മരണം എന്നാൽ എന്ത്..?

Dake's Malayalam Study Bible: Sathyam Publications
ഈ ചോദ്യത്തിന് വളരെ വ്യക്തമായ ഒരു മറുപടി വിശുദ്ധബൈബിൾ നൽകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രെ എന്ന് റോമർ.6:23 ൽ കാണുന്നു. പാപം ചെയ്യുന്ന ദേഹി മരിക്കും; നിശ്ചയം. മരണത്തിന്റെ കാരണം പാപം മാത്രമാണെന്ന് വ്യക്തം. അതുകൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.(റോമർ.5:12) മരണം മൂന്ന് വിധം ഉണ്ടെന്ന് വിശുദ്ധബൈബിൾ നമ്മെ പഠിപ്പിക്കുന്നു.
Dake's Malayalam Study Bible: Sathyam Publications
1.ശാരീരിക മരണം (Physical Death)
ശരീരത്തിൽനിന്നും ജീവന്റെയും ആത്മാവിന്റെയും വേർപാട്. ആത്മാവ് ഇല്ലാത്ത ശരീരം നിർജ്ജീവം എന്ന് യാക്കോബ് 2:26-ൽ പ്രസ്താവിച്ചിട്ടുണ്ട്. ഒരുവന്റെ ശരീരത്തിൽ നിന്നു പ്രാണനും ആത്മാവും നഷ്ടപ്പെടുന്നതോടു കൂടി മരണം സ്ഥിരീകരിക്കപ്പെടുന്നു. അങ്ങനെ താൽക്കാലികവാസസ്ഥലമായ ശരീരം ഉപേക്ഷിച്ച്ശേഷം ആത്മാവ് സൃഷ്ടാവിലേക്ക് മടങ്ങിപ്പോകുന്നു.
Dake's Malayalam Study Bible: Sathyam Publications
2.ആത്മീക മരണം (Spiritual Death)
ശരീരത്തിൽ ജീവൻ ഉള്ളപ്പോൾ തന്നെ ആത്മാവിൽ മരിച്ച അവസ്ഥയാണിത്. യഹോവയായ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദൻ തോട്ടത്തിൽ ആക്കിയശേഷം അവരോട് കൽപ്പിച്ചത് ''നൻമ തിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം നീ തിന്നരുത്, തിന്നുന്ന നാളിൽ നീ മരിക്കും'' (ഉല്പത്തി.2:17). എന്നാൽ പഴം പറിച്ചു തിന്ന് നാളിൽ ആദാം മരിച്ചതായി കാണുന്നില്ല. ആദം മരിച്ചത്  930 വർഷം  ജീവിച്ചിരുന്നശേഷമാണല്ലോ..? അപ്പോൾ മരണം സംഭവിച്ചചത് എപ്പോഴാണ്..? അതിനുള്ള മറുപടി കല്പന ലംഘിച്ചപ്പോൾ തന്നെ ദൈവതേജസ്സ് നഷ്ടപ്പെട്ടതിനാൽ ആത്മീകമരണം നടന്നു കഴിഞ്ഞു.
Dake's Malayalam Study Bible: Sathyam Publications
3.നിത്യ മരണം (Eternal Death)
ദൈവത്തിൽ നിന്നു വേർപെട്ട് നരകത്തിൽ യാതന അനുഭവിക്കുന്ന ഒരവസ്ഥ.'' മരണത്തെയും പാതാളത്തെയും തീപൊയ്കയിൽ തള്ളിയിട്ടു. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം; ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഇവനെയും തീപ്പൊരിയിൽ തള്ളിയിടും (വെളിപ്പാട്.20:14-15) എന്നാൽ ഭീരുക്കൾ,അവിശ്വാസികൾ,അറക്ക പ്പെട്ടവർ,കുലപാതകൻമാർ, ദുർന്നടപ്പുകാർ,ക്ഷുദ്രക്കർ ബിംബാരാധികൾ എന്നിവർക്കും  ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിൽ അത്രെ. അതു രണ്ടാമത്തെ മരണം (വെളിപ്പാട്.21:8)
Dake's Malayalam Study Bible: Sathyam Publications