സംഖ്യപുസ്തകം

Advertising: 1.സംഖ്യപുസ്തകം:-പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിന്റിൽ നിന്നും എടുത്തിട്ടുള്ളതാണ് മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രന്ഥനാമമായ സംഖ്യാപുസ്തകം. സംഖ്യകൾ എന്നർഥംവരുന്ന 'അരിത്മോയി' എന്നതാണ് സെപ്റ്റ്വജിന്റിലെ  തലക്കെട്ട്. പുസ്തകത്തിൽ കാണുന്ന രണ്ട് കണക്കെടുപ്പുകളെപ്പറ്റി പരാമർശിക്കുന്നതാണിത്. എബ്രായ ബൈബിളിൽ ആദ്യ വാക്യത്തിലെ അഞ്ചാമത്തെ പദമായ 'ബെമിദ്ബാർ'  (മരുഭൂമിയിൽ) ആണ് ഗ്രന്ഥനാമമായി ഉപയോഗിച്ചിട്ടുള്ളത്. ചില പുരാതന കയ്യെഴുത്തു പ്രതികൾ ആദ്യത്തെ പദമായ 'വയ്യേദബ്ബർ'(അവൻ അരുളിച്ചെയ്തു) ഗ്രന്ഥനാമമായി ഉപയോഗിച്ചിരിക്കുന്നു. പ്രയാണങ്ങളുടെ പുസ്തകം, പിറുപിറുപ്പുകാരുടെ പുസ്തകം, മോശയുടെ നാലാം പുസ്തകം, എന്നിങ്ങനെയൊക്കെ ഗ്രന്ഥം അറിയപ്പെടാറുണ്ട്.
2.സ്ഥലവും കാലവും:- മോശയുടെ ജീവിതത്തിന്റെ അന്ത്യസമയത്ത് എഴുതി.20:1 മുതലുള്ള സംഭവങ്ങൾ പുറപ്പാടിന് 40 വർഷത്തിനുശേഷം സംഭവിച്ചതാണ്. യെരീഹോവിന്നെതിരെ (സംഖ്യ.36:13) യോർദ്ദാന്നക്കരെ യിസ്രായേൽ പാളയമടിക്കുന്നതോടെ സംഖ്യാപുസ്തകം  അവസാനിക്കുന്നു. 3.എഴുത്തുകാരൻ:- മോശെ
4.പശ്ചാത്തലവും സന്ദർഭവും:-മരുഭൂമിയിൽ വെച്ച് നടന്ന സംഭവങ്ങളാണിതിൽ  വിവരിച്ചിട്ടുള്ളത്. ''മരുഭൂമിയിൽ'' എന്ന പദം 48 പ്രാവശ്യം കാണാം. കൃഷിക്ക് അനുയോജ്യമല്ലാത്തതും വളരെക്കുറച്ച് മഴ ലഭിക്കുന്നതുമായ പ്രദേശമാണിത്. ആടുമാടുകൾക്കു മാത്രം പറ്റിയ സ്ഥലമാണിത്. 1:1-10:10 ൽ യിസ്രായേൽ സീനായി മരുഭൂമിയിൽ ആണ്. അവിടെ വെച്ച് മോശൈക ഉടമ്പടി നൽകി (പുറ.19:24). 10:11-12:16 ൽ അവർ സീനായിയിൽ നിന്നും കാദേശ്-ബർ ന്നേയയിലേക്കു യാത്ര ചെയ്തു.കാദേശിൽ വെച്ചു നടന്ന സംഭവങ്ങളാണ് 13:1-20:13 ൽ കാണുന്നത്.20:14-22:1 ൽ ജനം മോവാബ് സമഭൂമിയിലേക്കു യാത്ര ചെയ്തു. മോവാബിന് വടക്ക് സമതലത്തിൽ പാളയമിറങ്ങിയിരുന്ന സമയത്തെ സംഭവങ്ങളാണ് 22:2-36:13 ലുള്ളത്.
5.ഉള്ളടക്കം :- യിസ്രായേൽമക്കളുടെ രണ്ടു തലമുറകളുടെ അനുഭവങ്ങളാണ് സംഖ്യാപുസ്തകം വിവരിക്കുന്നത്. ഒന്നാം തലമുറയുടെ ചരിത്രം പുറപ്പാട്.2:23 ൽ ആരംഭിച്ച സംഖ്യാ.14 അവസാനിക്കുന്നു.
ഇവിടെ ജനത്തെ എണ്ണുന്നു. കനാലിൽ പ്രവേശിച്ച് അതു കൈവശമാക്കാൻ  അവർ മടിച്ചതുകൊണ്ട് അവരുടെ ജീവിതം മരുഭൂമിയിൽ ഒടുങ്ങി. രണ്ടാം തലമുറയുടെ ചരിത്രം രണ്ടാം ജനസംഖ്യ എടുപ്പോടെ  ആരംഭിക്കുന്നു.(26:1-56) അവർ യുദ്ധത്തിനു പോകുകയും (26:2) ദേശം അവകാശമാക്കുകയും ചെയ്തു.(26:52-56) ഇവരുടെ ചരിത്രം 26:1 ൽ തുടങ്ങി യോശുവ 24 ൽ അവസാനിക്കുന്നു.ജനത്തിന് മുന്നേറണമെങ്കിൽ അവർ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കുകയും ചെയ്യണമെന്ന ആഹ്വാനമാണ് പുസ്തകം നൽകുന്നത്.
6.താക്കോൽ വാക്യങ്ങൾ :- 14:22,20:12
7.യേശുക്രിസ്തു :-
നമ്മുടെ ഉയർത്തപ്പെട്ടവൻ
8.സ്ഥിതിവിവരണക്കുകൾ:-ബൈബിളിലെ 4 പുസ്തകം, 36 അദ്ധ്യായങ്ങൾ,1288 വാക്യങ്ങൾ, 42 നിവൃത്തിയായി പ്രവചന വാക്യങ്ങൾ 15 നിവൃത്തിയാകാനുള്ള പ്രവചനവാക്യങ്ങൾ.

3 കണക്കെടുപ്പുകൾ ഉള്ളതായി കാണുന്നു
1.തിരുനിവാസത്തിനുവേണ്ടി നികുതിക്കായുള്ള എണ്ണം എടുക്കൽ (പുറ.30:12-16)
2.സൈന്യത്തിന്റെ ആദ്യത്തെ എണ്ണൽ (സംഖ്യാ.1:2-46)
3.സൈന്യത്തിന്റെ രണ്ടാമത്തെ എണ്ണൽ (സംഖ്യാ.26:1-51)

പടയാളികളോടൊപ്പം എണ്ണപ്പെടാത്ത 5 വിഭാഗങ്ങൾ (സംഖ്യാ.3:1-39)
1.സ്ത്രീകൾ
2.കുട്ടികൾ
3.വൃദ്ധർ
4.പരദേശികൾ
5.എല്ലാ പ്രായത്തിലുമുള്ള ലേവ്യർ

യിസ്രായേലിന്റെ 5 പ്രധാന പാളയങ്ങൾ (സംഖ്യാ.2:1-34)
1.തിരുനിവാസത്തിനു ചുറ്റുമായി ലേവ്യ പാളയത്തിന്റെ 4 വിഭാഗങ്ങൾ ഇവയിൽ കിഴക്ക് പുരോഹിതന്മാരുടെ പാളയവും (സംഖ്യാ.3:38),
തെക്ക് കെഹാത്യരുടെ പാളയവും(സംഖ്യാ.3:29-30),
പടിഞ്ഞാറ് ഗേർശോന്യരുടെ പാളയവും
(സംഖ്യാ.3:23,24), വടക്ക് മെരാര്യരുടെ പാളയവും
ഉൾപ്പെട്ടിരുന്നു (സംഖ്യാ.3:35)
2.പുരോഹിതന്മാരുടെ പാളയത്തിന് അപ്പുറിത്ത് തിരുനിവാസത്തിനു കിഴക്ക്  യെഹൂദയുടെയും, യിസ്സാഖാരിന്റെയും,സെബുലൂന്റെയും ഗോത്രങ്ങൾ ഉൾപ്പെട്ട യെഹൂദയുടെ പാളയം 186,400 പേർ (സംഖ്യാ.2:10-16)
3.കെഹാത്യരുടെ പാളയത്തിന് അപ്പുറത്ത്
തിരുനിവാസത്തിന് തെക്ക് ഭാഗത്ത് രൂബേന്റെയും, ശിമയോന്റെയും, ഗാദിന്റെയും ഗോത്രങ്ങൾ ഉൾപ്പെട്ട രൂബേന്റെ പാളയം -151,450 പേർ (സംഖ്യാ.2:10-16)
4.ഗേർശോന്യരുടെ പാളയത്തിന് അപ്പുറത്ത്
തിരുനിവാസത്തിന് പടിഞ്ഞാറ് എഫ്രയീമിന്റെയും, മനശ്ശയുടെയും, ബെന്യാമീന്റെയും ഗോത്രങ്ങൾ ഉൾപ്പെടെ എഫ്രയീമിന്റെ പാളയം-108,100 പേർ (സംഖ്യാ.2:18-24)
5.മെരാര്യരുടെ പാളയത്തിന് അപ്പുറത്ത് തിരുനിവാസത്തിന് വടക്ക് ദാന്റെയും, ആശേരിന്റെയും, നഫ്താലിയുടെയും ഗോത്രങ്ങൾ
 ഉൾപ്പെടെ ദാന്റെ പാളയം -157,600
 (2:25-31)

ലേവ്യരുടെ 3 ശാഖകൾ
1.ഗേർശോന്യർ (സംഖ്യാ.2:17-26)
2.കെഹാത്യർ (സംഖ്യാ.2:27-32)
3.മെരാര്യർ (2:33-38)

ലേവ്യരുടെ ജോലികൾ

👉ഗേർശോനൃരുടെ 7 വിധ ജോലി (സംഖ്യാ.3:25-26,4:21)
1.തിരുനിവാസം
2.സമാഗമനകൂടാരം
3.തിരുനിവാസത്തിന്റെ പുറമൂടി
4.സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല
5.പ്രാകാരത്തിന്റെ മറശ്ശീലകൾ
6.തിരുനിവാസത്തിനും,യാഗപീഠoത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുള്ള മറശ്ശീല
7.തിരുനിവാസത്തിന്റെ കയറുകൾ
കെഹാത്യരുടെ 7 വിധ ജോലി (സംഖ്യാ.3:29-31,4:4)
1.സാക്ഷ്യപെട്ടകം
2.കാഴ്ചയപ്പത്തിന്റെ മേശ
3.നിലവിളക്ക്
4.താമ്ര, സ്വർണ യാഗപീoങ്ങൾ
5.വിശുദ്ധ മന്ദിരത്തിലെ പാത്രങ്ങൾ
6.തിരശ്ശീലകൾ,അന്തർ തിരശ്ശീല എന്നിവ ചുക്കുക
7.തിരുനിവാസത്തിലെ ശുശ്രൂഷ
മെരാര്യരുടെ 8 വിധ ജോലി 
1. തിരുനിവാത്തിന്റെ പലക
2.അന്താഴം
3.തിരുനിവാസത്തിന്റെ തൂൺ
4.അടിസ്ഥാന ചുവടുകൾ
5.പ്രാകാരത്തിന്റെ തൂണുകൾ
6.പ്രാകാരത്തിന്റെ ചുവടുകൾ
7.മറ്റ് ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും
8.തൂണുകൾക്കു മുകളിൽ നിന്നും തറയിലെ കുറ്റികൾവരെ എത്തുന്ന കയറുകൾ

മഹാപുരോഹിതന്റെ 5 വിധ ജോലികൾ (സംഖ്യ.4:16-20)

1.വിളക്കുകൾ കെടാതെ സൂക്ഷിക്കുക
2.ധൂപവർഗം കത്തിക്കുക
3.നിരന്തരഭോജനയാഗം അർപ്പിക്കുക
4.എല്ലാ അഭിഷേക ജോലികളും ചെയ്യുക 5.തിരുനിവാസവും,അതിലുള്ളതൊക്കയും,അതിന്റെ പാത്രങ്ങളുടെയും മേൽനോട്ടം വഹിക്കുക

യിസ്രായേലിന് ''വെള്ളം കിട്ടാത്ത'' 3 സന്ദർഭങ്ങൾ
1.മാറായിൽ (പുറ.15:22)
2.രെഫീഭീമിൽ (പുറ.17:1)
3.കാദേശിൽ (സംഖ്യാ.20:1-2)

മഞ്ഞ്ക്കു റിച്ച് രണ്ട് വിശദീകരണങ്ങൾ*
1.കൊത്തമ്പാലരിപോലെ വലിപ്പവും അക്യതിയും (സംഖ്യാ.11:6-8,പുറ.16:31) മധ്യധരണിക്കടലിന് ചുറ്റും ധാരാളമായി കൊത്തമ്പാലരി കൃഷി ചെയ്തിരുന്നു.അതിന്റെ അരി ഔഷധമായും അതുപോലെ സൂപ്പിനും,പച്ചടിക്കും രുചിക്കായി ചേർക്കുന്നു പതിവും ഉണ്ടായിരുന്നു.
2.മന്നയുടെ നിറം ഗുല്ഗുലുവിന്റെ പോലെ അഥവാ വെളുത്ത പശ പോലെയോ വെളുത്ത മുത്തുപോലെയോ ആയിരുന്നു.(പുറ.16:31)

യിസ്രായേലിലെ ആദ്യത്തെ 6 പുരോഹിതന്മാർ
1.മോശെ (പുറ.40:17-33,സങ്കീ.99:6)
2.അഹരോൻ (പുറ.28:1-3,ലേവ്യ.8)
3.നാദാബ് (ലേവ്യ.10:1-7,സംഖ്യാ.3:1-4)
4.അബീഹൂ (ലേവ്യ.10:1-7,സംഖ്യാ.3:2-4)
5.എലെയാസാർ (സംഖ്യാ.3:2-4)
6.ഈഥാമാർ (സംഖ്യാ.3:2-5)

കനാൻ ഒറ്റുനോക്കാനുള്ള രണ്ട് കല്പനകൾ
1.കനാൻ ഒറ്റുനോക്കുവാൻ ആളെ അയയ്ക്കുക (സംഖ്യാ.13:2)
2.നിങ്ങൾ ഓരോ ഗോത്രത്തിൽ നിന്നും ഒരു ആളെ വീതം അയയ്ക്കണം.ഇത് യിസ്രായേൽ പാരാൻ മരുഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്തു.(സംഖ്യാ.13:2-4)

ഒറ്റുനോട്ടക്കാർ കണ്ടുപിടിക്കാൻ കല്പിച്ച 3 കാര്യങ്ങൾ (സംഖ്യാ.13:17-20)
1.കനാൻ എതുതരം ഭൂമിയാണ് - നല്ലതോ,മോശമോ, പുഷ്ടിയുള്ളതോ, ഇല്ലാത്തതോ,വൃക്ഷം ഉള്ളതോ ഇല്ലാത്തതോ എന്ന് നോക്കുക (സംഖ്യാ.13:17-20)
2.ഏതുതരം ആളുകൾ - ബലവാന്മാരോ,ബലഹീനരോ, അധികമോ,കുറവോ,ചെറിയവരോ,വലിയവരോ എന്ന് നോക്കുക (സംഖ്യാ.13:18)
3.ഏതുതരം പട്ടണങ്ങൾ- മതിലുള്ളതോ,തുറന്നതോ (സംഖ്യാ.13:19-20)

കനാൻ ഒറ്റുനോക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 പേർ (സംഖ്യാ.13:4-15)
1.രൂബേനിൽ നിന്ന്  ശമ്മൂവ
2.ശിമെയോനിൽ നിന്ന് ശാഫാത്ത്
3.യെഹൂദയിൽ നിന്ന് കാലേബ്
4.യിസ്സാഖാരിൽ നിന്ന് ഈഗാർ
5.എഫ്രയീമിൽ നിന്ന് യോശുവ
6.ബെന്യാമീനിൽ നിന്ന് പൽതി
7.സെബൂലൂനിൽ നിന്ന് ഗദ്ദീയേൽ
8.മനശ്ശെയിൽ നിന്ന് ഗദ്ദി
9.ദാനിൽ നിന്ന് അമ്മീയേൽ
10.ആശേരിൽ നിന്ന് സെഥൂർ
11.നഫ്താലിയിൽ നിന്ന് നഹ്ബി
12.ഗാദിൽ നിന്ന് ഗയൂവേൽ

മോശെയ്ക്ക് എതിരായ 10 പിറുപിറുക്കലുകൾ
1.യിസ്രായേൽ വെള്ളത്തിനു വേണ്ടി (പുറ.15:24-26)
2.യിസ്രായേൽ ഭക്ഷണത്തിനു വേണ്ടി (പുറ.16:2-8)
3.യിസ്രായേൽ വെള്ളത്തിനു വേണ്ടി (പുറ.17:3-7)
4.മിര്യാമും,അഹരോനും അസൂയയാൽ (സംഖ്യാ.12:1-16)
5.യിസ്രായേൽ ഭയവും,ഭീരുത്വവും മൂലം (സംഖ്യാ.14:2-38)
6.കോരഹും കൂട്ടരും അസൂയയാൽ (സംഖ്യാ.16:1-35)
7.യിസ്രായേൽ വിദ്വേഷം മൂലം (16:41-50)
8.യിസ്രായേൽ അസൂയയാൽ (സംഖ്യാ.17:1-13)
9.യിസ്രായേൽ വെള്ളത്തിനു വേണ്ടി (സംഖ്യാ.20:1-13
10.യിസ്രായേൽ ഭക്ഷണത്തിനു വേണ്ടി (സംഖ്യാ.21:4-9)

അഹരോന്റെ വടിക്കു ഭവിച്ച 3 കാര്യങ്ങൾ (സംഖ്യാ.17:5-10)
1.അത് തളിർത്തു.
2.അത് പൂത്തു.
3.അത് ബദാം ഫലം കായ്ച്ചു.

ക്രിസ്തുവിന്റെ 5 വിധ നിഴലുകൾ (സംഖ്യാ.21:1-9)
1.സർപ്പം പാപത്തിന്റെ ഒരു പ്രതീകമായിരുന്നു; നാം പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കേണ്ടതിന് ക്രിസ്തു നമുക്കുവേണ്ടി പാപമായി.(2 കൊരി.5:21)
2.സർപ്പം കൊടിമരത്തിന്മേൽ ഉയർത്തപ്പെട്ടു (യോഹ.3:14-16)
3.താമ്രസർപ്പത്തെ നോക്കിയതിനാൽ യിസ്രായേലിലെ രോഗികൾ സൗഖ്യമായി; മറ്റുള്ളവർ ക്രിസ്തുവിനെ നോക്കി സംഖ്യം പ്രാപിച്ചു.(മത്താ.8:17,യോഹ.3:14-15,1 പത്രൊ.2:24)
4.സർപ്പത്തെ നോക്കിയ യിസ്രായേല്യർ തുടർന്ന് ജീവിച്ചു; അതുപോലെ സത്യമായി ക്രിസ്തുവിനെ നോക്കുന്നവർ നിത്യമായി  ജീവിക്കും(യോഹ.3:14-15)
5.ഈ സമയത്ത് യിസ്രായേലിന് ദൈവം മറ്റൊരു പ്രതിവിധിയും നല്കിയില്ല; അതുകൊണ്ട് രക്ഷ ആഗ്രഹിക്കുന്നവർക്കുള്ള ഏക പ്രതിവിധി ക്രിസ്തുമാത്രമാണ്.

മിദ്യാനിലെ 5 രാജാക്കന്മാർ
1.ഏവി (സംഖ്യാ.31:8-9,യോശു.13:21)
2.രേക്കെം (സംഖ്യാ.31:8-9)
3.സൂർ (സംഖ്യാ.31:8-9)
4.ഹൂർ (സംഖ്യാ.31:8-9)
5.രേബ (സംഖ്യാ.31:8-9)

മധ്യധരണ്യാഴിയുടെ മറ്റുചില പേരുകൾ
1.മഹാസമുദ്രം (സംഖ്യാ34:6-7,യോശു.1:4,9:1)
2.പടിഞ്ഞാറേ കടൽ (ആവ.11:24,34:2)

യിസ്രായേലിനോട് താരതമ്യപ്പെടുത്തിയിരിക്കുന്ന 3 കാര്യങ്ങൾ
1.കാട്ടുപോത്ത് (സംഖ്യാ.23:22,24:8)
2.വലിയതും പൂർണ്ണവളർച്ചയെത്തിയതുമായ ഒരു സിംഹം (സംഖ്യാ.23:24)
3.ബാലസിംഹം (സംഖ്യാ.23:24)

ലേയയുടെ 6 പുത്രന്മാർ
1.യെഹൂദാ
2.യിസ്സാഖാർ
3.സെബൂലൂൻ
4.ലേവി
5.രൂബേൻ
6.ശിമെയോൻ
റാഹേലിന്റെ 2 പുത്രന്മാർ
1.ബെന്യാമീൻ
2.യോസേഫ്
🗝മനശ്ശെ
🗝എഫ്രയീം

സില്പയുടെ 2 പുത്രന്മാർ
1.ആശേർ
2.ഗാദ്
ബിൽഹയുടെ 2 പുത്രന്മാർ
1.ദാൻ
2.നഫ്താലി

രൂബേൻ പണിത 6 ഉറപ്പുള്ള പട്ടണങ്ങൾ
1.ഹെശ്ബോൻ (സംഖ്യാ.32:37-38)
2.എലെയാലേ (സംഖ്യാ.32:37-38)
3.കിര്യത്തയീം (സംഖ്യാ.32:37,യോശു.13:19)
4.നെബോ (സംഖ്യാ.32:37)
5.ബെയോൻ (സംഖ്യാ.32:37)
6.സെബാം (സംഖ്യാ.32:37)

ദീർഘായുസ്സിനുള്ള 10 വൃവസ്ഥകൾ
1.വിഗ്രഹാരാധനയിൽ നിന്ന് ഒഴിഞ്ഞു ജീവിക്കുക (പുറ.20:2-3,ആവ.4:25-26)
2.കല്പപനകൾ പ്രമാണിക്കുക (ആവ.4:40,6:2,11:8-9,32:46-47)
3.മാതാപിതാക്കന്മാരെ ബഹുമാനിക്കുക (ആവ.5:16,എഫെ.6:2)
4.ദൈവത്തിന്റെ വഴികളിൽ നടക്കുക (ആവ.5:33)
5.ദൈവത്തെ ഭയപ്പെടുക (ആവ.6:2,സദ്യ.10:27,സഭാ.8:13)
6.താഴ്മയും അനുസരണവും (ആവ.17:20)
7.ജീവജാലങ്ങളോട് ദയ (ആവ.22:6-7)
8.ദൈവത്തോടുള്ള വിശ്വാസ്തത (ആവ.30:18)
9.ബുദ്ധിയും പരിജ്ഞാനവും ഉണ്ടായിരിക്കുക (സദൃ.28:2)
10.ദ്രവ്യാഗ്രഹം വെറുക്കുക (സദ്യ.28:16)

സൃഷ്ടിയുടെ 3 മണ്ഡലങ്ങൾ

1.മീതെ സ്വർഗത്തിൽ :- മാലാഖമാർ, കെരൂബുകൾ,സാറാഫുകൾ,സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ,മുതലായവ
2.താഴെ ഭൂമിയിൽ :- മനുഷ്യൻ മൃഗങ്ങൾ,മുതലായവ
3.വെളളത്തിൽ :- മത്സൃങ്ങൾ മുതലായവ

സംഖ്യാപുസ്തകത്തിന്റെ ഉള്ളടക്കം
യുദ്ധ പ്രാപ്തരായവരുടെ കണക്കെടുപ്പ് 1:1-46
ലേവ്യരുടെ നിയമനം 1:47-54
ഗോത്രത്തലവന്മാരും പാളയങ്ങളും 2:1-34
ലേവൃരുടെ എണ്ണവും ചുമതലയും 3:1-39
ആദ്യജാതന്മാരുടെ വീണ്ടെടുപ്പ് 3:40-51
കെഹാത്യർ 4:1-20
ഗേർശോന്യർ 4:21-28
മെരാര്യർ 4:29-49
പാളയത്തിന്റെ വിശുദ്ധി 5:1-4
അക്യത്യത്തിനുള്ള പ്രതിശാന്തി 5:5-10
ശങ്കാവിഷ നിയമം 5:11-31
നാസീർവ്രത നിയമം 6:1-27
തിരുനിവാസ പ്രതിഷ്oയോടനുബന്ധിച്ച് അർപ്പിച്ച വഴിപാടുകൾ
7:1-89
നിലവിളക്ക് കത്തിക്കുന്നു 8:1-4
ലേവ്യരുടെ ശുദ്ധീകരണം 8:5-26
പെസഹായുടെ നിയമങ്ങൾ 9:1-14
മേഘം തിരുനിവാസത്തെ മൂടുന്നു 9:15-23
വെള്ളി കാഹളങ്ങൾ 10:1-10
യിസ്രായേൽമക്കൾ സീനായിയിൽ നിന്നു പുറപ്പെടുന്നു 10:11-36
യഹോവ കടപ്പക്ഷികളെ അയയ്ക്കുന്നു 11:1-15
എഴുപതു മുപ്പന്മാർ 11:16-35
മിര്യാമും അഹരോനും മോശെക്കെതിരായി സംസാരിക്കുന്നു 12:1-16
പന്ത്രണ്ടു പേരെ കനാൽ ഒറ്റുനോക്കാൻ അയയ്ക്കുന്നു 13:1-25
ഒറ്റുകാർ വർത്തമാനം കൊണ്ടുവരുന്നു 13:26-33
ജനം മത്സരിക്കുന്നു 14:1-12
മോശെ മധ്യസ്ഥത ചെയ്യുന്നു 14:13-45
യാഗങ്ങൾ സംബന്ധിച്ച നിയമങ്ങൾ 15:1-31
ശബ്ബത്ത് ലംഘിച്ചവനെ കല്ലെറിഞ്ഞു കൊല്ലുന്നു 15:32-41
കോരഹിന്റെ മത്സരം 16:1-50
അഹരോന്റെ വടി തളിർക്കുന്നു 17:1-13
പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകൾ 18:1-24
ഉദർച്ചാർപ്പണം 18:25-32
ശുദ്ധീകരണ ജലം 19:1-22
മിര്യാമിന്റെ മരണം 20:1-13
യിസ്രായേൽ കടന്നുപോകുന്നത് എദോം നിരസിക്കുന്നു 20:14-21
അഹരോന്റെ മരണം 20:22-29
അരാദിനെ നശിപ്പിക്കുന്നു 21:1-3
താമ്രസർപ്പം 21:4-9
മോവാബ് ചുറ്റിയുള്ള യാത്ര 21:10-35
ബാലാക്ക് ബിലെയാമിനുവേണ്ടി ആളയയ്ക്കുന്നു 22:1-20
ദൂതനും ബിലെയാമിന്റെ കഴുതയും 22:21-41
ബിലെയാമിന്റെ പ്രവചനങ്ങൾ 23:1-30
ബിലെയാം യിസ്രയേലിന്റെ ഭാഗ്യാവസ്ഥ പ്രവചിക്കുന്നു 24:1-25
യിസ്രായേൽ ബാൽ-പെയോരിനെ ആരാധിക്കുന്നു 25:1-18
രണ്ടാമത്തെ ജനസംഖ്യയെടുപ്പ് 26:1-51
അവകാശം ചിട്ടിട്ടു വിഭാഗിക്കുന്നു 26:52-65
സെലോഫഹാദിന്റെ പുത്രിമാർ 27:1-23
പ്രതിദിന യാഗങ്ങൾ 28:1-8
ഉത്സവങ്ങളിലെ യാഗങ്ങൾ 28:9-31,29:1-40
നേർച്ചകൾ സംബന്ധിച്ച നിയമം 30:1-16
മിദ്യാന്യരെ തോല്പിക്കുന്നു 31:1-54
രൂബേനും,ഗാദും യോർദ്ദാനു കിഴക്ക് അവകാശം പ്രാപിക്കുന്നു 32:1-42
മരുഭൂമിയിലുടെയുള്ള പ്രയാണം 33:1-56
കനാന്റെ അതിരുകൾ 34:1-29
ലേവ്യരുടെ അവകാശം 35:1-28
രക്തപാതകം സംബന്ധിച്ച നിയമം 35:29-34
സ്ത്രീകളുടെ അവകാശം സംബന്ധിച്ച നിയമം 36:1-13