ലേവ്യപുസ്തകം

Advertising:
ലേവ്യപുസ്തകം:- ലേവ്യപുസ്തകം എന്ന പേര് ലേവ്യരെ സംബന്ധിച്ച് കാര്യങ്ങൾ എന്ന് അർഥത്തിൽ (ഗ്രീക്ക് പരിഭാഷയായി
സെപ്റ്റ്വജിന്റിൽ ഉപയോഗിച്ചിട്ടുള്ള "ലിയുറ്റിക്കോൺ' എന്ന് പദത്തിൽ നിന്നും സ്വീകരിച്ചതാണ്. എബ്രായ ബൈബിളിൽ,
ഉല്പത്തിയിലും പുറപ്പാടിലും കാണുന്നതുപോലെ ആദ്യപദങ്ങളാണ് തലക്കെട്ടായി ഉപയോഗിച്ചിട്ടുള്ളത്. "പിന്നെ അവൻ വിളിച്ചു''എന്ന് അർഥം വരുന്ന “വായ്ഇക്രാ' എന്നാണ് എബായ പേര്.
സ്ഥലവും കാലവും:-
പുറപ്പാടിന്റെ (ബി.സി. 1445) രണ്ടാം വർഷം ഒന്നാം മാസമായ ആബീബ് (നിസാൻ) മാസം മുതൽ ഈ വെളിപ്പാടുകൾ ലഭിച്ചുതുടങ്ങി. അതിനുശേഷം രണ്ടാം മാസത്തിലാണ്
സംഖ്യാപുസ്തകം ആരംഭിച്ചത് (സീവ്;സംഖ്യാ.1:1).
എഴുത്തുകാരൻ:-
"യിസ്രായേൽ മക്കൾക്കുവേണ്ടി യഹോവ സീനായി
പർവതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ തന്നെ'' (27:34; 7:38; 25:1; 26:46) എന്നതിൽ നിന്നും മുൻ പറയുന്ന കാര്യങ്ങളെല്ലാം ദൈവത്തിൽ നിന്നും പ്രാപിച്ച് മോശെ
എഴുതിയതാണെന്നു പറയുന്നു. ദൈവം മോശെക്ക് ഈ പ്രമാണങ്ങൾ നൽകി എന്ന് 56 പ്രാവശ്യം കാണുന്നുണ്ട്. യേശുക്രിസ്തുവും മോശെയുടെ ഗ്രന്ഥകർത്തൃത്വത്തെ അംഗീകരിച്ചിട്ടുണ്ട് (മർക്കൊ.1:44;ലേവ്യ.13:49).
പശ്ചാത്തലവും സന്ദർഭവും :-
പുറപ്പാട് പുസ്തകം അവസാനിക്കുന്നത് ദൈവം കൊടുത്ത് മാതിർകപ്രകാരം സമാഗമനകൂടാരത്തിന്റെ പണികൾ പൂർത്തീകരിക്കുന്നതോടെയാണ്. സമാഗമനകൂടാരം നിവർത്തിയ ഉടൻ യഹോവയുടെ തേജസ് ഇറങ്ങിവസിച്ചു. തുടർന്ന് കൂടാരത്തോടു ബന്ധപ്പെട്ട് ആരാധന,യാഗങ്ങൾ, ലേവ്യർക്കുള്ള നിർദ്ദേശങ്ങൾ
എന്നിവ മരുഭൂമിയിൽ നിന്നും അവർ യാത്രപുറപ്പെടുന്നതു
വരെയുള്ള 50 ദിവസങ്ങൾ കൊണ്ട് ദൈവം നൽകുന്നതാണ്
ലേവ്യാപുസ്തകത്തൽ കാണുന്നത്.
ഉള്ളടക്കം :-
ദൈവത്തിന്റെ വിശുദ്ധിയും യിസായേൽ വിശുദ്ധരായിരിക്കാനുള്ള ദൈവത്തിന്റെ ഹിതവുമാണ് പുസ്തകത്തിന്റെ പ്രമേയം.ദൈവത്തിന്റെ വിശുദ്ധി, മനുഷ്യന്റെ പാപാവസ്ഥ, യാഗം,
തിരുനിവാസത്തിൽ ദൈവീകസാന്നിധ്യം എന്നിവ വ്യക്തമായി
ദർശിക്കാവുന്നതാണ് യാഗം(42പ്രാവശ്യ), .പുരോഹിതൻ (189പ്രാവശ്യം) രക്തം (86പ്രാവശ്യം) വിശുദ്ധം (87പ്രാവശ്യം),
പാപപരിഹാരം (45പ്രാവശ്യം)
എന്നീ പദങ്ങൾ ആവർത്തിച്ച്
ഉപയോഗിച്ചിരിക്കുന്നു. പുതിയനിയമത്തിൽ 90 പ്രാവശ്യം
ലേവ്യയിൽ നിന്നുള്ള പരാമർശങ്ങൾ കാണാം. 125-ലധികം പ്രാവശ്യം അശുദ്ധിയെ കുറ്റപ്പെടുത്തുകയോ വിശുദ്ധികരിക്കാൻ
ആജ്ഞാപിക്കുകയോ ചെയ്യുന്നു. ഇതിനു കാരണമായി “ഞാൻ
യഹോവയാകുന്നു'' “ഞാൻ വിശുദ്ധനാകുന്നു'' എന്ന പ്രസ്താ
വന കാണാം. 50 ലധികം പ്രാവശ്യം ഈ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
താക്കോൽ വാക്യങ്ങൾ:-
17:11; 20:7, 8
യേശുക്രിസ്തു:- നമ്മുടെ പാപപരിഹാര യാഗം
സ്ഥിതിവിവരക്കണക്കുകൾ:- വേദപുസ്തകത്തിലെ മൂന്നാമത്തെ പുസ്തകം 27 അധ്യായങ്ങൾ 859 വാക്യങ്ങൾ; 2 ചോദ്യങ്ങൾ നിവൃത്തിയായ 58 പ്രവചന വാക്യങ്ങൾ; നിവൃത്തിയാകുവാനുള്ള 6 പ്രവചന വാക്യങ്ങൾ; 799 ചരിത്രവാക്യങ്ങൾ 795 കല്പനകൾ 26 വാഗ്ദാനങ്ങൾ 125 ദീർഘദർശനങ്ങൾ  ദൈവത്തിൽ നിന്നുള്ള 35 സന്ദേശങ്ങൾ.

ലേവ്യ യാഗങ്ങൾ
ലേവ്യപുസ്തകം ഒന്നു മുതൽ ഏഴു വരെയുള്ള
അദ്ധ്യായങ്ങളിൽ യാഗങ്ങളെ സംബന്ധിച്ച് ദൈവം യിസ്രായേലിനു
കൊടുത്ത വ്യവസ്ഥകൾ രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്
അവയ്ക്ക് ലേവ്യയാഗങ്ങൾ എന്നു പറയുന്നു. അഞ്ചുയാഗങ്ങളാണ്
പ്രധാനമായി അവിടെ കാണപ്പെടുന്നത്. അവ
1)ഹോമയാഗം:-
1:1-17
2)ഭോജനയാഗം:-
2:1-16
3)സമാധാനയാഗം:- 
3:1-17
4)പാപയാഗം:-
4:1-35,5:1-13
5)അകൃത്യയാഗം:- 5:14-6:1-7 എന്നി വയാകുന്നു. അവയുടെ വിവരണം യഥാക്രമം ലേവ്യപുസ്തകം
1 മുതൽ 5 വരെയുള്ള അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
6, 7 എന്നീ അദ്ധ്യായങ്ങളിൽ മേൽപറഞ്ഞ 5 തരം യാഗങ്ങളെ സംബന്ധിച്ചുള്ള പ്രമാണങ്ങളാണുള്ളത്. ഈ 5 പ്രധാനയാഗങ്ങൾ കൂടാതെ
പാനീയയാഗം,സ്വമേധായാഗം, നീരാജനാർപ്പണം,ഉദർച്ചാർപ്പണം,
കരപുരണയാഗം എന്നീപ്രകാരമുള്ള യാഗങ്ങളെ സംബന്ധിച്ചും നാം
വായിക്കുന്നു. എന്നാൽ അവ ആദ്യം പറഞ്ഞ 5 യാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽപ്പെടുന്നതാകയാൽ, പ്രധാനമായി ലേവ്യയാഗങ്ങൾ
അഞ്ച് എന്ന് നാം പറയുന്നു.

യാഗങ്ങളുടെ ആത്മീക സത്യങ്ങൾ
പഴയനിയമകാലത്ത് വിവിധ തരത്തിലുള്ള യാഗങ്ങൾ നിരവധിയായി അർപ്പിക്കപ്പെട്ടിരുന്നു. അവയെല്ലാം തന്നെ കർത്താവായ യേശു
കാൽവറിയിൽ നിവർത്തിച്ച ഏക യാഗത്തിന്റെ നിഴലുകളായിരുന്നു
(എബ്രാ.10:10-14). മുമ്പു പ്രസ്താവിച്ച അഞ്ചു യാഗങ്ങളുടെയും
സാരം ആ യാഗത്തിൽ അടങ്ങിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ
ക്രൂശുമരണം ദൈവനാമത്തിന് മഹത്വവും പുകഴ്ചയും കൈവരുത്തി.
അതുകൊണ്ട് യേശുക്രിസ്തു ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായിത്തീർന്നു (എഫേ.5 1-2). മാത്രമല്ല യേശുക്രിസ്തുവിന്റെ ക്രൂശുമരണം മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിന്
തികച്ചും പര്യാപ്തമായതും ആയിരുന്നു. ലോകാവസാനത്തിൽ സ്വന്തയാഗംകൊണ്ട് പാപപരിഹാരം വരുത്തുവാൻ അവൻ പ്രത്യക്ഷനായി
(എബ്രാ. 9: 26). അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു. നമ്മുടേതിനു മാത്രമല്ല സർവ്വലോകത്തിന്റെ പാപത്തിനും തന്നെ
(1യോഹ. 2: 2). അതിനാൽ പാപപരിഹാര (പ്രായശ്ചിത്ത) യാഗങ്ങളുടെയും പൊരുൾ ക്രിസ്തു അത്രേ.
യേശുക്രിസ്തു യാഗവസ്തു മാത്രമായിരുന്നില്ല, അർപ്പിക്കുന്ന
പുരോഹിതനും താൻ തന്നെ;യാഗപീഠവും അവൻ തന്നെ. പ്രതിരൂപങ്ങളിൽ അർപ്പണവസ്തുക്കൾ, യാഗപീഠം, അർപ്പിക്കുന്ന പുരോഹിതൻ ഇവ മൂന്നും വ്യത്യസ്ത കാര്യങ്ങളായിരുന്നു. എന്നാൽ അവയൂടെ തികഞ്ഞ പൊരുളായ ക്രിസ്തുവിൽ ഇവയെല്ലാം തന്നെ ഒരുമിച്ചു നിവർത്തിക്കപ്പെട്ടിരിക്കുന്നു.

ന്യായപ്രമാണത്തിൽ സൂചിപ്പിക്കുന്ന രണ്ടു വിധത്തിലുള്ള പാപങ്ങൾ:-

1)അബദ്ധവശാലുള്ള പാപം:-
(4:2,13-14,22-23,27-28;5:15,18;സംഖ്യ.15:24-29). ന്യായപ്രമാണം പറയുന്നതെന്താണെന്ന് അറിയാതെ അനുശാസിക്കുന്നത് എന്ത് എന്നറിയാതെ ചെയ്തുപോകുന്ന തെറ്റുകളും, തെറ്റാണെന്ന് അറിയാമായിരുന്നിട്ടും യാദൃശ്ചികമായി ചെയ്തുപോകുന്നവയുമായ പ്രവൃത്തികളുമാണ് ഇത്തരം പാപങ്ങളിൽ പെടുന്നത്
(ആവ. 19:4)
2) കരുതിക്കൂട്ടി ചെയ്യുന്ന പാപങ്ങൾ:- (പുറ.21:14; സംഖ്യ.15:30; ആവ.143; 17:12-13; 18:20-22;സങ്കീ.19:13;2 പത്രൊ.2:10). മനഃപൂർവമായും
അറിവോടെയും ധിക്കാരപൂർവമായും ചെയ്യുന്നവയാണ് ഇത്തരം പാപങ്ങൾ (24:11-16:എബ്ര.10:26-31)

ദഹനയാഗം സംബന്ധിച്ചുള്ള പ്രധാനവാസ്തുതകൾ

1) അതു സ്വമേധയാ അർപ്പിക്കേണതാണ്:- പാപയാഗവും അകൃത്യയാഗവും എല്ലാവരും നിർബന്ധമായി
കൊണ്ടുവരണം. എന്നാൽ സൗരഭ്യവാസനയായ ദഹനയാഗം നിർബന്ധത്താൽ അല്ല സ്വമനസ്സാലെ (സ്വമേധയാ) അർപ്പിക്കുന്നു. നിഷ്കളങ്കനും നീതിമാനുമായ യേശുകർത്താവ് നാം ദൈവത്തിന്റെ നീതി
യാകേണ്ടതിന് സ്വമനസ്സാലെ ദൈവേഷ്ടം ചെയ്യുവാൻ താണിറങ്ങി
സമ്പൂർണ്ണയാഗമായിത്തീർന്നു.(ഫിലിപ്പിയർ.2:5-8, സങ്കീ.40:7,8)
നാം സ്വമനസ്സാലെ നമ്മെത്തന്നെ ദൈവത്തിന് സമർപ്പിക്കണം.(റോമർ.12:1)
2) യാഗവസ്തു:- കാള,ചെമ്മരിയാട്, കോലാട്,കുറുപാവ്,
പ്രാവിൻകുഞ്ഞ് ഇവയിൽ ഏതെങ്കിലും അർപ്പകന്റെ പ്രാപ്തിയനുസരിച്ച് അർപ്പിക്കാം.ഇവയെല്ലാം ക്രിസ്തുവിന്റെ ഓരോ സ്വഭാവമഹത്വത്തെ കാണിക്കുന്നു.
(a)കാള:- യജമാനനെ പൂർണ്ണമായി അനുസരിക്കുന്നതും,
അപ്രകാരം ചെയ്യുന്നതിൽ ഏതു കഷ്ടതയും സന്തോഷത്തോടെ
സഹിക്കുന്നതുമായ ഒരു മൃഗമത്രേ കാള. യേശുക്രിസ്തു ദാസ്യത്വം സ്വീകരിച്ച് ഈ ലോകത്തിൽ അവതരിക്കുകയും തന്റെ സൃഷ്ടികളായ മനുഷ്യരിൽനിന്ന് നിരവധി പീoകൾ അനുഭവിക്കുകയും ചെയ്തു.മർക്കോസിന്റെ സുവിശേഷം യേശുവിനെ ദാസനായി ചിത്രീകരിക്കുന്നു എന്ന് മുൻ ക്ലാസുകളിൽ  പഠിച്ചത് ഓർക്കുക. (യെശ.42:1,സെഖ.3.8,മത്തായി.12.7,
ഫിലി.2:5-8,യെശ.52:13 എന്നീ വാക്യങ്ങളിൽ യേശുക്രിസ്തുവിനെക്കുറിച്ച് ''ദാസൻ'' എന്നത്രേ പറഞ്ഞിരിക്കുന്നത്.പിതാവിന്റെ ആജ്ഞകൾ ദാസനെപ്പോലെ അനുസരിച്ചു എന്നു മാത്രമല്ല മനുഷ്യരുടെ ഇടയിലും താൻ ഒരു ദാസനെപ്പോലെ ശുശ്രൂഷ ചെയ്തു. (യോഹ.13:4,5) ആ മനോഭാവം നമുക്കുണ്ടോ ?
(b)ചെമ്മരിയാട്:-പിറുപിറുപ്പോ,എതിർപ്പോ കൂടാതെ ശാന്തമായി കഷ്ടം സഹിക്കുന്ന ചെമ്മരിയാടിനെപ്പോലെ നമ്മുടെ കർത്താവ് പീഡനങ്ങൾ സഹിച്ചു (യെശ. 53:7, (പ്രവൃ. 8:32).ഉപദ്രവങ്ങളുടെ മുഖത്ത് സഹിഷ്ണുതയാണ് നമുക്കാവശ്യം.
(c) കോലാട്:- ശാപം വഹിക്കുന്ന മൃഗമത്ര കോലാട്. (ലേവ്യ.16:21-23, മത്താ. 25:32,33,41). മരത്തിൻമേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നെഴുതിയിരിക്കുന്നതുപോലക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. (ഗലാ.3:13, 2കൊരി. 5:21).ക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ പാപവും ശാപവും വഹിക്കുന്നതിനെയത്രെ കോലാട് ചൂണ്ടിക്കാണിക്കുന്നു.
(d) കുറുപാവ്:- (പ്രാവിൻകുഞ്ഞ്) ദരിദ്രരുടെ യാഗവസ്തുവത്രേ
ഇത് (ലേവ്യ.12:8) ക്രിസ്തു നമുക്കുവേണ്ടി ദരിദ്രനായിത്തീർന്ന
വസ്തുതയത്രേ ഇത് കാണിക്കുന്നത്. (2കൊരി, 8:9) യേശു കാലിത്തൊഴുത്തിൽ ജനിക്കുകയും തലചായ്പ്പാൻ ഇടമില്ലാതെ ഈ ലോകത്തിൽ ആയിരിക്കുകയും ചെയ്തു.(ലൂക്കോ.2:7,മത്തായി.8:20).മാത്രമല്ല, സങ്കടപ്പെട്ട് സഹായമറ്റനിലയിൽ കുറുകുകയും നിലവിളിക്കുകയും ചെയ്യുന്ന പാവിന്റെ അനുഭവം യേശുക്രിസ്തുവിനുണ്ടാകുകയും ചെയ്തു.ഗത്തശമനയിൽ യേശു ''ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും'' കഴിച്ചു (എബ്രാ.5:7,
മത്തായി 26:38-39). ക്രൂശിൽ കിടന്നുകൊണ്ട് ''എന്റെ ദൈവമേ,
എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്'' എന്നു നിലവിളിച്ചതും
ശ്രദ്ധേയമത്രേ. (മത്തായി.27:46).

3.യാഗവസ്തുവിന്റെ(മൃഗത്തിന്റെ)യോഗ്യത 

a) ഊനമില്ലായ്മ:- യാഗമൃഗം ഊനമില്ലാത്തത് ആയിരിക്കണം.
നമുക്കുവേണ്ടി ദഹനയാഗമായിത്തീർന്ന യേശു യാതൊരു കളങ്കവും ഇല്ലാത്തവനായിരുന്നു.ദൈവമുമ്പാകെയും രാഷ്ട്രീയ കോടതിയുടെ
മുമ്പാകെയും, സാമാന്യജനസമൂഹത്തിന്റെ മുമ്പിലും യേശു കുറ്റമറ്റവനായി തെളിയിക്കപ്പെട്ടു.
1.പിതാവായ ദൈവം (ലൂക്കോ. 3:22)
2.പീലാത്തോസ് (യോഹ.18:38) 3.പീലാത്തോസിന്റെ ഭാര്യ (മത്താ.27:19)
മർക്കൊസ്. 23 ; 41)
4.കൂടെ ക്രൂശിക്കപ്പെട്ട കള്ളൻ (ലൂക്കോ.23:41)
5.കാവൽപടയാളി (ലുക്കോ.23:47) മുതലായവരുടെ സാക്ഷ്യം ശ്രദ്ധിക്കുക.
(b) യാഗമൃഗം ആണായിരിക്കണം:-
ബലവും ധൈര്യവും ഉള്ളതായിരിക്കണമെന്നർത്ഥം. യേശുക്രിസ്തു രക്ഷിപ്പാൻ വല്ലഭനായ വീരനാം ദൈവം അത്രേ. (യെശ.53:1;9:6)


വേദപുസ്തകത്തിലെ വംശാവലിയുടെ 15 പട്ടികകൾ
1) ആകാശവും ഭൂമിയുംസൃഷ്ടിച്ചതിന്റെ ഉല്പത്തി വിവരം (ഉല്പത്തി.2:4)
2) ആദാമിന്റെ വംശപരമ്പര (ഉല്പ.5)
3) നോഹയുടെ വംശപരമ്പര (ഉല്പ. 6:9)
4) നോഹയുടെ പുത്രന്മാരുടെ വംശപരമ്പര (ഉല്ല 10)
5) ശേമിന്റെ വംശപരമ്പര (ഉല്പ.11:10)
6) തേരഹിന്റെ വംശപരമ്പര (ഉല്പ.11:27)
7) യിശ്മായേലിന്റെ വംശപരമ്പര (ഉല്പ.25:12)
8) യിസഹാക്കിന്റെ വംശപരമ്പര (ഉല്പ.25:19)
9) ഏശാവിന്റെ വംശപരമ്പര (ഉല്പ.36:1-8)
10) ഏശാവിന്റെ സന്തതികളുടെ വംശപരമ്പര
(ഉല്പ.36:9-43)
11) യാക്കോബിന്റെ വംശപരമ്പര (ഉല്പ.37:2)
12) അഹരോന്റെയും മോശെയുടെയും വംശപരമ്പര (സംഖ്യ.3:1)
13) ഫേരെസിന്റെ വംശപരമ്പര (രൂത്ത്.4:18)
14) അബ്രാഹാമിന്റെ വംശപരമ്പര (മത്താ.1:1-18) അല്ലങ്കിൽ അബ്രാഹാമിലൂടെയും ദാവീദിലൂടെയും എങ്ങനെയാണ് യേശുക്രിസ്തു വന്നതെന്ന് കാണിക്കുന്ന കുടുംബചരിത്രം. ഈ പട്ടികയോസേഫിന്റെ ശലോമോനിലൂടെയുള്ള പരമ്പരയെ നല്കുന്നു.
15)ആദാമിന്റെ വംശപരമ്പര (ലൂക്കൊ.3:23 -38).
അല്ലെങ്കിൽ ആദാമിലൂടെ എങ്ങനെയാണ്
യേശുക്രിസ്തു വന്നതെന്ന് കാണിക്കുന്ന
കുടുംബ ചരിത്രം. ഇത് ദാവീദിന്റെ മറ്റൊരു മകനായ നാഥാനിലൂടെയുള്ള മറിയയുടെ വംശപരമ്പര കാണിക്കുന്നു.

യാഗമർപ്പിക്കുന്ന വിധം

(a) അർപ്പകൻ യാഗമൃഗത്തിന്റെ തലയിൽ കൈവയ്ക്കുന്നു.
അങ്ങനെ, തന്റെ പേർക്ക് മരിക്കാൻ പോകുന്ന മൃഗത്തിന്റെ മരണത്തിന്
താൻ തന്നെ വാസ്തവത്തിൽ അർഹൻ എന്ന് സമ്മതിക്കുകയും അതിനോട് ഏകീഭവിക്കുകയും ചെയ്യുന്നു. നാം വിശ്വാസത്താൽ ക്രിസതുവിന്റെ മരണത്തോട് ഏകീഭവിക്കുന്നു.
(b) യാഗമ്യഗം കൊലപ്പെടുന്നു. പാപത്തിന്റെ ശമ്പളമായ മരണം
(റോമ.6:23) ക്രിസ്തു നമുക്കുവേണ്ടി അനുഭവിച്ചു (1കൊരി.15;31)
അത് വിശ്വാസത്താൽ നാം അംഗീകരിക്കുമ്പോൾ അത് നമ്മുടെ മരണമായി ദൈവം കണക്കിടുകയും നമ്മെ നീതീകരിക്കുകയും ചെയ്യുന്നു.
(c) യാഗമൃഗത്തിന്റെ തോലുരിക്കുന്നു. യാഗപീഠത്തിന്മേൽ വരുന്ന
യാഗമൃഗങ്ങളുടെ സ്വാഭാവികനിറം ഇല്ലാതാകുന്നു. യേശു അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും കളളന്മാരോടുകൂടി ക്രൂശിക്കപ്പെടുകയും ചെയ്തു. വിശ്വാസികൾ തങ്ങളുടേതായ എല്ലാ മഹിമയും ത്യജിച്ചിട്ടുവേണം തങ്ങളെത്തന്നെ കർത്തൃസന്നിധിയിൽ യാഗമായി സമർപ്പിക്കേണ്ടത്.
(d) ഖണ്ഡം ഖണ്ഡമായി മുറിച്ച് അംഗപ്രത്യംഗമായി യാഗപീoത്തിന്മേൽ അർപ്പിക്കണം. യേശു തന്നെത്തന്നെ നമുക്കു വേണ്ടി
സമ്പൂർണ്ണമായി യാഗാർപ്പണം ചെയ്തതു പോലെ നമ്മെത്തന്നെ
അർപ്പിക്കണം. തല (ബുദ്ധിശക്തി, ചിന്തകൾ) മേദസ്സ് (ശക്തി, ഉന്മേഷം), കുടൽ (അന്തരംഗം-വികാരങ്ങൾ,ഇച്ഛകൾ), കാൽ (നടപ്പ്-ജീവിതചര്യ) ഇവയെല്ലാം ദൈവത്തിനു സമർപ്പിക്കണം. (റോമ.6:13)
(e) സർവ്വവും അഗ്നിയാൽ ദഹിപ്പിക്കപ്പെടുന്നു.

രക്തം പുരട്ടിയ 20 സ്ഥലങ്ങൾ
1) ധൂപപീഠത്തിന്റെ കൊമ്പുകളിൽ (വാക്യം.7)
2) താമ്രയാഗപീഠത്തിന്റെ ചുവട്ടിൽ.
3) വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്ക് മുമ്പിൽ (വാക്യം.6)
4) താമ്രയാഗപീഠത്തിന്റെ കൊമ്പുകളിൽ (വാക്യം.30)
5) താമ്രയാഗപീഠത്തിന്മേൽ (1:5,11;3:2).
6) താമ്രയാഗപീഠത്തിന്റെ പാർശ്വത്തിൽ (5:9)
7) വിശുദ്ധമന്ദിരത്തിൽ (6:30:16:27)
8) പുരോഹിതന്റെ വലത്തെ കൈയുടെ പെരുവിരലിന്മേൽ (8:23-24)
9) പുരോഹിതന്റെ വലത്തെ കാതിന്മേൽ (8:23-24)
10) പുരോഹിതന്റെ വലത്തെ കാലിന്റെ പെരുവിരലിന്മേൽ (8:23-24)
11) വീടുകളിന്മേൽ (14:51-53)
12) ശുദ്ധീകരണം കഴിയുന്നവന്റെ വലത്തെ കാതിന്മേൽ (14:25,28)
13) ശുദ്ധീകരണം കഴിയുന്നവരുടെ കൈയുടെ
പെരുവിരലിന്മേൽ (14:25,28)
14) ശുദ്ധീകരണം കഴിയുന്നവരുടെ വലത്തെ കാലിന്റെ പെരുവിരലിന്മേൽ (14:25,28)
15) കൃപാസനത്തിന്മേൽ (16:14-15)
16) സമാഗമനകൂടാരത്തിന് മുന്നിൽ (സംഖ്യ.19:4)
17) ജനത്തിന്മേൽ (പുറ.24:6-8)
18) നിയമപുസ്തകത്തിനുമേൽ (പുറ.24:6-8)
19) പുരോഹിതന്മാരുടെമേൽ (പുറ.29:21)
20) പുരോഹിതന്മാരുടെ വസ്ത്രങ്ങളിന്മേൽ (പുറ.29:21)

ദൈവം ശുദ്ധീകരിച്ച 5 വസ്തുക്കൾ
1.ദിവസം(ഉല്പ.2:3 സംഖ്യ.27:14)
2.സമാഗമനകൂടാരം (പുറ.29:43-44)
3.ആദ്യജാതൻ (സംഖ്യ.8:17)
4.യേശുക്രിസ്തു (യോഹ.10:26)
5.ക്രിസ്ത്യാനികൾ (യൂദ.1)

ന്യായപ്രമാണത്തിലെ 22 വിശുദ്ധ കാര്യങ്ങൾ
1. വിശുദ്ധഭൂമി (പുറ. 3:5)
2. വിശുദ്ധസഭായോങ്ങൾ (ലേവ്യ.23)
3. യഹോവയുടെ നിവാസം (പുറ.15:13)
4. ശബത്ത് (പുറ.16:23,20:8,35:2)
5. യിസ്രായേൽജാതി (പുറ.19:6;ആവ 7:6)
6. ജനം (ലേവ്യ11:44; പുറ.22:31,29:37)
7. നാസീർവ്രതക്കാർ (സംഖ്യ.6:5-8)
8. അങ്കി/വസ്ത്രം (16:4; പുറ. 28:2-4)
9. വിശുദ്ധ സാധനങ്ങൾ (ലേവ്യ.22:2;പുറ.28:38)
10. വിശുദ്ധ വഴിപാടുകൾ (പുറ.28:38)
11. വിശുദ്ധപട്ടം (പുറ. 29:6;39:30)
12. പാളയം (ആവ.23:14)
13. യാഗങ്ങൾ (ലേവ്യ.23:20; പുറ.29:33-34)
14. അഭിഷേകതൈലം (പുറ.30:25)
15. ധൂപവർഗം (പുറ. 30:37)
16. വിശുദ്ധമന്ദിരം (ലേവ്യ.16:33)
17. വൃക്ഷങ്ങളുടെ ആദ്യഫലം (ലേവ്യ.19:24)
18. യഹോവയുടെ നാമം (20:3,22:2-32)
19. പുരോഹിതന്മാർ (2:6-8)
20. ഭോജനയാഗങ്ങൾ (ലേവ്യ.22:2-16)
21. ദശാംശം (ലേവൃ.27:30-32)
22. വെളളം (സംഖ്യ. 5:17)

സാമാന്യവേല ഇല്ലാത്ത 5 തരം ദിവസങ്ങൾ
1. ആഴ്ചതോറുമുള്ള ശബ്ബത്ത് (പുറ.20:8-11)
2. പ്രത്യേക ശബ്ബത്തുകളും ഉപവാസ ദിനങ്ങളും (ലേവ്യ.23:6-8,34-36)
3. പെന്തെക്കൊസ്ത് പെരുന്നാൾ (ലേവ്യ.23:21)
4. കാഹളധ്വനി പെരുന്നാൾ (ലേവ്യ.23:25)
5. മഹാപാപപരിഹാരദിന പെരുന്നാൾ (ലേവ്യ.23:27-32)

പുരോഹിതന്മാരുടെ 10 ശാരീരിക യോഗ്യതകൾ (ലേവ്യ.21:17)
1. ഊൗനമില്ലാത്ത ശരീരം (ലേവ്യ.21:17-18,21)
2. കുരുടനാകരുത് (വാക്യം. 18)
3. മുടന്തനാകരുത് (വാക്യം.18,ആവ.15:21;മലാ.1:8,13)
4. പതിമുക്കനാകരുത് (വാക്യം.18)
5. അധികാംഗനാകരുത് (വാക്യം.18)
6. കാലൊടിഞ്ഞവനാകരുത് (വാക്യം 19)
7. കൈയൊടിഞ്ഞവനാകരുത് (വാക്യം.19)
8. കുനനാകരുത് (വാ.20)
9. മുണ്ടനാകരുത് (വാക്യം.20)
10. പൂക്കണ്ണനാകരുത് (വാക്യം.20)
ഇന്ന് ശുശ്രൂഷകർക്ക് ഇത്തരം യോഗ്യതകൾ ആവശ്യമായിരുന്നുവെങ്കിൽ അധികം പേരും ശുശ്രൂഷയിൽ നിന്ന് പുറത്തു പോകേണ്ടി വരുമായിരുന്നു.

രക്തത്താൽ പ്രായശ്ചിത്തം കഴിച്ച 3 സ്ഥലങ്ങൾ
1. അതിവിശുദ്ധസ്ഥലം (ലേവ്യ.16:12-16,20)
2. വിശുദ്ധസ്ഥലം (16:16-20)
3. താമ്രയാഗപീOo (16:18-20)

ആഴ്ചതോറുമുള്ള ശബ്ബത്ത്  ആചാരംങ്ങൾ
1. ആറു ദിവസം വേല ചെയ്യണം;ഏഴാം ദിവസം വിശുദ്ധ സഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്.
2. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും യഹോവയുടെ ശബ്ബത്തായ അന്ന് ഒരു വേലയും ചെയ്യരുത്.(എബ്രാ.10:24)

കാഴ്ചയപ്പം- 7 കല്പനകൾ (ലേവ്യ.24:1-10)
1. നേരിയ മാവെടുത്ത് 12 ദോശ ചുടുക (വാക്യം.5)
2. ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം.
3. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ ആറുവീതമുള്ള രണ്ടടുക്കായിവക്കണം (വാക്യം.6)
4. ഓരോ അടുക്കിന്മേൽ നിവേദ്യമായി നിർമലമായ കുന്തുരുക്കം വെക്കണം (വാക്യം.7)
5. നിത്യ നിയമമായി യിസ്രായേൽമക്കളോടു അത് വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവക്കണം (വാക്യം.8)
6. ഓരോ ആഴ്ചയ്ക്കു ശേഷം അപ്പം അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം (വാക്യം.9)
7. ഇത് ഒരു നിത്യനിയമവും എന്നേക്കുമുള്ള ചട്ടവും ആയിരിക്കണം (വാക്യം.8-10)
Advertising:
ലേവ്യപുസ്തകത്തിന്റെ വിഭജനം
ഹോമയാഗത്തിന്റെ പ്രമാണം 1:1-17
ഭോജനയാഗത്തിന്റെ പ്രമാണം 2:1-16
സമാധാനയാഗത്തിന്റെ പ്രമാണം 3:1-17
പാപയാഗത്തിന്റെ പ്രമാണം 4:1-35,5:1-13
അകൃതൃയാഗത്തിന്റെ പ്രമാണം 5:14-19,6:1-7
യാഗങ്ങളുടെ പ്രമാണം 6:8-30,7:1-10
സമാധാന യാഗം 7:11-27
പുരോഹിതന്റെ ഓഹരി 7:28-38
പുരോഹിതന്മാരുടെ ശുദ്ധീകരണം 8:1-9
പുരോഹിതന്മാരുടെ യാഗം 8:10-36
പുരോഹിതന്മാർ ശുശ്രൂഷ ആരംഭിക്കുന്നു 9:1-24
നാദാബിന്റെയും,അബീഹൂവിന്റെയും പാപം 10:1-20
ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങൾ 11:1-47 സ്ത്രീകളുടെ ശുദ്ധീകരണം 12:1-8
കുഷ്ഠരോഗ ലക്ഷണങ്ങളും ചികിത്സയും 13:1-59
കുഷ്oരോഗികളുടെ ശുദ്ധീകരണം 14:1-32
കുഷ്ഠരോഗ ലക്ഷണം 14:33-57
സ്രവത്തിൽ നിന്നുള്ള ശുദ്ധീകരണം 15:1-33
മഹാ പാപപരിഹാരദിനം 16:1-34
യാഗങ്ങൾക്ക് ഏക സ്ഥലം 17:1-9
രക്തം ഭക്ഷിക്കുന്നത് നിരോധിക്കുന്നു 17:10-16,18:1-30
വിശുദ്ധിയും നീതിയും സംബന്ധിച്ച നിയമങ്ങൾ 19:1-37
പാപത്തിനുള്ള ശിക്ഷ 20:1-27
പുരോഹിതന്മാർക്കുള്ള നിയമങ്ങൾ 21:1-24,22:1-16
പ്രസാദകരമല്ലാത്ത യാഗങ്ങൾ 22:17-33
ശബ്ബത്ത് 23:1-3
പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും 23:4-8
ആദ്യഫല പെരുന്നാൾ 23:9-14
വാരോത്സവം (പെന്തക്കോസ്ത്) പെരുന്നാൾ 23:15-22
കാഹളധ്വനി പെരുന്നാൾ, മഹാപാപ പരിഹാരദിനം 23:23-32
കുടാര പെരുന്നാൾ 23:33-44
നിലവിളക്കും കാഴ്ചയപ്പവും 24:1-9
ദൈവദൂഷണത്തിനുള്ള ശിക്ഷ 24:10-23
ശബ്ബത്ത് വർഷം 25:1-7
യോബേൽ സംവത്സരം 25:8-34
ദരിദ്രനെ വീണ്ടെടുക്കുന്നത് 25:35-46
ദാസന്മാരെ വീണ്ടെടുക്കുന്നത് 25:47-55
അനുസരണത്തിനുള്ള പ്രതിഫലം 26:1-13
അനുസരണക്കേടിനുള്ള ശിക്ഷ 26:14-46
നേർച്ചകൾ സംബന്ധിച്ച നിയമങ്ങൾ 27:1-34
Advertising: