പുതുതലമുറ ഇത് ഒന്നു വായിച്ചിട്ട് പോകു..

Advertising:
താങ്കളുടെ ആത്മീയ ജീവിതം വിജയകരമായി പോകുന്നുവോ?⁉ ചെറുപ്പകാരിൽ നിങ്ങളുടെ ഈ പ്രായത്തിൽ ഏറ്റവും പ്രധാനപെട്ടത് വിശുദ്ധ ജീവിതമാണ്.  ഒന്നു ചിന്തിക്കുക.❗ പെന്തെക്കൊസ്തുക്കർ എന്നാൽ വേർപാടും വിശുദ്ധിയും  കാത്തു സൂക്ഷിക്കുന്ന  ലോകത്തിലെ ഏക സമൂഹം ആണ്. എന്നാൽ നമ്മുടെ സഭകളിലെ ചെറിയ ഒരു കൂട്ടം ആൺകുട്ടികളും, പെൺകുട്ടികളും ജാതികളെപോലെ ലോകമോഹത്തിനും പാപത്തിനും അടിമകൾ ആയി തീർന്നിരിക്കുന്നു. ആധുനിക മാധ്യമങ്ങളുടെ കടന്നു കയറ്റം പുതിയ തലമുറയ്ക്കു വെല്ലുവിളി ഉയർത്തുന്നതാണ്. മൊബൈൽ ഫോൺ,വാട്സപ്പ്, ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ഫ്രീ നെറ്റ് ദുരുപയോഗം ചെയ്യപ്പെടുന്നു.
സിനിമ കാണാത്ത എത്ര പെന്തെക്കൊസ്തു വീടുകൾ ഉണ്ട് ഇന്ന്. സിനിമ സാത്താന്റെ ഏജന്റ് ആണെന് എത്ര പേർക്ക് അറിയാം. ആത്‍മഹത്യ എങ്ങനെ ചെയാം, ഒരാളെ എങ്ങനെ കൊല്ലാം, ഒരു പെണ്ണ് കുട്ടിയെ എങ്ങനെ പാട്ടിലാക്കാം, അശുദ്ധമായ രാഗംങ്ങൾ ഇത് പോലെ ഉളള ആശയങ്ങൾ ദൈവികം അല്ല.ഇന്ന് കാണുന്ന സിനിമകളിൽ കുഞ്ഞു പ്രായത്തിൽ തന്നെ ആണും പെണ്ണും പരസ്പരം സ്നേഹിക്കുന്ന കഥകൾ.ഇത് കണ്ട് പുതിയ തലമുറ പഠിക്കുമ്പോൾ തകരുന്നത്   ഇന്നത്തെ തലമുറയാണ്.ചെറു പ്രായത്തിൽ തന്നെ ദൈവ ഹിതം അല്ലാത്ത ബന്ധങ്ങളിൽ പെട്ടു പോകുന്നു. ഒരിക്കലും തിരിച്ചു വരാതെ വണ്ണം പിശാച് അവരെ കൊണ്ട് പോകുന്നു.കാമുകി കാമുക ബന്ധങ്ങൾ ഭാവിയെ മാത്രം അല്ല ആത്മീയ ജീവിതത്തെ തന്നെ തകർക്കുന്നതാണ്. അതിലൂടെ ഉണ്ടാകുന്ന അശുദ്ധമായ മ്ലേച്ചമായ പ്രവർത്തികൾ അവരെ ദൈവ ശിക്ഷയിലേക് നയിക്കുന്നതാണ്. വീട്ടുകാർ അറിയാതെയുള്ള വീഡിയോ ചാറ്റുകൾ, ഫോട്ടോ കൈമാറ്റം, അശ്ലീല സംഭാഷണം, ലൈംഗിക ബന്ധങ്ങൾ തുടങ്ങി കാര്യങ്ങൾ ഇന്ന് പല ചെറുപ്പക്കാരായ പെന്തകോസ്ത്കാരിലും കണ്ട് തുടങ്ങിയിരിക്കുന്നു.
അന്യ മതസ്ഥരായുളള പ്രണയ ബന്ധങ്ങൾ കുടുംബത്തെയും ദൈവ സഭയെയും  തകർക്കുന്നതാണ്. ദൈവ സഭയും കുടുംബവും ഇത് മൂലം അപമാനിക്കപ്പെടുന്നു.
കൊരിന്ത്യർ 2:14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച?വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?
ശിശോന്റെ അഭിഷേകത്തെ തകർത്തത് ഇത്തരം ബന്ധങ്ങൾ ആണെന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. പലപ്പോഴും നമുക്ക്‌ ദൈവം നൽകിയ അഭിഷേകവും വാഗ്ദത്തവും ഇതിലൂടെ നഷ്ടപ്പെടുന്നു.
ചില ദൈവഹിതം അല്ലാത്ത ബന്ധങ്ങളോട് വിട പറയാൻ നിങ്ങൾ ധൈര്യം കാണിച്ചാൽ ദൈവം തീർച്ചയായും മാനിക്കും.
എബ്രായ ബാലന്മാരായ ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിവർ നെബൂഖദ്‌നേസ്സർ രാജാവ്‌ നിർമിച്ച സ്വർണ പ്രതിമയെ കുമ്പിടാൻ വിസമ്മതിച്ച പോലെ പ്രതികൂലങ്ങളിൽ പ്രലോഭനങ്ങളിൽ വീഴാതെ വചനത്തെ അതായത് പ്രമാണത്തെ തെറ്റിക്കാതെ ഇരുന്നാൽ ദൈവം നമ്മുക്ക്‌ നൽകുന്നത് പ്രത്യേക അനുഗ്രഹങ്ങൾ ആണ്.
എങ്ങനെയും അവനെ അല്ലെങ്കിൽ അവളെ സ്വന്തം ആക്കുവാൻ ശ്രമിക്കുന്നുവർ ദൈവസന്നിധിയിൽ കണക്ക് പറയേണ്ടിവരും.ഭാവിയിൽ ദൈവം നിങ്ങൾക്ക് അല്ലെങ്കിൽ അവർക്ക് നൽകാൻ ആഗ്രഹിച്ച തുണയെ നിങ്ങൾ മാറ്റി മറിക്കുകയാണ് ഇവിടെ ചെയുന്നത്. ദൈവഹിതത്തെ മാറ്റി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുമ്പോൾ വേദനിക്കുന്നത് നമുക്കു വാഗ്ദത്തം തന്ന യേശുവാണ്. മറിച്ചു വചനപ്രകാരം ഉള്ള ജീവിതമാണെങ്കിൽ നിത്യതയിൽ നിങ്ങൾ കാണും എന്നു ഉറപ്പുണ്ട്.
എഫെസ്യർ 5:5 ദുർന്നടപ്പുകാരൻ,അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
കൊലൊസ്സ്യർ.3:5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ
ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു.
റോമർ12:1-2 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
ഇന്ന് തന്നെ ദൈവസന്നിധിയിൽ മടങ്ങി വന്നു ദൈവഹിതമല്ലാത്ത ബന്ധങ്ങളെ വിട്ടു പാപങ്ങളെ എറ്റു  ഉപേക്ഷിച്ചാൽ ദൈവം നിന്നെ മാനിക്കും.ദൈവ കരംങ്ങളിൽ നിന്നെ തന്നെ സമർപ്പിക്കുക.നഷ്ടപ്പെട്ടതെല്ലാം നിനക്ക് ദൈവം പകരം നൽകും.
ഈ ലോകം മുഴുവൻ നേടിയാലും നിന്റെ നിത്യത നഷ്ടപ്പെട്ടാൽ ഈ ഭൂമിയിൽ നേടിയത് എല്ലാം നിത്യനഷ്ടം ആകും.
വേർപാട്
സ്നാനപെട്ടിട്ടും പഴയ മനുഷ്യന്റെ പ്രവർത്തി ചെയുന്നവർക്ക് ശിക്ഷ ലഭിക്കും. വചനം അറിഞ്ഞിട്ടു സ്നാനപ്പെടാതെ ഇരിക്കുന്നവരെ ഒരു നിത്യ അഗ്നി കാത്തിരിക്കുന്നു.
നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങള്‍ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കില്‍ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
സഭാപ്രസംഗി 11:8
യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.
 ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.

വിശ്വാസം സ്നാനം
Advertising:

പ്രിയ യുവാവേ/യുവതിയെ, യേശു താങ്കളെ സ്നേഹിക്കുന്നു. യേശുവിനുവേണ്ടി ജീവിതം മാറ്റിവയ്ക്കാമോ. ദൈവരാജ്യം കെട്ടുപണിക്കുവേണ്ടി നമ്മെത്തന്നെ സമർപ്പിക്കമേ.. മോഹങ്ങൾക്ക് ഓടാതെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നതുമായ യേശുവിനെ നോക്കാമോ..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ