1:9-18
കാദേശ്-ബർന്നേയയിലെ സംഭവങ്ങൾ 1:19-33
ദൈവം യിസ്രായേലിനെ ശിക്ഷിക്കുന്നു 1:34-40
ഹോർമയിൽ യിസ്രായേലിനുണ്ടായ പരാജയം 1:41-46
മരുഭൂമിയിൽ അലഞ്ഞ വർഷങ്ങൾ 2:1-23
യിസ്രായേൽ സീഹോനെ കീഴടക്കുന്നു 2:24-37
യിസ്രായേൽ ഓഗിനെ കീഴടക്കുന്നു 3:1-25
മോശെ വാഗ്ദത്തനാട് നോക്കിക്കാണുന്നു 3:26-29
അനുസരണത്തിനായുള്ള മോശെയുടെ ആഹ്വാനം 4:1-14
വിഗ്രഹാരാധനയ്ക്കെതിരെയുള്ള മുന്നറിയിപ്പ് 4:15-40
സങ്കേത നഗരങ്ങൾ 4:41-49
പത്തു കല്പനകൾ 5:1-10
അനുസരണക്കേടിനെതിരായ മുന്നറിയിപ്പുകൾ 5:11-33
മഹത്തായ കല്പന 6:1-25
ജാതികളോട് അകന്നിരിക്കുവാൻ ആവശ്യപ്പെടുന്നു 7:1-5
യഹോവയ്ക്ക് ഒരു വിശുദ്ധ ജനം 7:6-11
അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 7:12-26
യഹോവയെ മറക്കരുത് 8:1-20
യിസ്രായേലിന്റെ നീതി നിമിത്തമല്ല 9:1-6
പൊൻ കാളക്കുട്ടി 9:7-29
രണ്ടാമത്തെ കല്പലകകൾ 10:1-11
യഹോവയെ ഭയപ്പെടുക 10:12-22
യഹോവയെ സ്നേഹിക്കുകയും, അനുസരിക്കുകയും ചെയ്യുക 11:1-32
ആരാധനയ്ക്ക് ഏക സ്ഥലം 12:1-16

Advertising: