ദൈവമക്കൾ എങ്ങനെ ആയിരിക്കണം..


Advertising: വായിക്കുക അനുഗ്രഹം പ്രാപിക്കുക...👇

ദൈവമക്കൾ അന്യോന്യം ചെയ്യേണ്ടത്
(ഇതു വായിക്കുമ്പോൾ ദൈവവചനം എടുത്ത് വാക്യം ശ്രദ്ധിച്ച് വായിക്കുക,ധ്യാനിക്കുക, സമർപ്പിക്കുക)

ദൈവമക്കൾ ആരാണ്...?
ദൈവത്താൽ വിളിക്കപ്പെട്ടവർ.

🔵 വിശുദ്ധ വിളിയാൽ വിളിക്കപ്പെട്ടവർ ( 2 തിമോ 1:9)

🔵 പരമ വിളിയാൽ വിളിക്കപ്പെട്ടവർ (ഫിലി. 3:14)

🔵 സ്വർഗ്ഗീയ വിളിയാൽ വിളിക്കപ്പെട്ടവർ (എബ്രായർ 3:1)

എന്തിനു വിളിച്ചു?

🔵 രക്ഷയ്ക്കായി വിളിച്ചു. (2 തെസ്സ 2:14.)

🔵 നിത്യജീവനായി വിളിച്ചു. ( 1 തിമോ 6:12)

🔵 കൂടെ വസിക്കാൻ വിളിച്ചു.(യോഹ 14:3)

🔵 വിശുദ്ധിയ്ക്കായി വിളിച്ചു. (2 തെസ്സ 4:7)

ദൈവമക്കൾ എന്തു ചെയ്യണം?

🔵  വിളിയുടെ ആശ എന്തെന്നു മനസ്സിലാക്കണം. (എഫേ 1:17,18)

🔵  നമ്മുടെ പഴയ മനുഷ്യൻ (സ്വഭാവം) മരിച്ചുവെന്ന് അറിയണം.  (റോമർ 6:6,കൊലോ. 3:5,8, ഗലാ. 5:19,20,21)

🔵 പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോടുകൂടെ ഉരിഞ്ഞുകളയണം. (കൊലോ 3:5,8, 5:19-21)

🔵  സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിക്കണം. (എഫേ 4:22,24)

🔵 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കണം. തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബാ 2:2) (നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന നിത്യജീവനു വേണ്ടി ഏതു കഷ്ടവും സഹിച്ച് പിടിച്ചു നിൽക്കണം).

🔵 ക്രിസ്തുവിന്റെ ഭാവം നിങ്ങളിൽ ഉണ്ടായിക്കട്ടെ. ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ മനുഷ്യരൂപം എടുത്തു ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്നു. (ഫിലി 2:5)

🔵 അതുകൊണ്ട് വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയ വിളിക്ക് ഓഹരിക്കാരായുള്ളാരേ,നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ. (എബ്രായർ 3:1)

🔵  അവനിൽ വസിക്കുന്നുവെന്ന് പറയുന്നവർ അവൻ നടക്കുന്നതുപോലെ നടക്കേണ്ടതാകുന്നു. (1 യോഹ. 2:6)

🔵 ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ച് നടക്കുന്നതുപോലെ നിങ്ങൾ ഇനിയും നടക്കരുത്. (എഫേ. 4:17)

🔵  നിങ്ങളെ വിളിച്ചവൻ വിശുദ്ധനാകയാൽ നിങ്ങളുടെ സകല നടപ്പിലും വിശുദ്ധരാകുവിൻ. (1 പത്രോസ് 1:14)

Advertising:
ദൈവമക്കളിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ?


👉 സ്നേഹം

🔹 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. (മത്തായി 13:34,35)

🔹 ദൈവമക്കൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം. (റോമർ 13:8)

🔹 സ്നേഹം വർദ്ധിച്ചു വരണം. (1 തെസ്സ 3:12)

🔹 സ്നേഹം അധികം വർദ്ധിച്ചു വരണം. (1 തെസ്സ 4:9,10)

🔹 സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. (ഗലാ 5:13)

🔹 സ്നേഹം എന്ന കവചം ധരിപ്പിൻ. (1 തെസ്സ 5:8)

🔹 സകലത്തിനും മുമ്പേ ഉറ്റ സ്നേഹമുള്ളവരായിരിപ്പിൻ. (1 പത്രോസ്‌ 4:8)

🔹 ആളാംപ്രതി അന്യോന്യം സ്നേഹം പെരുകിവരേണം (2 തെസ്സ 1:3)

🔹 കല്പന തന്നതുപോലെ അന്യാന്യം സ്നേഹിക്കേണം. (1 യോഹ 3:23)

🔹 സഹോദര വർഗ്ഗത്തെ സ്നേഹിപ്പിൻ. (1 പത്രോ 2:17)

🔹 സകല ഉത്സാഹവും കഴിച്ച് സഹോദരപ്രീതിയോട് സ്നേഹവും കൂട്ടിക്കൊൾവിൻ. (2 പത്രോസ്‌ 1:5,6,7)

🔹 അന്യോന്യം സ്നേഹിക്ക. സ്നേഹം ദൈവത്തിൽനിന്ന് വരുന്നു. (1 യോഹ 4:7,8,9,10,11)

🔹 ദൈവത്തെ സ്നേഹിക്കുന്നവർ ദൈവമക്കളെയും സ്നേഹിക്കും.   (1 യോഹ 5:1,2,3)

🔹 ഞാൻ ദൈവത്തെ സ്നേഹിക്കുവെന്ന് പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. (1 യോഹ 4:20)

🔹 സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തിൽ നിന്നുള്ളവനല്ല.(പിശാചിന്റേതാണ്) (1 യോഹ 3:10)

🔹 സഹോദരപീതിയോട് സ്നേഹ കൂട്ടാത്തവൻ കുരുടൻ ആണ്, അവൻ അശുദ്ധനാണ്. (2 പത്രോസ് 1:9)

🔹 സഹോദരനെ സ്നേഹിക്കാത്തവൻ കുലപാതകനാണ് യാതൊരു കുലപാതകനും നിത്യജീവൻ ഉള്ളിൽ ഇല്ല. (1 യോഹ 3:15)

🔹 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും സ്നേഹമില്ലായെങ്കിൽ ഒന്നുമില്ല. (1 കൊരി 13:1)

🔹 പ്രവചനവരം ഉണ്ടായാലും മലകളെ നീക്കുവാനുള്ള വിശ്വാസം ഉണ്ടായാലും സ്നേഹമില്ലായെങ്കിൽ ഒന്നുമില്ല. (1 കൊരി 13:2)

🔹 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും സ്നേഹമില്ലായെങ്കിൽ ഒന്നുമില്ല. (1 കൊരി 13:3,8)

🔹 ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു. ഇവയിൽ വലിയതോ സ്നേഹം തന്നെ. (1 കൊരി 13:13)

🔹 എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. (കൊലോ 3:14)

🔹 സ്നേഹം നിർവ്യാജം ആയിരിക്കട്ടെ. (റോമർ 12:9)

🔹 അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്. (റോമർ 13:8)

👉 താഴ്മ

🔸 താഴ്ചയോട് മറ്റുള്ളവരെ ശ്രേഷ്ഠരെന്ന് എണ്ണണം. (ഫിലി 2:3)

🔸 കർത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നമുക്ക് വേണ്ടി ദരിദ്രനായിത്തീർന്നു. (2 കൊരി 8:9)

🔸 തമ്മിൽ ഐക്യമത്യമുള്ളവരായി വലിപ്പം കാണിക്കാതെ എളിയവരോട് ചേർന്നുകൊൾവിൻ.(റോമർ 12:16)

🔸 മറ്റുള്ളവരുടെ ഗുണം കൂടെ നോക്കേണം. (ഫിലി 2:4)

🔸 ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.(റോമർ 12:10)

🔸 നിങ്ങളെത്തന്നെ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. (റോമർ 12:16)

🔸 തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ, താഴ്മയുള്ളവർക്കോ കൃപ നൽകുന്നു. അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ. (1 പത്രോ 5:5)

🔸 കർത്താവിന്റെ സന്നിധിയിൽ താഴുവിൻ എന്നാൽ അവൻ നിങ്ങളെ ഉയർത്തും. (യാക്കോ 4:10)

👉 പ്രശംസിക്കരുത്

🔴  ഒരു വ്യക്തിയും പ്രശംസിക്കരുത്. (1 കൊരി 1:27,29)

🔴 ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു. (യാക്കോ 4:6)

🔴 നാശത്തിനു മുമ്പ് ഗർവ്വം, വീഴ്ചയ്ക്കുമുമ്പ്‌ ഉന്നതഭാവം. (സദ്യശ 16: 18)

🔴 ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്. ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്. പ്രശംസിക്കുന്നവൻ യഹോവയിൽ പ്രശംസിക്കട്ടെ. ഇതല്ലോ ദൈവത്തിന് പ്രസാദം.(യിരെ. 9:23,24)

👉 നന്മ ചെയ്യണം

➡ നന്മയാൽ തിന്മയെ ജയിക്കുക.(റോമർ 12:16)

➡ നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്.
(2 തെസ്സ 3:13)

➡ നന്മ ചെയ്യുന്നതും കൂട്ടായ്മ കാണിക്കുന്നതും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്. (എബാ 13:15,16)

➡ തമ്മിലും എല്ലാവരോടും നന്മ ചെയ്തു കൊണ്ടിരിപ്പിൻ.(1 തെസ്സ 5:15)

➡ തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ. (ഗലാ 6:2)

➡ വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിപ്പിൻ.(റോമ. 12:13)

👉 അതിഥി സൽക്കാരം

🔘 അതിഥി സൽക്കാരം മറക്കരുത്. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. (എബാ 13:1)

🔘 പിറുപിറുപ്പ് കൂടാതെ തമ്മിൽ അതിഥി സൽക്കാരം ആചരിപ്പിൻ. (1 പത്രോ 4:10)

🔘 അതിഥി സൽക്കാരം ആചരിപ്പിൻ. (റോമ. 12:13)

Advertising:
👉 നാവിനെ സൂക്ഷിക്കേണം

🔲 നാവ് തീയാണ്. അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന് തീ കൊളുത്തുകയും നരകത്താൽ അതിന് തീ പിടിപ്പിക്കുകയും ചെയ്യുന്നു. നാവ് അടങ്ങാത്ത ദേഷം മരണകരമായ വിഷം നിറഞ്ഞത്. ഈ നാവിനാൽ ദൈവത്തെ സ്തുതിക്കുന്നു. ദൈവസദൃശനായ മനുഷ്യനെ ശപിക്കുന്നു. ഒരു വായിൽ നിന്ന് സ്തോത്രവും ശാപവും വരുന്നു. (യാക്കോ 3:3-12)

🔲  വ്യർത്ഥ വാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുത്. ഈ കാരണത്താൽ ദൈവകോപം അനുസരണംകെട്ടവരുടെ മേൽ വരുന്നു. (എഫേ 5:6)

🔲 അന്യോന്യം ഭോഷ്കു പറയരുത്. (കൊലോ. 3:9)

🔲 ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട് സത്യം സംസാരിപ്പിൻ. (എഫേ. 4:25)

🔲  കേൾക്കുന്നവന് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മീക വർദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തതൊന്നും നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടരുത്. (എഫേ, 4:29)

🔲 നിങ്ങളുടെ വാക്കുകൾ കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ. (കൊലോ, 4:6)

🔲  ഒരുത്തൻ വാക്കിനാൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ട് നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. (യാക്കോ 3:2)

🔲 നാവിന് കടിഞ്ഞാണിടാതെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ട് താൻ ഭക്തൻ എന്നു നിരൂപീച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.(യാക്കോ 1:26) (മൗനം വിദ്വാന് ഭൂഷണം. സഭാ, 5:2)

👉 അന്യോന്യം വിധിക്കരുത് (കുറ്റം പറയരുത്) റോമ 4:13

🔅 സഹോദരനെ വിധിക്കരുത്.(മത്തായി 7:1-5)

🔅 അന്യോന്യം ദുഷിക്കരുത്.(യാക്കോ 4:11)

🔅 ഒരുവനെയും തുഛീകരിക്കരുത്. (മത്തായി 18:10)

🔅 അന്യോന്യം പോരിന് വിളിച്ച് അസൂയപെടരുത്. (ഗലാ. 5:20)

🔅 സഹോദരനെ വിധിക്കരുത്; ന്യായാധിപതി വാതിക്കൽ നിൽക്കുന്നു. (യാക്കോ 5:9)

🔅 ന്യായപ്രമാണ കർത്താവും ന്യായാധിപതി ഒരുവനെയുള്ളു; രക്ഷിപ്പാനും ശിക്ഷിപ്പാനും ശക്തനായവൻ തന്നെ. സഹോദരനെ വിധി നീ ആർ?(യാക്കോ 4:12)

🔅 അവനും നീയും ഉള്ളപ്പോൾ കുറ്റബോധം വരുത്തുക. (മത്താ. 18:15)

🔅 ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു നിൽപിൻ. (റോമ. 12:10)

🔅 നിങ്ങളുടെ മനസ്സിൽ ഭിന്നത ഭാവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിപ്പിൻ. (1 കൊരി. 1:10)

👉 ക്ഷമിക്കണം

⏹ വഴിപാട് (ആരാധന) കഴിക്കുന്നതിനു മുമ്പ് സഹോദരനോട് നിരന്നു കൊള്ളണം.(മത്താ 5:22-25)

⏹ നിങ്ങൾ പ്രാർത്ഥിപ്പാൻ നിൽക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കയില്ല. (മർക്കോ. 11:25,26)

⏹ ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമെ. (മത്താ 6:12)

⏹ സ്നേഹത്തിൽ അന്യോന്യം ക്ഷമിപ്പിൻ. (എഫേ. 4:32)

⏹ മനസ്സലിവ്, ദയ, താഴ്ച, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യാന്യം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുവീൻ.(കൊലോ 3:12,13)

⏹ അന്യോന്യം പൊറുക്കേണം.(എഫേ. 4:2)

⏹ യേശുക്രിസ്തുവിന് അനുരൂപമായി ഏകചിന്തയോടിരിപ്പിൻ. അന്യോന്യം കൈക്കൊൾവിൻ. (റോമ. 15:5,6,7)

👉 സമാധാനം

🔴 അന്യോന്യം സമാധാനമായിരിപ്പിൻ
(റോമ. 14:19)

🔴 തമ്മിൽ തമ്മിൽ സമാധാനമായിരിപ്പിൻ. (1 തെസ്സ.5:3)

🔴 എല്ലാവരോടും സമാധാനം ആചരിച്ച് ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിക്ക, ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല. (എബ്രാ.12:14)

🔴 സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതിയെന്ന ഫലം കൊയ്യും.(യാക്കോ. 3:18)

🔴 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.(മത്താ. 5:9)

🔴 നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഇച്ഛിക്കുന്നു. (2 പത്രോ. 3:14)

🔴  ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഉള്ളിൽ വാഴട്ടെ അതിനല്ലോ. നിങ്ങളെ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്. (കൊലോ. 3:15)
Advertising:

👉 മുഖപക്ഷം കാണിക്കരുത്

🔸 കർത്താവായ യേശുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. (യാക്കോ. 2:1-6)

🔸 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു. (യാക്കോ. 2:9)

🔸 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യംകീഴ്പ്പെട്ടിരിപ്പിൻ.  (എഫേ. 5:21)

👉 വിശ്വസ്തരായിരിക്കേണം

🔸 ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കണം. (1 കൊരി. 4:1,2)

🔸 മോശ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവന് വിശ്വസ്തൻ ആകുന്നു. (എബാ. 3:1,2)

👉 പ്രബോധിപ്പിക്കേണം

🔹 കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾ പാലുകുടിക്കുന്ന ശിശുക്കളെ പോലെ ആകുന്നു.(എബ്രാ. 5:12)

🔹 ക്രിസ്തുവെന്ന തലയോളം വളരണം. (എഫേ. 4:15)

🔹 ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു.(കൊലോ. 1:28)


🔹 അന്യോന്യം പ്രബോധിപ്പാൻ പ്രാപ്തരാക്കണം.'(റോമർ. 15:14)

🔹 അന്യോന്യം പ്രബോധിപ്പിച്ചു കൊള്ളണം. (1 തെസ്സ. 5:11)

🔹 നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചു കൊള്ളണം. (എബ്രാ 3:13)

🔹 അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവർത്തിക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ സൂക്ഷിക്കുക.(എബ്രാ. 10:25)

🔹 തമ്മിൽ തമ്മിൽ പഠിപ്പിക്കേണം. വചനങ്ങളെകൊണ്ട് അന്യോന്യം ആശ്വസിപ്പിക്കേണം. (കൊലോ 3:16)

🔹 വചനങ്ങളെ കൊണ്ട് അന്യോന്യം ആശ്വസിപ്പിക്കേണം. (1 തെസ്സ. 4:18)

👉 പ്രാർത്ഥിക്കണം

🔹 പ്രാർത്ഥനയിൽ പോരാടേണം.
(2 കൊരി 1:11,റോമ. 15:31)

🔹 പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ, സ്തോത്രത്തിൽ ജാഗരിപ്പിൻ. (കൊലോ, 4:2)

🔹 തികഞ്ഞവരും ദൈവഹിതം സംബന്ധിച്ച് പൂർണ്ണനിശ്ചയവും ഉള്ളവരായി നിൽക്കേണ്ടതിന് സഹോദരന്മാർക്കുവേണ്ടി പ്രാർത്ഥനയിൽ പോരാടേണം.(കൊലോ. 4:12)

🔹 ഇടവിടാതെ എല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുവീൻ. (1തെസ്സ. 1:3,4)

🔹 ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്യുവീൻ. ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുവിൽ ദൈവേഷ്ടം. (1 തെസ്സ. 5:17,18)

👉 വിശുദ്ധ ചുംബനം

🔹 സകലവിശുദ്ധന്മാരെയും വിശുദ്ധ ചുംബനത്താൽ വന്ദനം ചെയ്യുവീൻ. (1 തെസ്സ. 5:26)

🔹 വിശുദ്ധചുംബനം കൊണ്ട് അന്യോന്യം വന്ദനം ചെയ്യുവീൻ. (1 തെസ്സ. 16:16, 1 കൊരി. 16:20)


👉 അകന്നുകൊള്ളണം

🔸 പ്രമാണം വിട്ടുനടക്കുന്നവരോട് അകന്നുകൊള്ളണം.(1 തെസ്സ. 3:6)

🔸 അവിശ്വാസികളോട് ഇണയില്ലാപിണ കൂടരുത്. വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. (2 കൊരി. 6:14,15,16)

🔸 അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിർമ്മലീകരിക്കുക.(1 യോഹ. 3:2,3)

കുറിപ്പ്: ഫിലിപ്പിയർ. 2:1,2
⏺ ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ
⏺ സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ
⏺ ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ
⏺ വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ
നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ട് ഐക്യമത്യപ്പെട്ട് ഏകഭാവമുള്ളവരായി ഇങ്ങനെ ക്രിസ്തുവിന്റെ
സന്തോഷം പൂർണ്ണമാക്കുവിൻ.
Advertising:
(യോഹ. 15:10,11) യേശു പറയുന്നു ഞാൻ എന്റെ പിതാവിന്റെ
കല്പനകൾ പ്രമാണിച്ച് അവന്റെ സ്നേഹത്തിൽ വസിച്ചതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
Advertising: