സ്നാനങ്ങൾ

Advertising:
സ്നാനങ്ങൾ
1.ശിശുസ്നാനം
2.ജലസ്നാനം
3.ആത്മാസ്നാനം (പരിശുദ്ധാത്മാസ്നാനം)
1.ശിശുസ്നാനം
ശിശുസ്നാനത്തിന് തെളിവായി വേദപുസ്തകത്തിൽ ഒരു വാക്യമൊന്നുമില്ല.
 2.ജലസ്നാനം
സ്നാനത്തിന് പുതിയനിയമ മൂലഭാഷയായ ഗ്രീക്കിൽ " Baptizo" എന്ന പദം കാണുന്നു.
സ്നാനം എന്നാൽ എന്താകുന്നു ?
1.ദൈവത്തിന്റെ ആലോചനയാകുന്നു.(ലൂക്കൊ.7:30)
2.സ്നാനം നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിന്റെ അന്ത്യ കല്പനയത്രേ.(മത്താ.28:18-20; മർക്കൊ.16:15-16)
3.സ്നാനം ആദിമ സഭാ നടപടി ആയിരുന്നു.(അ.പ്ര.2:37-418:12,36-58)
4.സ്നാനം ദൈവനീതി നിറവേറ്റുകയാണ്. (മത്താ.3:15)
5.സ്നാനം നല്ല മനസാക്ഷിക്കായുള്ള അപേക്ഷയത്രെ.( 1 പത്രൊ.3:21)
Advertising:
സ്നാനം ആർക്കുവേണ്ടിയുള്ളതാണ് ?
1. കർത്താവായ യേശുക്രിസ്തുവിൽ  വിശ്വസിക്കുന്നവർക്ക്.(മർക്കൊ.16:16; അ.പ്ര.8:36-37
2. മാനസാന്തരപ്പെട്ടവർക്ക് (അ.പ്ര.2:38)
3. ദൈവവചനം കൈക്കൊണ്ടവർക്ക് (അ.പ്രവർത്തി.2:41)
സ്നാനം എന്തിന് ?
1.യേശുവിനോടു ചേരുവാൻ (ഗലാത്യർ.3:27;റോമർ.6:3)
2. ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളിയാകുവാൻ (കൊലോസ്യർ.2:12;റോമർ.6:3)
3.ക്രിസ്തുവിനെ ധരിക്കുവാൻ (ഗലാത്യർ.3:27)
4.ക്രിസ്തുവിനോടുകൂടെ ഉയർത്തെഴുന്നേല്ക്കുവാൻ (കൊലോ. 2:12)
5.ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുവാൻ (റോമാ.6:3)
സ്നാനപ്പെട്ടയളിന്റെ മൂന്ന് ഉത്തരവാദിത്തങ്ങൾ  :-
A. ഉയരത്തിലുള്ളത് അന്വേഷിച്ച് ജീവന്റെ പുതുക്കത്തിൽ നടക്കണം.(കൊലോ. 3:1,2)
 B.ദൈവജനത്തോട് (സഭയോട്)കൂട്ടായ്മ കൂടണം.(അ.പ്ര.2:42;എബ്രാ.10:24)
C.പരിശുദ്ധാത്മസ്നാനത്തിനായി വാഞ്ഛിക്കയും പ്രാർത്ഥിക്കയും വേണം. (അ.പ്ര.2:38; 1കൊരി.12:13)


Advertising:
സഭകളുടെ അഭിപ്രായങ്ങൾ

1.കത്തോലിക്ക യാക്കോബായ ഓർത്തഡോക്സു സഭ :-
"എറ്റവും പുരാതനവും സർവ്വ സാധാരണവുമായ സ്നാനരീതി ചോദ്യം ചെയ്യാൻ ആവാത്തവിധം മുഴുകാൽ അഥവാ നിമജ്ഞനം (Immersion) ആയിരുന്നു. മുഴുകാൽ(ജലസ്നാനം) സ്നാനരീതിയാണ് പന്ത്രണ്ടാം നൂറ്റാണ്ടു വരെയും ലത്തീൻ സഭകളിൽ പ്രചാരത്തിലിരുന്നത്. ചില ഇടങ്ങളിൽ പതിനാറാം നൂറ്റാണ്ടു വരെയും ആ രീതി തന്നെ തുടർന്നിരുന്നു. A.D 1311-ലെ റാവന്നാസുന്നഹദോസു വരെ ശിശുസ്നാനം കത്തോലിക്കാ സഭകളിൽ നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിരുന്നില്ല." (Catholic Encyclopedia Vol II Page 261)
Advertising:
2.മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അഭിപ്രായം:-
ശിശുസ്നാനത്തിന് തെളിവായി വേദപുസ്തകത്തിൽ വാക്യമൊന്നുമില്ലായെന്നും പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം തന്നെ വിശ്വസിക്കുന്ന പ്രായമുള്ളവരെ  വെള്ളത്തിൽ മുക്കി സ്നാനപ്പെടുത്തുന്നതത്രെയെന്ന് യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലിത്താ അവർകൾ A Study book for First Communicants എന്ന ഗ്രന്ഥത്തിൽ 48 മുതൽ 52 വരെയുള്ള പേജുകളിൽ പറഞ്ഞിരിക്കുന്നു.
സ്നാനപ്പെടാത്തവരുടെ ഒഴികഴിവുകൾ :

A.ക്രൂശിലെ കള്ളൻ സ്നാനപ്പെട്ടില്ലല്ലോ ?
മറുപടി: നടുവിലെ ക്രൂശിതനെ  അത്രേ നാം പിൻപറ്റേണ്ടത്. അവിടുന്ന് സ്നാനപ്പെട്ടു നമുക്ക് മാതൃക കാട്ടി. മാനസാന്തരപ്പെട്ട ഉടനെ തന്നെ മരിച്ചു പോയാൽ സ്നാനപ്പെടുവാൻ പിന്നെ എങ്ങനെ കഴിയും ? ജീവിച്ചിരിക്കുന്നവരാണ്  നിയമങ്ങൾ അനുസരിക്കേണ്ടത്. ഇനിയും മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെടുവാനും  മരിപ്പാനും ഭാഗ്യം ലഭിച്ചു വ്യക്തിയായി ക്രൂശിലെ കള്ളൻ തീർന്നും.
B.സക്കായി സ്നാനപ്പെട്ടില്ലല്ലോ ?
 മറുപടി :- സക്കായിയുടെ മാനസാന്തരാനുഭവമല്ലാതെ പിൽക്കാല ചരിത്രമൊന്നും ബൈബിളിൽ ഇല്ലല്ലൊ ? ഈ വീടിനു രക്ഷ വന്നു എന്ന് പൊതുവായി പറഞ്ഞിരിക്കുന്നു. ഉദാഹരണമായി ഡൽഹിക്കു പോകുന്ന ഒരാൾ, റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ മാത്രം പോരല്ലോ ? എത്തിച്ചേരണ്ട വിലാസത്തിൽ എത്തിച്ചേരണം. നാമും നമ്മെ സ്നേഹിച്ച് തന്റെ ജീവനെ നമുക്കായി നല്കിയ നാഥനെ, ചോദ്യം ചെയ്യാതെ അനുസരിച്ച് ആദരിച്ച് അനുഗ്രഹീതരാകാം.
Advertising:

കൂടുതൽ വിവരങ്ങൾക്ക് :-
അഖിൽ മാത്യു ചാക്കോ
ഉദിക്കമണ്ണിൽ (വീട്)
ഉപ്പട പി.ഒ മുതുകുളം
നിലമ്പൂർ കേരളം
ഫോൺ :9746098671,9539917481
വെബ്സൈറ്റ് :-https://www.akhilmathewchacko.in

Advertising: