ഈസ്റ്റർ ആഘോഷങ്ങളുടെ ചരിത്രം

Advertising:
ഇഷ്താർ അഥവാ ഈസ്റ്റർ
പുരാതന ഗ്രീക്ക് ദേവനാണ് യേറ്റിസ് (Attis). ഈ ദേവന്‍ ഒരു കന്യകക്ക് ജനിച്ചുവെന്നും മരണശേഷം മൂന്നാം നാൾ ഉയര്‍ത്തെഴുന്നേറ്റു എന്നും പാഗന്‍ സമൂഹം വിശ്വസിച്ചു വന്നു.
യേറ്റിസ് മരണപ്പെട്ട ദിവസത്തെ അവര്‍ Black Friday അല്ലെങ്കില്‍ Day of Blood എന്നാണ് വിളിച്ചിരുന്നത്. പിന്നീട് മൂന്നാം ദിവസം യേറ്റിസ് ഉയര്‍ത്തെഴുന്നേറ്റതായും വിശ്വക്കുന്നു. എല്ലാ വര്‍ഷവും Mar 22 – Mar 25 വരെയുള്ള ദിവസങ്ങളില്‍ യേറ്റിസ് ഉയര്‍ത്തെഴുന്നേറ്റ് വരും എന്നതായിരുന്നു പാഗന്‍ വിശ്വാസം.
പുരാതന ഈജിപ്തിലെ “ഹോറസ്”ന്റെ കഥയിലും ഇതേ ചരിത്രം കാണാം. ബാബിലോണിയയിൽ “തമ്മുസ്” എന്നാണ് ഹോറസ് അറിയപ്പെട്ടത്. പലപുഷ്ടിയ്റ്റുടേയും കാമത്തിന്റേയും ദേവിയായ ഇഷ്താർ(ഈസ്റ്റർ)-ന്റെ പുത്രനാണ് തമ്മുസ്. തമ്മുസിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷം ആണ് ആദ്യമായി ഈസ്റ്റർ എന്ന് അറിയപ്പെട്ടത്.
ക്രിസ്തുവിനും 3000 വര്‍ഷം മുമ്പേതന്നെ ഹോറസും 1250 വർഷം മുമ്പേ തന്നെ യേറ്റിസം ആരാധിക്കപ്പെട്ടിരുന്നു. ക്രിസ്തുമതത്തിന്‍റെ വരവോടുകൂടി യേറ്റിസിന്‍റെയും ഹോറസിന്റെയും കഥ കോപ്പിയടിച്ച് അത് യേശുവിന് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.
ഒരോ നാട്ടിലേയും തദ്ദേശീയ സംസ്കാരം ക്രിസ്തുമതത്തിലേക്ക് വലിച്ചെടുക്കുകയും അതിലൂടെ തദ്ദേശീയ സംസ്കാരത്തിന്റെ മുകളിൽ കൃസ്തുമതത്തിന്റെ ആധിപത്യം ഉറപ്പിക്കുകയും ആണ് ഇവരുടെ രീതി. മാത്രമല്ല പാഗന്‍ സംസ്കാരം പിശാചുക്കളുടെ സംസ്കാരമാണെന്നും, ഹോറസും യേറ്റിസം യേശുവിന് മുമ്പേ മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കാനായി സാത്താന്‍ അയച്ച പിശാചാണെന്നും അവര്‍ പറഞ്ഞു പരത്തിയത്രേ(ദൈവത്തിന്റെ ഭാവി അറിയാവുന്ന സാത്താൻ വിചിത്രം തന്നെ). യേശു മാത്രമാണ് ദൈവപുത്രനെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത് എന്ന് വ്യക്തം.
പുരാതന ഈജിപ്തിലും ഗ്രീസിലും ബാബിലോണിയയിലും ഒരേ രീതിയിലുള്ള വിശ്വാസം നിലനിന്നിരുന്നതിനാൽ വലിയ കഷ്ടപ്പാടില്ലാതെതന്നെ അവർക്ക് ഇത് സാധ്യമായി.
ഈജിപ്തിൽ ഹോറസിന്റെയും, ഗ്രീസിൽ യേറ്റിസിന്‍റെയും, ബാബിലോണിയയിൽ തമ്മുസിന്റെയും ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുമ്പോൾ അതിനെ യേശുവിന്‍റെ ഉയര്‍ത്തെഴുന്നേല്പ്പായി ക്രിസ്ത്യാനികളും ആഘോഷിച്ചു വന്നു. പിന്നെപ്പിന്നെ ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയതോടെ പാഗന്‍സ് ക്രിസ്ത്യന്‍ ആചാരം അനുകരിക്കുയാണെന്ന് ക്രിസ്ത്യാനികള്‍ അവരെ കളിയാക്കി. പിന്നീട് വന്ന തലമുറ സത്യമറിയാതെ, ആരുടേതാണ് ശരി , ആരുടേതാണ് അനുകരണം എന്നതിനെ ചൊല്ലി പാഗന്‍സും ക്രിസ്ത്യന്‍സും തമ്മില്‍ കലഹങ്ങളും നടന്നിരുന്നു. പറ്റിക്കലിനും വഞ്ചനയ്ക്കും പേരുകേട്ട ക്രിസ്ത്യാനിറ്റി പതിയെപ്പതിയെ പാഗന്‍ സംസ്കാരത്തെ മുഴുവനും വിഴുങ്ങി. ഇന്ന് യേറ്റിസ് എന്ന ദേവനും, പാഗന്‍ സംസ്കാരവും ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കേണ്ട അവസ്ഥയിലായിരിക്കുന്നു.
പല ചരിത്രകാരന്മാരും, മതങ്ങളെക്കുറിച്ച് പഠനം നടത്തുന്നവരും ഈ ചരിത്ര സത്യത്തെ ശരിവെയ്ക്കുകയും ചെയ്യുന്നു. ജെറാള്‍ഡ്. എല്‍. ബെറി എന്ന എഴുത്തുകാരന്‍ Religions of the World എന്ന തന്‍റെ പുസ്തകത്തില്‍ എങ്ങനെയാണ് പാഗന്‍ സംസ്കാരത്തെ ക്രിസ്ത്യാനിറ്റി നശിപ്പിച്ചതെന്ന് വിശദമായി പറയുന്നുണ്ട്. ഇതുപോലെഹിന്ദുമതത്തിലെ കൃഷ്ണന്‍റെ കഥയില്‍ നിന്നും മറ്റ് പല ഗ്രീക്ക്, ഈജിപ്ഷ്യന്‍ കഥകളില്‍ നിന്നും പലതും പറിച്ചെടുത്ത് യേശുവിന്‍റെ കഥയാക്കിയിട്ടുണ്ടെന്നും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ചുരിക്കിപ്പറഞ്ഞാല്‍ ഈ Assembled Computer എന്നൊക്കെ പറയുംപോലെ ഒരു Assembled Religion ആണ് ക്രിസ്ത്യാനിറ്റി എന്ന് പറയേണ്ടി വരും.
ഇങ്ങനെ അനുകരണ തന്ത്രത്തിലൂടെയും മതംമാറ്റത്തിലൂടേയും ഒരു രാജ്യത്തിന്‍റെ തനതു സംസ്കാരത്തെ നശിപ്പിക്കുന്നതിനെ ചരിത്രകാരന്മാര്‍ Cultural Genocide എന്നാണ് വിളിക്കുന്നത്. നിയമജ്ഞനായ റാഫേല്‍ ലെംകിന്‍ ആണ് സാംസ്കാരിക നശീകരണത്തെ സൂചിപ്പിക്കാനായി ഈ പദം ആദ്യം ഉപയോഗിച്ചത്‌.
ലാറി ബോമ്ലറുടെ Asherah and Easter എന്ന Biblical Archaeologyയും, WELS(Wisconsin Evangelical Lutheran Synod) പുറത്തിറക്കിയ Why do we celebrate a festival called Easter? എന്ന പുസ്തകവും ഈസ്റ്റര്‍ എന്ന പാഗന്‍ ഉത്സവം എങ്ങനെ ക്രിസ്ത്യാനികളുടേതാക്കി എന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങളെ ശരിവെയ്ക്കുന്നുണ്ട്.

Advertising:

 പ്രിയ സുഹൃത്തേ, മനുഷ്യവർഗ്ഗത്തെ സ്നേഹിച്ച തന്റെ ജീവനെ നമുക്കായി നൽകിയ യേശുവിനെ നിന്റെ ഹൃദയത്തിൽ രക്ഷിതാവും കർത്താവുമായി. സ്വീകരിച്ച നിത്യജീവൻ  അവകാശിയായി തീരുക. ഗലാത്യർ 5:1 ''സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനിൽക്കുവിൻ; അടിമ നുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.'' കർത്താവിന്റെ വരവിൽ പ്രിയരേ ചേർക്കട്ടെ എന്ന് ആശംസിക്കുന്നു..