യിസ്രായേൽ ചരിത്രം


Advertising:

അബ്രാഹമിന്റെ കാലഘട്ടം മുതലാണ് യിസ്രായേലിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നു മുതൽ യേശുക്രിസ്തുവിന്റെ കാലം വരെയുള്ള യിസ്രായേൽചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ വെളിപ്പെടുത്തുവാനുള്ള പാഠങ്ങളായിട്ടാണ് തിരുവചനത്തിൽ നമ്മുക്കു കാണുവാൻ കഴിയുന്നത്.            
അബ്രാഹാമിന്റെ തിരഞ്ഞെടുപ്പ് :-ബി.സി 3000-ത്തിനോടടുത്ത കാലഘട്ടത്തിൽ മധ്യപുർവ്വപ്രദേശങ്ങളിൽ രണ്ട് പ്രബല സംസ്കാരങ്ങൾ വളർച്ച പ്രാപിച്ചിരുന്നു. അവയ്ക്ക് വ്യത്യസ്തമായ എഴുത്തുവിദ്യയും കരകൗശല വൈദഗ്ധ്യവും സ്വന്തമായുണ്ടായിരുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ തടങ്ങളിൽ രൂപം കൊണ്ട മെസപൊത്താമ്യയാണ് ഒന്ന്. മറ്റേത് ഈജിപ്തും.ബി.സി 2000 നോടടുത്ത് അബ്രാഹാമിനെ തിരഞ്ഞെടുക്കുമ്പോൾ അവനിൽ നിന്നും ഒരു വലിയ ജാതിയെ സൃഷ്ടിക്കുക മാത്രമായിരുന്നില്ല ദൈവികോദ്ദേശ്യം; അവനിലൂടെ ഭൂമിയിലെ സകല ജാതികളെയും അനുഗ്രഹിക്കുക എന്നതുകൂടിയായിരുന്നു.അങ്ങനെ ദൈവം അബ്രാഹാമിനോടും അവന്റെ  സന്തതിയോടും എന്നേക്കുമായി ഒരു ഉടമ്പടി ചെയ്യുകയും _അബ്രാം_ എന്ന അവന്റെ പഴയ പേരിനു പകരം ബഹുജാതികൾക്കും പിതാവ് എന്നർത്ഥം വരുന്ന _അബ്രാഹാം_ എന്ന പേര് നൽകുകയും ചെയ്തു(ഉല്പത്തി.12). ഈ ഉടമ്പടിയോടൊപ്പം അവന്റെ സന്തതിയുടെ ശാശ്വത അവകാശമായി കനാൻ നാടിനെ സംബന്ധിച്ച വാഗ്ദത്തവും നൽകി. ഈജിപ്റ്റിനും മെസപൊത്താമൃയ്ക്കും ഉsയിലുള്ള പലസ്തീനിൽ ധാരാളം ഉറപ്പുള്ള പട്ടണങ്ങളും കൊച്ചുകൊച്ചു രാജ്യങ്ങളും ഉണ്ടായിരുന്നു. ഇവിടുത്തെ നിവാസികളെ കൂടാതെ കന്നുകാലികൾക്കും ആട്ടിൻ പറ്റങ്ങൾക്കും മേച്ചിൽപുറം തേടി യാത്ര ചെയ്തുകൊണ്ടിരുന്ന സഞ്ചാര ഗോത്രങ്ങളും ദേശത്തുണ്ടായിരുന്നു.



അബ്രാഹാമും കുടുംബവും. അവന്റെ കുടുംബാംഗങ്ങൾ ചിലർ ഹാരാനിൽ വാസമുറപ്പിച്ചപ്പോൾ ദൈവം കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് അബ്രാഹാം യാത്ര ചെയ്തു. ഈ യാത്രയിൽ താൻ എത്തിച്ചേർന്നത് പലസ്തീനിലുള്ള കനാനിൽ ആയിരുന്നു. അബ്രാഹാം ശെഖേമിൽ കൂടാരമടിച്ചപ്പോൾ കനാനിലെ സ്ഥിതി ഇതായിരുന്നു. ഫലഭൂഷ്ടമായ തീരസമതലവും യോർദ്ദാൻ താഴ്വരയും നല്ല മേച്ചിൽസ്ഥലങ്ങളായിരുന്നു. ലോത്ത് ഈ പ്രദേശങ്ങൾ തിരഞ്ഞെടുത്തത് സൊദോമിൽ വാസമുറപ്പിച്ചു. സാമന്ത രാജാക്കന്മാർ മത്സരിച്ചപ്പോഴുണ്ടായ യുദ്ധം  മുഖാന്തരം ലോത്തും കഷ്ടപ്പെടേണ്ടി വന്നത് ഉല്പത്തി.14 ൽ കാണാം. കൂടെക്കുടെ വരൾച്ചയും ക്ഷാമവും കനാനിൽ നേരിട്ടിരുന്നു. മറ്റൊരിക്കൽ യാക്കോബും പുത്രന്മാരും ഈജിപ്റ്റിലേക്കു പോയി. അവർ ഗോശൻ ദേശത്ത് വാസമുറപ്പിക്കുകയും ചെയ്തു. യാക്കോബിന്റെ സന്തതികൾ 430 വർഷങ്ങൾ ഈജിപ്റ്റിൽ പാർത്തു. ആ കാലം കൊണ്ട് അവർ ഒരു രാഷ്ട്രാം ആയി വളർന്നു കഴിഞ്ഞിരിന്നു.

Advertising:

ഈ സമയത്ത് ഈജിപ്റ്റിൽ ഭരണത്തിലേറിയ പുതിയ രാജവംശം യിസ്രായേൽ ജനതയെ ഭീഷണിയായിക്കണ്ട് അവരെ പീഡിപ്പിക്കുവാനാരംഭിച്ചു. കഠിനമായ അടിമവേല ചെയ്യിച്ചും അവർക്കു പിറക്കുന്ന  ആൺകുഞ്ഞുങ്ങളെ നൈൽ നദിയിൽ മുക്കിക്കൊന്നും അവരുടെ വംശവർദ്ധന തടയാൻ ശ്രമിച്ചു. തൽഫലമായി ജനം ദൈവത്തോടു നിലവിളിക്കുകയും ദൈവം മോശെയെ അവർക്കു നായകനായി അയയ്ക്കുകയും ചെയ്തു (പുറ.1-14). ഈജിപ്റ്റിൽ ദൈവം 10 ബാധകൾ അയച്ചതിനെത്തുടർന്ന് അവർ യിസ്രായേല്യരെ പോകുനനുവദിച്ചു. ദൈവം ചെങ്കടലിനെ വിഭാഗിക്കുകയും ജനം അക്കരെ കടന്ന് സീനായിലെത്തുകയും ചെയ്തു. സീനായി പർവ്വതത്തിൽ വെച്ച്  ദൈവം അവർക്ക് പത്തു കല്പനങ്ങൾ നൽകി ( പുറ.20:1-14: ആവർത്തനം.5 അധ്യായം)ജനത്തിന്റെ അവിശ്വാസവും അനുസരണക്കേടും നിമിത്തം നാല്പതു വർഷങ്ങൾ കഴിഞ്ഞാണ് അവർക്ക് കനാനിൽ പ്രവേശിക്കാൻ കഴിഞ്ഞത്. മോശെയുടെ മരണശേഷം യോശുവ നായകത്വം ഏറ്റെടുത്തു. ദൈവം യോർദ്ദാൻ നദിയെ വറ്റിക്കുകയും ജനം കനാനിൽ പ്രവേശിക്കുകയും ചെയ്തു. കനാനിലെ യുദ്ധങ്ങളുടെ ആരംഭം യെരീഹോവിലായിരുന്നു.തുടർന്ന് കനാന്യരാജ്യങ്ങളെ ഒന്നൊന്നായി യിസ്രായേൽ കീഴടക്കുകയും ചീട്ടിട്ട് ഗോത്രങ്ങൾക്കു വിഭാഗിച്ചു നൽകുകയും ചെയ്തു. ആറു നഗരങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിച്ചു. ലേവി ഗോത്രത്തിന് പാർപ്പിന് പട്ടണങ്ങൾ നൽകിയെങ്കിലും പ്രത്യേക അവകാശങ്ങൾ നൽകിയില്ല.
Advertising:
തുടരും....