ക്രിസ്ത്യാനികളും വിശുദ്ധിയും : 10 വസ്തുതകൾ

Advertising:
1. ക്രിസ്ത്യാനികൾ സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എഫെസ്യർ.4:24)
2. തങ്ങളുടെ ജീവകാലമൊക്കെയും ദൈവമുമ്പാകെ വിശുദ്ധിയിൽ ജീവിക്കുവാൻ അവരോട് കല്പിച്ചിരിക്കുന്നു.(ലൂക്കൊസ്.1:75,റോമർ.6:19, എബ്രായർ 12:14)
3. അവർ വിശുദ്ധീകരണത്തിന്റെ ഫലം പുറപ്പെടുവിക്കുന്നവരായിരിക്കണം (റോമർ.6:22)
4. അവർ ദൈവഭയത്തിൽ തികഞ്ഞ വിശുദ്ധിയുള്ളവരായിരിക്കണം.
(2 കൊരിന്ത്യർ.7:1)
5. അവരുടെ ഹൃദയങ്ങൾ ദൈവമുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യമായി വെളിപ്പെടണം  (1 തെസ്സ.3:13)
6. അവർ വിശുദ്ധീകരണത്തിനായി വിളിക്കപ്പെട്ടവരാണ് (1 തെസ്സ്.4:7)
7. അനുഗ്രഹിക്കപ്പെടേണ്ടതിന് അവർ വിശുദ്ധീകരണത്തിൽ  തുടരണം (1 തിമൊ.2:15)
8. അവർ വിശുദ്ധീകരണത്തിന് യോജിച്ച ജീവിതം നയിക്കണം (തീത്തൊസ്.2:3)
9. അവർ വിശുദ്ധിയിൽ പങ്കുകാരായിരിക്കണം (എബ്രായർ. 12:10)
10. അവർ വിശുദ്ധി പിന്തുടരുന്നവരായിരിക്കണം,വിശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല. (എബ്രായർ.12:14)