തെരഞ്ഞെടുപ്പിൽ നിങ്ങൾ ആരെ തിരഞ്ഞെടുക്കും...?

Advertising:
അതിഗൗരവവും വളരെ പ്രാധാന്യതയുള്ളതുമത്രെ തിരഞ്ഞെടുപ്പ്!
ഭാരതത്തിലെ ഓരോ വ്യക്തിക്കും സുപരിചിതമായ ദിനമാണ് ആഗസ്റ്റ് 15. ബ്രിട്ടീഷ് ആധിപത്യത്തിൽ കീഴിൽ നിന്നും 1947-ൽ നേടിയെടുത്ത വിടുതലിന്റെ ഓർമ്മയിലേക്കു വിരൽ ചൂണ്ടുന്ന സുന്ദരദിവസം.അദ്യശ്യമായ ബ്രിട്ടീഷ് അടിമച്ചങ്ങല വലിച്ചെറിയുവാൻ അരയും തലയും മുറുക്കി അശ്രാത്ത പരിശ്രമം ചെയ്ത നമ്മുടെ ധീരനേതാക്കളുടെയും ഭാരതജനതയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന ഭാരതത്തിലെ പാവപ്പെട്ടവരുടെ പട്ടിണിയും തൊഴിലില്ലായ്മയും മാറ്റിയെടുക്കുവാൻ വ്രതമെടുത്ത ജനനേതാക്കൾ സ്വതന്ത്രഭരണം കാഴ്ചവെച്ചു. സകല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം നേടിയതായി നാം കരുതി. സ്വതന്ത്ര്യലബ്ധിക്കു ശേഷം മോഹന സുന്ദര വാഗ്ദാനങ്ങളുമായി എത്രയെത്ര രാഷ്ട്രീയപാർട്ടികൾ മുന്നോട്ടു വന്നു. എന്നാൽ അവരുടെ വാഗ്ദാന പരമ്പരകൾ ചവറ്റുകൊട്ടയിൽ തള്ളപ്പെടാത്തവണ്ണം കാലുമാറ്റങ്ങൾ,അധികാരവടംവലി,സ്വർത്ഥത എന്നിവയിലൂടെ അവർ പരാജിതരായി തീർന്നുകഴിഞ്ഞു. അഴിമതിക്കും അന്യായത്തിൽ കൂട്ടു നിൽക്കാത്ത ഒരൊറ്റ മന്ത്രിസഭയും ഇവിടെ ഉണ്ടായിട്ടില്ല എന്ന് ഓർക്കുക. ഇവിടുത്തെ പ്രശ്നങ്ങൾക്ക് ശരി ഉത്തരം കണ്ടെത്തുവാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ള ദുഃഖ സത്യം നിലനിൽക്കുന്നു. അടുത്ത ഒരു തിരഞ്ഞെടുപ്പിനു വേണ്ടി നമ്മുടെ നമ്മുടെ നാട് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. താങ്കൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ട വരെ മുന്നിൽ നിറുത്തി, മുമ്പ് സാധിക്കാത്തതിനെ നിവർത്തിക്കും എന്ന നാടും നഗരവും നന്നാക്കും എന്നും പട്ടിണിയും തൊഴിലില്ലായ്മയും പരിഹാരമുണ്ടാക്കി തരുമെന്നും നാടുനീളെ നടത്തുന്ന ഈ അവസരത്തിൽ മറുവശത്ത് അറുംകൊലകൾ, കൊള്ളകൾ മായംചേർക്കൽ,ധർമ്മവിരുദ്ധജീവിതം,ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം, ആത്മഹത്യകൾ,വിവാഹമോചനം,വ്യവസായം പോലെ വളരുന്ന പെൺവാണിഭം, നിയമ സംരക്ഷണങ്ങൾ പോലും കൈക്കൂലി വാങ്ങി നീതിയും സത്യവും അട്ടിമറിക്കുന്ന അവസ്ഥ. എന്താണ് ഇതിനു കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ..? നീതി നടത്താമെന്നു വാഗ്ദത്തം ചെയ്യുന്ന സകലരും നമ്മെപ്പോലെ തന്നെ പാപത്തിൽ പിറന്ന മനുഷ്യരാണ്. ഇങ്ങനെ ആയാൽ ഇവയ്ക്ക് അറുതി വരുത്തുവാൻ ലോകത്തിൽ ആർക്ക് കഴിയും..? ലോകത്തിൽ പെരുകി വരുന്ന അഴിമതികളുടെ കാരണം പാപം തന്നെ. മനുഷ്യനെ അടക്കി വാഴുന്ന പാപത്തിന്റെ മൂർത്തിയെ തറപറ്റിച്ചു കൊണ്ട് മനുഷ്യന് യഥാർത്ഥ സ്വാതന്ത്ര്യം വാരി വിളമ്പുവാൻ കഴിവുള്ള, കരുത്തുള്ള ഉജ്ജ്വലനേതാവ് ക്രിസ്തു തന്നെ. '' പുത്രൻ നിങ്ങൾക്ക് സ്വാതന്ത്രം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രരാകും (യോഹന്നാൻ.8:36).
നീതി സമാധാനം സൗഭാഗ്യം എന്നിവ കാഴ്ച വെച്ചു  ഭരിക്കുവാൻ കഴിവുള്ള ഒരു വ്യക്തി ജീവിക്കുന്നു. (മത്തായി.2:2) രാജകീയ അധികാരത്തിൽ ജീവിച്ചവൻ (യോഹന്നാൻ.12:15) രാജോചിതമായി സംസ്കരിക്കപ്പെട്ടവൻ (യോഹന്നാൻ.19:39,40) രാജാവായി യെരുശലേമിൽ സിംഹാസനം സ്ഥാപിച്ച് ലോകത്തെ നിത്യതയോളം ഭരിക്കുവാൻ വരുന്നവൻ (ലൂക്കൊസ്.1:32,33) കർത്താവായ യേശു തന്നെ. കുരുടൻമാർക്ക് കാഴ്ച നല്കിയും, മരിച്ചവരെ ഉയർപ്പിച്ചും, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചും, കാറ്റിനെയും കടലിനെയും ശാസിച്ചും, പാപപരിഹാരം നൽകിയും, ദൈവശക്തിയെ വെളിപ്പെടുത്തിയും വിളങ്ങിയവൻ.
മനുഷ്യർക്കുവേണ്ടി ആറ് വിസ്താരങ്ങൾക്ക് വിധേയപ്പെട്ട്, കാരിരുമ്പാണികൾക്കായി ഏൽപ്പിച്ചുകൊടുത്ത് മരിച്ചുയർത്ത ക്രിസ്തുനാഥൻ. കുരിശിലെ കള്ളൻ, ശതാധിപൻ,നീതിപാലകനായ റോമൻ ന്യായാധിപൻ എന്നിവരാൽ കുറ്റമറ്റവനെന്ന് സാക്ഷ്യം പ്രാപിച്ച പരിശുദ്ധൻ. യേശുവിന്റെ പരിശുദ്ധരക്തം മനുഷ്യന്റെ പാപക്കറകളെ കഴുകിക്കളയുവാൻ പര്യാപ്തമായതാണ്.
(1 യോഹന്നാൻ.1:7) കല്ലറയെ പൊളിച്ച് മരണത്തെ തകർത്ത് റോമൻ പടയാളികളെ വിറപ്പിച്ച് ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്കുപോയ യേശു ഭൂമിയെ നീതിയോടെ ഭരിക്കുവാൻ ഇതാ മടങ്ങി വരുന്നു (1 കൊരിന്ത്യർ.15:3). ഇളകുന്ന ഇന്നത്തെ ഭരണകൂടങ്ങളും സംഘടനകളും തകരുകയും അധികാരികൾ ലജ്ജിതരായി പുറംതള്ളപ്പെടുകയും ചെയ്യുന്നത് ഇളകാത്ത രാജ്യം സ്ഥാപിക്കുവാൻ കർത്താവ് വരുന്നു എന്നതിന്റെ വ്യക്തമായ തെളിവത്രെ
(എബ്രായർ.12:27,28).
Advertising:

സഹോദരാ, താങ്കൾ ജീവിതത്തിന്റെ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ വക്കത്താണ്. നന്മയോ,തിന്മയോ, ജീവനോ,മരണമോ,സ്വർഗ്ഗമോ,നരകമോ.? ഇതിലൊന്ന് തെരഞ്ഞെടുത്തേ മതിയാകൂ. നന്മയും ജീവനുമാണ് വേണ്ടത്. നന്മയുടെ ഉടമയായ ജീവന്റെ ഉറവിടമായ ദൈവം പാപം ചെയ്ത മനുഷ്യനെ സ്നേഹിച്ചു രക്ഷിപ്പാൻ തന്റെ പുത്രനെ ഈ ലോകത്തിൽ അയച്ചു. പാപമില്ലാത്ത പരിശുദ്ധൻ പാപികൾക്കു പകരമായി പാടുപെട്ടു മരിച്ച് മൂന്നാാം നാൾ ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. താങ്കളുടെ ഹൃദയവാതിലിൽ മുട്ടുന്നു. മദ്യവും മയക്കുമരുന്നും പാപജീവിതവും അക്രമത്തിന്റെ തത്വശാസ്ത്രവും വിട്ട് സ്നേഹനിധിയായ യേശുവിനെ രക്ഷകനായി തിരഞ്ഞെടുക്കുമോ..?

കടപ്പാട്:-ബഥെസ്ദാ ചിങ്ങവനം പി.ഒ,കോട്ടയം 686531 Ph:9605363626