യഹൂദന്മാരുടെ ഇടയിൽ വിഭിന്ന വിഭാഗങ്ങൾ

Advertising:
യഹൂദമതം ഒരു പൊതു സമൂഹമായി നിലനിന്നിരുന്നുവെങ്കിലും വിവിധ കാലഘട്ടങ്ങളിൽ സംജാതമായ രാഷ്ട്രീയ,മത സ്വാധീനങ്ങളോടുള്ള പ്രതികരണം എന്ന നിലയിലെ ദൂതന്മാരുടെ ഇടയിൽ വിവിധ വിഭാഗങ്ങൾ ആവിർഭവിക്കുകയുണ്ടായി. ശാസ്ത്രിമാർ തുടങ്ങി ഗ്രീക്ക് ആധിപത്യത്തിൽ രൂപം പ്രാപിച്ച സദൂക്യർ,പരീശന്മാർ, എസേന്യർ (Essenes), മക്കാബിയർ എന്നിവരും ഹെരോദ്യരും റോമൻ ഭരണത്തെ നഖശിഖാന്തം എതിർത്ത എരിവുകാർ (Zealots) എന്നു വിളിക്കപ്പെട്ടവർ വരെ ഇത്തരത്തിൽ പെട്ടവർ ആയിരുന്നു.
Advertising: 1. ശാസ്ത്രിമാർ :-  നെബൂഖദ്നേസർ എന്ന  ബാബേൽരാജാവ് യെരുശലേം കീഴ്പെടുത്തുകയും യഹൂദന്മാരെ പ്രവാസികൾ ആകുകയും ചെയ്ത സന്ദർഭത്തിൽ  ദേവാലയത്തിൽ നിന്നും വേർപെട്ടുപോയ ജനം അവരുടെ വിശ്വാസം സംരക്ഷണാർത്ഥം സിനഗോഗുകൾ സ്ഥാപിച്ചു. ഇവ നായപ്രമാണ പഠനത്തിനും ആരാധനയ്ക്കുള്ള കേന്ദ്രമായി മാറി. ഇക്കാലത്ത് എഴുതുവാൻ പരിശീലനം ലഭിച്ചവരും സംഭവങ്ങളും തീരുമാനങ്ങളും മറ്റും രേഖകളായി എഴുതി സൂക്ഷിക്കുവാൻ ഭരമേൽപ്പിക്കപ്പെടുകയും ചെയ്തവരായിരുന്നു ശാസ്ത്രിമാർ.
ന്യായപ്രമാണം പകർത്തി എഴുതുക, സൂക്ഷിക്കുക,സിനഗോഗുകളിൽ ദൈവവചനം പഠിപ്പിക്കുക എന്നിവയും അവരുടെ ഉത്തരവാദിത്തങ്ങൾ ആയിരുന്നു. പുതിയനിയമ കാലഘട്ടമായപ്പോഴേക്കും ഇവർ ന്യായപ്രമാണ വിശാരദന്മാരും അതു പഠിപ്പിക്കുന്നതിന് നിപുണരും എന്ന അംഗീകരിക്കപ്പെടുകയും ന്യായശാസ്ത്രിമാർ എന്ന് അറിയപ്പെടുകയും ചെയ്തു.
Advertising: 2. പരീശന്മാർ :- ന്യായപ്രമാണത്തിനും ദൈവിക ആരാധനയ്ക്കുമായി സമർപ്പിച്ചുകൊണ്ട് ബി.സി 168 നോടടുത്ത് ആവിർഭവിച്ചിരുന്നതായ ഹസിദീം എന്ന തീവ്രവാദികളായ ഒരു വിഭാഗത്തിൽ നിന്നുമാണ് ജോൺ ഹിർക്കാനസിന്റെ കാലത്ത് വേർപെട്ടവർ എന്നർത്ഥം വരുന്ന പരീശന്മാരുടെ കൂട്ടം ഉടലെടുത്തത്. ഗ്രീക്കു സംസ്ക്കാരത്തിൻ്റെ അതിശക്കമായ സ്വാധീനത്തിൽ പെട്ടുപോകാതെ മാറിനിന്നതു കൊണ്ടാകാം ഒരു പക്ഷേ ഇവർ ഇപ്രകാരം വിളിക്കപ്പെടുവാൻ ഇടയായിത്തീർന്നത്. ഉപദേശ പരമായി പഴയനിയമം മുഴുവൻ ആധികാരികമായി കരുതിയിരുന്നവരാണ് ഇവർ ; കൂടാതെ വാങ്മയ പാരമ്പര്യങ്ങളേയും, ആധികാരികം എന്നു തന്നെ ഇവർ കണക്കാക്കിയിരുന്നു. ന്യായപ്രമാണം വള്ളിപുള്ളി വിടാതെ ആചരിക്കുന്നതിൽ ഇവർ ശ്രദ്ധാലുക്കൾ ആയിരുന്നു. നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ ഇവർ ആഴമായി വിശ്വസിക്കുകയും അതിനുവേണ്ടി മറ്റെല്ലാ താല്പര്യങ്ങളെയും പരിത്യജിക്കുവാൻ സന്നദ്ധതയുള്ളവരും ആയിരുന്നു. യെഹൂദന്മാരുടെ ഇടയിലെ ഏറ്റവും വലിയ വിഭാഗവും ഇവരായിരുന്നു.
Advertising:
3. സദൂക്യർ :- പരീശന്മാരേക്കാൾ ധനസ്ഥിതിയിൽ മെച്ചപ്പെട്ടു നിന്നിരുന്നവരും പുരോഹിതനായിരുന്ന സാദോക്കിൻ്റെ പിൻ തുടർച്ചക്കാരെന്ന് വാദിക്കുകയും ചെയ്തിരുന്ന ഒരു ചെറിയ മത സമൂഹമായിരുന്നു സദൂക്യർ. ഇവർ ''തോറ'' അഥവാ മോശെയുടെ അഞ്ചുപുസ്തകങ്ങളെ മാത്രമെ ആധികാരികം എന്നു ഗണിച്ചിരുന്നുള്ളു; കൂടാതെ വാങ്മയ പാരമ്പര്യങ്ങളെ എതിർക്കുകയും ചെയ്തിരുന്നു. ഇവർ യെരുശലേം ദൈവാലയത്തിലെ ശുശ്രൂഷക്കാരായിരുന്ന പുരോഹിതരും അതിൻ്റെ നിയന്ത്രണം കൈയ്യാളിയിരുന്നവരും ആയിരുന്നു. യാഗങ്ങൾ യെഹൂദ ജീവിതത്തിൻ്റെയും വിശ്വാസത്തിൻ്റെയും കേന്ദ്രഭാഗമായിരുന്നു എന്ന് ഇവർ കരുതിയിരുന്നു. ദൈവാലയ ആരാധനയിൽ കൈകടത്താത്തപക്ഷം റോമർ ഭരണത്തെ അംഗീകരിക്കുവാനും അതിലൂടെ അവർക്കു ലഭ്യമാകുന്ന വർദ്ധിച്ച അധികാരം ആസ്വദിക്കുന്നതിനും ഇവർ തല്പരരായിരുന്നു. മനുഷ്യജീവിതം മരണത്തോടു കൂടി അവസാനിക്കുന്നുവെന്നും ആകയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കാംക്ഷിക്കുന്ന മനുഷ്യൻ അവ ഈ ജീവിതത്തിൽ തന്നെ നോക്കണമെന്നും സമ്പത്തും അധികാരവും അതിനുള്ള മാർഗങ്ങളാകുന്നു എന്നുമായിരുന്നു അവരുടെ ചിന്താഗതി. ഗ്രീക്ക് മത, സംസ്ക്കാരങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ഇവരോട് യെഹൂദന്മാരിൽ ബഹുഭൂരിപക്ഷത്തിനും താത്പര്യം ഇല്ലായിരുന്നു.

4. ഹെരോദ്യർ :- മതത്തെ ലാഘവത്തോടെ വീക്ഷിച്ചിരുന്നവരും ഹെരോദ്യരുടെ കുടുംബ വാഴ്ചയെ അനുകൂലിച്ചിരുന്നവരുമായ കൂട്ടരായിരുന്നു ഇവർ. റോമൻ ഭരണ കർത്താക്കളുടെയിടയിൽ പ്രീതിനിലനിർത്തിയിരുന്ന ഈ കുടുംബത്തെ പിൻതുണയ്ക്കുകവഴി രാഷ്ട്രീയ അധികാരം നേടി എടുക്കുക എന്നുള്ളതായിരുന്നു ഇവരുടെ പ്രധാന ചിന്താഗതി. ഇവരെക്കുറിച്ചാണ് മത്തായി.22:16; മർക്കൊസ്.3:6,8:15,8:15,12:13 എന്നീ വേദഭാഗങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്. അവർ നീതിയെ സ്വർത്ഥ ലാഭത്തിനുവേണ്ടി വിട്ടുകളഞ്ഞവർ ആയിരുന്നു.

5. എസേന്യർ :- സുവിശേഷങ്ങളിൽ ഇവരെ സംബന്ധിച്ച് യാതൊരു സൂചനയും നൽകിയിട്ടില്ല. മനുഷ്യ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും അവർ പൂർണമായും വേർപെട്ടുനിന്നിരുന്നു. അവർ മരുഭൂമികളിൽ തങ്ങളുടേതു മാത്രമായ സമൂഹങ്ങൾ സ്ഥാപിച്ച് ദൈവരാജ്യസ്ഥാപനത്തിനായുള്ള ദൈവിക പ്രവർത്തനങ്ങളെ കാത്തിരുന്നവരായിരുന്നു. യോഹന്നാൻ സ്നാപകൻ യെഹൂദ്യ മരുഭൂമിയെ പ്രധാനമായും തൻ്റെ കർമ്മ ഭൂമിയാക്കിയിരുന്നതിനാലും അവിടെ എസേന്യരുടെ ഒരു സന്യാസ സമൂഹം നിലനിന്നിരുന്നതിനാലും അവൻ എസേന്യരിൽ ഒരുവൻ ആയിരുന്നിരിക്കാം എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
Advertising:

6. മക്കാബിയർ :- ഏതു വിധേനയും ഗ്രീക്കു സംസ്ക്കാരം രാജ്യമെമ്പാടും വ്യാപിക്കുന്നതിനായി എല്ലാ ജനവിഭാഗങ്ങളോടും, വിശേഷാൽ യെഹൂദന്മാരോടും അവരുടെ ആചാരങ്ങളോടും അതികഠിനമായ അസഹിഷ്ണുത പുലർത്തിയിരുന്ന രാജാവായിരുന്നു അന്ത്യോക്കസ്  IV എപ്പിഫാനസ്. ഇതിനായി ദേശത്തെല്ലാടവും ജാതീയ ആരാധനകൾ സ്ഥാപിക്കുകയും യെഹൂദന്മാർക്ക് ഏറ്റവും അറപ്പായിരുന്ന പന്നിമാം സം ഭക്ഷിക്കുവാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. എറ്റവും ഉപരിയായി ഗ്രീക്കു ദേവനായ സിയൂസിൻ്റെ (Zeus) വിഗ്രഹം യെരൂശലേം ദൈവാലയത്തിൽ സ്ഥാപിച്ചു.ഇപ്രകാരമുള്ള നിഷ്ഠൂരമായ യെഹൂദ വിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തുകൊണ്ട് മാത്ഥത്തിയാസ് എന്ന വൃദ്ധ പുരോഹിതനും തൻ്റെ അഞ്ചുമക്കളും രംഗത്തെത്തി. ജാതീയ ദേവന് യാഗം അർപ്പിക്കുവാൻ മത്ഥത്തിയാസിനെ നിർബന്ധിച്ചതായിരുന്നു.ഇവരുടെ പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണം മത്ഥത്തിയാസിൻ്റെ നിര്യാണശേഷം അദ്ദേഹത്തിൻ്റെ മക്കളിൽ ഒരുവനായിരുന്ന യുദാസ് സാരഥ്യം എറ്റെടുത്തു ഇദ്ദേഹത്തിനു നൽകപ്പെട്ട വിളിപ്പേരായിരുന്നു ചുറ്റിക എന്നർത്ഥം വരുന്ന മക്കാബിയസ് (Maccabaeus) ഇദ്ദേഹത്തിൻ്റെ നേത്യത്വത്തിൽ രൂപപ്പെട്ട സ്വതന്ത്രസേനയാണ് പിന്നീട് മക്കാബ്യർ എന്ന പേരിൽ അറിയപ്പെട്ട സമൂഹമായി രൂപപ്പെട്ടത്. ഇവർ എപ്പിഫാന സിൻ്റെ എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് യെരൂശലേമിൽ പ്രവേശിക്കുകയും ദൈവലയം ശുദ്ധീകരിച്ച് ബി.സി 164-ൽ അത് പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിൻ്റെ ഓർമ്മകൾക്കായി വർഷംതോറും ആചരിക്കേണ്ടതിന് പ്രതിഷ്ടോത്സവവും സ്ഥാപിച്ചു.

Advertising:
7. എരിവുകർ :- ദൈവരാജ്യത്തിൻ്റെ ആഗമനത്തിനുവേണ്ടി വിദേശാധിപത്യത്തിനും അവരുടെ കരം പിരിവിനുമെതിരായി ആയുധമെടുത്ത് പൊരുതേണ്ട ആവശ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന യെഹൂദന്മാരിലെ ഒരു വിഭാഗക്കാർ ആയിരുന്നു ഇവർ. ദുഷിച്ച ലോകത്തിലെ എറ്റവും ദോഷകരമായ ഒന്നാണ് റോമൻ ഭരണം എന്നും മനുഷ്യൻ ഏതെങ്കിലും നന്മ സ്വന്തമാക്കണമെങ്കിൽ യെഹൂദന്മാരാൽ സ്ഥാപിതമാകുന്ന ഒരു രാജ്യത്തു മാത്രമെ അതു സാധിക്കുകയുള്ളു എന്നും ഇവർ വിശ്വസിച്ചിരുന്നു. റോമൻ ആധിപത്യം എടുത്തു മാറ്റിയിട്ട് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുവാൻ മശിഹ ഒരു സൈന്യാധിപനായി ബുദ്ധിയോടും ശക്തിയോടും കൂടി വരുമെന്നും അവർ വിശ്വസിച്ചു.