മാമൂൽ സഭ വിടാമോ മാന്യ സഹോദരാ....

Advertising:
ക്രൈസ്തവ സഭയിലേക്ക് വിവിധ ദുരാചാരങ്ങൾ എന്ന് കടന്നുകൂടി എന്നത് താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.ഓരോ ദുരാചാരവും സഭയിലേക്ക് കടന്നു കൂടിയ സമയത്തിന് ചില ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാണ്.കർത്താവിന്റെ ഉയിർത്തെഴു നേൽപ്പിന് ശേഷം യെരുശലേമിൽ കാത്തിരുന്ന ശിഷ്യന്മാരാൽ സ്ഥാപിതമായ സഭയിൽ അനേക വർഷങ്ങൾ ഒരു ദുരാചാരവും ഉണ്ടായിരുന്നില്ല. അതിന് തെളിവ് വിശുദ്ധ വേദപുസ്തകം തന്നെയാണ്.ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ
കുമ്പസാരം തുടങ്ങിയത് AD 1215ൽ ആണന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.അപ്പോസ്തോലന്മാർ ആരെയും കുമ്പസാരിപ്പിച്ചിട്ടില്ലാ എന്നതും എടുത്ത് പറയേണ്ടതാണ്.  1.AD 2  - സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.
2. AD 3 - പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.
3.AD 300 - മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.
4.AD 320 - മെഴുകുതിരി കത്തിക്കൽ തുടങ്ങി.
5.AD 350 - സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.
6.AD 375 - മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.
7. AD 431 - എഫേസോസ് സുന്നഹദോസിൽ വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു.
8.AD 500  - പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.
9.AD 526 - അന്ത്യകൂദാശ ആരംഭിച്ചു.
10.AD 593- ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.
11.AD 600- ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.
12.AD 610 - ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.
13.AD 709 - മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.
14.AD 786- കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
15.AD 850 - ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
16.AD 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.
17.AD 927 - കർദ്ദിനാൾ സംഘം ആരംഭിച്ചു.
18.AD 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
19.AD 1079 - പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.
20.AD 1090 - ജപമാല ആരംഭിച്ചു.
21.AD 11 നൂറ്റാണ്ട് - കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.
22.AD 1190- പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.
23.AD 12 നൂറ്റാണ്ട് - ഏഴു കൂദാശകൾ തുടങ്ങി; മാർക്കോ പോളോ കേരളത്തിലെത്തുന്ന ആദ്യ കത്തോലിക്യൻ.
24.AD 1215 - അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.
25.AD 1220 - തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.
26.AD 1229 - വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.
27.AD 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.
28.AD 1311- റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.
29.AD 1414 - കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.
30.AD 1439- ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.
31.AD 1545 - ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.
32.AD 1854 - മാതാവിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.
33.AD 1870- ധാർമ്മികവും വിശ്വാസ പരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.
34.AD 1950 - മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസ സത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.
35.AD 1965 - മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായി അവർ കരുതുന്നു)
36.AD 1996 - പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.
37.AD 2000 - മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.
38.AD 2002- കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.
39.AD 2014- പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.                                                                                              പ്രീയരെ, മാനുഷിക നിർമ്മിതവും പാരമ്പര്യവും ആയ ദുരാചാരങ്ങളല്ല.  നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ആയിരിക്കേണ്ടത് പിന്നെയോ മാറ്റമില്ലാത്ത ദൈവ വചനമാണ്.യേശു തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് പറഞ്ഞു:യോഹന്നാൻ 8:31 എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
Advertising:
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അതുകൊണ്ട് താങ്കൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ താൻ പറഞ്ഞത് പോലെ തന്റെ വചനത്തിൽ നില നിന്നു കൊണ്ട് ദുരാചാരങ്ങളെയും പാരമ്പര്യത്തെയും തള്ളിപ്പറഞ്ഞ് സത്യം അംഗീകരിക്കുക,ആ സത്യം താങ്കൾക്ക് സ്വാതന്ത്ര്യം നൽകും. അതിന് പരിശുദ്ധാത്മാവ് താങ്കളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.