Advertising:
1. യോഹന്നാൻ :- ''യോഹന്നാൻ'' എന്ന പേരിനർത്ഥം ''യഹോവ കരുണയുള്ളവൻ'' എന്നാണ് നാലാമത്തെ ഈ സുവിശേഷം എഴുത്തുകാരന്റെ പേരിൽ അറിയപ്പെടുന്നു.
2.സ്ഥലവും കാലവും :-A.D 80-90 കാലഘട്ടത്തിൽ എഫെസൊസിൽ വെച്ച് എഴുതി.
3.എഴുത്തുകാരൻ :- യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ ആണ് എഴുത്തുകാരനെന്ന് ആദിമ സഭ വിശ്വസിച്ചിരുന്നു.ഏഷ്യാമൈനറിലെ എഫെസൊസിൽ വെച്ച് തന്റെ വാർദ്ധകൃ കാലത്ത് സുവിശേഷം എഴുതി. സുവിശേഷത്തിൽ "യേശു സ്നേഹിച്ച ശിഷ്യൻ'' എന്നാണ്. എഴുത്തുകാരൻ തന്നെപ്പറ്റി സൂചിപ്പിക്കുന്നത് (13:23;19:26;20:2;21:7,20) പലസ്തീന്റെ ഭൂമിശാസ്ത്രം വിശദീകരിക്കുന്നതിൽ നിന്നും താൻ പലസ്തീൻ നിവാസിയാണെന്നും സംഖ്യകളും (2:6;6:13,19;21:8,11)പേരുകളും (1:45;3:1;11:1;18:10) കൃത്യമായി കൊടുത്തിരിക്കുന്നതിനാൽ താൻ സഭവങ്ങൾക്കു ദ്യക്സാക്ഷിയാന്നെന്നും അനുമാനിക്കാം.താൻ അതിനു സാക്ഷിയാണെന്ന എഴുത്തുകാരന്റെ തന്നെ സാക്ഷ്യം (1:14;19:35, 21: 24, 25) ഇതിനോടു യോജിക്കുന്നു. യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാൻ ആണെന്ന് സുവിശേഷം തന്നെ സാക്ഷ്യം വഹിക്കുന്നതിനാൽ, യോഹന്നാൻ ആണ് സുവിശേഷ രചയിതാവ് എന്ന് അനുമാനിക്കാവുന്നതാണ്. സെബെദി പുത്രന്മാരായ (മത്താ.10:2-4) യാക്കോബിനും യോഹന്നാനും (അ.പ്ര.12.2) ''ഇടിമക്കൾ''(മർക്കൊ 3:17)എന്നു കർത്താവ് പേരുകൊടുത്തു. പത്രോസിനോടും യാക്കോബിനോടുമൊപ്പം കർത്താവിന്റെ ഏറ്റവും പ്രിയ ശിഷ്യൻമാരിൽ ഒരാളായിരുന്നു യോഹന്നാൻ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം യെരുശലേം സഭയുടെ തൂണായി യോഹന്നാൻ മാറി. (ഗലാ.2:9) അവിടെ നിന്നും എഫെസൊസിൽ പോയ അദ്ദേഹം അവിടെ വെച്ച് സുവിശേഷം എഴുതി. തുടർന്ന് റോമക്കാർ അദ്ദേഹത്തെ പത്മൊസ് ദ്വീപിലേക്കു നാടുകടത്തി സുവിശേഷം കൂടാതെ മൂന്ന് ലേഖനങ്ങളും വെളിപ്പാട് പുസ്തകം അദ്ദേഹം എഴുതി.
4. പശ്ചാത്തലവും സന്ദർഭവും :- മത്തായി മർക്കോസ് ലൂക്കോസ് എന്നിവർ എഴുതിയ സുവിശേഷങ്ങൾക്ക് ആദിമസഭയിൽ പ്രചാരം സിദ്ധിച്ചതിനുശേഷമാണ് യോഹന്നാൻ സുവിശേഷം എഴുതിയത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വീക്ഷണത്തിലാണ് യോഹന്നാൻ യേശുവിനെ അവതരിപ്പിച്ചത്. സുവിശേഷത്തിന്റെ പ്രത്യേകതകൾ :- (1) മറ്റു സുവിശേഷങ്ങളിൽ രേഖപ്പെടുത്താത്ത അനേക കാര്യങ്ങൾ യോഹന്നാൻ ഉൾപ്പെടുത്തി (2) സമാന്തര സുവിശേഷത്തിലെ (മത്തായി,മർക്കോസ്,ലൂക്കോസ്) പല സംഭവങ്ങളും മനസ്സിലാക്കാൻ സഹായകരമായ വിവരങ്ങൾ യോഹന്നാൻ നൽകുന്നുണ്ട്. സമാന്തര സവിശേഷങ്ങൾ യേശുവിന്റെ ഗലീലയിലെ ശുശ്രൂഷയോടുകൂടി ആരംഭിക്കുമ്പോൾ തന്നെ, അവൻ അതിനുമുൻപ് ചെയ്തിരുന്നു എന്ന സൂചന നൽകുന്നുണ്ട് എന്നാൽ യോഹന്നാൻ ആണ് അതിനു മുൻപ് യേശു യെഹൂദ്യയിലും ശമര്യയിലും ശുശ്രൂഷ ചെയ്തു എന്നു പറയുന്നത്. മർക്കൊസ് 6:45 ൽ യേശു 5000 പേരെ പോഷിപ്പിച്ചശേഷം ''ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരെ മുന്നോടുവാൻ നിർബ്ബന്ധിച്ചു'' എന്നു കാണുന്നു. യോഹന്നാൻ ആണ് അതിനുള്ള കാരണം വിശദീകരിക്കുന്നത് (6:15) (3) ദൈവശാസ്ത്രപരമായ സംവാദങ്ങളും വിശദീകരണങ്ങളും അടങ്ങിയിട്ടുള്ള സുവിശേഷമാണിത്. പരിശുദ്ധാത്മാവിനെ സംബന്ധിച്ച ധാരാളം പഠിപ്പിക്കലുകൾ ഇവിടെ കാണാം (14:16,17,26;16:7-14) സുവിശേഷ രചനയിലുള്ള എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്ന രണ്ടാമത്തെ സുവിശേഷമാണ് ഇത് (20:30,31 ഓ.നോ ലൂക്കൊ.1:1-4)
5.ഉള്ളടക്കം :യേശുക്രിസ്തുവിനെ ദൈവപുത്രനായി വെളിപ്പെടുത്തുകയാണ് യോഹന്നാൻ തന്റെ സുവിശേഷത്തിൽ.''യേശു ദൈവപുത്രനായ ക്രിസ്തു'' (20:31) എന്നതാണ് പ്രധാന വിഷയം.യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത് (1:12;3:16) കൂടാതെ യേശു വാഗ്ദത്തം ചെയ്യുന്ന രക്ഷയോട് മനുഷ്യർ എങ്ങനെ പ്രതികരിക്കുന്നു എന്നതും യോഹന്നൻ വിലയിരുത്തുന്നു. മൂന്നു കാര്യങ്ങളിൽ സുവിശേഷം ഊന്നൽ നൽകിയതായി അന്തിമ വിശകലനത്തിൽ വ്യക്തമാക്കുന്നു. (ഒന്ന്)യേശു വചനവും മശിഹായും ദൈവപുത്രനും. (രണ്ട്) അവൻ മനുഷ്യന് രക്ഷ സാധ്യമാക്കുന്നു.(മൂന്ന്) മനുഷ്യൻ രക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. യേശുവിനെ ദൈവവും മശിഹയുമായി വെളിപ്പെടുത്തുന്നു. ഏഴ് ഞാനാകുന്നു പ്രസ്താവനകൾ യോഹന്നാൻ രേഖപ്പെടുത്തുന്നു.
6.യേശുക്രിസ്തു :- ദൈവപുത്രൻ
7.താക്കോൽ വാക്യങ്ങൾ :- 1:12;3:16 8.സ്ഥിതവിവരക്കണക്കുകൾ:- വേദപുസ്തകത്തിലെ 43 മത്തെ പുസ്തകം; 21 അദ്ധ്യായങ്ങൾ; 878 വാക്യങ്ങൾ; 167 ചോദ്യങ്ങൾ; 15 പഴയനിയമ പ്രവചനങ്ങൾ നിവൃത്തിയായി; 44 പുതിയ പ്രവചനങ്ങൾ; 85 നിവൃത്തിയായ പ്രവചനങ്ങളും വാക്യങ്ങളും 7 നിവൃത്തിയാകാനുള്ള പ്രവചന വാക്യങ്ങളും.
യോഹന്നാന്റെ സുവിശേഷത്തിലെ 10 ദാനങ്ങൾ 1.കൃപയും സത്യവും (1:17)
2.ജീവനുള്ള ദൈവം (4:10)
3.പരിശുദ്ധാത്മാവ് (7:37-39;14:16)
4.ഒരു തികഞ്ഞ ദുഷ്ടാന്തം (13:15)
5.ദൈവത്തിന്റെ വചനം (17:8,14;15:34)
6.ദൈവത്തിന്റെ മഹത്വം (17:22)
7.സാക്ഷാൽ അപ്പം (6:32)
8. നിതൃജീവൻ (6:33; 10:27-29)
9.സമാധാനം (14:27)
10.പ്രാർഥനയ്ക്കുള്ള ഉത്തരങ്ങൾ (15:16;16:23)
ക്രിസ്തു പറഞ്ഞ 7 വഴികൾ (യോഹന്നാൻ.14:6)
1. ദൈവത്തിങ്കലേക്കുള്ള ഏക വഴി (മത്താ. 7:14;യോഹ.10:1,7,9;14:16)
2. രക്ഷപ്പെടാനുള്ള വഴി (1 കൊരി.10:13)
3. അതിവിശുദ്ധ സ്ഥലത്തേക്കുള്ള വഴി (എബ്ര.9:8-15;10:19-23)
4. പുതിയതും ജീവനുള്ളതുമായ വഴി (എബ്ര.10:19;5:9)
5. സത്യത്തിന്റെ വഴി (2 പത്രൊ.2:2)
6. നേരായ വഴി (2 പത്രൊ.2:15)
7.നീതിയുടെ വഴി (2 പത്രൊ.2:21;1 കൊരി.1:30)
സുപ്രധാനമായ എഴുസംഭവങ്ങൾ യോഹന്നാൻ രേഖപ്പെടുത്തുന്നില്ല. 1.യേശുവിന്റെ ജനനം
2.സ്നാനം
3.പരീക്ഷ
4.മറുരൂപമലയിലെ രൂപാന്തരം
5. തിരുവത്തരം നിയമിച്ചുകൊടുക്കുന്നത്
6. ഗത്ശമനതോട്ടത്തിലെ പോരാട്ടം
7.സ്വർഗ്ഗാരോഹണം
യോഹന്നാന്റെ സുവിശേഷത്തിലെ അത്ഭുതങ്ങൾ :- സുവിശേഷത്തിൽ ആകെ രേഖപ്പെടുത്തിയിരിക്കുന്ന 35 അത്ഭുതങ്ങളിൽ 8 ഈ സുവിശേഷത്തിലാണ്. 7 പരസ്യശുശ്രൂഷ കാലഘട്ടത്തിലും 1 പുനരുത്ഥാനത്തിനു ശേഷവും ഇതിൽ 6 എണ്ണം യോഹന്നാൻ മാത്രം പറയുന്നവയാണ്.
1. വെള്ളം വീഞ്ഞാക്കിയത് (2:1-11)
2. രാജഭൃത്യന്റെ മകന് സൗഖ്യം നൽകിയാത് (4:46-56)
3. ബെഥെസ്ദാ കുളക്കരയിലെ മനുഷ്യനെ സൗഖ്യമാക്കിയത് (5:1-9)
4. പിറവികുരുടന് കാഴ്ച കൊടുത്തത് (9:1-7)
5. ലാസറെ ഉയർപ്പിക്കുന്നത് (11:17-44)
6. അതിശയകരമായ മീൻപിടിത്തം (21:1-14)
''ഞാൻ ആകുന്നു''-യോഹന്നാനിലെ യേശുവിനെക്കുറിച്ചുള്ള 7 കാര്യങ്ങൾ :
1.ജീവന്റെ അപ്പം (6:35-51)
2.ലോകത്തിന്റെ പ്രകാശം (8:12;9:5)
3.ആടുകളുടെ വാതിൽ (10:7-9)
4.നല്ല ഇടയൻ (10:11-14)
5.വഴിയും സത്യവും ജീവനും (14:6)
6.പുനഃരുത്ഥാനവും ജീവനും (11:25)
7.സാക്ഷാൽ മുന്തിരിവള്ളി (15:1-6)
വിശ്വാസികൾക്കുവേണ്ടി യേശു പ്രാർഥിച്ച 5 കാര്യങ്ങൾ (യോഹന്നാ.17:11-24):-
1. ദുഷ്ടനിൽ നിന്ന് കാത്തുകൊള്ളപ്പെടേണ്ടതിന് (11,15)
2. ദൈവും ക്രിസ്തുവും ഒന്നായിരിക്കുന്നതുപോലെ, എല്ലാ വിശ്വാസികളുടെയും ഐക്യതയ്ക്കായി (12,21-23)
3. ക്രിസ്തുവിന്റെ സന്തോഷ എല്ലാ വിശ്വാസികളിലും പൂർണമാകുവാൻ (13) 4.വിശ്വാസികളോടുള്ള ദൈവത്തിന്റെ സ്നേഹം ലോക തിരിച്ചറിയേണ്ടതിനായി (24)
5.അവന്റെ മഹത്വം കാണേണ്ടതിന് (24)
പാപവും വീണ്ടെടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള 4 തോട്ടങ്ങൾ
1.ലൂസിഫർ വാണതും മത്സരിച്ചതുമായ ആദാമ്യ പൂർവ ഏദെൻ (യെഹെ.28:13) 2.ആദാം വാണതും മത്സരിച്ചതുമായ ആദാമ്യ ഏദെൻ (ഉല്പത്തി. 2:8-3:24) 3.പാപം നിമിത്തം ക്രിസ്തു തീവ്രവേദന അനുഭവിച്ച ഗത്ത്ശെമന തോട്ടം (മത്താ.26:36-56)
4.ക്രിസ്തുവിനെ സംസ്ക്കരിച്ച യോസഫിന്റെ തോട്ടം (യോഹ.19:41)
യേശുക്രിസ്തുവിനു മുൻപാകെയുള്ള 9 സാഷ്ടാംഗ പ്രണാമങ്ങൾ :- 1.വിദ്വാന്മാർ (മത്താ. 2:11)
2.യായിറോസ് (മർക്കൊ.5:22)
3.സൗഖ്യമാക്കപ്പെട്ട സ്ത്രീ (മർക്കൊ.5:33)
4.സുറൊഫൊയിക്യൽ സ്ത്രീ (മർക്കൊ.7:25)
5.പത്രൊസ് (ലൂക്കൊ.5:8)
6.കുഷ്oരോഗി (ലൂക്കൊ.5:12)
7.ഗദര ദേശക്കാരൻ (ലൂക്കൊ.8:28)
8.ശമര്യാക്കാരൻ (ലൂക്കൊ.17:16)
9.മറിയ (യോഹ.11:32)
യോഹന്നാന്റെ സുവിശേഷത്തിലെ പ്രഭാഷണങ്ങൾ :-
മൊത്തത്തിൽ 14 പ്രഭാഷണങ്ങൾ ഉണ്ട്.1-12 അദ്ധ്യായങ്ങളിൽ പൊതുജനത്തോടു പറഞ്ഞതും 12-16 വരെ അദ്ധ്യായങ്ങളിൽ ശിഷ്യന്മാരോടു പറഞ്ഞതുമാണ്.
താഴെ പറയുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രഭാഷണങ്ങൾ
1.വീണ്ടുംജനനം (3:1-21)
2.ജീവനുളള വെള്ളം (4:4-26)
3.ജീവന്റെ കേന്ദ്രവും സാക്ഷ്യവും (5:19-47) 4.ജീവസന്ധാരണം (6:26-59) 5.സത്യത്തിന്റെ ഉറവിടം (7:14-29) 6.ലോകത്തിന്റെ വെളിച്ചം (8:12-20)
7.വിശ്വസ വിഷയം (8:21-30)
8.ആത്മീക സ്വാതന്ത്ര്യം (8:31-59)
9.ആടുകളും ഇടയനും (10:1-21)
10.പിതാവും ക്രിസ്തുവുമായുള്ള ഐക്യം (10:22-28) 11.ലോകത്തിന്റെ വീണ്ടെടുപ്പുകാരൻ (12:20-36)
12.വരാൻ പോകുന്ന വിയോഗവും ഇതര പ്രശ്നങ്ങളും (13:31-14:31) 13.ക്രിസ്തുവിനോടുള്ള ഐക്യത്തിന്റെ സ്വഭാവവും ഫലങ്ങളും (15)
14.പരിശുദ്ധാത്മാവും ഭാവിയും (16)
സിനോപ്റ്റിക്കുകളും യോഹന്നാന്റെ സുവിശേഷവും തമ്മിലുള്ള താരതമ്യം :-
1.ആദ്യത്തെ മുന്നിൽ യേശുവിന്റെ ശുശ്രൂഷയുടെ രംഗം മിക്കവാറും ഗലീലയിലാണ്.നാലാമത്തേതിൽ മിക്കവാറും യഹൂദ്യയിലാണ്. 2.ആദ്യത്തെ മൂന്നിൽ ശൂശ്രൂഷയുടെ കാലയളവ് ഒരു വർഷത്തിൽ അല്പം കൂടുതലാണ്.നാലാമത്തേതിൽ മൂന്ന് പെസഹായുടെ കാര്യം പറയുന്നതുകൊണ്ട് ശുശ്രുഷ മൂന്ന് വർഷത്തിലധികം നീണ്ടുനിന്നു എന്ന് കാണാം.
3.ആദ്യത്തെ മൂവർ പ്രധാനമായി ക്രിസ്തുവിന്റെ മനുഷ്യത്വത്തെയും യോഹന്നാൻ ദൈവത്വത്തെയും നമുക്ക് കാണിച്ചുതരുന്നു. 4.സിനോപ്റ്റിക്കുകൾ കർത്താവിന്റെ ജീവിതത്തിന്റെ ബാഹ്യവശങ്ങളെപ്പറ്റി പറയുമ്പോൾ യോഹന്നാൻ ആന്തരിക വശങ്ങൾ വെളിപ്പെടുത്തുന്നു. 5.സിനോപ്റ്റിക്കുകൾ ക്രിസ്തുവിന്റെ പ്രവർത്തികളെപറ്റി എഴുതുമ്പോൾ യോഹന്നാൻ പ്രഭാഷണങ്ങളെപ്പറ്റി എഴുതുന്നു.ആദ്യത്തെ മൂന്നിൽ പ്രഭാഷണങ്ങളുടെ സ്ഥാനത്തേക്കാൾ ഉപമകൾക്കുള്ള സ്ഥാനമാണ്.
യഥാർഥ ശുശ്രൂഷകൾ ഇങ്ങനെ ആയിരിക്കണം (യോഹന്നാൻ.15:1-16) 1.മുന്തിരിവള്ളിയോട് യോജിച്ചിരിക്കണം(5)
2.വേലയ്ക്കായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം(16)
3. വേലക്കാർ ഫലമുള്ളവർ ആയിരിക്കണം,അലസന്മാർ ആകരുത്(6:27;15:16) 4.എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നവർ ആയിരിക്കണം(15:12-16) 5.തങ്ങളുടെ ഫലത്തെ കാത്തു സുക്ഷിക്കുന്നവർ ആയിരിക്കണം.അതിനെ നശിപ്പിക്കുന്നവർ ആകരുത്(16;6:27)
യോഹന്നാന്റെ സുവിശേഷത്തിലെ 8 അടയാളങ്ങൾ
1. വെള്ളം വീഞ്ഞാക്കുന്നു (യോഹ.2:1-12)-യേശു ജീവന്റെ ഉറവിടം
2. രാജഭൃത്യന്റെ മകന്റെ സൗഖ്യം (യോഹ.4:46-54)-യേശു ദൂരത്തിന്റെമേൽ ആധിപത്യമുള്ളവൻ
3.ബഥേസ്ദാ കുളക്കരയിൽ കിടന്ന മനുഷ്യന്റെ സൗഖ്യം (യോഹ.5:1-17)- യേശു സമയത്തിന്റെമേൽ അധികാരി '
4.5000 പേരെ പോഷിപ്പിക്കുന്നു (യോഹ.6:1-14)- യേശു ജീവന്റെ അപ്പം 5.വെള്ളത്തിന്മേൽ നടക്കുന്നു, കാറ്റിനെ ശാന്തമാക്കുന്നു(യോഹ.6:15-21)-യേശു പ്രകൃതിയുടെമേൽ അധികാരമുള്ളവൻ
6.പിറവിയിലെ കുരുടനായവന്റെ സൗഖ്യം(യോഹ.9:1-41)-യേശു ലോകത്തിന്റെ വെളിച്ചം
7.ലാസറിനെ മരണത്തിൽ നിന്നുയിർപ്പിക്കുന്നു(യോഹ.11:17-45)- യേശു മരണത്തിന്മേൽ അധികാരി
8.അത്ഭുതകരമായ മീൻപിടുത്തം(യോഹ.21:6)- യേശു ജീവജാലങ്ങളുടടെമേൽ അധികാരമുള്ളവൻ
Advertising:
യേശുവിന്റെ ദൈവത്വം 6 സാക്ഷ്യങ്ങൾ :-
1.പിതാവ് (5:32-37,8:18)
2.പുത്രൻ (8:14,18:37)
3.പരിശുദ്ധാത്മവ് (15:26,16:13-15)
4.എഴുതപ്പെട്ട വചനം (1:45,5:39-46)
5.യോഹന്നാൻ സ്നാപകൻ (1:7,5:32-35)
6.ശിഷ്യന്മാർ (15:27,19:35,21:24)
യോഹന്നാന്റെ ഉള്ളടക്കം
വചനം ജഡമായിത്തീർന്നു 1:1-18
യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം 1:19-34
ആദ്യശിഷ്യന്മാർ 1:35-51
കാനാവിലെ അത്ഭുതം 2:1-12
യേശു ദൈവാലയം ശുദ്ധീകരിക്കുന്നു 2:13-25
യേശുവും നിക്കോദേമൊസും 3:1-21
യേശുവിനെക്കുറിച്ച് യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം 3:22-36 ശമര്യാക്കാരി സ്ത്രീയോട് യേശു സംസാരിക്കുന്നു 4:1-23
ദൈവം ആത്മാവാകുന്നു 4:24-42
യേശു രാജഭൃതൃന്റെ മകനെ സൗഖ്യമാക്കുന്നു 4:43-54
കുളക്കരയിലെ സൗഖ്യം 5:1-15
ജീവൻ പുത്രനിലൂടെ 5:16-47
യേശു അയ്യായിരത്തെ പോഷിപ്പിക്കുന്നു 6:1-14
യേശു വെളളത്തിന്മേൽ നടക്കുന്നു 6:15-24
യേശു ജീവന്റെ അപ്പം 6:25-59
ശിഷ്യന്മാർ പലരും യേശുവിനെ വിട്ടുപോകുന്നു 6:60-71
യേശു കൂടാരപ്പെരുന്നാളിൽ ഉപദേശിക്കുന്നു 7:1-53
യേശു വൃഭിചാരിണിക്ക് പാപക്ഷമ നല്കുന്നു 8:1-11
ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു 8:12-30
അബ്രഹാമിന്റെ യഥാർത്ഥ മക്കൾ 8:31-59
പിറവിയിലെ കുരുടനായ ഒരുവനെ യേശു സൗഖ്യമാക്കുന്നു 9:1-41
ഞാൻ നല്ല ഇടയൻ ആകുന്നു 10:1-21
ഞാനും പിതാവും ഒന്നാകുന്നു 10:22-41
യേശു ലാസറിനെ ഉയിർപ്പിക്കുന്നു 11:1-16
ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു 11:17-46
പരീശന്മാർ യേശുവിനെ ഭയപ്പെടുന്നു 11:47-57
മറിയ യേശുവിനെ തൈലം പൂശുന്നു 12:1-11
യേശു യെരുശലേമിൽ പ്രവേശിക്കുന്നു 12:12-19
യേശു തന്റെ മരണം പ്രവചിക്കുന്നു 12:20-50
യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നു 13:1-30
പുതിയ കല്പന 13:31-38
യേശു പിതാവിങ്കലേക്കുള്ള വഴി 14:1-14
പരിശുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്യുന്നു 14:15-31
മുന്തിരിവള്ളിയും കൊമ്പുകളും 15:1-27
യേശു പീഡനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു 16:1-6
പരിശുദ്ധാത്മാവിന്റെ പ്രവൃത്തി 16:7-24
ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു 16:25-33
യേശു തനിക്കു സ്വന്തമായവർക്കു വേണ്ടി പ്രാർഥിക്കുന്നു 17:1-28
യേശു പിടിക്കപ്പെടുന്നു 18:1-14
പത്രൊസ് ക്രിസ്തുവിനെ തള്ളിപ്പറയുന്നു 18:15-18
യേശു മഹാപുരോഹിതന്റെ മുമ്പിൽ 18:19-28
യേശു പീലാത്തൊസിന്റെ മുമ്പിൽ 18:29-40
യേശുവിനെ മരണത്തിനു വിധിക്കുന്നു 19:1-15
ക്രൂശീകരണം 19:16-30
യേശുവിന്റെ വിലാപ്പുറം കുത്തിത്തുളയ്ക്കുന്നു 19:31-37
യേശുവിന്റെ അടക്കം 19:38-42
ഉയിർത്തെഴുന്നേല്പ് 20:1-10
യേശു മഗ്ദലക്കാരി മറിയയയ്ക്ക് പ്രത്യക്ഷനാകുന്നു 20:11-23
തോമസിന്റെ അവിശ്വാസം 20:24-31
യേശു മഗ്ദലക്കാരി മറിയയ്ക്ക് പ്രത്യക്ഷനാകുന്നു 21:1-14
യേശുവും പത്രൊസും 21:15-19
യേശുവും പ്രിയ ശിഷ്യനും 21:20-25