വിഗ്രഹാരാധനാ....!

Advertising:
പുറപ്പാടു 20:1-6

ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.
എബ്രായ ബൈബിൾ നമസ്കരിക്കുക എന്ന വാക്കിന് ഷാഹാ എന്നാണ് കൊടുത്തിരിക്കുന്നത്. നമസ്കരിക്കുക എന്ന വാക്കിന് 4 അർത്ഥങ്ങൾ ഉണ്ട്.
1. കുനിയുക (ഉല്പത്തി.43:28)
2. കുമ്പിടുക (1 ശമുവേൽ.2:36)
3. വണങ്ങുക ( യെശയ്യാവ്.45:14, ഉല്പത്തി.27:29)
4. സാഷ്ടാംഗം വീഴുക (2 ശമൂവേൽ.9:6,1 രാജാക്കന്മാർ.1:31,എസ്ഥേർ.3:2-5)
ഒരു വിഗ്രഹം എടുത്തു നോക്കിയാലും, ഒരു ഫോട്ടോ എടുത്തു നോക്കിയാലും . അതിന്റെ രൂപസാദൃശം  ഒരുപോലെ ആണ് ഇരിക്കുന്നത് .ഒരു ഫോട്ടോയെ തൂത്തു തുടച്ച് വൃത്തിയാക്കി അതിന് മാലയിടുമ്പോൾ അതിനെ ദൈവം കാണുന്നത് അന്യദൈവസേവ എന്നാണ്.
''നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. അതുകൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.''
ആവർത്തനപുസ്തകം 4:15-18

നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ. ഒരു
warning word ആയിട്ടാണ് പറഞ്ഞിരിക്കുന്നത്.


ആരാധിക്കരുതാത്ത 12 കാര്യങ്ങൾ

1. തടികൊണ്ടോ, കല്ലുകൊണ്ടോ,ലോഹം കൊണ്ടോ ഉള്ള വിഗ്രഹം (പുറപ്പാട്.20:4)
2. ആണിന്റെയോ,പെണ്ണിന്റെയോ ഏതെങ്കിലും സാദൃശ്യം (ആവർത്തനം.4:16)
3. ഏതെങ്കിലും മൃഗത്തിന്റെ സാദ്യശൃം (ആവർത്തനം.4:17)
4. ഏതെങ്കിലും പക്ഷിയുടെ സാദൃശ്യം (ആവർത്തനം.4:17)
5. സൂര്യൻ (ആവ.4:19,യെഹെ.8:16)
6. നക്ഷത്രങ്ങൾ (ആവ.4:19)
7. ചന്ദ്രൻ (ആവർ.4:19)
8. ആകാശ സൈന്യം,സ്വർഗീയ സംഘങ്ങൾ (ആവ.4:19,2 രാജാ.17:16)
9. മീതെ സ്വർഗത്തിലുള്ള ഏതെങ്കിലും ജീവികളുടെ സാദൃശ്യം (റോമർ.1:23,പുറ.20:4)
10. ഭൂമിയിലുള്ള ഏതെങ്കിലും ഇഴജാതിയുടെ സാദൃശ്യം (ആവ.4:18,റോമ.1:23)
11. ഭൂമിയിലുള്ള ഏതെങ്കിലും ജീവിയുടെ സാദ്യശൃം (പുറ.20:4)
12. വെള്ളത്തിലുള്ള ഏതെങ്കിലും മത്സ്യത്തിന്റെ സാദൃശ്യം (പുറ.20:4,ആവർ.4:18)

Advertising:

തുടരും....

Advertising: