വിജയകരമായ ശുശ്രൂഷയ്ക്ക് 25 കാര്യങ്ങൾ

1.വചനധ്യാനം ദിനചര്യയാക്കുക
2.പ്രാർത്ഥന ജീവിതമാക്കിമാറ്റുക
3.ആത്മനിറവിൽ സംസാരിക്കുക.
4.വിശ്വസ്ത ജീവിതത്തിന്റെ  ഉടമയായിരിക്കുക.
5.ദൈവ നിയോഗത്തിനു പൂർണ്ണമായി കീഴ്പ്പെടുക.
6.ദൈവിക അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കുക.
7.സമയത്ത് ഹാജരാകുക.
8.സകലത്തിനും മാതൃകയായിരിക്കുക.
9.കർത്താവ് വിലക്കുന്ന എല്ലാറ്റിൽ നിന്നും ഒഴിഞ്ഞിരിക്കുക.
10.നിർമ്മല മനസ്സാക്ഷി കാത്തു സൂക്ഷിക്കുക.
11.കാലഘട്ടത്തെ വിവേചിക്കുക
12.ദൈവസാന്നിധ്യത്തിൽ നിറഞ്ഞിരിക്കുക.
13.ആത്മഭാരം നിലനിർത്തുക.
14.കർത്താവ് ഏൽപ്പിച്ചത് ചെയ്യുക.
15.കഷ്ടതയിൽ ദൈവോദ്ദേശ്യം തിരിച്ചറിയുക.
16.കർത്താവിൽ നിന്ന് പ്രാപിച്ച് പ്രസംഗിക്കുക
17.വ്യർത്ഥസംസാരം ഒഴിവാക്കുക.
18.എല്ലാ കാര്യത്തിലും ഇടപെടാതിരിക്കുക.
19.പ്രതിഫലചിന്തയോടെ പ്രവർത്തിക്കാതിരിക്കുക.
20.ദൈവത്തിന്റെ പക്ഷത്ത് നിൽക്കുക.
21.വ്യക്തിപരമായ ബലഹീനതകളെ ജയിക്കുക.
22.ആത്മനിയോഗം ബുദ്ധിയുടെ തുലാസിൽ തൂക്കരുത്.
23.ദൈവീക വിലക്കിനെ അവഗണിക്കരുത്.
24.എല്ലാറ്റിനും മറുപടി പറയാതിരിക്കുക.
25.നിയോഗമില്ലാത്ത യാത്ര ഒഴിവാക്കുക