Advertising:
ബൈബിളിലെ നാലു സുവിശേഷങ്ങളിൽ ഒന്നിൽമാത്രം പരാമർശിക്കപ്പെടുന്ന എന്നെക്കുറിച്ചാണ് ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തെ മൂന്നു സുവിശേഷകന്മാരും എൻ്റെ കാര്യം തമസ്കരിച്ചുകളഞ്ഞു. അതിനു ഞാനവരെ കുറ്റപ്പെടുത്തുന്നില്ല. അന്നത്തെ സംസ്കാരത്തിൽ സ്ത്രീകളെയും, കുട്ടികളെയും അവഗണിച്ച് പുരുഷന്മാരെ മാത്രം കണക്കിലെടുക്കുന്ന അവസ്ഥയായിരുന്നു. അതുകൊണ്ടാണല്ലോ യേശു വലിയ പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയപ്പോൾ പുരുഷന്മാരുടെ മാത്രം സംഖ്യ രേഖപ്പെടുത്തിയത്.

ഏതായാലും ഞാൻ യേഹന്നാൻ ശ്ലീഹായോട് വളരെ കൃതജ്ഞതയുള്ളവനാണ്. എന്നെ അനശ്വരനാക്കുവാൻ തക്കവണ്ണം എന്നെപ്പറ്റി അദ്ദേഹത്തിൻ്റെ സുവിശേഷത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒറ്റവാചകത്തിൽ ഒതുങ്ങുന്ന വാക്കുകൾ ''(യോഹന്നാൻ.6:9) ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്.'' ഇക്കാര്യം ശ്ലീഹന്മാരിൽ ഒരുവനായ അന്ത്രയോസ് ആണ് യേശുവിനോട് അറിയിക്കുന്നത്. എന്നെപ്പറ്റിയും എൻ്റെ പശ്ചാത്തലത്തെപ്പറ്റിയും വ്യക്തമാക്കുന്ന വാക്കുകളാണവ. നിങ്ങൾക്കുവേണ്ടി ഞാൻ ഒന്നു വിശദീകരിക്കട്ടെ.

Advertising:
1. ഞാനൊരു പാവപ്പെട്ട കുടുംബത്തിൽ പെട്ടവനാണ്. എൻ്റെ ഭക്ഷണപ്പൊതി അതു വെളിവാക്കുന്നു. അതിലെ 'അഞ്ച് യവത്തപ്പം' ഞങ്ങളുടെ പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്നു. യവം അഥവാ ബാർലി അന്നു കുതിരയ്ക്കു കൊടുക്കുന്ന ഭക്ഷണമാണ്. സമ്പന്നവിഭാഗം നല്ല ഗോതമ്പു വിഭവങ്ങൾ കഴിക്കുമ്പോൾ പാവപ്പെട്ടവർക്കു വിധിക്കപ്പെട്ടതു ബാർലിയാണ്. പണ്ട് യുദ്ധാനന്തരകാലത്ത് നിങ്ങളുടെ സമ്പന്നവിഭാഗം അരിഭക്ഷണം കഴിച്ചപ്പോൾ പാവപ്പെട്ടവർ മരച്ചീനി കൊണ്ട് തൃപ്തിപ്പെട്ടിരുന്ന പോലെയാണ്. എന്നാൽ, ഞങ്ങളുടെ ദരിദ്രാവസ്ഥ ഞങ്ങളുടെ ആത്മീയതീക്ഷ്ണതയെ കെടുത്തിയില്ല.
Advertising:

2. ആത്മീയനിഷ്ഠയും തീക്ഷ്ണതയുമുള്ള മാതാപിതാക്കൾ: എൻ്റെ മഹാഭാഗ്യം എൻ്റെ മാതാപിതാക്കളാണ്. അവർ ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ളവരും എന്നെ ആ വിധത്തിൽ പ്രോത്സാഹിപ്പിക്കുന്നവരും ആയിരുന്നു. അതുകൊണ്ട് ദൈവപുരുഷനായ യേശുവിൽനിന്നു കേൾക്കുവാനും തിരുവചനം പഠിക്കുവാനുമുള്ള അവസരം എനിക്ക് ഒരുക്കിത്തന്നു. ആത്മീയ വളർച്ചയ്ക്ക് സഹായകമായ ഒരവസരവും നഷ്ടമാക്കരുതെന്ന് അവർക്കു നിഷ്ഠയുണ്ടായിരുന്നു.
ഇന്നത്തെ മാതാപിതാക്കളോട് ഞാനൊന്നു ചോദിക്കട്ടെ. നിങ്ങൾ നിങ്ങളുടെ മക്കളെ മതപഠനത്തിനും ആധ്യാന്മിക പരിപാടികൾക്കും പ്രോത്സാഹിപ്പിച്ച് അയയ്ക്കാറുണ്ടോ..? ഞായറാഴ്ച കോച്ചിങ് ക്ലാസിനും, ട്യൂഷനും മറ്റുമായി നിർബന്ധിച്ച് അയയ്ക്കുകയല്ലേ ചെയ്യുന്നത്..? ആത്മീയ കാര്യങ്ങളിൽ നിങ്ങൾ അവർക്കു മാതൃകയാണോ..?

3. ദൈവവചനം കേൾക്കാനും  പഠിക്കാനുമുള്ള എൻ്റെ ദാഹം : യേശുവിനെക്കുറിച്ചും അവിടുന്ന് അരുൾ ചെയ്യുന്ന ലാവണ്യ വചനങ്ങളെക്കുറിച്ചും ഞാൻ ഏറെ കേട്ടിരുന്നു. ഗലീലിയയിലെ ഗ്രാമങ്ങളിലും,നഗരങ്ങളിലും എല്ലാം സഞ്ചരിച്ച് സ്വർഗരാജ്യത്തിൻ്റെ സന്ദേശം അവിടുന്ന് അറിയിക്കുകയായിരുന്നു.




തുടരും....