പെസഹാ പെരുന്നാൾ

Advertising:
വർഷംതോറുമുള്ള ആചാരം :- മിസ്രയീമിൽവെച്ചു അനുഷ്ഠിച്ച പെസഹായുടെ ഓർമ്മയ്ക്കായി യിസ്രായേൽ എല്ലാ വർഷവും ഒന്നാം മാസം 14 തീയതി പെസഹാ ആചരിക്കേണ്ടിയിരുന്നു.(ലേവ്യ.23:5) യിസ്രായേലിന്റെ ചരിത്രത്തിൽ ഇത് ആചരിച്ചു വന്നിരുന്നതായി കാണുന്നു. യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത് ഒരു പെസഹ- പെരുന്നാളിൽ ആയിരുന്നുവല്ലോ.                            പെസഹാ എന്ന പദത്തിന്റെ അർത്ഥം :- പെസഹ എന്ന വാക്കിന്റെ അക്ഷരാർത്ഥം അർത്ഥം ''കടന്നുപോകുക'' അഥവാ ഒഴിഞ്ഞുപോകുക എന്നാകുന്നു. 'കടിഞ്ഞൂലുകളെ സംഹരിച്ചുകൊണ്ട് സംഹാര ദൂതൻ കടന്നുപോകുമ്പോൾ  രക്തം അടയാളമുള്ള യിസ്രായേല്യ ഭവനങ്ങെളെ ഒഴിഞ്ഞുപോയതിനെ സൂചിപ്പിച്ചുക്കൊണ്ടാണ്ട് ''പെസഹ'' എന്ന പേര് ഈ ദിവസത്തിനു നൽകിയത്.                                     
Advertising:

പെസഹ വെളിപ്പെടുത്തുന്ന ആത്മീയ സത്യം                                           
കുഞ്ഞാട് :- പെസഹയുടെ മുഖ്യവിഷയം കുഞ്ഞാടാകുന്നു. പെസഹ കുഞ്ഞാട് കർത്താവായ യേശുക്രിസ്തുവിനു നിഴലായി നിൽക്കുന്നു.(1 കൊരി.5:7) തിരുവെഴുത്തിൽ ക്രിസ്തുവിനെ കുഞ്ഞാട് എന്നു വിളിക്കുന്നു. പെസഹ കുഞ്ഞാട് അറുക്കപ്പെടുന്നതിനു  നാലുദിവസം മുമ്പേ വേർതിരിക്കുന്നു. നമ്മുടെ കർത്താവായ യേശുവിനെ ലോകസ്ഥാപനത്തിനു മുമ്പേ മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനായി മുന്നറിയപ്പെടുകയും വേർതിരിക്കപ്പെടുകയും  ചെയ്തു. ദൈവിക സമയത്തിന്റെ പൂർണ്ണതയിൽ അവൻ അറുക്കപ്പെടുകയും ചെയ്തു.(1 പത്രോ.1:18;വെളി.13:8) കുഞ്ഞാടിന്റെ മാംസം തീയിൽ ചുടുന്നത്. യേശു നമുക്കുവേണ്ടി ദൈവക്രോധത്തിന്റെ തീയിൽ വെന്തെരിഞ്ഞതിനെ കാണിക്കുന്നു. കുഞ്ഞാടിന്റെ അസ്ഥി ഒന്നും ഒടിക്കരുത് എന്ന പ്രമാണം യേശുവിൽ നിറവേറി. കൂടെ ക്രൂശിച്ച കള്ളന്മാരുടെ അസ്ഥി (കാൽ) ഒടിച്ചു. എങ്കിലും യേശുവിന്റെ കാൽ ഒടിച്ചില്ല.(യോഹ.19:31-34) നമ്മുടെ പെസഹാ കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു.അത് ക്രിസ്തു തന്നെ. തൽഫലമായി നമുക്കു പാപത്തിനു ശമ്പളമായ മരണത്തിൽനിന്നും സാത്താൻ അടിമത്തത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു.                                 
വിടവിക്കപ്പെട്ട യിസ്രായേൽ :- പെസഹാ കുഞ്ഞാടിന്റെ രക്തത്താൽ മരണത്തിൽനിന്നും മിസ്രയീമ്യ അടിമത്തത്തിൽ നിന്നും രക്ഷിക്കപ്പെട്ട ഇസ്രായേൽ പുതിയ വിശ്വാസികളെ കാണിക്കുന്നു. നമുക്കുവേണ്ടി  രക്തം ചിന്തി മരിച്ച ക്രിസ്തുവിൽ മാത്രമാണ് നമ്മുടെ രക്ഷ. അവനിൽ  വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല.(യോഹ.3:26) പെസഹ യിസ്രായേലിന് ആണ്ടിന്റെ ആരംഭം ആയിരുന്നുവെങ്കിൽ, ക്രിസ്തുയേശുവിന്റെ ബലിമരണത്തിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കുന്നു.(2കൊരി.5:17)രക്തം കട്ടളക്കാലിന്മേലും കുറുമ്പടിമേലും പുരട്ടുന്നത് യേശു ക്രിസ്തുവിന്റെ പരമ യാഗത്തിലുള്ള വിശ്വസത്താൽ അവനിൽ അഭയം പ്രാപിക്കുന്നതിനെ സൂചിപ്പിക്കുന്നു.തീയിൽ ചുട്ട മാംസം ഭക്ഷിക്കുന്നത്. വിശ്വസികൾ യേശു കർത്താവിനെ വ്യക്തമായി അറിഞ്ഞ് അനുഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു.ഇത് ദൈവമക്കൾ അനുഭവിക്കുന്ന തിരുവത്താഴത്തെയും കാണിക്കുന്നു.                                     
പുളിപ്പില്ലാത്ത അപ്പം :- പുളിപ്പ് അശുദ്ധിയെ കാണിക്കുന്നു. ജീവിതത്തിലും ഉപദേശത്തിലും വിശ്വാസികൾ വിശുദ്ധി പാലിക്കണം.'' അശുദ്ധമായ തൊന്നും തൊടരുത് '' എന്നത്രേ ദൈവത്തിന്റെ കല്പന ( 2 കൊരി. 6:14;7:1;1കൊരി.5:8)           
കൈപ്പു ചീര :- ക്രിസ്തുവിനെ നാം അനുഭവിക്കുമ്പോൾ ഈ ലോകത്തിൽ കൈപ്പിന്റെയും ക്ലേശത്തിന്റെയും അനുഭവങ്ങൾ ഉണ്ടാകും.''ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്‌;എങ്കിലും ധൈര്യപ്പെടുവീൻ''(യോഹ.16:33) എന്ന് കർത്താവ് ശിഷ്യന്മാരോടു കല്പിച്ചു.''നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതികുന്നു'' (അപ്പൊ.പ്രവ.15:22) എന്ന് അപ്പൊസ്തലന്മാരും ഉപദേശിച്ചു.
അര കെട്ടിയും, ചെരിപ്പിട്ടും,വടി പിടിച്ചുകൊണ്ട് തിടുക്കത്തോടുകൂടി പെസഹ ഭക്ഷിക്കണം :- വിശ്വാസികൾ തങ്ങളുടെ നാഥൻ കണിച്ചുതന്ന മാത്യകപ്രകാരം അര കെട്ടി ശുശ്രൂഷ ചെയ്യുവാൻ അനുഭവമുള്ളവരായിരിക്കണം.ഈ ലോകത്തിൽ ആയിരിക്കുമ്പോൾ തന്നെ ലോകത്തോട് വേർപെട്ടവരായി ''സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം'' എന്ന ചെരിപ്പ് ധരിക്കേണ്ടതാണ്.(എഫെ.6:15) വാഗ്ദത്തദേശത്ത് ഒരു അന്യദേശം എന്നപോലെ കൂടാരങ്ങളിൽ പാർക്കുകയും സ്വർഗ്ഗീയ നഗരത്തിനായി കാത്തിരിക്കുകയും ചെയ്ത അബ്രഹാമിനെപ്പോലെ,നാം ഈ ലോകത്തിൽ അന്യരും പരദേശികളും എന്നെണ്ണി ജീവിക്കണം.നാം നാശപട്ടണത്തിൽ നിന്ന് സീയോൻപുരിയിലേക്ക് തിടുക്കത്തിൽ യാത്ര ചെയ്യുന്നവരാണെന്ന് ഓർക്കുക.     
Advertising:
അന്യജാതിക്കാരൻ പെസഹ ഭക്ഷിക്കരുത് :- രക്ഷിക്കപ്പെട്ടവർക്കുമാത്രമേ ദൈവത്തോടും ദൈവസഭയോടും സംസർഗ്ഗം ഉള്ളു...